Saturday, March 3, 2007

ഗര്‍ദ്ദഭം

“എനിക്കു പാടണം”

നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോള്‍ മന്ത്രിമുഖ്യന്‍‌ മഹാരാജാവിനെ വിവരം അറിയിച്ചു.

“ശരി, വരാന്‍ പറയൂ”

മൃദംഗം , ഷെഹണായ്, സിത്താര്‍, തബല, മോര്‍ശംഖ് , വയലിന്‍ , ചെല്ലോ തുടങ്ങിയ വാദ്യവിശേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പക്കമേളക്കാര്‍ വട്ടമിട്ടിരുന്ന വേദിയില്‍ ചമ്രം പടിഞ്ഞിരുന്ന് മഹാരാജാവിനേയും സദസ്സിനേയും താണു വണങ്ങിയതിനുശേഷം ഗര്‍ദ്ദഭം സദിരു തുടങ്ങി.

കച്ചേരി കര്‍ണ്ണകഠോരമായപ്പോള്‍ രാജാവു കല്‍പ്പിച്ചു.

“നിനക്കൊന്നുമറിയില്ല. നീ ഗര്‍ദ്ദഭമാണു. വെറും കഴുത”

“പോകൂ രാജസദസ്സില്‍ നിന്നു”

ഭൃത്യന്‍‌മാര്‍ സംഗീതജ്ഞനെ തള്ളിപ്പുറത്താക്കി.

“പോകൂ. വല്ല ചുമടെടുക്കാനും പോകൂ”

തോല്ക്കുകയോ? അരുത്.

തന്റെ മനോഗതം ജല്‍‌പ്പിച്ചു.

വലിയ കരഘോഷങ്ങള്‍ കേട്ട് നോക്കിയപ്പോള്‍ കണ്ടത് രാജകുമാരന്‍‌മാര്‍ കുതിരപ്പന്തയം നടത്തുന്നതാണു.

എനിക്കും ഒരു കൈ നോക്കണം.

ഗര്‍ദ്ദഭം കുതിരപ്പന്തയത്തിന്റെ ഭാരവാഹിത്വം വഹിക്കുന്ന മന്ത്രിയെ മുഖം കാണിച്ച് ഇംഗിതമറിയിച്ചു.

“ശരി” എന്നരുളിച്ചെയ്തതുകേട്ട് ഗര്‍ദ്ദഭത്തിന്റെ മനം കുളിര്‍ത്തു.

“അടുത്ത റേസിനു തയ്യാറായിക്കോളൂ”

ഏഴു ട്രാക്കുകളായിരുന്നു പന്തയമൈതാനത്തുണ്ടായിരുന്നത്.

ആറിലും കുതിരകള്‍; ഏഴാം ട്രാക്കില്‍ ഗര്‍ദ്ദഭം നിലകൊണ്ടു.

വെടി പൊട്ടി.

കുതിരക്കുളമ്പുകളില്‍നിന്നുതിര്‍ന്ന ധൂളിയില്‍ ഗര്‍ദ്ദഭം അപ്രത്യക്ഷനായി.

കുതിരകളാറും ഓട്ടം കഴിഞ്ഞു മുതിര തിന്നാന്‍ തുടങ്ങിയിട്ടും ഗര്‍ദ്ദഭം ലക്ഷ്യ്സ്ഥാനത്തെത്തിയില്ല.

അകലെനിന്നു ഓടി വരുന്ന ഗര്‍ദ്ദഭത്തോട് മന്ത്രി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞു.

“നിനക്കു ദ്രുതവേഗതയില്ല. നീ വെറും ഗര്‍ദ്ദഭം. കടന്നു പോകൂ. വല്ല ചുമടും ചുമന്നു ജീവിക്കാന്‍ പറ്റുമോ എന്നു നോക്കൂ”

റേസ്ട്രാക്കില്‍ നിന്നു നിഷ്കാസിതനായ അവന്‍ സ്വയം പറഞ്ഞു.

“ഇല്ല. ഞാന്‍ തോല്‍ക്കുകയില്ല”

പിന്നീട് ഒരു വടവൃക്ഷത്തിന്റെ തണലിലിരുന്നു ഗര്‍ദ്ദഭം ഒരു SWOT analysis നടത്തി.

Strength, Weakness, Opportunities, Threat ഇവയില്‍ തന്റെ Strength എന്ത് എന്നു അവന്‍ ആലോചിച്ചു.

ദീര്‍ഘമായ പര്യാലോചനക്കുശേഷം തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി.

“എന്റെ പക്കല്‍ ആ മുടിഞ്ഞ കുന്ത്രാണ്ടമുണ്ടല്ലോ. അതു തന്നെ എന്റെ ശക്തി!”

എന്താണത്?

അതെ അതു തന്നെ. നിങ്ങളുദ്ദേശിച്ചതു തന്നെ.

ആളൊഴിഞ്ഞ ഇടവഴികളില്‍ നിന്നു അതു കാട്ടി അവന്‍ സ്ത്രീകളേയും പെണ്ണുങ്ങളേയും പേടിപ്പിച്ചു.


പകര്‍പ്പവകാശം: ആവനാഴി

10 comments:

ആവനാഴി said...

“മൃദംഗം , ഷെഹണായ്, സിത്താര്‍, തബല, മോര്‍ശംഖ് , വയലിന്‍ , ചെല്ലോ തുടങ്ങിയ വാദ്യവിശേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പക്കമേളക്കാര്‍ വട്ടമിട്ടിരുന്ന വേദിയില്‍ ചമ്രം പടിഞ്ഞിരുന്ന് മഹാരാജാവിനേയും സദസ്സിനേയും താണു വണങ്ങിയതിനുശേഷം ഗര്‍ദ്ദഭം സദിരു തുടങ്ങി....”

ഇതാ ഗര്‍ദ്ദഭവിശേഷങ്ങള്‍ പറയുന്ന ഒരു പുതിയ പോസ്റ്റ്.

Kaithamullu said...

ദാ..പ്പോ നന്നായേ,
ഗര്‍ദ്ദഭത്തിന്റെ പ്രദര്‍ശനത്തിന് സംഗീതത്തിന്റെ അകമ്പടിയില്ലായിരുന്നോ?
-ഒരു സംശം ചോയ്ച്ചതാണേ...

മറ്റൊരാള്‍ | GG said...

കൊള്ളാം. നല്ല പ്രമേയം. ആവനാഴിയിലെ ഗര്‍ഭങ്ങള്‍ ഒരോന്നായി പോരട്ടെ, പെണ്ണുങ്ങളെയും ആണുങ്ങളേയും പേടിപ്പിക്കാന്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“ആളൊഴിഞ്ഞ ഇടവഴികളില്‍ നിന്നു അതു കാട്ടി അവന്‍ സ്ത്രീകളേയും പെണ്ണുങ്ങളേയും പേടിപ്പിച്ചു.“

ഈ സ്ത്രീകളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം എന്താ?

ആവനാഴി said...

കൈതമുള്ള്:

“ഗര്‍ദ്ദഭത്തിന്റെ പ്രദര്‍ശനത്തിന് സംഗീതത്തിന്റെ അകമ്പടിയില്ലായിരുന്നോ?”

ആവനാഴി:

തീര്‍ച്ചയായും. തല തിരശ്ചീനതലത്തില്‍നിന്നു മുകളിലേക്കു നാല്‍പ്പത്തഞ്ചു ഡിഗ്രി ചെരിച്ചു പിടിച്ച് പല്ലു വെളിയില്‍കാണും വിധം രാഗവിസ്താരം നടത്തി. അതായിരുന്നു അകമ്പടി.

മറ്റൊരാള്‍:

“...പെണ്ണുങ്ങളെയും ആണുങ്ങളേയും പേടിപ്പിക്കാന്‍.”

ആവനാഴി: ഞാന്‍ കിണഞ്ഞു പരിശ്രമിക്കാം മറ്റൊരാളേ.

ആവനാഴി: കൈതമുള്ളിനോടും മറ്റൊരാളോടും ആവനാഴിക്കകൈതവമായ നന്ദിയുണ്ട്.

അത്യാവശ്യമായി ഒരിടം വരെ ഒന്നു പോകണം. തിരിച്ചു വന്നിട്ട് കുട്ടിച്ചാത്തനു മറുപടി എഴുതാട്ടോ.

ആവനാഴി said...

കൈതമുള്ള്:
"ഗര്‍ദ്ദഭത്തിന്റെ പ്രദര്‍ശനത്തിന് സംഗീതത്തിന്റെ അകമ്പടിയില്ലായിരുന്നോ?"
ആവനാഴി:
ഉണ്ടായിരുന്നല്ലോ. തല തിരശ്ചീനതലത്തില്‍ നിന്നു 45 ഡിഗ്രി മുകളിലേക്കു ചെരിച്ചു പിടിച്ച് പല്ലു വെളിയില്‍ കാണും വിധം രാഗവിസ്താരം ചെയ്തു. അതായിരുന്നു അകമ്പടി.

മറ്റൊരാള്‍:

"...,പെണ്ണുങ്ങളെയും ആണുങ്ങളേയും പേടിപ്പിക്കാന്‍."

ആവനാഴി:

ഞാന്‍ കിണഞ്ഞു പരിശ്രമിക്കാം.

ആവനാഴി വീണ്ടും: കൈതമുള്ളിനും മറ്റൊരാള്‍ക്കും ആവനാഴിയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. തിരിച്ചു വന്നിട്ട് കുട്ടിച്ചാത്തനു മറുപടി എഴുതാട്ടോ.

ആവനാഴി said...

കുട്ടിച്ചാത്താ,

മറുപടിയെഴുതാന്‍ വൈകി. അല്പം തിരക്കിലായിരുന്നു. ക്ഷമിക്കുക.

ഈ ലോകത്ത് ധാരാളം സ്ത്രീകളും പെണ്ണുങ്ങളുമുണ്ട്.

കൊടകരപുരാണത്തില്‍ മലവെള്ളപ്പാച്ചിലില്‍ വന്ന ഒരു പാമ്പിനു നേരെ അരിവാളെറിയുന്നവള്‍ പെണ്ണ്; ഭൂപതി യിലെ ചെറുമിയും പെണ്ണു തന്നെ.

എന്നാല്‍ മാര്‍ഗററ്റ് താച്ചര്‍, ഹിലാരി ക്ലിന്റണ്‍, കൊണ്ഡലീസാ റൈസ്, നരസിംഹ ത്തിലെ കനകമയീദേവി ഇവര്‍ സ്ത്രീകളും.

ഭൂപതിയിലെ ചെറുമിപ്പെണ്ണ് കാലാന്തരത്തില്‍ അവസ്ഥാന്തരം പ്രാപിച്ച് സ്ത്രീയായി മാറുന്നുണ്ട്.

അംബാസഡറും മെഴ്സീഡിസ് ബെന്‍സും കാറുകള്‍ തന്നെ; പക്ഷെ അവ രണ്ടും രണ്ടു തട്ടുകളില്‍ സ്ഥിതി ചെയ്യുന്നു.

“പെണ്ണ്” ഒരു നാടന്‍ വാക്കും “സ്ത്രീ” ഒരു സംസ്കൃതപദവുമാകുന്നു.

ഒന്നു തന്നെ ആയിട്ടും വ്യതസ്ഥമായ അവസ്ഥ; അതിനെക്കുറിക്കാനാണു കഥാകൃത്ത് സ്ത്രീകളും പെണ്ണുങ്ങളും എന്ന പ്രയോഗം നടത്തിയത്.

ഇപ്പോള്‍ മനസ്സിലായോ ചാത്തനു സ്ത്രീകളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം?

കുട്ടിച്ചാത്തന്‍ said...

ചാത്തനിവിടെ വന്നിട്ടേയില്ലേ......

qw_er_ty

സുന്ദരന്‍ said...

എല്ലാ പോസ്റ്റുകള്‍ക്കും ചേര്‍ത്ത്‌ ഒറ്റ കമന്റ്‌....അടിപൊളി

ആവനാഴി said...

പ്രിയ കുട്ടിച്ചാത്താ,

ചാത്തനേറ് എനിക്കു വളരെ ഇഷ്ടമാണു. വീണ്ടും എറിഞ്ഞെറിഞ്ഞു വരൂ. :-)

പ്രിയ സുന്ദര്‍,

എന്റെ പോസ്റ്റുകള്‍ വായിച്ചതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും വലിയ സന്തോഷമുണ്ട്. ഇനിയും വരൂ.

 

hit counter
Buy.com Coupon Code