Friday, April 27, 2007

MS PAINT ല്‍ വരച്ച ഒരു ചിത്രംA WOMAN IN MS PAINTഞാന്‍ MS Paint ല്‍ വരച്ച ഒരു ചിത്രമാണു മുകളില്‍‍ കൊടുത്തിരിക്കുന്നത്. അങ്ങനെയിരുന്നപ്പോള്‍ ഒന്നു ചിത്രം വരച്ചാലോ എന്നു തോന്നി.

Tuesday, April 24, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 13

കോളേജു ഡേ അടുത്തു വരുന്തോറും ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം പോരെന്നു തോന്നി. പത്രസമ്മേളനങ്ങള്‍, വരാന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ച് ഒരു സ്നീക് പ്രിവ്യൂ കിട്ടാന്‍ ഓങ്ങി നടക്കുന്ന ജേര്‍ണലിസ്റ്റുകള്‍, നനാഭാഗത്തുനിന്നും വിജയാശംസകള്‍ , ടിച്ചറിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍... എപ്പോഴും മാസ്റ്റരുടെ മുറിയില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു.

സ്വിവെല്‍ ചെയറിലിരുന്നു മാസ്റ്റര്‍ അന്നത്തെ പത്രങ്ങള്‍ മറിച്ചു നോക്കി.വരാന്‍ പോകുന്ന കോളേജു ഡേയെക്കുറിച്ചുള്ള ചൂടേറിയ വാര്‍ത്തകള്‍. സൌന്ദര്യത്തിടമ്പായ ടിച്ചറെക്കുറിച്ചുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍.

വെറും പത്തുകൊല്ലം മുമ്പു സ്ഥാപിച്ച തന്റെ ട്യൂടോറിയല്‍ കോളേജു വളര്‍ന്ന് ഇന്നു താന്‍ ഒരു മള്‍ടൈ മില്യനെയറായിരിക്കുന്നു. ഓര്‍ത്തപ്പോള്‍‍ ജിയോപോളിറ്റിക്കല്‍ ബൌണ്ഡറിക്കപ്പുറം കയ്യാളിനില്‍ക്കുന്ന രതിസുഖസാരമേയമായ ഒരു കോമ്പ്ലക്സിക യുഫോറിയ.ഹോ, എന്തൊരു കോരിത്തരിപ്പ്! ഉള്ളം കൈയിലും നെറുകം തലയിലും രോമങ്ങള്‍ എഴുന്നു നിന്നു. ജെല്‍ പുരട്ടിയ മാതിരി.

അപ്പോള്‍ ഫോണ്‍ ശബ്ദിച്ചു.

“ഗുഡ് മോണിംഗ്, മാസ്റ്റര്‍. വെങ്കടാചലപതി ഹിയര്‍”

ടാജ് ഇന്റര്‍കോണ്ടിനെന്റലിന്റെ മാനേജര്‍.

“വെരി ഗുഡ് മോണീംഗ് മി. ചലപതി”

“പിന്നെ മാസ്റ്റര്‍, ഉങ്കളെ പാക്കലേ മുടിയാത്. ലോങ് ടൈം നോ സീ”

“ഇന്നേക്കു പത്താം‍ നാള്‍ കാളേജ് ഡേ. റൊമ്പം ബിസി താന്‍.”

“ങൂം. പെപ്പര്‍ കീപ്പറുകളിലെല്ലാം അതു തന്നെ വാര്‍ത്തൈ. ഐ സാ ദ ടീച്ചര്‍ ഓണ്‍‍ ദ ബില്‍ബോഡ്സ്. പ്രമാദമാനമാന സൌന്ദര്യം. എനിക്കുമൊരാശൈ.”

മാസത്തില്‍ രണ്ടു തവണയെങ്കിലും മാസ്റ്റര്‍ ടാജില്‍ ഡിന്നറിനു പോകാറുണ്ട്. ആ പതിവു മുടങ്ങി. രണ്ടു മാസം മുമ്പ് അവിടെ സംഘടിപ്പിച്ച ഇറ്റാലിയന്‍ ഫുദ് ഫെസ്റ്റിവലിനു പോയതിനു ശേഷം അങ്ങോട്ടു തിരിഞ്ഞു നോക്കാന്‍ പറ്റിയിട്ടില്ല.

വെങ്കിടാചലപതി തുടര്‍ന്നു.

“ഇപ്പോള്‍ ഫോണ്‍ പണ്ണിയത് ഒരു ഇമ്പോര്‍ട്ടന്റ് മാട്ടര്‍ പറയാനാണ്”

“പറയൂ”

“ഈ സാറ്റര്‍‌ഡേ നൈറ്റില്‍ ഒറു ഗസല്‍ സന്ധ്യ. ഉങ്കളുക്ക് ഗസല്‍ കിസലൊക്കെ റൊമ്പം ഇന്‍‌റ്ററസ്റ്റ്. അല്ലവാ?”

“താങ്ക് യൂ വെങ്കിട്. കൌണ്ട് മി ഇന്‍”

തിരക്കുകള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന ഈ സമയത്ത് ഒരു എന്റര്‍ടെയിന്‍‌മെന്റ് കൊള്ളാം. എ സ്റ്റ്രാറ്റെജിക് എസ്കപ്പേഡ് ഫ്രം ദ ബസ്‌ല്‍ ആന്‍‌ഡ് ഹസ്‌ല്‍ റ്റു റിചാര്‍ജ് ദ മൈന്‍ഡ് ആന്‍‌ഡ് സ്പിരിറ്റ്സ്.

യെസ് ദ സ്പിരിറ്റ്സ്

....................

നിയോണ്‍ ബള്‍ബുകളുടെ നീലവെളിച്ചത്തില്‍ മാസ്റ്റരുടെ ചവര്‍ലെറ്റ് ഇന്റര്‍കോണ്ടിനെന്റലിന്റെ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തി ഷോഫര്‍ പിറകിലത്തെ വാതില്‍ ഉപചാരപൂര്‍‌വം തുറന്നു പിടിച്ചു.

പാര്‍കിങ് ലോട് മുഴുവന്‍ മെഴ്സീഡെസ് ബെന്‍സ്, ഹോണ്ട, ഹണ്ടയ്, മേസ്ഡ, ഫെറാറി, ലംബോര്‍ജീനി, മസെരാറ്റി, മയൂരാക്ഷി തുടങ്ങിയ തടികളാലാവലീലോഭനീയമായിരുന്നു.

മാനേജര്‍ മാസ്റ്ററെ ഹോട്ടലിന്റെ മൂന്നാം നിലയിലേക്കു കൊണ്ടുപോയി.

ചിത്രങ്ങള്‍ കൊത്തിയ ഒരു വലിയ വാതില്‍ തുറന്നു അദ്ദേഹത്തെ ഗസല്‍ മുറിയിലേക്കു സ്വാഗതം ചെയ്തു.

നിറയെ കാര്‍പറ്റു വിരിച്ച മുറിയില്‍ ചുമരിനോടു ചേര്‍ന്ന് വെള്ളവിരിച്ചതില്‍ നിരത്തിയിട്ടിരുന്ന തടിച്ചുരുണ്ട തലയിണകളില്‍ നഗരത്തിലെ വെളുത്തു ചുവന്ന കുടവയറന്‍‌മാരായ ഉത്തരേന്ത്യന്‍ വണിക്കുകള്‍ നിതരാം ചാരിക്കിടന്നു. അവരുടെ കൈവിരലുകളില്‍ നവരത്ന മോതിരങ്ങളും കണ്ഠങ്ങളില്‍ തടിച്ച സ്വര്‍ണ്ണമാലകളുമുണ്ടായിരുന്നു.‍‍

തലയില്‍ ചുവന്ന ടര്‍ബനും അര്‍മാനിയുടെ കറുത്ത ത്രീപീസ് സൂട്ടും ധരിച്ച നാല്‍‍പ്പതിനോടടുത്തു പ്രായം തോന്നുന്ന ഒരു സിക്കുകാരന്റെ സമീപം മാസ്റ്റര്‍ ഉപവിഷ്ടനായി.

മന്ദ്രമധുരമായ ഉപകരണസംഗീതം തബലയുടെ താളലയങ്ങളോടൊപ്പം അവിടം നിറഞ്ഞു തുളുമ്പി.

“ധന്യവാദ്” സിക്കുകാരന്‍ മാസ്റ്റരെ അഭിവാദനം ചെയ്തു.

“ധന്യവാദ്. ആപ് കൈസാ ഹൈ?”

“ബഹുത് ശുക്രിയാ”

“ക്യാ ആപ് പഞ്ചാബ് സേ ഹൈ?”

“ചണ്ഡിഗാര്‍ സേ. ബിജിനസ് കേലിയെ ഇസ് ശഹര്‍ മെം ആയാ.”

“അഛാ”

“ബൈ ദ വേ, ആപ്?

“ഏക് കാളിജ് കാ പ്രിന്‍സിപ്പല്‍ ഹൂം”

“ബഹുത് മജാ ഹോ ജായേഗാ മാസ്റ്റര്‍ജീ. ബഹുത് മജാ ഹോ ജായെഗാ. ഇസ് ഗസല്‍ കീ നര്‍ത്തകീ ഖുബ് സൂരത് ഹൈ”സിക്കുകാരന്‍ വര്‍ണ്ണിച്ചു.

ചുവന്ന തൊപ്പിയും കറുത്ത ഷെര്‍വാണിയും ധരിച്ച വെള്ളത്താടിക്കാരനായ ഗായകന്‍ ഹാര്‍മ്മോണിയത്തിന്റെ സ്വരമാധുരിയില്‍ പ്രേമനൈരാശ്യംകൊണ്ട് മദ്യത്തിനടിമപ്പെട്ട ഒരു കാമുകന്റെ ഗസല്‍ ആലപിച്ചു.

“ശരാബ് പിയാ മേനേ,.. മേനേ പിയാ ബഹുത്.. തെരീ ആംഖോ കേ താരോം കോ സോച് കര്‍....”

വിരഹാര്‍ത്തനായ കാമുകന്റെ നിശിതവും അമൂര്‍ത്തവുമായ വേദനയെ കൈകളില്‍ കങ്കണങ്ങളും, അരയില്‍ സ്വര്‍ണ്ണനൂപുരവും കണ്ണുകളില്‍ സുറുമയും,തലയില്‍ ദുപ്പട്ടയും ധരിച്ച മനോമോഹിനിയായ യുവനര്‍ത്തകി നാട്യരൂപത്തിലും ഭാവഹാദികളാലും അഭിനയിച്ചതുകണ്ട് വണിക്കുകള്‍ വാഹ്, വാഹ് എന്നു വിളീച്ചു പറഞ്ഞു.

അപ്പോള്‍ മാസ്റ്റര്‍ ഗസലിന്റെ ഒരു ശീലങ്ങു കാച്ചി.

“ഇസ് ദുനിയാ മേം ദര്‍ദ് ഹൈ, .....പ്രേമ് കാ ദര്‍ദ്.........
തേരീ യാദോം കീ ബാരാത് മേം മേരാ മന്‍ ചില്ലാത്താ ചില്ലാത്താ രഹേ.”

എന്നിട്ട് കൈ വായുവില്‍ ചുഴറ്റി തന്റെ സങ്കല്‍പ്പ കാമുകിയെ വിളിച്ചു.

“ആയിയേ മേരെ പാസ്, ഓ മേരേ പാസ് ,...... മേരേ പാസ്
ആയിയേ....മേരേ ദര്‍ദ് കോ നിഫായിയേ....”

നര്‍ത്തകി മദജലം പൊടിയുന്ന കണ്ണുകളോടെ ഒരു മാന്‍പേട കണക്കെ മാസ്റ്റരുടെ അടുത്തേക്കു കൈകള്‍ നീട്ടി ഒഴുകിയൊഴുകി വന്നു.

മാസ്റ്റര്‍ തന്റെ ഗളത്തിലണിഞ്ഞിരുന്ന പവിഴമാല ഊരി അവളുടെ കളകണ്ഠത്തിലണിയിച്ചു.

നര്‍ത്തകിയാകട്ടെ വളരെ ഭവ്യതയോടെ കുനിഞ്ഞ് ഇടതുകൈത്തലത്താല്‍ വലതുകൈത്തലത്തെ മറച്ച് വലതുകൈപ്പത്തി ചൂണ്ടുകള്‍ക്കു മീതെ ഉയര്‍ത്തി ആദാബ് , ആദാബ് എന്നുച്ചരിച്ച് പിന്‍‌വാങ്ങി.

സിക്കുകാരനും വിട്ടു കൊടുത്തില്ല.

അയാള്‍‍ തന്റെ വലം കയ്യുയര്‍ത്തി പാടി.

“തേരീ ഇന്തസാര്‍ കര്‍തേ കര്‍തേ മെരേ ആംഖോം സെ നിംദ് കീ ചിഡായീ ദൂര്‍ ചലീ...
ദൂര്‍ ഹീ ചലീ...................

തേരെ ബിനാ ഇസ് ജിന്ദഗീ ശൂന്യ് ഹേ ...

ഇസ് ജിന്ദഗീ , ഓ ഇസ് ജിന്ദഗീ ... ശൂന്യ് ഹേ....
ചിഡായി ചലാ ഹുവാ പഞ്ജര്‍‍ കാ തരഹ്..... ”

കയ്യില്‍ തൂങ്ങിക്കിടന്നിരുന്ന പുഷ്പഹാരത്തില്‍ നിന്നു കുറെ മൊട്ടുകള്‍ അടര്‍ത്തി അയാള്‍ നര്‍ത്തകിയുടെ നേരെ എറിഞ്ഞു.

നര്‍ത്തകിയാകട്ടെ തന്റെ എടുപ്പ് വെട്ടിച്ചുകൊണ്ട് അയാളുടെ മുഖം തൊട്ടു തോട്ടില്ല എന്ന മട്ടില്‍ പോസു ചെയ്തു. അയാള്‍ തന്റെ പോക്കറ്റില്‍ നിന്നു കുറെ അഞ്ഞൂറിന്റെ നോട്ടുകള്‍ വാരി അവളുടെ എളിയില്‍ തിരുകി വച്ചു.

അവള്‍ രണ്ടു കൈ കൊണ്ടു അയാളുടെ മുഖം ഉഴിഞ്ഞ് തന്റെ തലക്കിരുവശങ്ങളിലും വച്ചു ഞൊടിച്ചു.

ഷെഹണായിയുടെ വിഷാദ നാദത്തോടൊപ്പം തബലയുടേയും ഹാര്‍മ്മോണിയത്തിന്റേയും നാദലഹരി.

“പ്രേമത്തിടമ്പേ നീ എന്റെ ശാലീന ഗ്രാമ വീഥിയില്‍ , വന്നു ചേര്‍ന്നൊരു പാല്‍ക്കാരിയല്ലയോ?
നിന്‍ രാഗപരാഗരേണുക്കളെന്നധരത്തില്‍ മുത്തുവാന്‍, വന്നു ഞാന്‍ നിന്‍ സവിധത്തിലെന്നെക്കൈവിടാതെന്റെ യോമലേ..“

ഉദാരന്‍ മാസ്റ്റര്‍ തന്റെ രാഗലോലുപത മലയാളത്തിലേക്കു തട്ടകം മാറ്റി.

ഷെഹണായിയും പക്കമേളങ്ങളും ആ വിഷാദരാഗമീമാംസക്കകമ്പടിയേകി.

സിക്കുകാരനും വിട്ടുകൊടുത്തില്ല.

“നിന്‍‌ മാറിലെക്കൊച്ചുതാമരമൊട്ടുകള്‍ എന്‍ പ്രേമസൌഭഗപ്പൊയ്കയില്‍ കണ്ടതോ?
തൊണ്ടിപ്പഴങ്ങള്‍തോറ്റോടുന്നധരങ്ങള്‍ എന്നധരങ്ങളില്‍ച്ചേര്‍ത്തുമുത്തീടുമോ?
നിന്നെ ഞാന്‍ കാത്തിരിക്കുന്നൂ വികാരപുഷ്പങ്ങള്‍ വിടര്‍ന്നയീസന്ധ്യയിലോമനേ
കാത്തിരിക്കുന്നു ഈ കല്‍പ്പടവില്‍ ഞ്യങ്ങ കാത്തിരിക്കുന്നു നീ ക്യാട്ടല്ല് ക്വാമളം.....”

അപ്പോള്‍ നര്‍ത്തകി ധരികിട ധ, ധരികിട ധ എന്ന വായ്ത്താരിക്കൊപ്പം പാദങ്ങള്‍ ചലിപ്പിച്ചുകൊണ്ട് പനിനീര്‍പ്പൂക്കള്‍ നിറച്ച ഒരു വെള്ളിത്താലം ഉദാരന്‍ മാസ്റ്റരുടെ മുമ്പില്‍ സമര്‍പ്പിച്ചു പിന്‍‌വാങ്ങി.

പുഷ്പങ്ങള്‍ക്കിടയില്‍ തിരുകി വച്ചിരുന്ന N എന്നു മോണോഗ്രാം ചെയ്തിരുന്ന കാര്‍ഡ് മാസ്റ്റരുടെ ശ്രദ്ധയില്‍പ്പെട്ടു.

അതു നസീര്‍വര്‍മ്മ കൊടുത്തുവിട്ടതായിരുന്നു.

മാസ്റ്റര്‍ കാര്‍ഡില്‍ നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ടു വികസിതമായി.

തൊട്ടടുത്തിരിക്കുന്ന സിക്കുകാരന്‍ ശിലാധറാണു!

ആ കാര്‍ഡ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകിയ ശേഷം മാസ്റ്റര്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നു തന്റെ നെയിം കാര്‍ഡെടുത്ത് സിക്കുകാരനു നീട്ടി.

“വാട്ട് എ പ്ലസന്റ് സര്‍പ്രൈസ്, ഉദാരന്‍ മാസ്റ്റര്‍!”

സിക്കുകാരനു തന്റെ ആശ്ചര്യം അടക്കാന്‍ കഴിഞ്ഞില്ല.

“പെര്‍ഫക്റ്റ് ഡിസ്ഗൈസ്. ബട് വൈ?”

മാസ്റ്റര്‍ ആരാഞ്ഞു.

“പറയാം. ഇറ്റ് ഈസ് എ ലോങ് സ്റ്റോറി. ബട് ഐ വില്‍ ടെല്‍ യു. ലേറ്റര്‍”

“ദാറ്റ് ഈസ് ഒകെ.”

അപ്പോഴേക്കും ഗസല്‍ പ്രോഗ്രം പരിസമാപ്തിയിലെത്തിയിരുന്നു.

“അപ്പോള്‍ താമസം. വേര്‍‍ ഡു യു സ്റ്റേ?”

“ലേ മെറിഡിയന്‍” ശിലാധര്‍ മൊഴിഞ്ഞു.

പിറ്റേന്ന് ലെ മെറിഡിയനില്‍ നടക്കാന്‍ പോകുന്ന അനിമേഷന്‍ സോഫ്റ്റ്വെയര്‍ ഡവലപ്പേഴ്സിന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാനാണു ശിലാധര്‍ വന്നത്.ഹോളിവുഡ്ഡിലെ സിഹങ്ങളും അതില്‍ പങ്കെടുക്കുന്നുണ്ട്.

ഗസല്‍ സംഗീതത്തിന്റെ വിഷാദധാര ശിലാധറിനിഷ്ടമായിരുന്നു. സംഗീതം ഹൃദയസ്പര്‍ശിയാകുന്നത് അതു വിഷാദത്തില്‍നിന്നു ഉരുത്തിരിയുമ്പോഴാണെന്ന് അയാള്‍‍ വിശ്വസിച്ചു.

“ ഐ വില്‍ ഡ്രോപ്പ് യു”

“ദാറ്റ് ഈസ് വെരി കൈന്‍‌ഡ് ഓഫ് യു മാസ്റ്റര്‍”

“യു ആര്‍ വെല്‍കം”

ചവര്‍ലെറ്റ് മറൈന്‍ ഡ്രൈവിലൂടെ സോഡിയം വേപ്പര്‍ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തില്‍ ഒഴുകി നീങ്ങി.

പുറകിലത്തെ സീറ്റില്‍ ചാരിക്കിടന്നുകൊണ്ട് തൊട്ടടുത്തിരുന്ന ശിലാധറോടു മാസ്റ്റര്‍‍ ചോദിച്ചു.

“ബട് വൈ? വൈ ദ ഡിസ്ഗൈസ്?”

“പാപ്പരാസി, മാസ്റ്റര്‍. പാപ്പരാസി. പിന്നെ സി.ഐ.എ , കെ. ജി. ബി, ജെ.സി.ബി... ”

ഞാന്‍‍ ഇന്ത്യന്‍ മിലിറ്ററിക്കുവേണ്ടി ഡെവലപ്പു ചെയ്ത ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമിനെക്കുറിച്ച് മണത്തറിഞ്ഞ പെന്റഗണ്‍ ഒരു ഏജന്റിനെ അയച്ച് ആ പ്രോഗ്രാം കരസ്ഥമാക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ നിരസിച്ചു.

“ദേ ഓഫേഡ് മി ടെന്‍ മില്യന്‍ യു എസ് ഡോളേഴ്സ്. ടെന്‍ മില്യന്‍ ഗ്രീന്‍ ബക്സ്”

തന്റെ മാതൃരാജ്യമായ ഇന്ത്യയുടെ രാജ്യരക്ഷയിലും പുരോഗതിയിലും ബദ്ധശ്രദ്ധനായിരുന്ന ശിലാധര്‍ വളരെ തന്ത്രപ്രധാനമായ തന്റെ സോഫ്റ്റ് വെയര്‍ ഒരു വിദേശരാജ്യത്തിനു കൈമാറാന്‍ സന്നദ്ധമായിരുന്നില്ല.

മിസൈല്‍ ലോഞ്ചിങ്ങിനെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റ്വെയറായിരുന്നു അതു.

തന്റെ ഫോട്ടൊ പിടിക്കാനും അതു ന്യൂയോര്‍ക് ടൈംസിനും വാഷിംഗ്ടണ്‍‍ പോസ്റ്റിനും പ്രവ്ദക്കും കൊടുത്ത് മില്യന്‍‌സ് പ്രതിഫലം പറ്റാനും‍ പാപ്പരാസികള്‍ ചുറ്റിപ്പറ്റിനടക്കുന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

“സൊ, ഐ ഡിസൈഡഡ് ടു ഗോ അണ്ഡര്‍ ഡിസ്ഗൈസ്”

ചവര്‍ലെറ്റ് ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന ഒരു വലിയ ബില്‍ബോര്‍ഡ് കടന്നു പോയി.

“ദാറ്റ് ഈസ് ടീച്ചര്‍,റൈറ്റ്? സോ വിവേഷ്യസ്! ഞാന്‍ പത്രങ്ങളില്‍ വായിച്ചു.”

“യു ആര്‍ റൈറ്റ്” മാസ്റ്റര്‍ പ്രതിവചിച്ചു.

“പക്ഷെ അല്‍പ്പം ഔട് ഓഫ് ഫോകസ് ആണു ക്യാട്ട.” ശിലാധര്‍ തന്റെ ക്രിട്ടിസിസം പാസാക്കി.

“ ഞാനൊന്നു പറയട്ടെ മാസ്റ്റര്‍? പ്രഭാതകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍. ദാറ്റ് വുഡ് ബി മോര്‍ ഐ കാച്ചിംഗ്”

“ട്രൂ. ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എന്താണു മാര്‍ഗ്ഗം?”

“നിഴലും വെളിച്ചവും പ്രഭാതകിരണങ്ങളുമെല്ലാം നമുക്കുണ്ടാക്കിയെടുക്കാവുന്നതെയുള്ളു. മാസ്റ്റര്‍ കേട്ടിട്ടുണ്ടോ ഫോട്ടോഷോ‍പ്പിനെപ്പറ്റി?”

“പണ്ട് യൂണിവേഴ്സിറ്റിക്കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കൃഷ്ണന്‍നായര്‍ സ്റ്റൂഡിയോയില്‍പ്പോയ ഓര്‍മ്മയുണ്ട്. ഷേക്സ്പിയറുടെ വേഷം കെട്ടി ഞാന്‍ അന്നവിടെ ഒരു ഫോട്ടൊ എടുപ്പിക്യേണ്ടായി.”

മാസ്റ്റര്‍ തുടര്‍ന്നു.

“കോട്ടയം ശാര്‍ങധരനായിരുന്നു മേക്കപ്പ്. അന്നൊക്കെ നാടകങ്ങളിലൊക്കെ വേഷം കെട്ടാന്‍ ശാര്‍ങധരനെയാണു വിളിക്വാ. കൃഷ്ണന്‍ നായരുടെ ഫോട്ടോഷോപ്പില്‍ പ്രഛന്നവേഷത്തിനുള്ള സാമഗ്രികളൊക്കെ വാടകക്കു കിട്ടുമായിരുന്നു. ഷേക്സ്പിയറിനെ കേന്ദ്രകഥാപാത്രമാക്കി ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസര്‍ ശങ്കരമേനോന്‍ രചിച്ച നാടകത്തില്‍ ഞാനായിരുന്നു ഷേക്സ്പിയറായി അഭിനയിച്ചത്.”

“മാസ്റ്റര്‍ക്കു തെറ്റി. ഞാന്‍ പറഞ്ഞു വന്നത് കമ്പ്യൂട്ടറില്‍ കാട്ടാവുന്ന വിദ്യകളെക്കുറിച്ചാണു”

“സോറി ശിലാധര്‍. ഐ വാ‍സ് കാരീഡ് എവേ ബൈ ദ നോസ്റ്റാള്‍ജിയ ഓഫ് മൈ കോളേജ് ലൈഫ്”

“മാസ്റ്റര്‍. അഡ്‌വെര്‍ടൈസിംഗ് കൈകാര്യം ചെയ്യുന്നവരോടു ആ ഫോട്ടൊ ഒന്നു ഇ-മെയില്‍ ചെയ്യാന്‍ പറയൂ. ഞാന്‍ അതിലൊന്നു പണിതിട്ടു തിരിച്ചു ഇ-മെയില്‍ ചെയ്യാം.”

“ അയാം സോ ഹാപ്പി ശിലാധര്‍. ഡിഡ് ഐ നോട് ടെല്‍ യു ദാറ്റ് വി വുഡ് മേക് എ ഫോര്‍മിഡബ്‌ള്‍ ടീം?”

“ദ പ്ലഷര്‍ ഈസ് ഓള്‍ മൈന്‍, മാസ്റ്റര്‍” ശിലാധര്‍ പ്രതിവചിച്ചു.

അന്നേക്കു മൂന്നാം ദിവസം പ്രഭാത സൂര്യന്റെ അരുണകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന സ്ലൈഡുകള്‍ സിനിമാക്കോട്ടകളിലെല്ലാം പ്രദര്‍ശിപ്പിച്ചു തുടങ്ങി.

ഇനി കോളേജുഡേക്കു വെറും മൂന്നു ദിവസങ്ങള്‍ മാത്രം.

മാസ്റ്റര്‍ പുളകിതഗാ‍ത്രനായി.

..........


(തുടരും)

പകര്‍പ്പവകാശം: ആവനാഴി


Saturday, April 21, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 12

കാലന്‍ കോഴി കൂവിയപ്പോള്‍ ഉദാരന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ വിളീച്ചുകൂട്ടിയ കോളേജു ഡേ യെ സംബന്ധിക്കുന്ന എക്സ്ട്രാ ഓര്‍‌ഡിനറി മീറ്റിംഗ്‍ അജണ്ഡയുടെ നാലാമത്തെ ഐറ്റമായ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയില്‍ കേറി കൊത്തിനില്‍ക്കുകയായിരുന്നു.

കോളേജിലെ സ്റ്റാഫ് കൂടാതെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിക്കു ചുക്കാന്‍ പിടിക്കുന്ന നസീര്‍ വര്‍മ്മ, അഡ്‌വെര്‍‌ടൈസിംഗ് ആന്‍‍‌ഡ് കമ്മ്യൂണീക്കേഷന്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയില്‍ നിന്നു റിക്രൂട്ടു ചെയ്ത ഐ ടി വിദഗ്ദ്ധന്‍‌മാര്‍,സ്റ്റേജു നിര്‍മ്മാണ വിദഗ്ദ്ധര്‍ തുടങ്ങി കോളേജു ഡേ ഒരു വലിയ സംഭവമാക്കിത്തീര്‍ക്കാനുള്ള എല്ലാ വിശാരദന്‍‌മാരും ആ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

“അപ്പോള്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, മി.വര്‍മ്മ. അല്‍ക്കൈദ കുക്ലസ് ക്ലാന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ പെരുമാറുന്ന കാലമാണു.”

“സമ്മേളന നഗരിയുടെ അഞ്ഞൂറുകിലോമീറ്റര്‍ വരെ എയര്‍ സ്പേയ്സ് സുരക്ഷിതമായിരിക്കും.നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍‌മാര്‍ ഹീറ്റ് സീക്കിങ്ങ് മിസ്സൈല്‍ തുടങ്ങിയ അത്യന്താധുനിക ബാണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.”

“ഐ ആം ഇമ്പ്രസ്‌ഡ്. പക്ഷെ കാലാള്‍പ്പട?”

“അതിനു നഗരിയുടെ പെരിഫറിയിലെല്ലാം കുഴിബോംബ് വെച്ചിട്ടുണ്ട് സര്‍.”‍

“ഗുഡ്”

നൌ ലെറ്റ് അസ് ഗോ ടു ദ നെക്സ്റ്റ് ഐറ്റം ഓണ്‍ ദ അജെണ്ഡ.

കോളേജു ഡേ അടുത്തു വരുമ്പോഴും കഴിഞ്ഞതിനുശേഷവും നടക്കുന്ന പ്രസ് കോണ്‍ഫറന്‍സുകള്‍, പരിപാടികളെക്കുറിച്ചു ദൃശ്യ പ്രിന്റ് മാധ്യമങ്ങള്‍ വഴിയും ബില്‍ബോര്‍ഡുകള്‍ വഴിയും ഉള്ള വിപുലമായ അഡ്വെര്‍‌ടൈസിംഗ് , പരിപാടികള്‍ അപ്പപ്പോള്‍ ഇന്റര്‍നെറ്റിലേക്കു സ്ട്രീം ചെയ്യാനുള്ള സംവിധാനങ്ങള്‍ , കോളേജിന്റെ പേരടിച്ച ടീ ഷര്‍ട്ടുകള്‍ പേനകള്‍ പേപ്പര്‍വെയിറ്റുകള്‍ തുടങ്ങിയ മെമൊറാബ്ലിയകള്‍ വില്‍കാനുള്ള സ്റ്റാളുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

“ഗോസിപ്പു കോളങ്ങളും പടച്ചു വിടൂ. മോരില്‍ മുളകുടക്കും പോലെ”

“യെസ് സര്‍” മീറ്റിംഗില്‍ സന്നിഹിതരായിരുന്ന മഞ്ഞപ്പത്രങ്ങളുടെ പ്രതിനിധികള്‍ ഉച്ചൈസ്തരം പിന്‍‌താങ്ങി.

“എല്ലാ സിനിമാശാലകളിലും നമ്മുടെ കോളേജുഡേയെപ്പറ്റിയുള്ള സ്ലൈഡുകള്‍ പ്രൊജക്റ്റു ചെയ്യൂ”

“സേര്‍; ദാറ്റ് ഈസ് വണ്‍ ഓഫ് അവര്‍ അഡ്വെര്‍‌ടൈസിംഗ് സ്ട്രാറ്റെജീസ് സര്‍”

“താങ്ക് യൂ ബോയ്സ്. ഐ ഹാവ് ഫുള്‍ കോണ്‍ഫിഡന്‍സ് ഇന്‍ യൂ”

പിന്നെ കോളേജു ഡേയുടെ ഹൈലൈറ്റിനെക്കുറിച്ച് ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചു.

“ദ ഹൈലൈറ്റ് ഓഫ് അവര്‍ കോളേജു ഡേ ഈസ് ഗോയിംഗ് ടു ബി ദ പദ്യപ്രശ്നോത്തരി റെന്‍ഡേഡ് ബൈ അവര്‍ റെവേഡ് ടീച്ചര്‍.”

അപ്പോള്‍ ടീച്ചര്‍ കൈ ഉയര്‍ത്തി.

“യെസ് ടീച്ചര്‍. എനി കമന്റ്സ്?”

“സര്‍, ഞാന്‍ ചൊല്ലുന്ന പദ്യത്തില്‍ നിന്നു എന്റെ പേരു ആര്‍ പറയുന്നുവോ ആ വ്യക്തിയെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കും.”

“റിയലി! ദാറ്റ് ഈസ് ഗോയിംഗ് ടു ബി ഫന്റാസ്റ്റിക് ടീച്ചര്‍.”

“ഗ്രേറ്റ് ചാന്‍സ്” നസീര്‍ വര്‍മ്മ ഉള്ളില്‍ നിനച്ചു.

അന്നു രാവിലെ വര്‍മ്മ സമ്മാനിച്ച സുമം ടീച്ചറുടെ മുടിക്കെട്ടിലിരുന്നു കണ്ണു ചിമ്മി.

ഉദാരന്‍ മാസ്റ്റര്‍ തുടര്‍ന്നു.

“ദിസ് ഈസ് എ ഗ്രേറ്റ് ചാലഞ്ച് ഫോര്‍ ദ അഡ്വെര്‍ടൈസിംഗ് എക്സ്പെര്‍ട്സ്. ഹൌ ആര്‍ യൂ ഗോയിംഗ് ടു ടാക്‍ള്‍ ഇറ്റ്?”

പരസ്യവിഭാഗം കൈകാര്യം ചെയ്യുന്ന ഐടി വിദഗ്ദ്ധന്മാര്‍ തൊട്ടടുത്ത മുറിയില്‍ പോയി കോക്കസ്സു കൂടിയതിനു ശേഷം തിരിച്ചു വന്നു.

“ വഴിയുണ്ട് സര്‍.”

“ബ്രീഫ് മി”

“കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും നാഷണല്‍ ഹൈവേക്കരികിലുള്ള‍ പാടങ്ങളുടെ നടുവിലും വലിയ ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കണം.”

“എഗ്രീഡ്. എന്തായിരിക്കും ബില്‍ബോര്‍ഡില്‍?”

“വരണമാല്യവുമായി നില്‍ക്കുന്ന ടീച്ചറുടെ പടം”

“ഗ്രേറ്റ്. ഗോ എഹെഡ്”

മാസ്റ്റര്‍ മീറ്റിംഗില്‍ സംബന്ധിച്ച എല്ലാവര്‍ക്കും അവരുടെ സൃഷ്ടിപരമായ നിര്‍‌ദ്ദേശങ്ങള്‍ക്കും നന്ദി പറഞ്ഞു.

“യോഗം പിരിച്ചു വിട്ടിരിക്കുന്നു.”

അപ്പോഴേക്കും കിഴക്കു വെള്ള കീറിത്തുടങ്ങിയിരുന്നു.

...................................

എല്ലാവരും രാവിലെ പ്രഭാതകൃത്യ ങ്ങള്‍ക്കായി ഇഞ്ചിപ്പുല്ലും കശുമാവും കെട്ടിമറിഞ്ഞുകിടക്കുന്ന അടുത്ത പറമ്പിലേക്കു പോയി.
കല്ലുവെട്ടാംകുഴിയില്‍ തലേന്നു പെയ്ത വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നതിനാല്‍ അതിനു ബുദ്ധിമുട്ടുണ്ടായില്ല.പിന്നെ ഉമിക്കരിയും ഉപ്പും മാവിലയും ചേര്‍ത്തു പല്ലു തേച്ചു മോറു കഴുകിയെന്നു വരുത്തി കോഫി കുടിക്കാനിരുന്നു.

പുട്ടും കടലയും പപ്പടവും തോനെ.

ചായ വേണ്ടവര്‍ക്കതും അല്ലാത്തവര്‍ക്ക് കോഫിയും റെഡിയായിരുന്നു.

നസീര്‍ വര്‍മ്മയുടെ ചായക്കടയില്‍ നിന്നു പ്രത്യേകം കൊണ്ടുവരപ്പെട്ടതായിരുന്നു അവ.


......................................................


രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വരണമാല്യവുമായി നില്‍ക്കുന്ന ടീച്ചറുടെ ചിത്രം വലിയ ബില്‍ബോര്‍ഡുകളില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു.

......


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Saturday, April 14, 2007

വിഷു ആശംസകള്‍ ഫ്രം ദ ഓഫീസ് ഓഫ് ആവനാഴി

ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിയാണു ഞാന്‍ ഇപ്പോള്‍ ഈ “ബൂലോക”ത്തില്‍ അവതരിച്ചിരിക്കുന്നത്. ഇതു മറ്റു ലോകങ്ങളില്‍നിന്നു എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള്‍ ഞാന്‍ അല്‍ഭുതപരതന്ത്രനാകുകയും ചെയ്യുന്നു.

ഇതു പോലൊരു ലോകം ഞാന്‍ മുമ്പു കണ്ടിട്ടില്ല; ഇനി കാണാന്‍ പറ്റും എന്നും തോന്നുന്നില്ല.

എന്തു സമത്വ സുന്ദരമായ ലോകം! എന്തൊരു സ്നേഹം! എന്തൊരു വിനയം! ദേഷ്യപ്പെട്ട് “കമാ” എന്നൊരക്ഷരം പോലും ആരും ഉരിയാടുന്നില്ല. എന്തൊരു സഹനശക്തി!

ഞാനിനി എങ്ങും പോകാന്‍ തീരുമാനിച്ചിട്ടില്ല. ഇതു തന്നെ എന്റെ തട്ടകം. ഇവിടെ കിടന്നൊന്നു പെരുമാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ദേവലോകം ഇനി എനിക്കു പുല്ലാണു സുഹൃത്തുക്കളേ.

പിന്നെ, ഇപ്പോള്‍ വന്നത് ബൂലോകനിവാസികളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ അറിയിക്കാനാണു.

എല്ലാവരും കണി കണ്ടു കഴിഞ്ഞുവോ? കയ്യിട്ടം വാങ്ങി കഴിഞ്ഞുവോ?

എങ്കില്‍ നമുക്കിനി പടക്കം പൊട്ടിക്കാം.

നല്ല വില കൂടിയ വര്‍ണ്ണഗുണ്ടുകള്‍ തന്നെ പൊട്ടിച്ചാര്‍മാദിക്കൂ. അവയുടെ വര്‍ണ്ണവൈവിദ്ധ്യത്തില്‍ നിങ്ങളുടെ ജീവിതം പ്രഭാപൂരിതമാകട്ടെ.

കാലിച്ചാക്കുകള്‍ തലയില്‍ കെട്ടിയ അനോനികള്‍ എന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അവിടെ കിടന്നു ചാടുന്നതു ഞാന്‍ കാണുന്നു.

അനോനികളേ നിങ്ങളും എന്റെ സഹോദരങ്ങള്‍ തന്നെ.

ആവനാഴിയുടെ പന്തിയില്‍ പക്ഷഭേദമില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ അനോനി സഹോദരങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ഈ ബൂലോകം വെറും ഒരു ഊഷരഭൂമി ആകുമായിരുന്നു. അവരുടെ കോപ്രായങ്ങളാണു ‍ഈ ബൂലോകത്തെ കൂടുതല്‍ ഹരിതാഭവും മനോഹാരിണിയുമാക്കുന്നത്.

ശരി, എന്നാല്‍ ഞാന്‍ വരട്ടേ.

പിന്നെ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ ഇല്ലേ?


സസ്നേഹം

ആവനാഴി.

Wednesday, April 11, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 11

ഉദാരന്‍ മാസ്റ്റര്‍: 11

അജ്മാനിലെ ഈന്തപ്പനകള്‍ തഴുകിവരുന്ന ശീതക്കാറ്റ്‌ അല്‍പം താഴ്ത്തി വച്ചിരുന്ന വിന്‍ഡോഗ്ലാസിലൂടെ മുഖത്തടിച്ചപ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പ്‌.

150 കിലോമീറ്റര്‍ സ്പീഡില്‍ പജേറൊ ഒഴുകി നീങ്ങി.

ചാരന്‍‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

ബി എം ഡബ്ല്യു 160ല്‍ പജേറോയെ ഓവര്‍ടേക്കു ചെയ്തു.

പിന്നീടൂ സ്പീഡു കുറച്ചു പജേറോയുടേ മുന്നില്‍ ഏതാണ്ടു പത്തുമീറ്റര്‍ അകലത്തില്‍ സഞ്ചരിച്ചു.

ശിലാധറിനു ദേഷ്യം തോന്നി.

പിന്നെ എന്തിനയാള്‍ തന്നെ ഓവര്‍ടേക്കു ചെയ്തു?

ശിലാധറും വിട്ടൂ കൊടുത്തില്ല. അയാള്‍ തന്റെ വാഹനം ആക്സിലറേറ്റു ചെയ്തു മറ്റേ വാഹനത്തെ പിന്നിലാക്കി.

ബി എം ഡബ്ല്യു പജേറോയെ ഉടന്‍ മറികടന്നു. സ്പീഡു കുറച്ചു മുന്നില്‍ സഞ്ചരിച്ചു.

രണ്ടു പേരും അന്യോന്യം ഓവര്‍ടേക്കു ചെയ്തു അങ്ങിനെ സഞ്ചരിക്കുമ്പോള്‍ ഈരണ്ടു കിലോമീറ്റര്‍ ഇടവിട്ടു ഒരേ മാതിരിയുള്ള കുറെ കണ്ടെയ്നര്‍‌ ട്രക്കുകളെ ഓവര്‍ടേക്കു ചെയ്തതായി ശിലാധര്‍ ശ്രദ്ധിച്ചു.

ഇത്രയധികം മാക്‌ ട്രക്കുകള്‍! ഒരു പക്ഷേ ഹാര്‍ബറില്‍ നിന്നു ഗുഡ്സ് കയറ്റി അജ്മാനിലേക്കു പോകുന്നതാകാം.

പജേറൊ അപ്പോള്‍ 160 ലാണൂ സഞ്ചരിച്ചിരുന്നത്‌.

അടുത്തനിമിഷം തന്നെ ടെയില്‍ ചെയ്തിരുന്ന കാര്‍ ഒരു ഹുങ്കാരത്തോടെ ശിലാധറിനെ മറികടന്നു.

അപ്പോള്‍ അതിന്റെ ഡ്രൈവര്‍ കൈ പുറത്തേക്കിട്ട്‌ ഗോഗ്വാ എന്നു കളിയാക്കുന്ന ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.

ഇതു അയാളെ വല്ലാതെ ചൊടിപ്പിച്ചു.

വൈ ഡസ്‌ ഹി ടീസ്‌ മി?

അയാളുടെ സിരകളില്‍ അഡ്രിനലിന്‍ ഷൂട്ടു ചെയ്തു.

അയാളില്‍ മല്‍സരത്തിന്റെയും കോപത്തിന്റേയും നാഗങ്ങള്‍ ഫണമുയര്‍ത്തിയാടി.

അയാള്‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

പജേറൊ 190 കിലോമീറ്റര്‍‍ സ്പീഡില്‍ ബി എം ഡബ്ല്യുവിനെ ഓവര്‍ടേക്കു ചെയ്തു.

അപ്പോള്‍ ചാരന്‍ തന്റെ മൈക്രോഫോണിലേക്കു ഷൗട്ടു ചെയ്തു.

"കോഡ്‌ നമ്പര്‍ %!^്‌& , ചേഞ്ച്‌ ദ ലെയിന്‍"

പെട്ടെന്നു മുന്നില്‍ പോയിക്കൊണ്ടിരുന്ന കണ്ടെയ്നര്‍‌ ട്രക്ക്‌ ഇടതു ലെയിനിലേക്കു മാറി.

ഒപ്പം അതിന്റെ പുറകുവശത്തുള്ള വാതിലുകള്‍ തുറക്കുകയും ഒരു റബ്ബറൈസ്ഡ്‌ റാമ്പ്‌ റോഡിലേക്കിറങ്ങിവരികയും ചെയ്തു.

അമിതമായി സ്പീഡില്‍ പാഞ്ഞുകൊണ്ടിരുന്ന വാഹനത്തെ അപ്രതീക്ഷിതമായി സംഭവിച്ച ഈ സന്ദര്‍ഭത്തില്‍ നിയന്തിക്കാന്‍ കഴിഞ്ഞില്ല.

പജേറൊ റാമ്പിലൂടെ കയറി ട്രക്കിനകത്തു പ്രവേശിച്ചു.

ട്രക്കിന്റെ വാതിലുകള്‍ അടയുകയും റാമ്പ്‌ ഉള്‍വലിയുകയും ചെയ്തു.

ശിലാധര്‍ വാസ്‌ ട്രാപ്പ്‌ഡ്‌.

.................


സി.ഐ.ഡി നസീര്‍ വര്‍മ്മയുടെ എസ്പിയൊണാജ്‌ ആക്സസറീസ്‌ മാനുഫാക്റ്ററിംഗ്‌ പ്ലാന്റില്‍‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു വന്ന റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ ന്റെ ഫലമായി വികസിപ്പിച്ചെടുത്ത മോഡീഫൈഡ്‌ ട്രക്കുകളില്‍ ഒന്നായിരുന്നു അതു.

ഹൈസ്പീഡില്‍‍ പായുന്ന വാഹനങ്ങളെ ട്രാപ്പു ചെയ്യാന്‍ നിര്‍മ്മിച്ചവയായിരുന്നു അവ.

വര്‍മ്മയുടെ ഏജന്റ്‌ കാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത മിടു മിടുക്കന്‍ ചെറുപ്പക്കാരാണൂ റിസര്‍ച്ച്‌ ആന്‍‌ഡ്‌ ഡെവലപ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. അവര്‍ ആരൊക്കെയാണെന്നത്‌ ഒരു വലിയ രഹസ്യമായിരുന്നു. ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡിലുള്ള സാലറിയുടെ രണ്ടും മൂന്നും ഇരട്ടി തുക അവര്‍ക്ക്‌ പ്രതിമാസം ശമ്പളം നല്‍കിയിരുന്നു.

ട്രാപ്പു ചെയ്യുന്ന വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ യാതൊരു വിധ പരിക്കുകളും പറ്റാതിരിക്കാനൂള്ള സാങ്കേതിക സംവിധാനങ്ങള്‍ ആ ട്രക്കിലുണ്ടായിരുന്നു.

പജേറൊ ടക്കില്‍ കയറിയ ഉടന്‍ ചില സെന്‍സറുകള്‍ ട്രിഗ്ഗര്‍ ചെയ്യപ്പെടുകയും പ്രത്യേകം വികസിപ്പിച്ചെടുത്ത ഹൈ‌ വിസ്കോസിറ്റി റെസിനുകള്‍ അനേകം നോസിലുകളിലൂടെ ചക്രങ്ങളിലേക്കു ചീറ്റുകയും ചെയ്തു. ആ റെസിനുകള്‍ വായുസമ്പര്‍ക്കമേക്കുമ്പോള്‍ ഉടന്‍ കട്ട പിടിക്കുന്നവയായിരുന്നു. ഒപ്പം അവക്കു നല്ല ഇലാസ്റ്റിസിറ്റി ഉണ്ടായിരിക്കുകയും ചെയ്യും.

ഹൈപ്രഷറില്‍ ചീറ്റിയ റെസിനുകളില്‍ പജേറൊ ട്രക്കിന്റെ ബേസിനോടു തളക്കപ്പെട്ടു.

....................
ഹൈ‌ സ്പീഡില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ പെട്ടെന്നു സ്റ്റോപ്പ്‌ ചെയ്താല്‍ അതിനകത്തെ യാത്രക്കാര്‍ മുന്നോട്ടെറിയപ്പെടും. ഇവിടെ പജേറോ ഒരു ഖരവസ്തുവുമായും ഹെഡ്‌ ഓണ്‍ കൊളീഷന്‍ സംഭവിക്കാത്തതുകൊണ്ട്‌ വാഹനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. പക്ഷെ പെട്ടെന്നു അതു സീറൊ വെലോസിറ്റി കൈക്കൊണ്ടാല്‍ അതായത്‌ പെട്ടെന്നു നിര്‍ത്തിയാല്‍ മുന്നോട്ടുള്ള ആക്കത്തില്‍‍ യാത്രികരുടെ എല്ലിന്‍‌കൂടു‌ സീറ്റ്‌ ബെല്‍ട്ടില്‍ ഞെങ്ങി ഞെരിഞ്ഞമരാം.

അതിനു വെലോസിറ്റി സീറോയില്‍ എത്തിച്ചേരുന്നത്‌ സാവധാനമാകണം. അതിനുള്ള സംവിധാനങ്ങള്‍ ആ ട്രക്കില്‍ ഉള്‍ക്കോള്ളിച്ചിരുന്നു.

ട്രക്കിന്റെ ചേസിസ്സിനു മുകളില്‍ നെടുകെ ഉരുക്കിന്റെ രണ്ടു സിലിന്‍‌ഡ്രിക്കല്‍‍ റോഡുകള്‍ ഉണ്ടായിരുന്നു. ആ റോഡുകളീല്‍ മുന്നോട്ടൂം പിന്നോട്ടൂം അനായാസം ചലിക്കാവുന്ന നാലു വളയങ്ങള്‍. ആ വളയങ്ങളിലാണു കണ്ടെയ്നര്‍‍ വെല്‍‍ഡു ചെയ്തു പിടിപ്പിച്ചിരുന്നത്‌.

സിലിണ്ഡറുകളീല്‍ ഹെവി ഡ്യൂട്ടി ഗ്രീസ്‌ സ്വയം പ്രവര്‍ത്തനക്ഷമമായ ഇഞ്ചെക്റ്ററുകള്‍ ഹെവ്വി ഡുടി ഗ്രീസ്‌ തെറിപ്പിച്ചിരുന്നു. ഈ ഗ്രീസ്‌ , കണ്ടൈനറിനു ആ റോഡുകളിലൂടെ മുന്നോട്ടും പിറകോട്ടും അനയാസാസമായി ചല്‍ക്കാണുള്ള സ്വകര്യം ഒരുക്കുന്നതോടൊപ്പം അതിന്റെ ചലനത്തിനു ഒരു ഡാമ്പനിംഗ്‌ ഇഫ്ഫെക്റ്റും നല്‍കിയിരുന്നു.

സ്റ്റീല്‍ റോഡുകള്‍ തിരശ്ചീന തലത്തില്‍ നിന്നു 3 ഡിഗ്രി മുകളിലോട്ടു ചെരിഞ്ഞായിരുന്നു ഫിറ്റു ചെയ്തിരുന്നത്‌ എന്നതുകൊണ്ട്‌ കണ്ടെയിനറിന്റെയും അതിലൂള്ള വസ്തുക്കളൂടേയും മൊത്തം ഭാരത്തിന്റെ ഒരു ഭാഗം റോഡിലൂടെയൂള്ള കണ്ടെയ്നറിന്റെ ചലനത്തിനു എതിരായി പ്രവര്‍ത്തിക്കുകയും അങ്ങിന്റെ അതിനെ വെലോസിറ്റിയെ മെല്ലെ കുറച്ചുകൊണ്ടുവരുവാന്‍ പര്യാപ്തവുമായിരുന്നു.

വളരെ സങ്കീര്‍ണ്ണമായ ടെക്നോളജികളാണു ആ സിസ്റ്റത്തില്‍ ഒരുക്കിയിരുന്നത്‌. വേരിയബിള്‍ എലിവേഷന്‍ ക്രിയേറ്റര്‍ ആന്‍ഡ്‌ ജെര്‍ക്‌ എലിമിനേഷന്‍ സിസ്റ്റം-VECJES - എന്ന ടേക്നോളജി അതിലൊന്നു മാ‍ത്രം.


......................

പേടിച്ചുപോയെങ്കിലും ധൈര്യം സംഭരിച്ച്‌ ശിലാധര്‍ അലറി.

"വാട്‌ ദ ഹെല്‍ ഈസ്‌ ഗോയിംഗ്‌ ഓണ്‍ ഹിയര്‍? ഹൂ ഈസ്‌ ഡൂയിംഗ്‌ ദിസ്‌ ടു മി?"

മറുപടിയായി കണ്ടെയിനറിന്റെ തട്ടില്‍ ഘടിപ്പിച്ച ലൗഡ്സ്പീക്കര്‍ ശബ്ദിച്ചു.

"ദിസ്‌ ഈസ്‌ ഉദാരന്‍ മാസ്റ്റര്‍ സ്പീകിംഗ്‌."

"മിസ്റ്റര്‍ ശിലാധര്‍ നാമുടെ ആദ്യത്തെ സംഗമം ഇത്തരത്തിലായല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു വിഷമമുണ്ട്‌. ലജ്ജയും"

ട്രക്കില്‍ സജ്ജമാക്കിയിരുന്ന സാറ്റലൈറ്റ്‌ ഫോണീലൂടെയാണു ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചത്‌. ഫോണ്‍ ഒരു അമ്പ്ലിഫയറിലൂടെ ലൌഡ്‌ സ്പീക്കറുമായി കണക്റ്റു ചെയ്തിരുന്നു.


"ലിസണ്‍ ശിലാധര്‍. താങ്കളെ തട്ടിക്കൊണ്ടുവരണമെന്നത് ഒരു നിമിഷാര്‍ഥത്തില്‍ തോന്നിയ വികാരം മാത്രമാണു. ബട്‌ ഫസ്റ്റ്‌ ലെറ്റ്‌ മി അഷുര്‍‍ യൂ. ഐ ഡോണ്ട്‌ മീന്‍ എനി‌ ഹാം ടു യൂ. സൊ പ്ലീസ്‌ ബീ കാം."

"എന്റെ ട്യൂടോറിയല്‍ കോളേജിന്റെ ആനിവേഴ്സറിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അങ്ങയെപ്പോലെ മിടുക്കനായ ഒരു ടെക്നോളജിസ്റ്റിനെ വേണമെന്നുള്ള അത്യാഗ്രഹം കൊണ്ടാണു ഞാന്‍ എന്റെ ദൂതനെ താങ്കളുടെ അടുത്തേക്കു വിട്ടത്‌. വെറുമൊരു ട്യൂട്ടോറിയല്‍ കോളേജിന്റെ പ്രചരണത്തിനൊന്നും എന്നെ കിട്ടുകയില്ല എന്നു പറഞ്ഞപ്പോള്‍ എന്നിലെ അഹം എന്ന ഭാവം വളര്‍ന്നു. തെറ്റാണൂ. അഹം എന്ന ഭാവം തെറ്റാണു ശിലാധര്‍. പക്ഷെ ഐ സകംബ്‌ഡ്‌ ടു ഇറ്റ്‌."

"അങ്ങു തന്നെ വേണം എന്ന അത്യാഗ്രഹം താങ്കളെ തട്ടിക്കൊണ്ടു വരുവാന്‍‍ എന്നെ പ്രേരിപ്പിച്ചു. താങ്കളുടെ കുടുംബത്തെക്കൂടി ഇതിലുള്‍പ്പെടുത്തിയതില്‍ ദുരുദ്ദേശമൊന്നുമില്ലായിരുന്നു,മിസ്റ്റര്‍ ശിലാധര്‍.”

“ഐ നൊ യു ആര്‍ എ ഗുഡ്‌ ഫാമിലി മാന്‍. ഒരു മാസം അവരില്‍ നിന്നകന്നിരിക്കുക എന്നത്‌ താങ്കള്‍ക്കു ഹൃദയഭേദകമായിരിക്കും എന്നു എനിക്കു തോന്നി. ഐ മെയ്ഡ്‌ ആള്‍ അറേഞ്ച്‌മന്റ്‌ ഫോര്‍ യുവര്‍‍ കംഫൊര്‍ടബിള്‍ സ്റ്റേ വിത്‌ യുവര്‍ ഫാമിലി‌ അറ്റ്‌ എര്‍ണാകുളം."

"പക്ഷെ പിന്നെ എനിക്കു തോന്നി.അല്ല ശരിയല്ലിത്‌. ഈ തട്ടിക്കൊണ്ടുപോരല്‍ ശരിയല്ല. "

"പക്ഷെ ശിലാധര്‍ ദെയര്‍ വാസ്‌ എ കമ്മ്യൂണിക്കേഷന്‍ ഗാപ്‌. "

"അബോര്‍ട്‌ ദ മിഷന്‍ എന്നു ഞാന്‍ നിര്‍ദ്ദേശം കൊടുത്തു. അപ്പോഴേക്കും വൈകിപ്പോയി ശിലാധര്‍, വൈകിപ്പോയി."

"ഈ പാപം കഴുകിക്കളയുവാന്‍ ഞാന്‍ ഇനി ഏതെല്ലാം പുണ്യനദികളില്‍ മുങ്ങിക്കുളിക്കണം? ഏതെല്ലാം ദേവസ്ഥാനങ്ങളില്‍ ശയനപ്രദക്ഷിണം നടത്തണം? എത്രയെത്ര ബ്രാഹ്മണര്‍ക്കു കാലുകഴിച്ചൂട്ടു നടത്തണം?എത്രയെത്രം ജന്മങ്ങള്‍ ഞാന്‍ പുഴുക്കളായും കൃമികളയും ജനിക്കണം? എനിക്കറിയില്ല ശിലാധര്‍. എനിക്കറിയില്ല"

ഉദാരന്‍ മാസ്റ്ററുടെ തോണ്ടയിടറുന്നത്‌ ശിലാധര്‍ ശ്രദ്ധിച്ചു.

കണ്ണൂകളില്‍ നിന്നു അശ്രുബിന്ദുക്കള്‍ ഒഴുകുന്നുവോ?

അയാള്‍‍ പറഞ്ഞു: "മാസ്റ്റര്‍ ഐ വില്‍ ഹെല്‍പ്‌ യു. ഐ വില്‍‍ ഹെല്‍പ്‌ യു"

"താങ്ക്‌ യൂ ശിലാധര്‍. ഞാന്‍ അങ്ങയൂടെ നല്ല മനസ്സിനു നന്ദി പറയുന്നു. "

"ബട്‌ ശിലാധര്‍, ഐ ഡോണ്ട്‌ വാണ്ട്‌ ടു സ്റ്റാര്‍ട്‌ അവര്‍ റിലേഷന്‍ഷിപ്‌ ലൈക്‌ ദിസ്‌. എത്രയൊക്കെയായാലും ഒരു കിഡനാപ്പിന്റെ പുറത്ത്‌.. വേണ്ട അതു വേണ്ട. "

"വി വില്‍ കൊളാബൊറേറ്റ്‌ ഓണ്‍‍ അനദര്‍ പ്രൊജെക്റ്റ്‌ ഇന്‍ ദ ഫ്യൂച്ചര്‍ ഇഫ് യു ഹാവ് ദ ടൈം ആന്‍‌ഡ് ഇന്‍‌ക്ലിനേഷന്‍‍."

"വി വില്‍ മേക്‌ എ ഫോര്‍മിഡബിള്‍ ടീം മിസ്റ്റര്‍ ശിലാധര്‍"

..........................

മാസറ്റര്‍ തുടര്‍ന്നു.

"മിസ്റ്റര്‍ ശിലാധര്‍, ഐ വാണ കൊമ്പന്‍സേറ്റ്‌ യു ഫോര്‍ ദ ട്രബ്‌ള്‍ കോസ്ഡ്‌ ടു യു. ഒരു ബ്രാന്‍ഡ്‌ ന്യൂ മിറ്റ്സുബിശി പജേറൊ എയര്‍ സ്ട്രിപ്പിനു സമീപം പാര്‍ക്കു ചെയ്തിട്ടൂണ്ട്‌. ഇറ്റ്‌ ഈസ്‌ ഫോര്‍ യു."

"സൗത്ത്ത്‌ ആഫ്രിക്കയിലേക്കുള്ള മൂന്നു ഫാസ്റ്റ്‌ ക്ലാസ്‌ റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും, 20000 ഡോളര്‍ സ്പെന്റിങ്ങ്‌ മണിയും അതിന്റെ ഗ്ലൗ കമ്പാര്ട്മെന്റിലൂണ്ട്‌."

"പോകൂ. എന്‍‌ജോയ്‌ ആന്‍ഡ്‌ ഹാവ്‌ ഫണ്‍."

“ഐ നൊ യു കാന്‍ ഈസിലി അഫോഡ് ഇറ്റ്. ബട് പ്ലീസ് അക്സെപ്റ്റ് ഇറ്റ് ആസ് മൈ ഗിഫ്റ്റ്.”

യുവര്‍ വെഹിക്കിള്‍ വില്‍ ബി ക്ലീന്‍ഡ്‌ ആന്‍ഡ്‌ ഡെലിവേര്‍ഡ്‌ ടു യുവര്‍ പ്ലേസ്‌ ടുമാറോ മോണീങ്ങ്‌."

"പിന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഈറ്റില്ലമാണു ആഫ്രിക്ക. കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ്‌ സംഭവിക്കുന്നതിനുമുമ്പ്‌ ഇന്നിപ്പോള്‍ നാം കാണൂന്ന ഭൂഖണ്ഡങ്ങളെല്ലാം ഒറ്റ ഭൂവിഭാഗമായിരുന്നു. ഗ്വണ്ഡാനലാന്‍‌ഡ് എന്നായിരുന്നു അതിനു പേരു."

"മനുഷ്യന്‍ ആഫ്രിക്കയില്‍ ഉദയം ചെയ്തു. നമ്മുടെ ആദ്യ പിതാമഹന്റെ ജന്മസ്ഥലം അവിടെയാണു, അവിടെ. നാമോരുത്തരും ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അവിടെ പോകേണ്ടതാണു. ഒരു തീര്‍ഥാടകനായിട്ട്‌. പോസ്റ്റ്‌ മോഡേണ്‍ യുഗത്തില്‍ പറഞ്ഞാല്‍ ഒരു ടൂറിസ്റ്റായിട്ടെങ്കിലും."

"മിസ്റ്റര്‍ ശിലാധര്‍, പോകുമ്പോള്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ്‌ പോയിന്റില്‍ പോയി തെക്കോട്ടു നോക്കൂ. രണ്ടു സമുദ്രങ്ങളുടെ സംഗമം നിങ്ങള്‍‍ക്കവിടെ കാണാം."

"പിന്നെ കാംഗോ കേവുകളില്‍ പോകൂ. പുരാതനെ മനുഷ്യന്റെ ചിത്രവേലകള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും. കാമറ എടുക്കാന്‍ മറക്കണ്ട. "

"കേരളത്തിലെ മൃഗശാലകളില്‍‍ അടച്ചിട്ടിരിക്കുന്ന മൃഗങ്ങളെപ്പോലെയല്ല. പ്രകൃതിയുടെ ഹരിതാഭമായ വിശാലതയില്‍ സര്‍വസ്വതന്ത്രരായി ഓടിച്ചാടി നടക്കുന്ന മാനുകളേയും, ജിറാഫുകളെയും, ഹിപ്പപ്പൊട്ടാമസ്സുകളേയും, മ്ലാവുകളേയും കാട്ടു പന്നികളേയും നിങ്ങള്‍ക്കവിടെ കാണാം."

"ഒരു പരല്‍ക്കുഞ്ഞിനെപ്പോലും ജീവിക്കാനനുവദിക്കാതെ വട്ടം കുറഞ്ഞ കണ്ണികളുള്ള കോരുവലയിലാക്കുന്ന ക്രൂരകൃത്യം നിങ്ങളവിടെ കാണുകയില്ല. ജലജീവികളുടെ സംരക്ഷണത്തിനു കൃത്യമായ നിയമങ്ങള്‍ അവിടെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. അവ കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്‌."

"ഇലക്ട്രിസിറ്റി കമ്പികളും ഡയനാമിറ്റും ഇട്ട്‌ മല്‍സ്യങ്ങളേയും ഒപ്പം മറ്റു ജലജന്തുക്കളേയും നാമാവശേഷമാക്കുന്ന രംഗങ്ങള്‍ നിങ്ങളവിടെ കാണുകയില്ല."

“കണ്‍സര്‍വേഷന്‍ ഈസ് എ സീരിയസ് മാറ്റര്‍ ദെയര്‍”

"മിസ്റ്റര്‍ ശിലാധര്‍, ജിവജാലങ്ങളുടെ സംരക്ഷണത്തില്‍ വലിയ താല്‍പര്യവും, നശീകരണത്തില്‍ അനന്തമായ അമര്‍ഷവും ഉള്ള താങ്കള്‍ക്കു അവിടത്തെ കണ്‍സര്‍വേഷന്‍ നിയമങ്ങളും പ്രൊഗ്രാമുകളും ആനന്ദം നല്‍കും."

"പോകുമ്പോള്‍‍ അവിടത്തെ ഷംവാരി ഗെയിം റിസര്‍വും ക്രൂഗര്‍ നാഷണല്‍ പാര്‍ക്കും സന്ദര്‍ശിക്കൂ."

"ഇടക്കൊന്നു ഗോള്‍ഫു കളിക്കണമെന്നു തോന്നിയാല്‍ ഫാന്‍‌കോര്‍ട്ടീലെക്കു പോകൂ."

"സണ്‍‌ഡൌണറിനു സണ്‍സിറ്റിയില്‍ പോകാം. അവിടത്തെ കൃത്രിമ സാഗരത്തില്‍ നീരാടാം."

"നാറ്റുറിസ്റ്റുകള്‍ക്കും ഇടങ്ങളുണ്ടവിടെ. ഫുള്‍ ബെര്‍ത്‌ ഡേ സൂട്ടിട്ട്‌ പുളിനതലങ്ങളിലങ്ങനെ..... നൊ ശിലാധര്‍ ഐ ഡോണ്ട്‌ വാണ്ട്‌ ടു ഗോ ടു ദ ഡിടെയില്‍സ്‌"

"ഇത്രയും ലിബറലായ ഭരണഘടന വേറൊരു രാജ്യത്തും കാണുമെന്നു തോന്നുന്നില്ല. ലെസ്ബിയനിസവും ഹോമോസെക്ഷാലിറ്റിയും അവിടെ തെറ്റായി മുദ്രകുത്തപ്പെടുന്നില്ല. എന്തിനു എല്ലാ വര്‍ഷവും ഗേയ്‌ ആന്‍ഡ്‌ ലെസ്ബിയന്‍സിന്‍സിന്റെ കളര്‍ഫുള്‍ പരേഡു തന്നെയൂണ്ട്‌ ജോഹന്നസ്ബര്‍ഗിലും കേപ്റ്റൌണിലും. ആണിനു ആണിണേയും പെണ്ണിനു പെണ്ണിനേയും അവിടെ നിയമാനുസൃതം വിവാഹം കഴിക്കാം. ഒരു ഹിറ്ററോസ്ക്ഷുല്‍ മാര്യേജില്‍ അനുഭവിക്കുന്ന മെറ്റീരിയല്‍ ഇന്‍ഹെരിറ്റന്‍സു വരെ സെയിം സെക്സ്‌ മാര്യേജുകള്‍ക്കും നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു."


"മിസ്റ്റര്‍ ശിലാധര്‍, നേരം വളരെയായി. "

"വി വില്‍ സീ എഗെയിന്‍. നൗ ലെറ്റ്‌ അസ്‌ ഷേക്‌ ഹാന്‍‌ഡ്‌സ്‌ ആന്‍‌ഡ്‌ പാര്‍ട്‌ ആസ്‌ വെരി ഗുഡ്‌ ഫ്രണ്ഡ്സ്"

ശിലാധര്‍ ഷേക്‌ ഹാന്‍‌ഡ്‌ ചെയ്യാന്‍ കൈ നീട്ടി.

...................


അപ്പോള്‍ വെള്ളിത്താലത്തില്‍ കസവു സെറ്റുടുത്ത് വെള്ളിത്താലത്തില്‍ പനിനീരും ചെറുനാരങ്ങയും കരിക്കുംവെള്ളവുമായി നിന്ന എയര്‍ ഹോസ്റ്റസ്സുമാര്‍ കാബിനിലെ ഇലക്ട്രോണിക് ഡിസ്പ്ലേ യൂണിറ്റില്‍ VK Krishna Menon Suit എന്നതു മാഞ്ഞ് Goods എന്നു തെളിയുന്നതു കണ്ടു.

ഒപ്പം ക്യാപ്റ്റന്റെ ശബ്ദം ലൌഡ് സ്പീക്കറില്‍ മുഴങ്ങി:

“മിഷന്‍ അബോര്‍ട്ടഡ് ഗേള്‍സ്.”

“വൈ കാ‍ണ്ട് യു ചേഞ്ച് ടു ദ പ്രിറ്റി ലിറ്റ്‌ല്‍ ബ്ലാക്ക് നമ്പേഴ്സ്. ലെറ്റ്സ് ഹാവ് സം ഫണ്‍”

യാത്ര ചെയ്യുന്ന ആളുടെ വ്യക്തിത്വം സ്വഭാവം തുടങ്ങിയവയെ അന്വര്‍ഥമാക്കുന്ന പേരുകളാണു കാബിനു കൊടുക്കുക.

അറുപത്തിനാലു കലകളിലും ബിരുദാനന്തരബിരുദം നേടിയ ആ സ്വര്‍ണ്ണകേശികള്‍ മഹാല്‍മാഗാന്ധി മുതല്‍ ക്ലിന്റണ്‍ വരെയുള്ളവരെ പരിചരിക്കാന്‍ യോഗ്യരായിരുന്നു.

തിരിച്ചുപറന്‍nന പ്ലെയിനില്‍ നിറയെ കമ്പ്യൂട്ടറുകളും ഇലക്ട്രോണീക് ഡിസ്പ്ലേ പാനലുകളും ഹൈ ഫിഡലിറ്റി ലൌഡ് സ്പീക്കറുകളും പ്രിന്ററുകളും ആയിരുന്നു.

കോളേജു ഡേ ഗംഭീരമാക്കാനുള്ള ഉപകരണങ്ങള്‍.


...............

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Thursday, April 5, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 10

ഉദാരന്‍ മാസ്റ്ററുടെ സെല്‍ഫോണില്‍ ഒരു എരുമ മുക്രയിടുകയും ഡിമോളിഷു ചെയ്യാന്‍ ബോംബു വച്ച ഒരു ബഹുനിലമാളീക ഇടിഞ്ഞുപൊളിഞ്ഞു വീഴുകയും ചെയ്തു.

ഒരു ടോപ് പ്രയോറിറ്റി എസ് എം എസ് ആണതെന്നു മനസ്സിലായി.

മാസ്റ്റര്‍ സെല്‍‌ഫോണില്‍ നോക്കി.

“സര്‍, ഷാല്‍ ഐ കമിന്‍?”

“പ്ലീസ് ട്രാന്‍സ്മിറ്റ് യുവര്‍ കോഡ്”

വീണ്ടും എരുമ മുക്രയിട്ടു. ഒരു സ്കൈസ്ക്രാപ്പര്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴുകയും ചെയ്തു.

“$*@&!#”

മാസ്റ്റര്‍ ഇന്റര്‍കോമില്‍ വിളീച്ച് ദ്വാരപാലകനോട് ആഗതനെ കടത്തിവിടാന്‍ ആജ്ഞാപിച്ചു.

മുഖം മൂടി ധരിച്ച കുള്ളനായ ഒരാള്‍ കാബിനില്‍ പ്രവേശിച്ചു.

കാബിനില്‍ തെറിച്ചുവീണ ഡെബ്രിയും പൊടിപടലങ്ങളും തട്ടി മാറ്റിയിട്ട് ഉദാരന്‍ മാസ്റ്റര്‍ പറഞ്ഞു.

“ടേക് മി സ്ട്രെയ്റ്റ് ടു യുവര്‍ ഫൈന്‍ഡിംഗ്സ്.”

“കേട്ടതെല്ലാം ശരിയാണു സര്‍”

“എന്താണയാളുടെ പേര്?”

“ശിലാധര്‍‍ കാക്ക.”

“സിംഗിളാണോ?”

“നൊ. ഹി ഈസ് ഡബിള്‍‍.”

അപ്പോള്‍ ഒരു അപ്പാര്‍ട്മെന്റ് മുയ്മനായി വേണ്ടി വരും എന്നു മനസ്സില്‍ കരുതി.

ആഗതനോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചതിനു ശേഷം മാസ്റ്റര്‍ സ്വിവല്‍‌ചെയറില്‍ കറങ്ങി മേശപ്പുറത്തുള്ള മെറൂണ്‍ കളറിലുള്ള ഫോണ്‍ കറക്കി രണ്ടു മൂന്നു എസ് ടി ഡി വിളിച്ചു.

പിന്നെ കറുത്ത ഫോണ്‍‍ പൊക്കി റിസപ്ഷനിലെ ലേഡിയോടു പറഞ്ഞു:

“കണക്റ്റ് മി ടു ശങ്കുണ്ണി മാസ്റ്റര്‍.”

ആഗതന്‍ C.I.D നസീര്‍ വര്‍മ്മ നിയോഗിച്ച ചാരനായിരുന്നു.

ഗുണനിലവാരത്തില്‍ കോമ്പ്രമൈസ് ചെയ്യുക എന്നതു മാസ്റ്ററുടെ തെസാറസ്സില്‍ ഇല്ലാത്ത വാക്കായിരുന്നു.

അഡ്വര്‍ടൈസിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ ആള്‍ യധാര്‍ഥത്തില്‍ അവകാശപ്പെടുന്ന കഴിവുകള്‍ ഉള്ള ആളാണോ എന്നുറപ്പുവരുത്താന്‍ ‍മാസ്റ്റര്‍ നസീര്‍ വര്‍മ്മയെ ചുമതലപ്പെടുത്തിയിരുന്നു.

വര്‍മ്മ തന്റെ ചാരന്‍‌മാരില്‍ ഏറ്റവും പ്രഗല്‍ഭനെ ഒരു സ്പെഷ്യല്‍ ഹെലികോപ്റ്ററില്‍ മിഡ്ഡില്‍ ഈസ്റ്റിലേക്കയച്ചു.

മിലിറ്ററി റിക്കൊണൈസാന്‍സ് പ്ലെയിനുകളിലെ ട്രാക്കിങ് ഡിവൈസുകളെ ജാം ചെയ്യാനുള്ള സംവിധാനങ്ങള്‍ ആ ഹെലികോപ്റ്ററില്‍ സജ്ജമാക്കിയിരുന്നു.

ചെറുതാണെങ്കിലും പെട്രോഡോളറുകള്‍ വാരിക്കൂട്ടിയതിനാല്‍ മിലിറ്ററി മൈറ്റില്‍ പ്രത്യേകിച്ചും സര്‍ഫസ് ടു എയര്‍ മിസ്സൈലുകളുടെ ശേഖരത്തില്‍ മിഡ്ഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ വളരെ മുന്‍‌പന്തിയിലാണെന്നു വര്‍മ്മക്കറിയാമായിരുന്നതുകൊണ്ടു പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍‌കരുതലുകളും കൈക്കൊണ്ടിരുന്നു.

കറുത്ത ഫോണ്‍ ശബ്ദിച്ചു.

അങ്ങേത്തലക്കല്‍ ശങ്കുണ്ണിമാഷായിരുന്നു.

"ലിസണ്‍, ശങ്കുണ്ണിമാസ്റ്റര്‍.."

"എസ്‌ സര്‍"

"പേരു ശിലാധര്‍ കാക്ക. പറഞ്ഞതൊക്കെ ശരിയാണു. തന്നേയുമല്ല, ഫ്ലാഷ്‌ ഡിസൈനിംഗില്‍‍ ലോകത്തില്‍ ഒന്നാന്‍ നിരയില്‍ പെടുന്ന വ്യക്തിയാണു. പോഡ്കാസ്റ്റും പ്രമാദമായി ചെയ്യും"

ശങ്കുണ്ണിമാസ്റ്റര്‍ക്കു തന്റെ കഴിവില്‍ അനിതരസാധാരണമായ മതിപ്പു തോന്നി.

"പിന്നെ അക്കോമഡേഷന്‍ കമ്മിറ്റി എര്‍ണാകുളത്ത്‌ എം.ജി റോഡിലുള്ള ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കക്ഷിക്ക്‌ താമസസൗകര്യം ശാരിയാക്കിയിട്ടുണ്ട്‌ സര്‍."

"ഗുഡ്‌. ഏറ്റവും മുകളിലെ പെന്റ്‌ ഹൌസ്‌ തന്നെ ആയിക്കോട്ടെ."

"ഒകെ സര്‍"

"പിന്നെ ഒരു കാര്യം കൂടി"

"എന്താണു സര്‍?"

"ഹി ഈസ്‌ വെരി പര്‍ടികുലര്‍ എബൗട്‌ ഫുഡ്‌. എന്തും വലിച്ചു വാരി തിന്നുന്ന സ്വഭാവമില്ല. ക്വാളിറ്റി, ക്വാളിറ്റി,ക്വാളിറ്റി. ദാറ്റ്‌ ഈസ്‌ ഹിസ്‌ മന്ത്ര."

"സൊ, വാട്‌ ഡു യു സജെസ്റ്റ്‌ സര്‍?"

കാര്യം മലയാളം വിഭാഗത്തിന്റെ തലവനാണെങ്കിലും ടാക്റ്റിക്കല്‍ മാറ്റേഴ്‌സ്‌ ഡിസ്കസ്‌ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ശങ്കുണ്ണി മാസ്റ്റര്‍ ഇംഗ്ലീഷിലേക്കു തട്ടകം മാറ്റുമായിരുന്നു.

"ഞാന്‍ തിരുവനന്തപുരത്ത്‌ മാസ്കോട്‌ ഹോട്ടലില്‍ വിളിച്ച്‌ മല്‍സ്യമാംസങ്ങള്‍ വൃത്തിയയി പാകം ചെയ്യുന്ന കണ്‍സള്‍ടന്റ്‌ ഷെഫ്‌ വാലെന്റീനോ വിറ്റോറിയോ പാപ്പഡോപൗലോസ്‌ പീയൂസ്‌ രണ്ടാമനെ ഒരു മാസത്തേക്കു വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദി മാനേജര്‍ വാസ്‌ ടൂ പ്ലീസ്‌ഡ്‌ നോട് ടു ഒബ്ലൈജ്‌"

"ചിക്കന്‍ കുറുമാനിയായുടെ കാര്യം രക്ഷപ്പെട്ടു. അപ്പോള്‍ വെജിറ്റബിള്‍ കുറുമ തയ്യാറിക്കാന്‍?"

"ഗുഡ്‌ ക്വെസ്റ്റിയന്‍ ശങ്കുണ്ണിമാസ്റ്റര്‍. ശ്രീ വെങ്കായം പാര്‍ത്ഥസാരത്ഥി അയ്യങ്കാര്‍. ഷെഫ്‌ എക്സ്ട്രാ ഓര്‍ഡിനെയര്‍ ചോളാ ഷെറാട്ടന്‍ ചെന്നൈ."

ദെന്‍,‍ അന്‍ ഇമ്പോര്‍ട്ടന്റ്‌ മാറ്റര്‍.."

"എന്താണു സര്‍"

"നമ്മുടെ കാക്ക FPRIIS എന്ന ഒരു ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്‌. പരമരഹസ്യമാണു"

"വാട്‌ ഈസ്‌ ദിസ് ഫ്രിപ്സ് സര്‍?"

"ഫിംഗര്‍ പ്രിന്റ്‌ ഐഡെന്റിഫികേഷന്‍ ആന്‍ഡ്‌ ഇന്റര്‍സെപ്ഷന്‍ സിസ്റ്റം"

"ഇമ്പ്രസ്സീവ്‌. ഇറ്റ്‌ മേ കം ഹാന്‍ഡി ഫോര്‍ അവര്‍ സേഫ്റ്റി ആന്‍ഡ്‌ സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റ്‌."

"യു സെഡ്‌ ഇറ്റ്‌"

...............


കൂരിരുട്ട്‌.

നെടുമ്പാശ്ശേരി പാടങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.

അങ്ങിങ്ങ്‌ തവള പിടുത്തക്കാരുടെ പെട്രോമാക്സ്‌ വെളിച്ചം ഇരുട്ടിനെ കീറി മുറിച്ചു.

സമയം രാത്രി 11:45

അരമണിക്കൂറിനുള്ളില്‍ ദുബായില്‍നിന്നു എമിറേറ്റ്‌സ്‌ എയര്‍വേയ്‌സിന്റെ ഫ്ലൈറ്റ്‌ നമ്പര്‍ EK 532 ഇറങ്ങും. മറ്റു ഇന്റര്‍നാഷണല്‍ കാരിയേഴ്സിന്റെ ഫ്ലൈറ്റുകള്‍ വെളുപ്പിനു മൂന്നു മണി മുതലേ ലാന്‍ഡ് ചെയ്യൂ എന്നതുകൊണ്ട്‌ റണ്‍‌വേകള്‍ മിക്കതും ശൂന്യമായിരുന്നു.

ഉദാരന്‍ മാസ്റ്ററുടെ പ്രൈവറ്റ്‌ എക്സിക്യൂട്ടീവ്‌ ജെറ്റ്‌ ഗള്‍ഫ്സ്ട്രീം G550 കണ്ട്രോള്‍ റൂമില്‍ നിന്നു പറന്നു പൊങ്ങാനുള്ള അനുവാദവും കാത്ത്‌ റണ്‍‌വേ നമ്പര്‍ 2 ല്‍ കിടന്നു.

റോള്‍സ്‌ റൊയ്സിന്റെ ട്വിന്‍ ജെറ്റുകള്‍ മന്ദ്രമായി ഹം ചെയ്തുകൊണ്ടിരുന്നു.

കൗണ്ട്‌ ഡൗണ്‍.

സെവന്‍, സിക്സ്‌, ഫൈവ്‌, ഫോര്‍, ത്രീ, ടു, വണ്‍, ഗോ

ഒരു ഹുങ്കാരനാദത്തോടെ ജെറ്റ്‌ അറബിക്കടലിന്റെ മുകളില്‍ അപ്രത്യക്ഷമായി.

വിമാനത്തില്‍ പൈലറ്റും കോപൈലറ്റും കൂടാതെ ജി സ്ട്രിങ്സും ബൂബ് ട്യൂബ്സും സ്റ്റിലെറ്റോയും മാത്രം ധരിച്ച മദാലസകളായ മൂന്നു പീസുകള്‍ കൂടി ഉണ്ടായിരുന്നു.

എയര്‍ ഹോസ്റ്റസ്സുകള്‍.

യധാര്‍ത്ഥത്തില്‍ ഹോളിവുഡ് മേഡം ഹെയ്ഡി ഫ്ലീസ്‌ വഴി നസീര്‍ വര്‍മ്മ റിക്രൂട്ടു ചെയ്ത അറു തേവിടിശ്ശികളായിരുന്നു അവര്‍ മൂന്നും.

വിമാനം 51000 അടിയെത്തിയപ്പോള്‍ ആടോപൈലറ്റ്‌ ആക്റ്റിവേറ്റുചെയ്തതിനുശേഷം ചീഫ് പൈലറ്റ്‌ കാബിനിലേക്കു വന്നു ഒരു കട്പീസിനെ പുല്‍കി.

അടുത്ത കട്‌പീസ്‌ കോപൈലറ്റിനേയും കൊണ്ട്‌ ഗാലിയിലേക്കു പോയി.


എക്സിക്യൂട്ടീവ് ജെറ്റ് കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഷാര്‍ജ അജ്മാന്‍ ഹൈവേ ലക്ഷ്യമാക്കി പറന്നു.

റഡാറില്‍ പതിയാതിരിക്കാനുള്ള സ്റ്റെല്‍ത്ത് ടെക്നോളജി സജ്ജമാക്കിയിരുന്നതിനാല്‍ ഓപ്പറേഷന്‍ സക്സ‌സ്ഫുള്ളാകും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു.

മിഷന്‍: ശിലാധര്‍ കാക്കയെ തട്ടിക്കൊണ്ടു വരിക.

..................................


നസീര്‍ വര്‍മയുടെ ചാരന്‍ കാക്കയുടെ വീടു ബഗ്ഗു ചെയ്യുകയും അയാളുടെ നീക്കങ്ങളും ഐറ്റിനറിയും കുറെക്കാലങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

അന്നു രാത്രി ശിലാധര്‍ കാക്ക തന്റെ ലക്ഷുറി കാറില്‍ ഷാര്‍ജ അജ്മാന്‍ ഹൈവേയില്‍‍ ഒരു ഒയാസിസിന്നരികില്‍ ഹൂറികളുടെ പാട്ടു കേള്‍ക്കാനും നക്ഷത്രങ്ങളെ നിരീക്ഷിച്ചു ഫോട്ടൊ എടുക്കാനും വരും എന്നു നിശ്ചയമായിരുന്നു.

അവിടെ വച്ച്‌ അയാളെ ഹൈജാക്കു ചെയ്തു അജ്മാന്‍ ഡയറക്‍ഷനില്‍ വച്ചുപിടിപ്പിക്കണം.

സിഗ്നല്‍ കിട്ടിയാല്‍ ഉടന്‍ G‌550 ഹൈവേയില്‍ ലാന്‍ഡു ചെയ്യും.

രാത്രി ആയതിനാല്‍ ട്രാഫിക്‌ വളരെ വിരളമായിരിക്കും.

G550 ക്കു പറന്നു പൊങ്ങാന്‍ വെറും 5910 അടി മതി. എ മിയര്‍ 1.8 കിലോമീറ്റര്‍.

കാക്കയെ തട്ടിക്കൊണ്ടു പായുന്ന വാഹനം റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ഭീമന്‍ ട്രെയിലര്‍ ട്രക്കിനെ പാസു ചെയ്യും. ഉടന്‍ ആ ട്രക്കിന്റെ ഡ്രൈവര്‍ ട്രക്കിനെ റോഡീനു കുറുകെയിടും. ആ നിമിഷം പത്തു കിലോമീറ്ററകലെ വേറൊരു ട്രക്കും ഹൈവേക്കു കുറുകെ പാര്‍ക്കു ചെയ്യും. സ്കിഡ് ചെയ്തു ആക്സിഡന്റു പറ്റിയതാണെന്നു തോന്നിക്കുന്ന തരത്തിലായിരിക്കും അവയുടെ കിടപ്പ്.

ലെബനീസില്‍നിന്നുള്ള രണ്ടു ചാരന്മാരെയാണു ആ ഓപ്പറേഷനു വര്‍മ്മ ചുമതലപ്പെടുത്തിയിരുന്നത്‌.

കൂടാതെ മരുഭൂമിയിലെ ബിഡോയിനുകളായി വേഷം കെട്ടിച്ച്‌ കുറെ അറബികളെ ടെന്റുകളില്‍ പാര്‍പ്പിച്ചിരുന്നു. പാവപ്പെട്ട അറബികള്‍ക്കു 50 ധരംസ് വച്ചു വീക്കിയപ്പോള്‍ അവറ്റകള്‍ എന്തിനും സന്നദ്ധരായി.

സന്ദേശം കിട്ടിയാല്‍ ഉടന്‍ അവര്‍ ഹൈവേക്കിരുവശവും വരിയായി നിന്നു മുകളിലേക്ക്‌ ടോര്‍ച്ചടിക്കും.

G550 സുഖമായി റണ്‍‌വേയിലിറങ്ങും.

കാറില്‍ നിന്നു കാക്കയെ പ്ലെയിനില്‍ കയറ്റി നേരെ ആകാശത്തേക്കു‌ പറന്നു പൊങ്ങും.

ഇതായിരുന്നു മോഡസ്‌ ഓപ്പറാണ്ടി.

..................................


സന്ധ്യാസമയം.

ജോളി കഴിഞ്ഞു തിരിച്ചെത്തിയ ശിലാധര്‍ കയ്യിലിരുന്ന ലാപ്ടോപ് മേശപ്പുറത്തു വച്ചിട്ട് ബെഡ്രൂമില്‍ കയറി ഡ്രസ്സു മാറി.

ബെര്‍മൂഡയും ടയര്‍ച്ചെരിപ്പുകളും കാക്കിത്തൊപ്പിയും ധരിച്ച് പുറത്തിറങ്ങി.

പിക്നിക് ഹാമ്പറും കേമറയും അതിന്റെ പുട്ടുകുറ്റിസംവിധാനങ്ങളും മിറ്റ്സുബിഷി പജേറോയില്‍ എടുത്തുവച്ചു.

ഹാമ്പറില്‍ കോഴിക്കാലും ബിവറെജസ്സുമായിരുന്നു.
..................

പജേറൊ വളവുതിരിഞ്ഞ് ഷാര്‍ജാ അജ്മാന്‍ ഹൈവേയില്‍ പ്രവേശിച്ചു.

ക്രൂസ്കണ്ട്രോളില്‍ അതു 150 കിലോമീറ്റര്‍ വേഗതയില്‍ അജ്മാന്‍ ഡയറക്‍ഷനില്‍ പാഞ്ഞു പോയി.

തന്റെ ടീ ഷര്‍ട്ടില്‍ പ്രിന്റു ചെയ്തിരുന്ന “GOD'S OWN COUNTRY" എന്നത് തല തിരിഞ്ഞ് ഓവര്‍ഹെഡ് മിററില്‍ പ്രതിബിംബിച്ചു.

തിരുവനന്തപുരത്തെ പാര്‍ത്ഥാസില്‍നിന്നു വാങ്ങിയ റ്റീഷര്‍ട്ടായിരുന്നു അത്.

പിറകെ ഒരു കറുത്ത ബി.എം.ഡബ്ല്യു തങ്ങളെ പിന്തുടരുന്നത് കാക്ക ശ്രദ്ധിച്ചില്ല.

.............


രണ്ടു വാഹനങ്ങളും അങ്ങിനെ ക്രൂസ് ചെയ്ത് പോകവേ ബി എം ഡബ്ലിയൂ ഓടിക്കുന്ന ചാരന്റെ ഇയര്‍ പീസില്‍ ഒരു സന്ദേശം വന്നലച്ചു.

“എമര്‍ജന്‍സി, എമര്‍ജന്‍സി, എമര്‍ജന്‍സി. അജ്മാന്‍ റോഡില്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉള്ളതുകൊണ്ട് G550 ജസീറയില്‍ മാനും മയില്‍ജാതിയും ഇല്ലാതെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ലാന്റിങ്ങ് സ്ട്രിപ്പില്‍ ഇറങ്ങാന്‍ സന്ദേശം കൊടുത്തു കഴിഞ്ഞു. സൊ പ്രൊസീഡ് ടു ജസീറ. ഡു യു ഹിയര്‍ കോഡ് നമ്പര്‍ $#@&^^!*& ?. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

“യെസ് സര്‍. വി വില്‍ പ്രൊസീഡ് ടു ദ ലാന്‍ഡിങ് സ്ട്രിപ് അറ്റ് ജസീറ ആഫ്റ്റര്‍ കിഡ്നാപ്പിങ്ങ് കാക്ക. ഓവര്‍”

ഉടന്‍ അയാള്‍ മൈക്രോഫോണില്‍ ട്രെയിലര്‍ ഡ്രൈവര്‍മാരായ ചാരന്മാര്‍ക്കു സന്ദേശമയച്ചു:

“എമര്‍ജന്‍സി, എമര്‍ജന്‍സി കോഡ് നമ്പര്‍ *&^##@! ആന്‍ഡ് കോഡ് നമ്പര്‍ 7%%$#0! . എ ലാസ്റ്റ് മിനിറ്റ് ചേഞ്ച് ഇന്‍ പ്ലാന്‍. ഡു നോട് പാര്‍ക് ട്രക്സ് അക്രോസ് ദ റോഡ്. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

അടുത്ത നിമിഷം അവരുടെ രണ്ടു പേരുടേയും മറു സന്ദേശം കിട്ടി.

“മെസ്സേജ് റിസീവ്ഡ്. വി വോണ്ട് പാര്‍ക് ദെം അക്രോസ് ദ റോഡ്. ഓവര്‍”.

അപ്പോള്‍ പജേറോ 150 ല്‍ നിന്നു കുതിച്ച് 190 ല്‍ പ്രവേശിച്ചിരുന്നു.

ബി എം ഡബ്ല്യു വിന്റെ ഡിജിറ്റല്‍ സ്പീഡോമീറ്ററിലും 190 തെളിഞ്ഞു.

അപ്പോള്‍ മുകളില്‍ ഒരു Bell 429 ഹെലികോപ്റ്റര്‍ ജസീറ ലക്ഷ്യമാക്കി പാഞ്ഞു പോയി.

ടോര്‍ച്ചുധാരികളായ ബെഡൂയിന്‍സായിരുന്നു അതില്‍.


...................(തുടരും)

കടപ്പാട്: ഈ അദ്ധ്യായം എഴുതുന്നതില്‍ ദേവനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. ഷാര്‍ജ അജ്മാന്‍ റോഡീല്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉണ്ട് എന്നും അതുകൊണ്ട് G550 ഹൈവേയില്‍ ഇറങ്ങുന്നത് അപകടകരമായിരിക്കും എന്നും ഉള്ള വളരെ പ്രധാനപ്പെട്ട വിവരം നല്‍കിയതിനു.

പകര്‍പ്പവകാശം: ആവനാഴി

Tuesday, April 3, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 9

‍സാഹിത്യാര്‍മാദങ്ങളുടെ കാലങ്ങളായി.

ഉദാരന്‍‍ മാസ്റ്റര്‍ സ്റ്റാഫ്‌ മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു: കോളേജു ഡേ പൊടിപൊടിക്കണം.

ശങ്കുണ്ണി മാഷ്‌ ചെയര്‍മാനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

അതിനു കീഴെ അനേകം സബ്‌കമ്മിറ്റികള്‍.

1. പ്രോഗ്രാം കമ്മിറ്റി

2. അഡ്‌ജൂഡിക്കേഷന്‍ കമ്മിറ്റി

3. ഫൈനാന്‍സ്‌ കമ്മിറ്റി

4. അക്കോമഡേഷന്‍ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി

5. സേഫ്റ്റി ആന്‍‌ഡ്‌ സെക്യൂരിറ്റി കമ്മിറ്റി

6. അഡ്വെര്‍ടൈസിംഗ്‌ കമ്മിറ്റി

മേല്‍പ്പറഞ്ഞ കമ്മിറ്റികള്‍ യഥാസമയം മീറ്റുചെയ്യുകയും അജണ്ടകള്‍ ചര്‍ച്ച ചെയ്ത്‌ മിനിറ്റെഴുതി ശങ്കുണ്ണിമാസ്റ്റര്‍ സമക്ഷം
സമര്‍പ്പിക്കുകയും ചെയ്തു.

ശങ്കുണ്ണി മാസ്റ്റര്‍ ഉദാരന്‍ മാസ്റ്ററെ വിവരം ധരിപ്പിച്ചു.

ഹിയറാര്‍ക്കി ലവലേശം തെറ്റിച്ചില്ല.

“അപ്പോള്‍ പ്രോഗ്രാം എന്തൊക്കെയാണു ശങ്കുണ്ണി മാഷെ?”

“കസേരകളി, കവിതാപാരായണം, അക്ഷരശ്ലോകമല്‍സരം, ശ്ലോകപ്രഹേളിക.”

"അഡ്ജൂഡിക്കേറ്റേഴ്സ്‌?"

ശങ്കുണ്ണി മാസ്റ്റര്‍ ഫയല്‍ തുറന്നു അഡ്‌ജൂഡിക്കേഷന്‍‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടു വായിച്ചു.

“അഡ്ജൂഡികേറ്റേഴ്സ് നാലു പേര്‍.”

മാസ്റ്റര്‍ ഓരോരുത്തരേയും കുറിച്ചു വിവരിച്ചു.

"അപ്പോള്‍ ഒന്നാമത്തെ ആള്‍ വലിയ കേമനാണല്ലേ?"

"അതെയതെ. സംസ്കൃതത്തിലാണു കൂടുതല്‍ വ്യുല്‍പ്പത്തി"

“മലയാളവും വഴങ്ങും.”

“പിന്നെ എന്തൊക്കെയാണു ആ വിദ്വാന്റെ ക്വാളിഫിക്കേഷന്‍സ്‌?”

“ജ്യോതിഷം, ഛന്ദശാസ്ത്രം, ഇവയിലൊക്കെ വലിയ വിദ്വാനാണെന്നാണു ഭാവം. തര്‍ക്കശാസ്ത്രത്തിലും വലിയ കേമനാണത്രേ"

“തര്‍‍ക്കം വിതര്‍ക്കം അവിതര്‍ക്കിതം എന്താ?”

“വിതര്‍ക്കത്തിലാണു സാമര്‍‌ത്ഥ്യം കൂടുതല്‍.”

“അപ്പോള്‍ ആ വിദ്വാന്റെ പാസ്റ്റൈംസ്‌?”

“ഭൂതകാലത്തെപ്പറ്റി പറഞ്ഞാല്‍....”

“അതല്ല മാഷെ, ഐ മെന്റ് ടൈം പാസ്സ്‌. അതായത്‌ ഒഴിവുസമയ വിനോദങ്ങള്‍?”

“സമസ്യാപൂരണമാണു.”

“എവിടെയാണു ആ വിദ്വാന്റെ വാസം?”

“ആദ്യം ഇന്ത്യന്‍ മഹാസമുദ്രം. പിന്നെ ആഫ്രിക്ക കയറി മറിഞ്ഞാല്‍ അറ്റ്ലാന്റിക്കാഴി.”

“അതിലാണോ വാസം?”

“അല്ല, അതും കടന്നു പോണം.”

“അപ്പോള്‍ അയാളെ കൊണ്ടു വരാന്‍ പുഷ്പക വിമാനം തന്നെ വേണ്ടി വരും എന്താ?”

“അതു അവൈലബിളല്ല.”

"ങൂം?"

“രാവണന്‍ കൊണ്ടു പോയിരിക്കുകയാണൂ. സീതയെ കിഡ്നാപ്പു ചെയ്യാന്‍‍.”

“പിന്നെന്താ വഴി?”

“അതു ഓര്‍ഗനൈസു ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അന്‍ഡ്‌ അക്കൊമഡേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.”

"അടുത്ത ആള്‍?”

“ഒരെഴുത്തുകാരനാണു. പുതിയതാണു.”

“എഴുത്തു മാത്രമേ ഒള്ളോ, അതോ വല്ലതും പബ്ലിഷ്‌ ചെയ്തിട്ടുണ്ടോ?”

“ഉണ്ട്‌. ഈയിടെ ഒരു ഗ്രന്ഥം പബ്ലിഷ്‌ ചെയ്തു. പക്ഷേ...”

"അതെന്താ, ഒരു പക്ഷേ?”

“സാധനം ഒരിടത്തും കിട്ടാനില്ല.”

“ങൂം?”

“ഇയ്യാളുടെ ഗ്രന്ഥം മാര്‍ക്കറ്റിലിറങ്ങിയാല്‍ മറ്റു പബ്ലിഷേഴ്സെല്ലാം പൂട്ടി കെട്ടി കാശിക്കുപോകേണ്ടി വരും.
അതുകൊണ്ട്‌ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ്‌ എല്ലാവരും കൂടി കോക്കസ്‌ കൂടി അയാളുടെ‌ പബ്ലിഷേഴ്സിനെ കാശുകൊടുത്തു ചാക്കിലാക്കി.”

“അത്ര കേമമാണോ അയാളുടെ ഗരിന്തം?”

“പ്രൊലിറ്റേറിയന്‍സിനു പിടിക്കും”

“എന്നു വച്ചാല്‍?”

“അധികവും ഒറ്റാലുപിടുത്തം പാമ്പിനിട്ടേറു തുടങ്ങിയ പ്രോളിറ്റേറിയന്‍ പെഴ്സ്പെക്റ്റീവാണു ഉടനീളം.”

“ഐ സീ. നൌ ബ്രീഫ് മി എബൌട് ദ നെക്സ്റ്റ് ഫെലാ.”

“അതും എഴുത്തുകാരന്‍ തന്നെ.”

“എനി പബ്ലിഷ്ഡ് വര്‍ക് ?”

“ഇല്ല.”

“എനി ഡിസ്റ്റിംഗ്വിഷിംഗ്‌ ഫീച്ചേഴ്സ്‌?”

“കഷണ്ടിയാണു.”

“മുഴുക്കഷണ്ടി?”

“അതെ.”

“ആറന്മുളക്കണ്ണാടി തോക്കുമോ?”

“തോറ്റോടും. നല്ല ബലാഗുളുച്യാദി മെല്ലെ തടവിക്കൊടുക്കേണ്ടി വരും.”

“അതിരിക്കട്ടെ. അയാളുടെ എഴുത്തെങ്ങിനെ?”

“ക്രൂരനാണൂ.”

'ങൂം?”

“ഒരു തമിഴത്തിയായിരുന്നു കഥാനായിക. തീവണ്ടി കേറ്റി കൊന്നു.”

“അതെന്താ?”

“ബംഗളദേശത്തുത്തുനിന്നു ഒരു ശെയ്ത്താന്‍ തമിഴു തിരിയണില്ല, കടവുളേ‍ കാപ്പാത്തുങ്കോ, മലയാളമാനാല്‍ റൊമ്പ തെരിയും എന്നു കിടന്നു അലറി വിളിച്ചു.”

“എന്നിട്ട്?”

“എന്നിട്ടെന്താ കഥ കഴിച്ചു, അത്രതന്നെ.”

“പിന്നെ ഒരു കൊഴന്തയുള്ളത്‌ ദേ ഈ നിന്ന നില്‍പ്പില്‍ വളര്‍ന്നു അജാനബാഹുവായി മലയാളത്തില്‍ ഡോക്റ്റരേറ്റ്‌ എടുത്തു. തോട്ടിലും പുഴയിലുമൊക്കെ ചുമ്മാ ചൂണ്ടയിട്ടു നടക്കുന്നു.”

“പിന്നെന്തൊക്കെയാണു അയാളെപ്പറ്റിയുള്ള അഡ്ഡീഷണല്‍ ഇന്‍ഫൊര്‍മേഷന്‍? ഐ മീന്‍ അഡ്ജൂഡികേറ്റര്‍.”

“കുറെക്കാലം യൂറോപ്പില്‍ തെണ്ടിത്തിരിഞ്ഞു നടന്നു. ഫ്രാഡുലന്റായി റെഫ്യൂജി സ്റ്റാറ്റസ്‌ തരാക്കാന്‍ പറ്റുമോ എന്നു നോക്കി. ഗോതമ്പുണ്ടയും കട്ടന്‍ കാപ്പിയും ധാരാളം കഴിച്ചു തണ്ടും തടിയുമായി.”

“എന്നിട്ടു കിട്ടിയില്ലെ?”

“അപ്പഴത്തേക്കും അയാളുടെ ലപ്പ്‌ ഡെല്‍ഹീക്കിടക്കുന്നതോര്‍ത്തു വല്ലാതെ ഫീലിങ്ങായിപ്പോയി.”

“എന്നിട്ട്?”

“പറഞ്ഞതൊക്കെ കള്ളമാണെന്നും, റെഫ്യൂജിയാവണ്ടാ എന്നും പറഞ്ഞു.”

“അപ്പൊള്‍ അയാളെ ശിക്ഷിച്ചില്ലേ? നുണ പറഞ്ഞതിനു.”

“സായിപ്പന്മാര്‍ ഡീസന്റു പാര്‍ട്ടീസാണൂ. കേരളത്തിലായിരുന്നെങ്കില്‍ മുട്ടുകാലു ആറാം വാരീക്കേറ്റിയേനെ.”

“എന്നിട്ട്‌?”

“എന്നിട്ടെന്താ? രണ്ടു സായിപ്പന്മാരു പോലീസുകാര്‍ അയാളെ അകമ്പടി സേവിച്ച്‌ ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടു.”

“എന്നിട്ട്‌ ലപ്പിനെ കെട്ടിയോ?”

“എവിടെ? അയാളു യൂറൊപ്പില്‍ തെണ്ടി നടക്കുമ്പോള്‍ അവളെ ആമ്പുള്ളേര് അടിച്ചോണ്ടു പോയി.”

“എന്നിട്ടോ?”

“കുറെ നാള്‍ ഡെല്‍ഹിയില്‍‍ നിലവിളിച്ചു നടന്നു. പിന്നെ നോവലെഴുത്തു തുടങ്ങി.”

“ദാറ്റ് ഈസ് ഗുഡ്.”

“ബ്രീഫ് മി എബൌട് തെ നെക്സ്റ്റ് ഗൈ.”

“പണി പെയിന്റിങ്ങാണെങ്കിലും കനമുള്ള ലേഖനങ്ങളെഴുതും.”

“പറയൂ. അയാം എക്സൈറ്റഡ്‌ ടു ഹിയര്‍.”

“പക്ഷെ ഡിപ്ലൊമസിയില്ല. നാക്കു ശരിയല്ല. കുരുത്തം കെട്ടവനാ.”

“യെസ്‌. ഗോ ഓണ്‍.”

“മുതലാളിമാര്‍ സാഹിത്യത്തൊഴിലാളികള്‍ തിരനോട്ടം നടത്തുന്ന സ്റ്റേജില്‍‍നിന്നു അയാളെ എടുത്ത്‌ ദൂരെയെറിഞ്ഞു.”

“എന്നിട്ട്?”

“കുറെക്കാലം അക്ഷരത്തൊഴിലാളികളുടെ വീടു തോറും കേറിയിറങ്ങി വല്യ വായിലേ കരഞ്ഞു.”

“എന്നിട്ട്‌ വല്ല വിശേഷവുമുണ്ടായോ?”

“നിലവിളി നിര്‍ത്താതെയായപ്പോള്‍ ചെവിയും തലയും കേള്‍ക്കണമല്ലോ എന്നു കരുതി മുതലാളിമാര്‍ വീണ്ടു കടത്തി വിട്ടു.”

"അതു നന്നായി."

"പക്ഷെ ഒരു കുഴപ്പം."

"അതെന്താ?"

“ആദ്യം പറഞ്ഞ അഡ്ജൂഡികേറ്റര്‍ക്കു ഇയാളെ കണ്ണെടുത്താല്‍ കണ്ടൂ കൂടാ.”

“അപ്പോള്‍ നമ്മുടെ പരിപാടികളുടെ അഡ്ജൂഡിക്കേഷന്‍‍ കുളമാവുമോ?”

“അതില്ല.”

“കാര്യം?”

“ഇയാള്‍ ഇപ്പോള്‍ പേരു മാറ്റിയാണു നടപ്പ്‌.”


“ശങ്കുണ്ണി മാഷേ, ഇനി അഡ്വെര്‍‌ടൈസിങ് ആന്‍‌ഡ് കമ്മ്യൂണിക്കേഷനെപ്പറ്റി ബ്രീഫ് ചെയ്യൂ.”

“പറ്റിയ ഒരു വിദ്വാനുണ്ട്.”

“ആരാണയാള്‍?”

“സാംസങ് തുടങ്ങിയ പെരിയ സെല്‍ഫോണ്‍ കമ്പനികള്‍ക്ക് അഡ്വര്‍‌ടൈസിങ്ങ് കമ്പൈന്‍ നടത്തിയിട്ടുണ്ടെന്നാണു അവകാശപ്പെടുന്നത്.”

“വാട് ആര്‍ ഹിസ് പാസ്റ്റൈംസ്?”

“കണ്ട കിളികളുടേയും കൃമികളുടെയുമൊക്കെ പടം പിടുത്തം.”

“അപ്പോള്‍ വെറും പടമാണല്ലേ? എനി അദര്‍ ക്വാളിറ്റീസ്?”

“ഭാരോദ്വഹനം. വലിയ പാറക്കഷണങ്ങള്‍ പുഷ്പം പോലെ പൊക്കിപ്പിടിച്ചുകൊണ്ടു നില്‍‌ക്കും.”

“അങ്ങിനെയോ? ഹനുമാന്‍ എന്താ?”

“രൂപസാദൃശ്യമാണെങ്കില്‍.....”

“ഐ ഡോണ്ട് മീന്‍ ദാറ്റ്. ആന്‍ഡ് ഐ വാണ ഡിസ്റ്റന്‍സ് മൈസെല്‍ഫ് ഫ്രം ദാറ്റ് സ്റ്റേറ്റ്മെന്റ്. ഐ വാസ് റെഫെറിങ്ങ് ടു മന്ധരപര്‍‌വത ദാറ്റ് ദ മങ്കി വാസ് കാരിയിങ്ങ് വെന്‍ ഹി വാസ് ആസ്ക്ഡ് ടു ഗെറ്റ് മൃതസജ്ജീവനി , ദ ലൈഫ് ഗിവിങ്ങ് മെഡിസിന്‍.”

“സോറി സര്‍. പിന്നെ ഒരു കുഴപ്പമേ ഉള്ളു.”

“എന്താണത്?”

“വാ തുറന്നാല്‍ തോന്ന്യവാസങ്ങള്‍ പറഞ്ഞുകളയും”

“അപ്പോള്‍ നമ്മുടെ മാന്യ സദസ്യരുടെ കൂടെ കൂട്ടാന്‍ കൊള്ളില്ല അല്ലേ?”

“ഇല്ല.”

“അപ്പോള്‍ നമ്മുടെ അഡ്വര്‍‌ടൈസിങ്ങ്?”

“അതിനു വഴിയുണ്ട്.”

“ങൂം?”

“അയാള്‍ മുറിയില്‍ നിന്നു പുറത്തു കടക്കാത്ത ഒരു സാഹചര്യം സൃഷ്ടിക്കണം. കുറെ പ്രാണികളെയും ഒരു ഡിജിറ്റലും കൊടുത്താല്‍ അവിടെയിരുന്നോളും.”

“വെബ് ക്യാം,നെറ്റ് തുടങ്ങിയ സങ്കേതങ്ങള്‍ വഴി അയാള്‍ നമ്മുടെ പയ്യന്‍‌മാരുമായി അഡ്വര്‍‌ടൈസിങ്ങ് സ്ട്രാറ്റെജി ഷെയര്‍ ചെയ്യട്ടെ, അല്ലേ?.”

“അതെ.”കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉദാരന്‍ മാസ്റ്റര്‍ നിതരാം സം‌പ്രീതനായി.

“അപ്പോള്‍ ഇന്നേക്ക് കൃത്യം മുപ്പതാം ദിവസം കോളേജു ഡേ.”

കലക്കണം. കലക്കും. കലക്കിയിരിക്കും. കലക്കൂല്ലായിരിക്കുമോ?

“സൊ മാസ്റ്റര്‍, പ്ലീസ് ഗോ എഹെഡ്”

“ആദ്യം പ്രോഗ്രാം പ്രിന്റു ചെയ്യൂ. അഡ്ജൂഡികേറ്റേഴ്സിന്റെ പ്ലെയിന്‍ ബസ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉടന്‍ സോര്‍ട് ഔട് ചെയ്യൂ. എര്‍ണാകുളത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ റിസര്‍‌വു ചെയ്തോളൂ. I want them to be wined, dined and accommodated in style and sophistication."

അപ്പോള്‍ മാസ്റ്റര്‍ക്കു മൂത്രശങ്കയുണ്ടായി.

മറ്റതിനും ആശ ജനിച്ചു.

ഉടന്‍, ഇപ്പോള്‍ വരാം മാഷേ എന്നു പറഞ്ഞുകൊണ്ടു ചവര്‍ലെറ്റില്‍ കയറി ഉദാരന്‍ മാസ്റ്റര്‍ ദക്ഷിണപൂര്‍‌വേഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു.

..................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി
 

hit counter
Buy.com Coupon Code