ഉപജ്ഞാതാവ്: ശ്രീമാന്‍ കൈപ്പള്ളി
വ്യാഖ്യാതാവ്: ഈ ഞാന്‍ തന്നെ, അല്ലാതാരാ?
പുതിയ പുതിയ വാക്കുകളുടെ സൃഷ്ടി ഭാഷയെ വിപുലീകരിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു. ചില വാക്കുകള്‍ ഒരു പ്രത്യേക ഭാഷയില്‍ ഒതുങ്ങി നില്ക്കുമ്പോള് ചിലത് അതിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ദിഗ്വിജയം നേടുന്നു. അങ്ങിനെ ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പ്രയോഗിക്കാവുന്നതും ഒരു പ്രത്യേക അര്‍ത്ഥതലത്തില്‍ മാത്രം ഒതുങ്ങിക്കൂടാത്തതുമായ വാക്കാണു ശ്രീമാന്‍ കൈപ്പള്ളി അവതരിപ്പിച്ചിരിക്കുന്ന “ഡിങ്കോളിഫിക്കേഷന്‍” എന്ന വാക്കു.
ബ്ലോഗര്‍മാരില്‍ ചിലര്‍ എന്തായിരിക്കാം ഇതിന്റെ അര്‍ത്ഥം എന്നോര്‍ത്തു വിഷണ്ണരാവുന്നതു കണ്ടു. ശ്രീമാന്‍ ഡിങ്കനുമായി ഇതിനു ബന്ധമുണ്ടോ എന്നു ആരെങ്കിലും സന്ദേഹിച്ചാല്‍ അവരെ നമുക്കു കുറ്റപ്പെടുത്താന്‍ കഴിയില്ല. കൃത്യമായി ഒരര്‍ത്ഥം കല്പ്പിക്കാന് കഴിയില്ല എന്നുള്ളതുകൊണ്ടാണു ഇത്തരത്തില്‍ ചിലര്‍ സംശയിക്കുന്നത്.
അര്‍ത്ഥവൈപുല്യം കൊണ്ട് വളരെ ധന്യമായ ഒരു പദമാണിത്. വിഷാദത്തിലും ആമോദത്തിലും ഇതുപയോഗിക്കാം. നീരസം, സന്തോഷം, ധൈര്യം, നിരാശ,തട്ടിക്കൊണ്ടുപോകല്‍, കോപം എന്നിങ്ങനെ അനേകം അര്‍ത്ഥങ്ങളാണു ഈ വാക്കിനുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഇതെങ്ങനെ പ്രയോഗിക്കാം എന്നു നോക്കാം.
1. ഇന്റര്‍വ്യൂവിനു ചെന്ന ഉദ്യോഗാര്‍ത്ഥിയോടു ചെയര്മാന്:“എന്താണു നിങ്ങളുടെ ഡിങ്കോളിഫിക്കേഷന്‍?”
എന്താണു നിങ്ങളുടെ യോഗ്യത?
2. എടി പെണ്ണെ നെഗളിക്കാതെടീ. നിന്റെ ആ ഡിങ്കോളിഫിക്കേഷനൊക്കെ അങ്ങു വീട്ടില്‍ വച്ചാല്‍ മതി.
നിന്റെ അഹങ്കാരമൊക്കെ വീട്ടില്‍ വച്ചാല്‍ മതി.
3. മഴ പെയ്തിട്ടെത്ര കാലമായി ! എന്തൊരു ഡിങ്കോളിഫിക്കേഷന്‍!
എന്തൊരു ചൂട്!
4. അവന് അവളുടെ കവിളിലൊന്നു നുള്ളി. ഡിങ്കോളിഫിക്കേഷന്‍ കൊണ്ട് അവള് നമ്രശിരസ്കയായി.
അവള് നാണം കൊണ്ടു തല കുനിച്ചു.
5. എടാ ശവ്യേ, ഈ ഡിങ്കോളിഫിക്കേഷനില്‍ കേറാതെ നമുക്ക് ബ്ലാക്കില്‍ കിട്ടുമോന്നു നോക്ക്യാലോ?
ഏതായാലും രജനീടെ പടം വിടാന്‍ പറ്റൂല്ലട കന്നാലീ.
ഈ തിരക്കില്‍ കേറാതെ ബ്ലാക്കില്‍ കിട്വോന്നു നോക്കാം.
6. നിന്റെ ഡിങ്കോളിഫിക്കേഷനൊന്നും ഇവിടെ ചെലവാവൂല്ല.
നിന്റെ ചെപ്പടാച്ചിവിദ്യകളൊന്നും ഇവിടെ എടുക്കണ്ട.
7. പൊറിഞ്ചൂന്റെ കല്യാണത്തിനു ഒരു നൂറു തരം കോഴിക്കറി ഉണ്ടായിരുന്നപ്പാ. ഇഞ്ചിച്ചിക്കന്‍,ചിക്കന്‍ കുറുമാനിയ,
ചില്ലിച്ചിക്കന്‍, ചിക്കന്‍ ചിത്തിരതിരുനാള്‍...... ആകപ്പാടെ ഡിങ്കോളിഫിക്കേഷനായിപ്പോയി.
ആകപ്പാടെ കണ്‍ഫ്യൂഷനായി.
8. ഇന്നു ജീവന് ടി വിയില്‍ മണല്‍കാറ്റിന്റെ ഡിങ്കോളിഫിക്കേഷന്‍ രാത്രി കൃത്യം 10 മണിക്കു.
മണല്‍ക്കാറ്റിന്റെ പ്രക്ഷേപണം.
9. കുമാരേട്ടാ, ഞാന്‍ വരാന്‍ വൈകും. തുടങ്ങിക്കോ. എന്റെ ഡിങ്കോളിഫിക്കേഷന്‍ അവിടെ വച്ചിരുന്നാല്‍ മതി.
എന്റെ വീതം അവിടെ വച്ചിരുന്നാല്‍ മതി.
(തീര്‍ന്നില്ല. ഇനിയും ധാരാളമുണ്ട്)
ഇനി നമുക്കു ഈ വാക്ക് ഇംഗ്ലീഷില്‍ എങ്ങിനെ പ്രയോഗിക്കാം എന്നു നോക്കാം.
1. Kuruman was dingolified mysteriously on his way to the hotel: കുറുമാനെ ഹോട്ടലിലേക്കുള്ള
മാര്‍ഗ്ഗമദ്ധ്യേ ആരോ ദുരൂഹസാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോയി.
2. Congratulations! I am dingolified with your performance. : I am impressed with
your performance.
3. Shame on you! I am so dingolified with your behaviour = I am so ashamed of your
behaviour!
4. Do not keep the fruits uncovered. Flies and insects will dingolify them = Flies
and insects will infest them.
5. Digolificaion, thy name name is womam! = Frailty, thy name is woman!
6. Oh your Dingolification! = Oh your Highness!
10.Objection, your Dingolification! = Objection, your honour!
11. After the book launching, bloggers will be dingolified to a cocktail party=
Bloggers will be treated to a cocktail party.
12. Madhu dingolifies as Pareekkutty in Chemmeen= Madhu acts as Pareekkutty in
Chemmeen.
13. Don't dingolify with women writers, you neurotic! = Don't mess with women writers.
14. Oh my dingolification! = Oh my foot!
15. Friends, you are cordially dingolified to the launching of my book= You are cordially invited to the launching of my book
(The list is endless)
Subscribe to:
Post Comments (Atom)
17 comments:
“ഡിങ്കോളിഫിക്കേഷന്‍”...എന്തു സുന്ദരമായ പദം!
ഹെന്റെ പൊന്നു ആവനാഴി മാഷേ, ഈ വാക്ക് കുറഞ്ഞത് ഒരു 15 വര്‍ഷം കൊണ്ട് ഞാന്‍ കേട്ടിട്ടുള്ളതും ഉപയോഗിച്ചിട്ടുള്ളതും ആണ്:)
ചാത്തനേറ്: ഇന്നലെ ചാറ്റില്‍ ഇംഗ്ലീഷിലെഴുതിയപ്പോള്‍ വേറേ എന്തോ പുതിയ വാക്കാന്ന് തെറ്റിദ്ധരിച്ചു.
ഇത് ആഫ്രിക്കേലു ഇപ്പോഴാണോ കേള്ക്കൂന്നെ.
അതിന്റെ ഏറ്റവും കോമണ്‍ ഉപയോഗം ഇതാ.
“അവനും അവളും തമ്മിലുള്ള പെരുമാറ്റത്തിലെന്തോ ഡിങ്കോള്‍ഫിക്കേഷന്‍ ഉണ്ട്”
ആവനാഴിച്ചേട്ടാ ഇതു വായിച്ച് ചിരിച്ച് എനിക്ക് ഡിങ്കോളിഫിക്കേഷനായിപ്പോയി...
ഓ.ടോ. നേരത്തേ ചേട്ടന് ആവശ്യപ്പെട്ടിരുന്ന ഒരു സാധനം എന്റെ ബ്ലോഗില്‍ ഇട്ടുട്ടുണ്ട്. പോയി നോക്കൂ.
ആവനാഴിച്ചേട്ടാ...
ഈ വാക്ക് ഞാനും കുറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്...
എന്നാലും അതിന്റെ പല ഭാവങ്ങള്‍ വിവരിച്ചത് രസകരമായി.
പിന്നെ, ചാത്തന് പറഞ്ഞതു പോലുള്ള സാഹചര്യങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് കേട്ടിട്ടുള്ളത്...
ആവനാഴി മാഷേ, ഇതൊരു പഴയ വാകല്ലേ. ഇവനെ ചുരുക്കി ഡിങ്കോള്‍ഫി എന്നും വിളിക്കാറുണ്ട്.
ആവനാഴിച്ചേട്ടാ, നമിച്ചു. ഡിങ്കന്റെ ക്വാളിഫിക്കേഷന്‍ ഡിങ്കോളിഫിക്കേഷനെന്ന് പന്മന രാമചന്ദ്രന് നായര്‍ പണ്ട് പറഞ്ഞിട്ടുണ്ട്.
കുതിരവട്ടം പറഞ്ഞ ഡിങ്കോള്ഫിയുടെ അര്‍ത്ഥങ്ങള്‍ ....ഹോ.. എനിക്ക് വയ്യ.
ഈ ‘വാക്കി‘ന് ഇത്രയും അര്‍ത്ഥങ്ങളോ. ഓ മൈ ഡിങ്കോ..
സീരിയലില്‍ ആളെ എടുക്കുന്ന സംവിധായകന്:
Can I see your dingolification? (credentials/qualification)
പുതുമുഖനടി:
അയ്യോ സാറെ അതൊക്കെ ചോദിക്കുമെന്ന് എന്നെ ഇവിടെ കൊണ്ടെ വിട്ട ചിറ്റ പറഞ്ഞാരുന്നു. ഇപ്പോഴെ കാണണോ സാര്‍? കൊച്ചു കള്ളന്!
മാഷേ അടിപൊളി വ്യാഖ്യാനങ്ങളാണല്ലോ? ആക്ച്വലി എനിക്കീവാക്കിനിത്രയും അര്ത്ഥമുണ്ടായിരുന്നെന്നറിയില്ലായിരുന്നു.. ഹ ഹ.. കൈപ്പള്ളിയോട് ഇതിനെ പറ്റി 20-ആം പോഡ്ക്കാസ്റ്റില് കമന്റിലൂടെ ഞാന്‍ ചോദിച്ചിരുന്നു.. :-) സോ ഒരു ഡിങ്കോള്‍ഫിക്കേഷന്‍ എന്നു പറഞ്ഞാല്‍ അതിനൊരായിരം അര്‍ത്ഥമുണ്ട് (ഹരികൃഷ്ണന്‍സില്‍ പറയുന്നതു പോലെ)... :-)
അഭിലാഷ്(ഷാര്‍ജജ)
(അഭിലാഷങ്ങള്‍)
ഇടിച്ച് നിന്റെ ഡിങ്കോള്‍ഫിക്കേഷന്‍ ഞാന്‍ ഇളക്കും = നിന്റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളില്‍ മര്‍ദ്ധിക്കും
ഇതന്തര് ഡിങ്കോലാപ്പിയപ്പാ..
(ദിലീപേ; ഈ ഡിങ്കൊലാപിക്കിടയിലാണോ വേര്‍ഡ്വെരി ഡിങ്കോലാപ്പി;
എനിക്കു കിട്ടിയ ഡിങ്കോലാപ്പി : ഇന്ഷ്ജ്വ്ന്ദ്
മാഷെ...വായിച്ച് ഡിങ്കോള്ഫിക്കേഷനായ് = ചിരിച്ചുമറിഞ്ഞു
ഞങ്ങളുടെ നാട്ടുകവലയില് ഡിങ്കോള്ഫിക്കേഷനുമുമ്പില് ചില അക്ഷരങ്ങള്ചേര്ത്ത് കൂടുതല്‍ അര്‍ത്ഥ സമ്പുഷ്ടമായ രീതിയില്‍ പണ്ടുകാലംതൊട്ടേ ഉപയോഗിച്ചിരുന്നു... ചില ഉദാഹരണങ്ങള്‍ താഴെ..
പട്ടി കഡിങ്കോള്ഫിക്കേഷന് = പട്ടികടിച്ചു
മാത്തപ്പന് ഭാര്യാപുറേ ഇഡിങ്കോള്ഫിക്കേഷന് = മാത്തപ്പന് എന്ന ഭര്‍ത്താവു ഭാര്യയുടെ പുറത്തിടിച്ചു
അഞ്ജു ബോബി ജോര്‍ജ്ജ് ചാഡിങ്കോള്ഫിക്കേഷന് = അഞ്ജു ചാടി പക്ഷേ സ്വര്ണ്ണംകിട്ടീലാ
പി.ടി. ഉഷ ഓഡിങ്കോള്ഫിക്കേഷന് = പി.ടി. ഉഷ ഓടി പക്ഷേ അവസാനമായ് ഫിനിഷ്ചെയ്തു
കിടാവു കുഡിങ്കോള്ഫിക്കേഷന് = രാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോള്‍ പാലുമുഴുവന്‍ കിടാവുകുടിച്ചുപോയി....
മാഷേ പുതിയ ഒരു മീനിംഗ് ഇന്നു കിട്ടി. Pots and Basins are meant to be in Dingolification = (ഏകദേശ വിവ.) ചട്ടീം കലവുമായാല്‍ തട്ടീം മുട്ടീം കെടക്കും .. :)
:)
അരേ വാ വാട്ട് എ ഡിക്കോള്ഫിക്കേഷന് പോസ്റ്റ്!
:))
എതിരന്‍ കതിരവന്‍ പറഞ്ഞതില്‍ എന്തോ ഒരു ഡിങ്കോളിഫിക്കേഷന്‍ ഉണ്ടല്ലോ?????
Post a Comment