Tuesday, March 13, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 1

വാതില്‍ക്കല്‍ മുട്ടുകേട്ടു.
ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെ ഗരിന്തത്തില്‍ നിന്നു ഉദാരന്‍ മാസ്റ്റര്‍ തലയുയര്‍ത്തി നോക്കി.
തങ്കം പോലൊരു പെണ്‍കൊടി.
"വരൂ"
"പിന്നെ, എന്താണാവോ ഈ ബ്രാഹ്മമുഹൂര്‍ത്തത്തില്‍?"
"ഭൗതിക ശാസ്ത്രത്തില്‍ ഒരു ഡിഗ്രി കൈവശമുണ്ട്‌."
"ങൂം?"
"മാസ്റ്ററെ വന്നുകണ്ടാല്‍ ഈ കോളേജില്‍ ഒരു ജോലി...."
"തരാവും. ശമ്പളം?"
"മാസ്റ്റര്‍ തീരുമാനിച്ചാല്‍ മതി"
"മാസം ഒരു നാനൂറ്റമ്പതു പുത്തന്‍ തന്നാല്‍?"
"മതി. ശകലം കൂടിപ്പോയില്ലേ എന്നാണു ശങ്ക"
"ജന്മനാ റോമാച്ചക്രവര്‍ത്തിയെപ്പോലെ ഇഷ്ടം പോലെ വാരിക്കൊടുത്ത്‌ ശീലമായിപ്പോയി"
"ജാത്യാലുള്ളത്‌ തൂത്താ മാറില്ലല്ലോ, അല്ലേ മാസ്റ്ററേ?"
"ഇല്ല. പരക്കും"
"തല വെട്ടിയാല്‍?"
"ഉരുളും"
"എന്നിട്ട്‌?"
"വല്ല റെയില്‍പ്പാളത്തിലും പോയിരിക്കും"
"അപ്പോള്‍ തീവണ്ടി?"
"മറിയും"

ശുദ്ധമായ തുകലിന്റെ കസാലയില്‍ ഒന്നമര്‍ന്നിരുന്നുകൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു.
"അതിരിക്കട്ടെ"
"ടീച്ചര്‍ക്കു ശൃംഗാരകാവ്യങ്ങള്‍?"
"അവയിലാണു സ്ഥായിയായ താല്‍പര്യം"
"ഇഷ്ടപ്പെട്ട ഗ്രന്ഥകാരന്‍?"
"വാല്‍സ്യായന മഹര്‍ഷി തന്നെ. അല്ലാതാരാ?"
"എന്നാല്‍ സൗന്ദര്യലഹരി തൊട്ടു തുടങ്ങാം; എന്താ?"
"കൂടെ ഇരയിമ്മന്‍ തമ്പിയും വന്നോട്ടെ" ടീച്ചറും വിട്ടുകൊടുത്തില്ല.

അങ്ങിനെ പ്രിന്‍സിപ്പാളും ടീച്ചറും കൂടി ശൃംഗാരകാവ്യസരസ്സിലെ ചില ശീലു‍കള്‍ ചൊല്ലുകയും അവയെ വ്യാഖ്യാനിക്കുകയും അവ ഭാരതീയരുടെ കാവ്യാസ്വാദനപടുതയെ എത്ര മാത്രം സ്വധീനിച്ചിട്ടുണ്ട്‌ തുടങ്ങിയ കനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുകൊണ്ടിരിക്കെ വേലായുധന്‍ സാര്‍ അങ്ങോട്ടു കയറി വന്നു.
"അല്ലാ, മാസ്റ്റര്‍ മറന്ന്വോ. ഇന്നു മാസാവസാനമല്ലേ?"
"പുതിയ ടീച്ചറുടെ ഇന്റര്‍വ്യൂ. വിഷയത്തില്‍ നല്ല ജ്നാനം."
"എന്റെ വേലായുധന്‍ സാറേ, അങ്ങിനെ സമയം പോയതറിഞ്ഞില്ല. എല്ലാവരും റെഡിയായൊ?"

എല്ലാ മാസവും അവസാനത്തെ സാദ്ധ്യായദിവസത്തില്‍ പ്രിന്‍സിപ്പാളും മറ്റു മാഷമ്മാരും കൂടി ടൗണില്‍ പോയി ഒരു ചായ കുടിക്കുക പതിവുണ്ട്‌.കോളേജ്‌ സ്ഥാപിച്ചിട്ടിന്നേവരെ അതിനൊരു മുടക്കമുണ്ടായിട്ടില്ല.

പ്രിന്‍സിപ്പളും ടീച്ചറും വേലായുധന്‍ പിള്ളസ്സാറും കൂടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഒരു വരിയായി മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
മാസ്റ്റര്‍ ഓരോരുത്തരേയും ടീച്ചര്‍ക്കു പരിചയപ്പെടുത്തി.
"ആല്‍ഫബെറ്റിക്‌ ഓര്‍ഡറാണു. ടീച്ചറും വരിയില്‍ കറിക്കൊള്ളൂ", വേലായുധന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രിന്‍സിപ്പാളായതുകൊണ്ട്‌ അക്ഷരക്രമം ഉദാരന്‍ മാസ്റ്റര്‍ക്കു ബാധകമായിരുന്നില്ല.മാസ്റ്റര്‍ വരിയുടെ മുന്നറ്റത്ത്‌ സ്ഥാനം പിടിച്ചു.

കാപ്പിക്കടയെ ലക്ഷ്യമാക്കി നീങ്ങിയ അട്ടയുടെ ചില കശേരുക്കള്‍ക്കു സ്ഥാനഭ്രംശം സംഭവിച്ചിരുന്നു.
ഡിമോഷന്‍ കിട്ടിയ പലരും മുറുമുറുത്തു. മാസ്റ്റര്‍ ശ്രദ്ധിക്കാന്‍ പോയില്ല
...................................................................

"അല്ലാ, എല്ലാവരുമുണ്ടല്ലോ ഉദാരന്‍ മാസ്റ്ററെ. ഇപ്പഴാണു ഞാന്‍ മാസാവസാനമാണെന്നോര്‍ത്തത്‌." കാപ്പിക്കടയിലെ സപ്ലയര്‍ മാധവന്‍ പറഞ്ഞു.
"എല്ലാ മാസാവസാനവും സാറന്മാര്‍ക്ക്‌ എന്റെ വക ഒരു കാപ്പിസല്‍ക്കാരം കൊടുത്തില്ലെങ്കില്‍ എനിക്കു വലിയ മനപ്രയാസമാണു മാധവാ. അവരാണു എന്റെ ട്യൂട്ടോറിയല്‍ കോളേജിനെ നില നിര്‍ത്തുന്നത്‌"
"എല്ലാവര്‍ക്കും വേണ്ടത്‌ എന്താന്നു വച്ചാല്‍ കൊടുക്കൂ മാധവാ"
"എനിക്കു ഒരു കാലിച്ചായ"
"തിന്നാന്‍?"
"ഒന്നും വേണ്ട"
മാധവനു ആ കോളേജിലെ സാറമ്മാരോടു അസൂയ തോന്നി.
"അവിടെ ഒരു പ്യൂണായിട്ടെങ്കിലും ജോലി കിട്ടിയിരുന്നെങ്കില്‍!"

പിറ്റേന്നു രാവിലെ ടീച്ചര്‍ സ്റ്റാഫ്‌ റൂമിലെത്തിയപ്പോള്‍ എല്ലാവരും അവരവരുടെ തുണ്ടുകടലാസുകള്‍ എടുത്തു നോക്കുന്നതു കണ്ടു.
"ഒരു രൂപ നാല്‍പ്പത്തഞ്ചു പൈസ" വേലായുധന്‍ സാര്‍ തന്റെ മേശപ്പുറത്തു കിടന്ന കടലാസു തുണ്ടു നിവര്‍ത്തി വായിച്ചു.
അപ്പോള്‍ പ്രഹ്ലാദന്‍ സാര്‍ വിളിച്ചു പറഞ്ഞു."ഇത്തവണ മാസ്റ്റര്‍ക്കു തെറ്റി വേലായുധന്‍ സാറേ. രണ്ടു രൂപ ഇരുപത്തഞ്ചു പൈസ"
“ഒരു ചായ, രണ്ടു പഴമ്പൊരി, നാലു പരിപ്പുവട, ഒരു ഉഴുന്നുവട, ഒരു പൂവന്‍ പഴം. ആകെ പറ്റ്‌ രണ്ടു രൂപ ഇരുപത്തഞ്ചു പൈസ."

“ബീഡിയുടെ രണ്ടു പൈസ മാസ്റ്റര്‍ മറന്നു. രണ്ടു രൂപ ഇരുപത്തേഴു പൈസ വരേണ്ടതാണു"

ചായസല്‍ക്കാരം കഴിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ തന്നെ ഓരോരുത്തരുടേയും ചായപ്പറ്റ്‌ കൃത്യമായി തുണ്ടുകടലാസിലെഴുതി അതാതു മേശപ്പുറത്തെത്തിക്കുന്നതില്‍ മാസ്റ്റര്‍ ഒട്ടും അമാന്തം കാണിക്കാറില്ല.ആ പറ്റു തീര്‍ത്തിട്ട്‌ ക്ലാസിലേക്കു പോയാല്‍ മതി.അതായിരുന്നു അവിടത്തെ അലിഖിതനിയമം.

പ്രഹ്ലാദന്‍ സാറും വേലായുധന്‍ സാറും ചില്ലറയുമായി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു പോയി.

ടീച്ചര്‍ തന്റെ മേശപ്പുറത്തെങ്ങും ചായപ്പറ്റു കണ്ടില്ല.

ഇനി താഴെയെങ്ങും വീണോ എന്നറിയാന്‍ അവിടെയൊക്കെ പരതി.

കാണാത്തതുകൊണ്ട്‌ പറ്റ്‌ എത്രയായി എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ മുറി ലക്ഷ്യമാകി നടന്നു.........

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

10 comments:

ആവനാഴി said...

വാതില്‍ക്കല്‍ മുട്ടുകേട്ടു.
ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെ ഗരിന്തത്തില്‍ നിന്നു ഉദാരന്‍ മാസ്റ്റര്‍ തലയുയര്‍ത്തി നോക്കി.
തങ്കം പോലൊരു പെണ്‍കൊടി.
"വരൂ"
"പിന്നെ, എന്താണാവോ ഈ ബ്രാഹ്മമുഹൂര്‍ത്തത്തില്‍?"

ഒരു പുതിയ പോസ്റ്റ്.

സുല്‍ |Sul said...

ആവനാഴീ സ്വാഗതം.

നേരം വൈകിയെങ്കിലും ഒരു തേങ്ങയിവിടെ.

“ഠേ........”

"ടീച്ചര്‍ക്കു ശൃംഗാരകാവ്യങ്ങള്‍?"
"അവയിലാണു സ്ഥായിയായ താല്‍പര്യം"
"ഇഷ്ടപ്പെട്ട ഗ്രന്ഥകാരന്‍?"
"വാല്‍സ്യായന മഹര്‍ഷി തന്നെ. അല്ലാതാരാ?"
ഇതൊരു നടക്കു പോകുമെന്നു തോന്നുന്നില്ല.

ബാക്കി കൂടി വേഗം പോന്നോട്ടെ.

(ഈ ബൂലോകരും അനോണിമണികളും വര്‍മ്മമാരും എവിടെപോയി കിടക്കുന്നു. ഓടി വരൂ. പോസ്റ്റ് വായിക്കു. കമെന്റിടു. സഹായിക്കു (എന്നെ))

-സുല്‍

അപ്പു ആദ്യാക്ഷരി said...

ആവനാഴീ... :-))
സുല്ലേ.. ??

Unknown said...

അഹെം അഹെം.... (ചുമച്ചതാണ്)

ആവനാഴീ... നന്നായി. ആവനാഴിയില്‍ ഇനിയും ബാക്കി കാണില്ലേ? പോന്നോട്ടെ :-)

വേണു venu said...

ദില്ബൂ, ആവനാഴിയിലെ ഒത്തിരികള്‍ക്കു് കാതോര്‍ക്കുന്നു ഞാന്‍‍. ഒത്തിരി ബാക്കിയുണ്ടെന്നറിയുന്ന ഒരുവനിവന്‍.:)

sandoz said...

''കാണാത്തതുകൊണ്ട്‌ പറ്റ്‌ എത്രയായി എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ മുറി ലക്ഷ്യമാകി നടന്നു.........''

ഞാന്‍ ആ പ്രിന്‍സിപ്പളിന്റെ മുറീടേ വാതില്‍ക്കല്‍ പറ്റിപ്പിടിച്ച്‌ നില്‍ക്കാന്‍ പോകുവാ.....വല്ലതും നടക്കുമോ എന്നറിയണമല്ലോ......[പറ്റ്‌ കാശ്‌.... സാറു... ടീച്ചറിന്റെ കൈയീന്ന് വാങ്ങിക്കുമോ എന്ന് അറിയണമല്ലോ എന്ന്..അല്ലാതെ...]

സീനിയറേ....തുടരന്റെ തുടര്‍ച്ച തുടരൂ......

Rasheed Chalil said...

നിറഞ്ഞ അവനാഴിയില്‍ നിന്ന് വരട്ടേ ഇനിയും... ഇത് കലക്കി.

ഏറനാടന്‍ said...

ആവനാഴിയിലെ ശരങ്ങളെല്ലാം ഒന്നൊന്നായി പോന്നോട്ടെ..

തങ്കം ടീച്ചറും ഉദാരന്‍മാഷും മൊഹബ്ബത്താല്ലേ?

ആവനാഴി said...

ഡിയര്‍ സുല്‍,

തേങ്ങ കിട്ടി. സം‌പ്രീതനായി.ഇതൊരു നടക്കു തീര്‍ക്കാന്‍ ടീച്ചര്‍ക്കുദ്ദേശമില്ല, മാസ്റ്റര്‍ക്കും.

അപ്പൂ,

ഐകോണിക് എക്സ്പ്രഷനിസം ഓഫ് അപ്രീസിയേഷനു നന്ദി.

ദില്‍ബാസുര്‍,

കാണും.വെടിമരുന്നല്ലേ? കാണാതിരിക്കാതിരിക്കും.

വേണു,
ആ അറിവ്, അതെന്നെ നമ്രശിരസ്കനാക്കുന്നുവല്ലോ.

സര്‍ സാന്‍ഡോസ്,

കാണാമറയത്ത് പോയിരിക്കാന്‍ പോകേണ്? എടോ സാന്‍ഡോസേ, താന്‍ പറഞ്ഞാല്‍ തുടരാ‍തിരിക്കാതിരിക്കുന്നതെങ്ങിനെ?

ഒത്തിരിവെട്ടം വീശും ഇത്തിരിവെട്ടം,
പ്രോത്സാഹനങ്ങള്‍ക്കു നന്ദി വെട്ടം.

ഏറനാടന്‍,

മൊഹബത്ത്..എന്തുദ്ദേശിച്ചാണിറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എനിക്കും നല്ല വിവരമില്ല.അവര്‍ പോകുന്നതിനു പിറകെ ഞാനിങ്ങനെ പോകുന്നു എന്നേ ഉള്ളു, വെറുമൊരു റിപ്പോര്‍ട്ടറായിട്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തനെ തൊട്ട് മുന്നത്തെപോസ്റ്റ് ഇട്ട ദിവസം തന്നെ വന്ന് നോക്കിതാ..
ആവനാഴി മന്ത്രവാദി മന്ത്രം ചൊല്ലി ചാത്തനെ കുപ്പീലാക്കാന്‍ നോക്കി. കഴിഞ്ഞപോസ്റ്റിനു ആരേലും കമന്റീട്ട് എന്തുവാ അതെന്ന് മനസ്സിലാക്കീട്ട് കമന്റാം ന്ന് കരുതി... എന്തോ ഒടക്ക് വേലയായതോണ്ടാ ആരും തിരിഞ്ഞ് നോക്കാഞ്ഞെന്നു മനസ്സിലായി..
അന്ന് പറന്നതാ ചാത്തന്‍...

ഈ “ബ്രാഹ്മമുഹൂര്‍ത്തത്തില്‍“ എന്ന് വച്ചാ‍ല്‍ പുലര്‍ച്ചെ 3 മണിയാണ്ടല്ലേ... പ്രിന്‍സിപ്പാളും ശരിയല്ല വന്ന ആളും ശരിയല്ല...പഠിക്കാന്‍ പോണ പിള്ളേരുടെ കാര്യം മാത്രം ഓര്‍ത്താ എന്റെ വേവലാതി...

 

hit counter
Buy.com Coupon Code