Monday, March 26, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 7

ഉദാരന്‍ മാസ്റ്റര്‍ ചുമരില്‍ തൂക്കിയിരുന്ന കലണ്ടറില്‍ നോ‍ക്കി.

രോഹിണി നക്ഷത്രം.

സ്ത്രീജന്മഥോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജിക്ക.
ഒന്നാകില്‍‍ രണ്ടാളുമൊരൊറ്റനാളു ഏകാദശം നന്നിതരേഷു മദ്ധ്യ:

ആ പ്രമാണം വച്ചു നോക്കുമ്പോള്‍ ദിനപ്പൊരുത്തം അത്യുത്തമം എന്നു കാണുന്നു.

ദേവവനാളനിഴം ചോതീ, രേവതീയത്തമോണവും
പുണര്‍പൂയശ്വതീമാനും, ഇവനാളൊമ്പതും തഥാ
മനുഷ്യഗണേ രോഹിണീ ഭരണി...........

അപ്പോള്‍ മനുഷ്യ ഗണം.

ഗണമൊന്നാകിലോ നന്നു....................
.........................................................

മനുഷ്യാസുരം മരണം എന്നും പ്രമാണം.

എന്നാല്‍ അതിനിവിടെ സാംഗത്യമില്ല.

ഗണം ഒന്നു തന്നെയാകകൊണ്ട് ഉത്തമം എന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

പിന്നെ, അശ്വതീം ഭരണീം കാര്‍ത്തികക്കാലും മേടക്കൂറ്. കാര്‍ത്തികമുക്കാലും രോഹിണിയും മകീരത്തരയും ഇടവക്കൂറ്.

ഇടവം രാശി.

സ്ത്രീരാശിയില്‍നിന്നെണ്ണുമ്പോള്‍ പുരുഷരാശി.........................

അപ്പോള്‍ രാശിപ്പൊരുത്തവും നന്നു.

സ്ത്രീജന്മനക്ഷത്രത്തില്‍ നിന്നു പുരുഷജന്മനക്ഷത്രം പതിനഞ്ചു നാളപ്പുറമെങ്കില്‍ സ്ത്രീദീര്‍ഘപ്പൊരുത്തമുണ്ട് എന്നു ഗണിക്കണം.

അതും ഒത്തു വന്നിരിക്കുന്നു.

മദ്ധ്യമരജ്ജുവേധദോഷങ്ങളും ഒഴിവായിട്ടുണ്ട്.

ഇത്രയുമായപ്പോള്‍ ടീച്ചര്‍ അങ്ങോട്ടു കടന്നു വന്നു.

“മാഷെ, പബ്ലിക് പരീക്ഷയുടെ ടൈം ടേബിളൊക്കെ വന്നോ?”

“നേരത്തെ അറിഞ്ഞാല്‍ അതിനനുസരിച്ച് റിവിഷന്‍ തുടങ്ങാമായിരുന്നു.”

“രണ്ടു ദിവസത്തിനകം കിട്ടിയിരിക്കും. അതു നിര്‍ണ്ണയം”

പരീക്ഷാ വിഭാഗത്തിലെ ഹെഡ് ക്ലാര്‍ക്ക് മാസ്റ്ററുടെ ഒരു സുഹൃത്തായതുകൊണ്ട് ടൈം ടേബിള്‍ പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പേ അയാള്‍ മാസ്റ്റര്‍ക്ക് ഒരേകദേശരൂപം കൊടുക്കാറുണ്ട്.

മസ്കറ്റ് ഹോട്ടലില്‍ വച്ചുള്ള ഒരു ചാന്‍സ് എന്‍‌കൌണ്ടറാണു പിന്നീട് മലപോലൊരു സൌഹൃദമായി വളര്‍ന്നത്.

നാലു കൊല്ലം മുമ്പ് തിരുവനന്തപുരത്ത് ഒരു അക്ഷരശ്ലോകമത്സരത്തിനോടനുബന്ധിച്ച് പോയപ്പോഴാണ് ആ സമാഗമം സംഭവിച്ചത്.

ഹോട്ടലിന്റെ ബാറില്‍ ഒരു കിംഗ് ഫിഷര്‍ സിപ്പു ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു മാസ്റ്റര്‍.

നുരഞ്ഞുപൊങ്ങിയ ലാഗര്‍ സിപ്പുചെയ്യുമ്പോള്‍ രസമുകുളങ്ങളില്‍ ഹോപ്സിന്റെ സുഖദമായ കയ്പ്.

ആ കയ്പ്പാണു ബിയറിനെ ബിയറാക്കുന്നത്. അല്ലെകില്‍ വെറും പച്ചവെള്ളം കുടിക്കുന്ന മാതിരി ഇരിക്കും.

“മേ ഐ സിറ്റ് ഹിയര്‍?”

സുമുഖനായ ഒരു ചെറുപ്പക്കാരന്‍.

“യൂ ആര്‍ വെല്‍കം”

അയാളും ഒരു കിംഗ്ഫിഷര്‍ ഓര്‍ഡര്‍ ചെയ്തു.

സംഭാഷണത്തില്‍ ഒരു സരസനാണെന്നു മനസിലായി.

ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍സില്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്.

കവിതയിലും മരനീരിലും നല്ല വ്യുല്‍പ്പത്തി.

സംഭാഷണം മാനിനിമാരുടെ ഗജരാജവിരാജിതമന്ദഗതിയും കടന്ന് അവസാനം പനങ്കള്ളില്‍ വന്നു നിന്നു.

“വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം
നല്ലിളം കള്ളു ചില്ലിന്‍ വെള്ളഗ്ലാസില്‍പ്പകര്‍ന്നി
ട്ടതി രുചികരമാം മത്സ്യമാംസാദികൂട്ടി......”

മാസ്റ്റര്‍ക്കു ക്ഷ പിടിച്ചു.

പിന്നെ അയാള്‍ മൂത്ത് ഹെഡ്ക്ലാര്‍ക്കായി.

സൌഹൃദവും അതോടൊപ്പം മൂത്തു.

“അല്ല, ചോദിക്കുന്നതില്‍ ടീച്ചര്‍ക്കു വിഷമം തോന്നരുത്.”

“തരിമ്പുമില്ല.”

“എന്താ ടീച്ചറുടെ ജാതി?”

“.............യാണ്.”

ജാതിയും മതവും കാലാകാലങ്ങളില്‍ ഓരോ വിഭാഗക്കാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നും ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണു ഒരു വ്യക്തിയുടെ മഹത്വം നിര്‍ണ്ണയിക്കേണ്ടതെന്നും ജാതിയുടേയും മതത്തിന്റേയും മതിലുകള്‍ ഇടിച്ചുനിരത്തിയാല്‍ മാത്രമേ മാനവരാശിക്ക് പുരോഗതി ഉണ്ടാവുകയുള്ളു എന്നും എത്രയോ സദസ്സുകളില്‍ പ്രസംഗിച്ചിട്ടുള്ള മാസ്റ്റര്‍ക്കിപ്പോഴെന്തു പറ്റി?

"ഒരു നല്ല നാളേക്ക്” എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ ഒരു പ്രശസ്തമായ ആനുകാലികപ്രസിദ്ധീകരണത്തില്‍ പബ്ലിഷ് ചെയ്ത ലേഖനപരമ്പരയില്‍ മാസ്റ്റര്‍ ജാതിവ്യവസ്ഥയെ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ടല്ലോ എന്ന കാര്യവും ടീച്ചര്‍ ഓര്‍ത്തു.

പിന്നെ പിറന്നാള്‍ സമ്മാനം.

കോളേജിലെ മറ്റു അദ്ധ്യാപകര്‍ക്കൊക്കെ പിറന്നാള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കും മാസ്റ്റര്‍ കാല്‍ക്കാശിന്റെ സാധനം സമ്മാനമായി കൊടുത്തിട്ടില്ലെന്നാണല്ലോ കേട്ടത്.

അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ. പിന്നെ എനിക്കു മാത്രം ഒരു സമ്മാനം?

ടീച്ചര്‍ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.


..............................................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

11 comments:

ആവനാഴി said...

പണിപ്പുരയിലായിരുന്നു.
ഇപ്പോള്‍ തീര്‍ന്നു. പോസ്റ്റുന്നു, അനുവാചകരുടെ അനുഗ്രഹത്തിനായി.

പാവാടക്കാരി said...

നസീര്‍ വര്‍മ്മാജീ...

മണ്ണും ചാരി നിന്ന മാഷിതാ ടീച്ചറേം കൊണ്ടു പോകാമ്പോണേ....
ഓടി വരണേ...

salim | സാലിം said...

പാവാടക്കാരീ ഞാനപ്പഴേപറഞ്ഞതാ ഈ മാഷമ്മാരെ സൂക്ഷിക്കണം ന്ന്...

Kaithamullu said...

:-)

sandoz said...

“വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം
നല്ലിളം കള്ളു ചില്ലിന്‍ വെള്ളഗ്ലാസില്‍പ്പകര്‍ന്നി
ട്ടതി രുചികരമാം മത്സ്യമാംസാദികൂട്ടി......”

വാഹ്‌....ഉസ്താദ്‌...വാഹ്‌.....

അപ്പഴേ......ടീച്ചറുടെ പേരു ഞാനങ്ങ്‌ വെളിപ്പെടുത്തും..പിന്നെ അതല്ലാ....ഇതല്ലാ..എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ലാ.....
ലതേം...അനാര്‍ക്കനും..ബാലനും...ഉത്തരോം..ദക്ഷിണോം ..ഒക്കെ കലര്‍ത്തി ഞാന്‍ ടീച്ചര്‍ക്ക്‌ ഒരു പേരങ്ങട്‌ ചാര്‍ത്തും...അതു വേണ്ടായെങ്കില്‍ പേരു വേഗം പറഞ്ഞോ.....

കരീം മാഷ്‌ said...

ആ പൊരുത്തം നോക്കല്‍ “ക്ഷ” യായി.
ആറ്റുകാല്‍ ശിഷ്യനാനോ?
നമുക്ക് ഇതു കഴിഞ്ഞാലും പെഴച്ചു പോകാന്‍ പറ്റും.

ഇനി പൊസ്റ്റിനെക്കുറിച്ച്.
ഇപ്പോഴും അങ്ങോട്ടു തൊലി പൊളിച്ചു ഉള്ളില്‍ കേറിയില്ല. എന്നാലേ അല്ലികള്‍ക്കു മധുരമോ പുളിയോ എന്നു പറയാനാവൂ.
പെട്ടന്നു പെട്ടന്നാക്കുമ്പോള്‍ ചെറുതാവും. വലുതാക്കാന്‍ കാത്തിരിക്കുമ്പോള്‍ കുറുമാന്റെതു പോലെ വൈകും.

സുന്ദരന്‍ said...

അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ. പിന്നെ എനിക്കു മാത്രം ഒരു സമ്മാനം?

ടീച്ചര്‍ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.


ഉദാരന്‍ മാസ്റ്ററാരാ മോന്‍...
അത്ര എളുപ്പത്തിലാര്‍ക്കും പിടികിട്ടുന്ന ഇനമല്ലാന്ന് ഉറപ്പ്‌..

ആവനാഴി said...

പാവാടക്കാരീ,സാലിം

ആദ്യമായി വരികയാണല്ലേ.വന്നതിനും കമന്റിയതിനും നന്ദി. ഇനിയും വരൂ.

കൈതമുള്ളേ:

താങ്ക് യൂ. :)

സാന്‍ഡോസേ:

നന്ദി. തന്റെ കമന്റുകള്‍ കസറന്‍.

കരീം മാഷേ,

കമന്റിനു നന്ദി. അതിലും ഒരു കൈ നോക്കിയാലോ എന്നു കരുതി.

ഹായ് സുന്ദര്‍,

താങ്ക് യൂ വെരി മച്ച്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

പേരിതുവരെ പറഞ്ഞില്ലാ...

അല്ലാ അതെന്തു സ്ഥാപനാ പേരും അഡ്രസും ഒന്നും ഇല്ലാതെ വഴിയെ പോകുന്നവര്‍ക്കൊക്കെ കേറി പഠിപ്പിക്കാമോ!!!

ഈ പൊരുത്തം നോക്കുന്ന വിദ്യ ഒന്നു മുഴുവനായി പറഞ്ഞു തര്യോ? ;)

സുല്‍ |Sul said...

ആവനാഴ്യേ

കുറിക്കുകൊള്ളുന്ന അമ്പുകള്‍ ഒളിപ്പിച്ച ഈ നാഴിയൊരൊന്നൊന്നരതന്നെ.


-സുല്‍

ആവനാഴി said...

പ്രിയ കുട്ടിച്ചാത്താ,

വന്നുവല്ലോ. സന്തോഷമായി.
വിദ്യ പഠിക്കണം അല്ലേ. വെറ്റിലയും അടക്കയും വെള്ളിരൂപയും വച്ചു ശിദ്ഷ്യപ്പെടൂ.

പ്രിയ സുല്‍,
നിരീക്ഷണങ്ങള്‍ക്കു നന്ദി. ഇനിയും വരൂ. അടുത്തത് ഈ വീക്കെന്റില്‍ പ്രസിദ്ധീകരിക്കാം.

സസ്നേഹം
ആവനാഴി

 

hit counter
Buy.com Coupon Code