Friday, March 30, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 8

വസന്തം ഗ്രീഷ്മത്തിനും ഗ്രീഷ്മം ശരത്കാലത്തിനും വഴിമാറി.

വഗ്രീശഹേകള്‍‍ ചാക്രികഭാവം കൈക്കൊണ്ട് ധരിണിയില്‍ വര്‍ണ്ണവിന്യാസങ്ങളുടേയും ഭാവവൈവിദ്ധ്യങ്ങളുടേയും ഒരു മോഡേണ്‍ ആര്‍ട് വിരചിച്ചു.

ശരത്കാലത്തോടെ ഇലകൊഴിയാന്‍ തുടങ്ങിയ തരുക്കള്‍ ഹേമന്തവും പിന്നിട്ട് വസന്തഋതുവിന്റെ സമാഗമത്തോടെ തളിരും പൂവുമണിഞ്ഞു.

പുലര്‍കാലവേളകളില്‍ പതിവുപോലെ ബസ്സിറങ്ങി ചായക്കടയുടെ മുന്നിലൂടെ കോളേജിലേക്കു നടന്നു പോകുന്ന ടീച്ചര്‍ക്ക് തന്റെ മലര്‍വാടിയില്‍നിന്നു ഒരു നവ‍ കുസുമം സമ്മാനിക്കുന്നതില്‍ നസീര്‍ വര്‍മ്മ മുടക്കം വരുത്തിയില്ല.

വള്ളിനിക്കറിട്ട പയ്യന്‍ പൂവും തുണ്ടുകടലാസും ടീച്ചറെ ഏല്‍പ്പിച്ചു.

“എന്റെ ഹൃതയതമനികളില്‍ ഓടുന്ന ചുവന്ന ചേരയുടെ നിറമുള്ള ഈ പു ടീച്ചറിന്റെ തലയില്‍ ഇരിക്കണത് കാണുമ്പോള്‍ ഹൃതയം തടി കട്ടുന്നു.”

കാലം കഴിയുന്തോറും വര്‍മ്മയുടെ തുണ്ടുകടലാസ് കൂടുതല്‍ സാഹിത്യഭാഷ കൈക്കൊള്ളാന്‍ ശ്രമിച്ചുവെങ്കിലും അതോടൊപ്പം അക്ഷരത്തെറ്റുകളും വയ്യാകരണത്തെറ്റുകളും കൂടിക്കൂടിവന്നു.

പതിവുപോലേ ടീച്ചര്‍ പൂവെറുത്ത് തലയില്‍ ചൂടുകയും കമ്പും തുണ്ടുകടലാസും ഓടയിലേക്കു വലിച്ചെറിയുകയും ചെയ്തു.

“മണ്ടന്‍ മുത്തപ്പ”

ടീച്ചര്‍ കോളേജിലേക്കുള്ള നടപ്പു തുടര്‍ന്നു.

അങ്ങകലെ വളവില്‍ മറയുന്നതുവരെ ചായക്കടയുടെ തുറന്നിട്ട ജാലകത്തിലൂടെ നസീര്‍ വര്‍മ്മ കണ്ണിമക്കാതെ ടീച്ചറെത്തന്നെ നോക്കി നിന്നു.

ബേബി ഐ ലവ് യൂ.

ഐ വാണ മേക് യൂ മൈ വുമണ്‍

ആന്‍ഡ് മേക് ലവ് ടു യൂ.

റൈറ്റ് ഹിയര്‍, റൈറ്റ് നൌ.

അയാളുടെ മനസില്‍ അവളെക്കുറിച്ചുള്ള ഭാവനകള്‍ വര്‍ണ്ണരാജി സൃഷ്ടിച്ചു.

അയാള്‍ക്ക് ഓര്‍ഗസമുണ്ടായി.

...............................................

ടിച്ചറിന്റെ വരവ് ഉദാരന്‍ മാസ്റ്ററുടെ ട്യൂട്ടോറിയല്‍ കോളേജിനു ഒരു നവോന്മേഷം പകര്‍ന്നു.

കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍, മികവുറ്റ പാണ്ഡിത്യം, കാന്തികശക്തിയുള്ള പ്രഭാഷണ ചാതുര്യം ഇത്യാദികളാല്‍ ടീച്ചര്‍ എല്ലാവരുടേയും സ്നേഹവും ബഹുമാനവും പിടിച്ചു പറ്റി.

ഒരു കാര്യം മാത്രം പ്രഹേളികയായി നിലകൊണ്ടു.

ടീച്ചറുടെ പേര്.

ചോദിച്ചവരോടൊക്കെ ടീച്ചര്‍ പറഞ്ഞു: “ പ്രിന്‍സിപ്പലോടു ചോദിക്കൂ”

സത്യത്തില്‍ ടീച്ചര്‍ പറഞ്ഞതാണതിന്റെ ശരി.

ഒരു സ്ഥാപനത്തില്‍ പുതിയൊരു ഉദ്യോഗസ്ഥയെ നിയമിക്കുമ്പോള്‍ അവരെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തേണ്ട ചുമതല ആ സ്ഥാപനത്തിന്റെ മേധാവിക്കുണ്ട്.

ആ പ്രൊട്ടോക്കോള്‍ ഖണ്ഡിക്കാന്‍ ടീച്ചര്‍ സന്നദ്ധയായില്ല.

ഉദാരന്‍ മാസ്റ്റര്‍ ഇതാ ഭൌതികശാസ്ത്രം പഠിപ്പിക്കാന്‍ ഒരു പുതിയ ടീച്ചര്‍ എന്നല്ലാതെ പേരു പറഞ്ഞില്ലായിരുന്നു.

പിന്നീട് ടീച്ചറുടെ പേരു അന്വേഷിച്ചവരോടൊക്കെ മാസ്റ്റര്‍ പറഞ്ഞു:

“സമയമായിട്ടില്ല”

ഇതിനെന്താണിത്ര സമയം നോക്കാന്‍ എന്നു ഉള്ളില്‍ തോന്നിയെങ്കിലും ആരും ഒരു പുനര്‍ചോദ്യത്തിനു ധൈര്യപ്പെട്ടില്ല.

മറ്റുള്ള അദ്ധ്യാപകര്‍ വേലായുധന്‍ പിള്ളസ്സാര്‍, പ്രഹളാദന്‍ സാര്‍ എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ പുതിയ അദ്ധ്യാപികയെ എല്ലാവരും ടീച്ചര്‍ എന്നു വിളിച്ചു.

പിന്നെപ്പിന്നെ പേരെന്താണെന്നു ആരും ചോദിക്കുകയോ അതിനെക്കുറിച്ചു വേവലാതിപ്പെടുകയോ ചെയ്തില്ല.

ടീച്ചര്‍ എന്നു പറഞ്ഞാല്‍ ആരെയാണുദ്ദേശിക്കുന്നതെന്നു സാറമ്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു സംശയവുമില്ലാതായി.

ഇടവേളകളില്‍ സ്റ്റാഫ് റൂമിലിരുന്നു ടീച്ചര്‍ ചിന്തിച്ചു.

എന്തുകൊണ്ടാണു ഉദാരന്‍ മാസ്റ്റര്‍ തന്റെ ജാതി ചോദിച്ചത്? ജാതി ചോദിക്കുന്നത് തെറ്റാണു എന്നു എന്തുകൊണ്ടു താന്‍ തിരിച്ചടിച്ചില്ല? പകരം ഇന്ന ജാതിയാണെന്നു ഒരു ഹിപ്നോടിക് വലയത്തിലകപ്പെട്ടവളെപ്പോലെ പറയുകയും ചെയ്തു.

എന്തുകൊണ്ട് മാസ്റ്റര്‍ തന്റെ ചായപ്പറ്റു വാങ്ങിയില്ല?

പിറന്നാള്‍ സമ്മാനമായി കരുതണമെന്നു പറഞ്ഞപ്പോള്‍ പിന്നെ നിര്‍ബ്ബന്ധിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും നിരസിക്കാമായിരുന്നില്ലേ?

എന്തുകൊണ്ടാണു മാസ്റ്റര്‍ തന്റെ പേരു വെളിപ്പെടുത്താതിരിക്കുന്നത്?

സമയമായില്ല പോലും!

അല്ല, ഇനി ആ ശ്ലോകത്തില്‍ നിന്നു തന്റെ പേരു കണ്ടു പിടിക്കാന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞില്ലായിരികുമോ?

ഐ ഡോണ്ട് തിങ്ക് സോ.

മാസ്റ്റര്‍ ശാസ്ത്രത്തിലെന്നപോലെ ഭാഷയിലും വലിയ വിശാരദനാണു.

ഇങ്ങനെ പലവിധ ചിന്തകള്‍ ടീച്ചറുടെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

ബെല്ലടിച്ചപ്പോള്‍ അടുത്ത ക്ലാസിലേക്കു പോകാന്‍ ടീച്ചര്‍ തയ്യാറായി.

പ്രസിദ്ധ കോസ്മോളജിസ്റ്റായ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ “A Brief History of Time" എന്ന ഗ്രന്ഥവുമെടുത്തുകൊണ്ട് ടീച്ചര്‍ ക്ലാസിലേക്കു പുറപ്പെട്ടു.

.............


(തുടരും)

പകര്‍പ്പവകാശം: ആവനാഴി‍

11 comments:

ആവനാഴി said...

“ബേബി ഐ ലവ് യൂ.

ഐ വാണ മേക് യൂ മൈ വൈഫ് ആന്‍ഡ് മേക് ലവ് ടു യൂ.

റൈറ്റ് ഹിയര്‍, റൈറ്റ് നൌ.”

പ്രിയ വായനക്കാരെ,
ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 8 പൂര്‍ത്തിയായി.
ഇവിടെ സമര്‍പ്പിക്കുന്നു.

സസ്നേഹം

ആവനാഴി

G.MANU said...

:)

ആവനാഴി said...

പ്രിയ മനു,

നന്ദി.

സസ്നേഹം
ആവനാഴി

sandoz said...

ഇത്‌ ഞാന്‍ ടീച്ചറെ വഴീല്‍ തടഞ്ഞ്‌ നിര്‍ത്തി......
പ്രോട്ടോകോള്‍ ലംഘിക്കേണ്ടി വരൂന്നാ തോന്നണേ....
[പേരു ചോദിക്കും എന്നാട്ടോ ഉദ്ദേശിച്ചത്‌...അല്ലാതെ...അയ്യേ ...ശ്ശെ.....എന്നെ തെറ്റിദ്ധരിച്ചില്ലല്ലോ അല്ലേ...]

വേണു venu said...

:)

സുന്ദരന്‍ said...

ഉദാരന്‍ മാസ്റ്റര്‍ ഇതാ ഭൌതികശാസ്ത്രം പഠിപ്പിക്കാന്‍ ഒരു പുതിയ ടീച്ചര്‍ എന്നല്ലാതെ പേരു പറഞ്ഞില്ലായിരുന്നു.

പിന്നീട് ടീച്ചറുടെ പേരു അന്വേഷിച്ചവരോടൊക്കെ മാസ്റ്റര്‍ പറഞ്ഞു:

“സമയമായിട്ടില്ല”


ആവനാഴി....ഞാന്‍ സമയമാകുന്നവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു.....

പക്ഷെ ആ സാന്‍ഡോസിനെ സൂക്ഷിക്കണേ...അവന്‍ ടീച്ചറിനു പണിയുണ്ടാക്കുമെന്നാ തോന്നണേ.....

അടുത്ത ഭാഗം പോരട്ടെ...

ആവനാഴി said...

സാന്‍‌ഡോസൊന് :

ഇന്നലെ ഇടവഴിയില്‍ വച്ച് വളരെ ഭവ്യതയോടെ അടുത്തുകൂടി തന്നെ വളരെ പുകഴ്ത്തിയെന്നും അവസാനം പേരെന്താ ടീച്ചറെ എന്നു ചോദിക്കുകയും ചെയ്തു എന്നും കാള വാലു പൊക്കുമ്പോള്‍ കാര്യമെന്തിനാണെന്നു വ്യക്തമായതുകൊണ്ടു , ഇല്ല ഞാന്‍ പ്രോടോക്കോള്‍ തെറ്റിക്കില്യ എനിക്കു പ്രൊടൊക്കോള്‍ തെറ്റിച്ചു ശീലല്യാ എന്നു പറഞ്ഞുവെന്നും ടീച്ചര്‍ എന്നോടു പറഞ്ഞു സാന്‍ഡോസേ!

വേണുമാഷെ:

ആ പുഞ്ചിരിക്കു നന്ദി. :)

ഹായ് സുന്ദര്‍:

വേവുംവരെ ഇരിക്കാമെങ്കില്‍ ആറും വരെ ഇരിക്കാമല്ലോ. ആ ക്ഷമാശീലത്തിനു നന്ദി.(പിന്നെ താങ്കളുടെ പൊസ്റ്റുകള്‍ കസറുന്നുണ്ട് കേട്ടോ)

സാന്‍ഡോയുടേ മേല്‍ ഒരു കണ്ണുള്ളത് നന്നായി.

അടുത്തതില്‍ പണിയാന്‍ ഉളി തേച്ചുകൊണ്ടിരിക്കുകയാണു. ദാ തുടങ്ങി. അടുത്തു തന്നെ വിടാം.

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ “തോറ്റോടിയാല്‍” കോളേജിലെ മൊത്തം പിള്ളാരേം പിരിച്ചു വിട്ടിരിക്കുന്നു. പേര്‌ പറയാന്‍ മടീള്ള ടീച്ചറെ- ടീച്ചര്‍ എന്നു വിളിച്ചു പോലും.

ഉള്ള പേരിനു പുറമേ രണ്ടോ മൂന്നോ പേര് എക്സ്ട്രാ ആയി ചാര്‍ത്തിക്കൊടുക്കുന്ന കേരളാ പാരമ്പര്യം കാത്തു സൂക്ഷിക്കാത്ത ഈ കോളേജ് സാക്ഷര കേരളത്തിന് ഒരു തീരാകളങ്കമാണ് എന്ന് പറഞ്ഞു കൊണ്ട് ചാത്തന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നു.

Kaithamullu said...

“കാര്യ കാര്യസ്യ കാരണൊമ്മാരസ്യ കണ: കുണ:“
എന്നാണല്ലോ എന്നതുകൊണ്ട് മാത്രം എടേല്‍ക്കേറി പേരു പറയാന്‍ ഞാനും ഒരുക്കമല്ല!
-പേരില്ലെങ്കിലെന്താ, ഹൌ!, ആ ടീച്ചറേന്താ ടീച്ചര്‍!!

കുറുമാന്‍ said...

ആവനാഴി മാഷെ, അദ്ധ്യായങ്ങള്‍ മുഴുവനും വായിച്ച് തീര്‍ന്നിട്ടില്ല. എല്ലാം ഒരുമിച്ച് വായിച്ച് തീര്‍ക്കട്ടെ ഇന്നോ, നാളേയോ ആയി.

ആവനാഴി said...

മൈ ഡിയര്‍ കുട്ടിച്ചാത്താ,

ഇത്തരം കുറിക്കുകൊള്ളുന്ന അഭിപ്രായപ്രകടനങ്ങളാകുന്ന ഏറുകളാല്‍ കിടിലാല്‍മകമാക്കിയതില്‍ എനിക്കുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു മാത്രം തല്‍ക്കാലം പറഞ്ഞ് ഞാനെന്റെ വാക്കുകളെ ഉപ്സംഹരിക്കുന്നു. നന്ദി. നംസ്കാരം. ഇനിയും വരൂ നല്ല ചുട്ട ഏറുകളുമായി.

പ്രിയ കൈതമുള്‍,

എന്തു പറയുമ്പോഴും മഹാന്മാരുടെ കൊട്ടേഷന്‍സ് കൊടുക്കുന്നത് നല്ലതാണു. പറയുന്ന കാര്യങ്ങള്‍ക്കു ഒരു ബലം വരാന്‍ അതുതകും.

നന്ദിയുണ്ട് കൈതമുള്‍.

പ്രിയ കുറുമാന്‍,

വായിക്കൂ. എന്നിട്ട് മുഖം നോക്കാതെ തന്നെ അഭിപ്രായം പറയൂ. അതാണെനിക്കിഷ്ടവും.

താങ്ക് യൂ വെരി മച്ച് കുറുമാന്‍.

 

hit counter
Buy.com Coupon Code