എനിക്കും ഈ സംശയം ഉണ്ടായിരുന്നു. ഉമേഷിന്റെ മറുപടിയോടെ ആ സംശയം തീര്‍ന്നു. നന്ദി.(ഉമേശിനാണ്കേട്ടോ?) സിബുവിന്റെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കേണ്ടതല്ലേ ഏവൂരാനേ?
ബൂലോഗം (ഭൂലോകമല്ല), പിന്മൊഴികള് തുടങ്ങിയവയെപ്പോലെ ബൂലോഗപദസഞ്ചയത്തിലെ ഒരു അമൂല്യരത്നമാണു് “കൊരട്ടി”. പാപ്പാനു മറ്റൊന്നും കിട്ടാനില്ലാതെ വന്നപ്പോള്‍ കീയ്ബോര്ഡിന്റെ മുകളില്‍ കണ്ട ആറക്ഷരം ടൈപ്പു ചെയ്തതാണു്. അതിനെ “കൊരട്ടി” എന്നു വിളിച്ചതു വക്കാരിയും. അതില്ലാതെ എന്തു ബൂലോഗം? പോകുക, പോകുക, സിബുവേ...
ഇങ്ങനെയുള്ള അബദ്ധത്തിലൂടെ ഉറച്ച എത്രയെത്ര വാക്കുകള്‍? ഒന്നിനു പുറകില്‍ 100 പൂജ്യമിട്ടുണ്ടാക്കുന്ന വാക്കെഴുതുന്നതില് അക്ഷരത്തെറ്റു വന്നുണ്ടായതല്ലേ സിബു ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരു്? അതു മാറ്റി അതിനെ “ഇന്റര്‍നെറ്റ് കമ്യൂട്ടിംഗ് സെന്റര്‍” എന്ന അര്‍ത്ഥമുള്ള പേരാക്കിയാല്‍ എങ്ങനെയിരിക്കും?
9,90 , 90000 ഇവക്കു കൊടുത്ത ഉച്ചാരണങ്ങളുടെ രീതി വച്ചുനോക്കിയാല്‍ 9000 നു ഒന്പായിരം അല്ലെങ്കില്‍ ഒമ്പായിരം എന്നു പറയുന്നതല്ലേ ശരി വീണേ?
അപ്പോള്‍ ആ മട്ടില്‍ 900 ന്റെ ഉച്ചാരണമെന്ത് എന്നു ചിന്തിച്ചു. ഒന്‍പ് വച്ചുതന്നെ ആദ്യം ഉള്ളില്‍ തോന്നിയത് മലയാളത്തിലെ ഒരു വലിയ തെറി ആയിരുന്നു. അതുകൊണ്ട് അതു വേണ്ടാന്നു വച്ചു. ഒണ്ണൂറ് എന്നാക്കാം. ഒന്നൂറ് എന്നു പറഞ്ഞാല്‍ ഒരു നൂറ് അതായത് 100 എന്നു തെറ്റിദ്ധരിക്കാം.
പിന്നെ, 90 നു “ഒന്‍പത്” എന്നതിനേക്കാള്‍ ഉചിതം “ഒന്‍പത്ത്” അല്ലേ?
ചാത്തനേറ്: ആവനാഴി അമ്മാവോ ചാത്തനെറിഞ്ഞ കല്ലാ അല്ലേ ഇത്രെം പ്രശ്നം ഉണ്ടാക്കിയത്!!
“പിന്മൊഴിയില് വരാതിരിക്കാന്‍ പ്രേരണ നല്കുന്ന “സിനോറിയോകള്”“
ഈ ചോദ്യം ചാത്തന് ലത് ഇട്ടതെന്തിനാണെന്നാണെങ്കില് ചുമ്മാ-- ആ കമന്റ് ബൂലോഗരു മൊത്തം അറിയേണ്ട കാര്യമൊന്നുമല്ലാലൊ അതൊരു സ്വകാര്യല്ലേ അതോണ്ട് മാത്രം. എന്തായാലും കുറേ പേരുടെ സംശയം മാറിക്കാണും..
ആദ്യം താങ്കളുടെ ബ്ലോഗിലേക്കു താങ്കളുടെ username , password ഇവ ഉപയോഗിച്ച് signin ചെയ്യുക. അപ്പോള്‍ Dashboard എന്ന പേജിലെത്തും. അവിടെ + New Post എന്ന ഭാഗത്ത് ഞെക്കുക. അപ്പോള്‍ വേറൊരു പേജ് തെളിഞ്ഞു വരും. അതില്‍ Title എന്നിടത്തെ വെളുത്ത ഭാഗത്ത് എഴുതാന്‍ പോകൂന ലേഖനത്തിന്റെ / കഥയുടെ പേരു എഴുതുക. പിന്നെ Recover Post എന്നു എഴുതിയതിന്റെ താഴെ വെളുത്ത ഭാഗത്ത് ലേഖനം/ കഥ എഴുതുക. പിന്നെ Publish എന്ന ബട്ടണില്‍ ഞെക്കുക. ഇത്രയേ ഉള്ളു.
എഴുതിയത് സേവ് ചെയ്ത് പിന്നീട് എഡിറ്റ് ചെയ്തതിനുശേഷം പബ്ലിഷ് ചെയ്യാനും സാധിക്കും. ആവശ്യമെങ്കില്‍ അതിനുള്ള ബട്ടണുകള്‍ ഞെക്കി വേണ്ടതു ചെയ്യുക.
1948 മേയ് മാസത്തില്‍ എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ എന്ന ദേശത്ത് ജനിച്ചു. പുതിയേടം ശക്തന് തമ്പുരാന് മെമ്മോറിയല്‍ സ്കൂള്‍ കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂള്‍ എന്നീ സ്കൂളുകളില്‍ പഠിച്ചതിനുശേഷം കാലടി ശ്രീശങ്കരാ കോളേജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.എറണാകുളം സെയ്ന്റ് ആല്‍ബര്‍ട് കോളേജില്‍ നിന്ന് എം എസ് സി പാസായി.
1975 ല്‍ ടാന്‍സാനിയായില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗം ലഭിച്ചു.1982 ല്‍ നൈജീരിയയില്‍ ഉദ്യോഗം കിട്ടി അങ്ങോട്ടു പോയി. ഏഴു കൊല്ലം നൈജീരിയയില്‍ വിദ്യാഭ്യാസവകുപ്പിലായിരുന്നു. പിന്നീട് ഒരു കൊല്ലം ലെസോത്തോയില്‍ ഉദ്യോഗം വഹിച്ചു. 1990 മുതല്‍ സൌത്ത് ആഫ്രിക്കയില്‍ ഉദ്യോഗം വഹിക്കുകയാണു.
ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ആഫ്രിക്കയില്‍ നിന്നു ജാവാ പ്രോഗ്രാമിങ്ങില്‍ ഒരു കോഴ്സ് പാസായി.
സമയം കിട്ടുമ്പോഴൊക്കെ ജാവാ പ്രോഗ്രാമില്‍ കൂടുതല്‍ അറിവു നേടാന്‍ ശ്രമിക്കുന്നു.
ചെറുപ്പം മുതലേ വി കെ എന്‍ കൃതികള്‍ വളരെ ഇഷ്ടമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ കൃതികള്‍ എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നിയിട്ടുണ്ട്.
17 comments:
ചില കമന്റുകളില്‍ qw_er_ty എന്നു കാണുന്നു. എന്താണതിന്റെ അര്‍ത്ഥം? ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ?
പിന്മോഴിയില്‍ വരാതിരിക്കാനാണ് അത് അങ്ങനെ എഴുതുന്നത്.
പിന്മൊഴിയില് വരാനിഷ്ടപ്പെടാത്ത കമന്റുകളില്‍ അങ്ങനെ എഴുതിയാല്‍ മതിയാവും.
qw_er_ty
ഒരു സംശയമുണ്ട്. എന്റെ ബ്ലോഗ്ഗില്‍ പോയി ദയവായി ആരെങ്കിലും അതിനുത്തരം തരുമോ?
പിന്മൊഴിയില് വരാതിരിക്കാന്‍ പ്രേരണ നല്കുന്ന “സിനോറിയോകള്” ദയവായി പറഞ്ഞു തരൂ.
ഇതു വായിക്കൂ ആവനാഴീ. ഉത്തരം പൂര്‍ണ്ണമായി കിട്ടും.
ആ സാധനം (qw_er_ty) ഇട്ടാല്‍ കമന്റുകള്‍ പിന്മൊഴിയില് പോവില്ല. അതുകൊണ്ടാണു താങ്കളുടെ ആദ്യത്തെ കമന്റും ആഷയുടെ മറുപടിയും പിന്മൊഴിയില് വരാഞ്ഞതു്.
പിന്മൊഴിയില് പോകുന്നതിനു മുമ്പേ ഏവൂരാന് അതിനെ ഫില്‍ട്ടര്‍ ചെയ്യും. കാരണങ്ങള്‍ മുമ്പു പറഞ്ഞ ലിങ്കിലുണ്ടു്.
ഈ കമന്റും പോവില്ല എന്ന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.
വക്കാരിയാണു് ഇതിനെ ആദ്യമായി കൊരട്ടി എന്നു വിളിച്ചതു്. കീബോര്‍ഡിലെ അക്ഷരങ്ങളില്‍ ഏറ്റവും ആദിയില്‍ വരുന്നവയെക്കൊണ്ടാണു് ഇതുണ്ടാക്കിയിട്ടുള്ളതു്.
ഇത് ആവനാഴിക്കുള്ള ഉത്തരമല്ല.. ഈ കീവേഡ് ‘കൊരട്ടി’ എന്നതിനുപകരം 'do_not_forward' എന്നോ മറ്റോ ആയിരുന്നെങ്കില്‍ നന്നായിരുന്നേനെ.
എനിക്കും ഈ സംശയം ഉണ്ടായിരുന്നു.
ഉമേഷിന്റെ മറുപടിയോടെ ആ സംശയം തീര്‍ന്നു. നന്ദി.(ഉമേശിനാണ്കേട്ടോ?)
സിബുവിന്റെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കേണ്ടതല്ലേ ഏവൂരാനേ?
സിബുവിനോടു ശക്തിയുക്തം നഖശിഖാന്തം വിയോജിക്കുന്നു.
ബൂലോഗം (ഭൂലോകമല്ല), പിന്മൊഴികള് തുടങ്ങിയവയെപ്പോലെ ബൂലോഗപദസഞ്ചയത്തിലെ ഒരു അമൂല്യരത്നമാണു് “കൊരട്ടി”. പാപ്പാനു മറ്റൊന്നും കിട്ടാനില്ലാതെ വന്നപ്പോള്‍ കീയ്ബോര്ഡിന്റെ മുകളില്‍ കണ്ട ആറക്ഷരം ടൈപ്പു ചെയ്തതാണു്. അതിനെ “കൊരട്ടി” എന്നു വിളിച്ചതു വക്കാരിയും. അതില്ലാതെ എന്തു ബൂലോഗം? പോകുക, പോകുക, സിബുവേ...
ഇങ്ങനെയുള്ള അബദ്ധത്തിലൂടെ ഉറച്ച എത്രയെത്ര വാക്കുകള്‍? ഒന്നിനു പുറകില്‍ 100 പൂജ്യമിട്ടുണ്ടാക്കുന്ന വാക്കെഴുതുന്നതില് അക്ഷരത്തെറ്റു വന്നുണ്ടായതല്ലേ സിബു ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരു്? അതു മാറ്റി അതിനെ “ഇന്റര്‍നെറ്റ് കമ്യൂട്ടിംഗ് സെന്റര്‍” എന്ന അര്‍ത്ഥമുള്ള പേരാക്കിയാല്‍ എങ്ങനെയിരിക്കും?
പാപ്പാനു മറ്റൊന്നും കിട്ടാനില്ലാതെ വന്നപ്പോള്‍ കീയ്ബോര്ഡിന്റെ മുകളില്‍ കണ്ട ആറക്ഷരം ടൈപ്പു ചെയ്തതാണു്.
പാപ്പാന് ദുഷ്ടനാകുന്നു, പാപ്പാനേ പഴി ചാരുക. :)
അക്ഷരത്തെറ്റുകളുടെ കാര്യമോര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം വരുന്നതു് വീണയുടെ ഒമ്പ് തിയറിയാണു് -- ഇവിടെ വായിക്കാം.
ആഷേ, ഉമേഷേ
എന്റെ സംശയനിവൃത്തി വരുത്തിയതിനു നന്ദി.
ഏവൂരാനേ,
പിന്നെ ഏവൂരാന്റെ ഇവിടെ ഞെക്കി വീണയുടെ ഒന്‍പ് തിയറി വായിച്ചു.
9 = ഒന്‍പ്
90 = ഒന്‍പതു
900 = തൊണ്ണൂറ്
9,000 = തൊള്ളായിരം
90,000 = ഒന്‍പതിനായിരം...........ഇതല്ലേ ശരി?.
9,90 , 90000 ഇവക്കു കൊടുത്ത ഉച്ചാരണങ്ങളുടെ രീതി വച്ചുനോക്കിയാല്‍ 9000 നു ഒന്പായിരം അല്ലെങ്കില്‍ ഒമ്പായിരം എന്നു പറയുന്നതല്ലേ ശരി വീണേ?
അപ്പോള്‍ ആ മട്ടില്‍ 900 ന്റെ ഉച്ചാരണമെന്ത് എന്നു ചിന്തിച്ചു. ഒന്‍പ് വച്ചുതന്നെ ആദ്യം ഉള്ളില്‍ തോന്നിയത് മലയാളത്തിലെ ഒരു വലിയ തെറി ആയിരുന്നു. അതുകൊണ്ട് അതു വേണ്ടാന്നു വച്ചു. ഒണ്ണൂറ് എന്നാക്കാം. ഒന്നൂറ് എന്നു പറഞ്ഞാല്‍ ഒരു നൂറ് അതായത് 100 എന്നു തെറ്റിദ്ധരിക്കാം.
പിന്നെ, 90 നു “ഒന്‍പത്” എന്നതിനേക്കാള്‍ ഉചിതം “ഒന്‍പത്ത്” അല്ലേ?
ഉമേഷേ, വായിച്ചാല്‍ സാധാരണക്കാരന് മനസ്സിലാവാത്തത് മാത്രമേ മനുഷ്യന്മാരുപയോഗിക്കാവൂ എന്ന് വാശിയാണോ ? :)
ചാത്തനേറ്: ആവനാഴി അമ്മാവോ ചാത്തനെറിഞ്ഞ കല്ലാ അല്ലേ ഇത്രെം പ്രശ്നം ഉണ്ടാക്കിയത്!!
“പിന്മൊഴിയില് വരാതിരിക്കാന്‍ പ്രേരണ നല്കുന്ന “സിനോറിയോകള്”“
ഈ ചോദ്യം ചാത്തന് ലത് ഇട്ടതെന്തിനാണെന്നാണെങ്കില് ചുമ്മാ-- ആ കമന്റ് ബൂലോഗരു മൊത്തം അറിയേണ്ട കാര്യമൊന്നുമല്ലാലൊ അതൊരു സ്വകാര്യല്ലേ അതോണ്ട് മാത്രം. എന്തായാലും കുറേ പേരുടെ സംശയം മാറിക്കാണും..
എന്നാപ്പിന്നെ എല്ലാം പറഞ്ഞപോലെ...:-)
qw_er_ty
കുട്ടിച്ചാത്താ,
വന്നുവല്ലോ. സന്തോഷമായി.
ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ഉണ്ടാക്കി , പക്ഷേ അത് എങ്ങിനെയാണ് PUBLISH ചെയ്യുക ,
ഒന്ന് സഹായിക്കാമൊ?
kowappuram@yahoo.com
പ്രിയ മുത്തലിബ്,
ആദ്യം താങ്കളുടെ ബ്ലോഗിലേക്കു താങ്കളുടെ username , password ഇവ ഉപയോഗിച്ച് signin ചെയ്യുക. അപ്പോള്‍ Dashboard എന്ന പേജിലെത്തും. അവിടെ + New Post എന്ന ഭാഗത്ത് ഞെക്കുക. അപ്പോള്‍ വേറൊരു പേജ് തെളിഞ്ഞു വരും. അതില്‍ Title എന്നിടത്തെ വെളുത്ത ഭാഗത്ത് എഴുതാന്‍ പോകൂന ലേഖനത്തിന്റെ / കഥയുടെ പേരു എഴുതുക. പിന്നെ Recover Post എന്നു എഴുതിയതിന്റെ താഴെ വെളുത്ത ഭാഗത്ത് ലേഖനം/ കഥ എഴുതുക. പിന്നെ Publish എന്ന ബട്ടണില്‍ ഞെക്കുക. ഇത്രയേ ഉള്ളു.
എഴുതിയത് സേവ് ചെയ്ത് പിന്നീട് എഡിറ്റ് ചെയ്തതിനുശേഷം പബ്ലിഷ് ചെയ്യാനും സാധിക്കും. ആവശ്യമെങ്കില്‍ അതിനുള്ള ബട്ടണുകള്‍ ഞെക്കി വേണ്ടതു ചെയ്യുക.
വളെരെ നന്ദി... ആവനാഴി.... പറഞ്ഞത് പോലെ പബ്ലിഷ് ചെയ്തതാല്‍ യഹൂ സെര്‍ച്ഛ് റിസള്‍ട്ടില്‍ വരുവല്ലോ,?,,,,. നന്ദി...
Post a Comment