Wednesday, July 11, 2007

സാങ്കേതിക ശബ്ദതാരാവലി

http://avanazhi.blogspot.com/2007/07/blog-post.html
പ്രിയപ്പെട്ട ബ്ലോഗൂഴിനിവാസികളെ,

ഒരു ദിവസം വരമൊഴിഭാഷണമദ്ധ്യേ (ചാറ്റിംഗ്) ശ്രീമാന്‍ കൈപ്പള്ളി ഇംഗ്ലീഷിലുള്ള സാങ്കേതികപദങ്ങള്‍ക്കു സമാനമായ മലയാളവാക്കുകള്‍ കണ്ടുപിടിക്കുന്നത് നന്നായിരിക്കും എന്നു അഭിപ്രായപ്പെട്ടു. ഒരു തുടക്കം എന്ന നിലക്ക് ചില സാങ്കേതികപദങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. അങ്ങിനെയാണു സാങ്കേതിക ശബ്ദതാരാവലി എന്ന ആശയം ഉടലെടുത്തത്.

ഇംഗ്ലീഷുഭാഷയിലുള്ള സാങ്കേതിക പദങ്ങള്‍ക്കു സമാനമായ മലയാളപദങ്ങള്‍ കണ്ടുപിടിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുക എന്നതാണു ഈ സംരഭത്തിന്റെ ലക്‍ഷ്യം.

ഒറ്റവാക്കുകള്‍ അഥവാ ഹ്രസ്വപദങ്ങള്‍ ആണു ഉദ്ദേശിക്കുന്നത്. ഞാന്‍ കൊടുത്തിരിക്കുന്ന പദങ്ങള്‍ തെറ്റാണെങ്കില്‍ പണ്ഡിതവരേണ്യന്‍‌മാരായ ബ്ലോഗുലകവാസികള്‍ സദയം ആയതു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചില പദങ്ങള്‍ക്കു പരിഭാഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അറിവുള്ളവര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നു. അതുപോലെ പുതിയ കൂടുതല്‍ സാങ്കേതിക പദങ്ങള്‍ അര്‍ത്ഥസഹിതമോ അല്ലാതെയോ സമര്‍പ്പിക്കുന്നതായാല്‍ അവയെല്ലാം ക്രോഡീകരിച്ച് മാലോകര്‍ക്ക് ഉപകാരപ്രദമായ ഒരു സാങ്കേതികശബ്ദതാരാവലി സൃഷ്ടിക്കാന്‍ സാധിക്കും.

സസ്നേഹം
ആവനാഴി.

acoustic insulation=ശബ്ദ കവചനം
anvil=അടക്കല്ല്
airconditioner = ശീതീകരണി, താപനിയന്ത്രിണി
antimatter=
architrave=പ്രാകാരപരിധി

balustrade=തൂണ്‍നിര, സ്തൂപശ്രേണി
bay=ഉള്‍ക്കടല്‍
bevel=ചെരിവ്
blow moulding = ഊത്തുവാര്‍പ്പ്
bus = വണ്ടി

camouflage=കപടാവരണം
capacitor=വൈദ്യുതസ്വേദനോപകരണം
chamfer=പാത്തി, ഓവ്
chatting=വരമൊഴിഭാഷണം
cliff=കൊടുമുടി, ചെങ്കുത്തായ പാറ

condensation=സാന്ദ്രീകരണം
condenser=സാന്ദ്രീകരണയന്ത്രം
cornice=മേല്‍ഭിത്തിനൂപുരം
cupola=താഴികക്കുടം, കുംഭഗോപുരം
diode =

dormer=കിളിവാതില്‍
dyanamo=വൈദ്യുതീജനകയന്ത്രം
electrical capacitance=വൈദ്യുതാധാനസ്ഥാനികാനുപാതം
electrical resistance=വൈദ്യുതരോധം
electrostatic=വൈദ്യുതിസ്ഥിതിതം

enclave =വലയിതപ്രദേശം, അടച്ചുകെട്ടിയ പ്രദേശം
engine= യന്ത്രം
evaporation=ബാഷ്പീകരണം
exclave=
external combustion engine=ബാഹ്യദഹനയന്ത്രം

filament lamp= തന്തു വിളക്ക്
fluid mechanics=ദ്രവതന്ത്രം
font = അക്ഷരമുദ്ര
frosting=ഹിമാവൃതി
gulf=ഉള്‍ക്കടല്‍, നീര്‍ച്ചുഴി

handle= കൈപ്പിടി, അലക്
heat treatment=താപാചരണം
hollow brick=ചാലിഷ്ടിക , പൊള്ളയിഷ്ടിക
humidity= ജലബാഷ്പം
internal combustion engine= ആന്തരദഹനയന്ത്രം

keyboard=ചിഹ്നവിന്യാസപ്പലക, അക്ഷരവിന്യാസപ്പലക
lake=തടാകം
language support system = ഭാഷ മുദ്രണ സംവിധാനം
left click=(മാക്രിയുടെ) ഇടതുകണ്ണു ഞെക്കൂ
matter =പിണ്ഡം

mercury vapour lamp= രസബാഷ്പവിളക്ക്
miter=മട്ടാര്‍ദ്ധസംഗമം, മട്ടാര്‍ദ്ധസന്ധി
mould=മൂശ
moulding=വാര്‍ക്കല്‍,കരുപ്പിടിപ്പിക്കല്‍
mouse= മാക്രി. (കമ്പ്യൂട്ടര്‍ മൌസിനു ഒരു തനിമലയാളപദം സൃഷ്ടിച്ചിരിക്കുന്നതാണു. കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍‌മാര്‍ ഈ പദം
അവരുടെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നതായാല്‍ ഇതിനു പ്രചുരപ്രചാരം ലഭിക്കുന്നതാണു.)
neutron =
nuclear Fission =
nuclear Fusion =
nucleus=ബീജകേന്ദ്രം
peninsula=ഉപദ്വീപ് , അര്‍ദ്ധദ്വീപ്

photons =
pixel = ചിത്രാംശം
plinth=അടിത്തറ
positron =
printing=മുദ്രണം,അച്ചടി

proton =
pulley=കപ്പി, ചാട്
quark =
refrigerator=ശീതീകരണയന്ത്രം , ശീതീകരണി
recycle = പുനരാവര്‍ത്തനം

right click=(മാക്രിയുടെ) വലതുകണ്ണു ഞെക്കൂ
sand blasting=മണലൂത്ത്
skirting=കീഴ്ഭിത്തിനൂപുരം
slanting plane=ചെരിവുതലം
switch = വൈദ്യുതഗമനാഗമനയന്ത്രം, ഗമനാഗമനയന്ത്രം

telephone= ദൂരഭാഷിണി, വിദൂരഭാഷിണി
tempering=പതംവരുത്തല്‍
thermal insulation=താപ കവചനം
USB connector =

30 comments:

ആവനാഴി said...

സാങ്കേതികശബ്ദതാരാവലി നിര്‍മ്മിക്കാനൊരു ശ്രമം

Mr. K# said...

airconditioner = ശീതീകരണി

ഒരു കമന്റ് എന്റെ വകയും കിടക്കട്ടേ.

ഇടിവാള്‍ said...

Switch = Aagamana-Nigamana NiyanthraNa yanthram ;) hihi!

Telephone= vidoorabhaashiNi ;)

Bus = vandi.. ;)

Unknown said...

ridiculous= ആര്‍.ഇടിക്കുളാസ്
zeal= റബ്ബര്‍ സീല്‍ ഇവിടെ നിര്‍മ്മിയ്ക്കപ്പെടും
outrageous= ഔട്ടാകുമ്പോള്‍ അമ്പയറോടുള്ള ദേഷ്യം

ഓടോ: കളിയാക്കിയതല്ല. നല്ല സംരംഭം. നമ്മളെ കൊണ്ട് ഇതൊക്കെയേ പറ്റൂ.

അഞ്ചല്‍ക്കാരന്‍ said...

നല്ല സംരംഭം. ഇങ്ങിനെയൊന്നിന് താത്പര്യമെടുത്തതിന് അഭിനന്ദനങ്ങള്‍. വിജയത്തിലെത്താന്‍ ആശംസകളും.

അഞ്ചല്‍ക്കാരന്‍ said...

പകുതി തമാശിച്ചാണെങ്കിലും ബെര്‍ളിയുടെ പോസ്റ്റില്‍ ചില പദങ്ങള്‍ ഉണ്ട്. വായിച്ചപ്പോള്‍ രസകരമായി തോന്നി.

Dinkan-ഡിങ്കന്‍ said...

ഇടിവാളേ ബസ്=വണ്ടി അല്ല
ബസ്=ഷഡ്ചക്ര ഗകടം ആണ് ട്ടോ

കീബൊറ്ഡിന് ഇനി “അക്ഷരവിന്യാസപ്പലക” എന്നോ “ചിഹ്നവിന്യാസപ്പലക” എന്നോ പറയേണ്ടി വരുമോ? :)

Unknown said...

ആവനാഴീ:)
നല്ല സംരംഭം

ഡിങ്കാ :ഗകടം അല്ല ശകടം ആണ്..

asdfasdf asfdasdf said...

thermal insulation=താപകവചനം . താപകവചനമാണോ താപകവചമാണോ ശരി ?
വൈദ്യുതിസ്ഥിതിതം / വൈദ്യുതിസ്ഥിതം ?
bus = A long motor vehicle for carrying passengers. സ്റ്റെപ്പിനി എവിടെ കൊണ്ടോയി വെക്കും ഡിങ്കാ..... :)

ആവനാഴി said...

കുതിരവട്ടന്‍, ഇടിവാള്‍,ദില്‍ബാസുര്‍, അഞ്ചല്‍ക്കാരന്‍,ഡിങ്കന്‍, പൊതുവാള്‍ ,കുട്ടമ്മേനോന്‍ എല്ലാവര്‍ക്കും നന്ദി.

സമയം പോലെ കുറെശ്ശെ എന്നാല്‍ കഴിയും വിധം ഇതു വികസിപ്പിക്കാന്‍ ശ്രമിക്കാം. എല്ലാവരുടെയും സഹായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മേന്‍‌നേ, thermal insulator = താപകവചം
thermal insulation= താപകവചനം ഇങ്ങനെയല്ലേ എന്നു തോന്നി. ആദ്യത്തേത് താപം പോകാതെ നോക്കുന്ന വസ്തു എന്നും രണ്ടാമത്തേത് ആ ക്രിയ എന്നുമല്ലേ. ഉദാഹരണത്തിനു ഭാഷ, ഭാഷണം , വിപണി, വിപണനം... അങ്ങിനെ.

ആവനാഴി said...

ചില പദങ്ങള്‍ക്കു തത്തുല്യമായ മലയാളവാക്ക് കണ്ടു പിടിക്കാന്‍ ആ പദം എന്തു പ്രവര്‍ത്തി ചെയ്യുന്നുവോ ആ പ്രവര്‍ത്തിയെ മലയാളീകരിച്ച് എഴുതേണ്ടി വരുന്നു. ഇടിവാള്‍ പറഞ്ഞ switch ആ വകുപ്പില്‍ പെടും എന്നു തോന്നുന്നു. വൈദ്യുതഗമനാഗമനസഹായി എന്നും പറയാം ഇല്ലേ? ഒരു കുഴപ്പം ദൈര്‍ഘ്യം കൊണ്ട് ഇതു പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ടാ‍ണു.

ഇടിവാള്‍ said...

One thing I noticed abt Tamil Language is that, they have translation for every English Word, tough some of them sounds ridiculous!

We have to findout new words in Mal, specially many technical terms

ആവനാഴി said...

ഇടിവാളെ,

താങ്കള്‍ പറഞ്ഞതു വളരെ ശരിയാണു. ചില സാങ്കേതിക പദങ്ങള്‍ക്കു ഭാഷാപണ്ഡിതന്‍‌മാരും സാങ്കേതികവിദഗ്ദ്ധന്‍‌മാരും അടങ്ങുന്ന ഒരു സമിതി രൂപികരിച്ച് മലയാളഭാഷയില്‍ ഹ്രസ്വമായ പദങ്ങള്‍ സൃഷ്ടിക്കുകയും അതു നമ്മുടെ ഭാഷയില്‍ സാര്‍‌വത്രികമായി ഉപയോഗിക്കപ്പെടുകയും വേണം.നമ്മുടെ ഭാഷയില്‍ എഴുതപ്പെടുന്ന സാങ്കേതിക പ്രസിദ്ധീകരണങ്ങളില്‍ ആ വാക്കുകള്‍ പ്രയോഗിക്കണം.

അപ്പു ആദ്യാക്ഷരി said...

ആവനാഴിച്ചേട്ടാ...സംരംഭം കൊള്ളാം. പക്ഷേ ഒരു അഭിപ്രായമുണ്ട്. ഇങ്ങനെ വാരിവലിച്ച് എവിടുന്നെങ്കിലും കുറേ പദങ്ങള്‍ എഴുതുന്നതിലും നല്ലതല്ലേ, ടെക്നോളജിയുടെ / സയന്‍സിന്റെ ഒരു വിഭാഗം / ശാഖ ഒരാഴച് എന്ന നിലയില്‍ തിരഞ്ഞെടുത്തു പോസ്റ്റ് ചെയ്യുന്നത്. ഉദാഹരണം. വൈദ്യ ശാസ്ത്രം, രസതന്ത്രം, ഇലക്ട്രോണിക്സ്, കാലാവസ്ഥ, വ്യോമയാനം എന്നിങ്ങനെ ഓരോന്ന്. വലിയ മേഖലകളെ ഉപവിഭാഗങ്ങളായും തിരിക്കാം

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ ആവനാഴീ, ടെക്നിക്കല്‍ സ്കൂളില്‍ പഠിച്ചതിന്റെ ഓര്‍മ്മവെച്ച്‌ ഇതാചിലത്‌:

Arc Lamp=താപ ദീപ്ത്‌ വിളക്ക്‌
Filament laamp= തന്തുവിളക്ക്‌
MercuRi vepor lamp= രസ ബാഷ്പ വിളക്കുകള്‍
efficiency=ദക്ഷത
pully= കപ്പി
Slanding plane= ചരിവുതലം
Humidity= ജലബാഷ്പം
Handle= കൈപിടി/അലക്‌
Engine=യന്ത്രം
internal combusitne Engine= ആന്തര ദഹന യന്ത്രം
external combustine Engine= ബാഹ്യ ദഹന യന്ത്രം
ഇത്രമാത്രമേ ഓര്‍മ്മ വരുന്നുള്ളൂ, ഇനിയെന്തീങ്കിലും ഓര്‍മ്മ വന്നാല്‍ അതു പിന്നീട്‌ പറയാം
ഓഫ്‌: സ്വിച്ച്‌-നെ പോലെ പണ്ടു കേട്ട ഒരു തര്‍ജ്ജിമത്തമാശ
Sper Express= ഹരിതവര്‍ണ്ണദ്രുതഗമനശകടം!
പണ്ട്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയ പുതകങ്ങളിലൂടെ ടെക്നിക്കല്‍ സ്കൂളുകളിലും അല്ലാതെയും പ്രചരിപ്പിക്കാന്‍ ശ്രമിച്ച മലയാളീകരണം മൂലം അല്‍പം ബുധ്ധിമുട്ടിയിട്ടുമുണ്ടെന്നതും മറക്കുന്നില്ല!
അതുപോലെ മലയാളത്തിനെ നന്നാക്കാന്‍ പുതിയ മലയാളം വാക്കുകള്‍ സൃഷ്ടിക്കാന്‍ താറുമുടുത്ത്‌ മുന്നില്‍ വന്ന മനോരമയുടെ 'എന്റെ മലയാളം' പോലെയുള്ള പരിപാടികളും. അവര്‍ കണ്ടെത്തിയ(വായനക്കാര്‍ അയച്ചുകൊടുത്ത) ചില വാക്കുകളില്‍ ഇന്നും മനോരം മാത്രം ഇന്നും ഉറച്ചുനില്‍ക്കുന്നതുപോലെ(ഉദാഹരണം comtact class=സമ്പര്‍ക്കക്കളരി!)യാകാതിരിക്കട്ടെ ഈ ശ്രമം. സംരംഭം വിജയിക്കട്ടെ, ആശംസകള്‍.

ആവനാഴി said...

പ്രിയ അപ്പു,

അപ്പുവിന്റെ നിര്‍ദ്ദേശം അര്‍ത്ഥവത്താണു. സത്യം പറയട്ടെ, എന്റെ ഒരു സുഹൃത്താണു ഇങ്ങിനെ ഒരു സംരംഭം തുടങ്ങുന്നത് നന്നായിരിക്കില്ലേ എന്നു നിര്‍ദ്ദേശിച്ചത്. കുറെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. അങ്ങിനെയാണു ഇതിനു തുടക്കമിട്ടത്.

ഈ സംരഭത്തിന്റെ വളര്‍ച്ച എന്റെ മാത്രം സംഭാവനയല്ല. അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. നാമെല്ലാം പല പല ഉദ്യോഗങ്ങളില്‍ വ്യാപൃതരാണല്ലോ. അതു കൊണ്ടു തന്നെ ആര്‍ക്കും ഇതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ സമയം കിട്ടുമ്പോള്‍ ചില സാങ്കേതിക പദങ്ങള്‍ കണ്ടെത്താനും അവക്കു സമാനമായ മലയാളപദങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിഞ്ഞെന്നു വരും. പല തുള്ളി പെരുവെള്ളം എന്നല്ലേ.

ഈ നിഘണ്ടു വളര്‍ന്നു വികസിക്കുമ്പോള്‍ വ്യോമസഞ്ചാരശാസ്ത്രം, ഭൌതികശാസ്ത്രം,രസതന്ത്രം, ഗണിതശാസ്ത്രം, സമുദ്രയാനതന്ത്രം, മനശ്ശാസ്ത്രം എന്നിങ്ങനെ പല ശാസ്ത്രശാഖകളായി നമുക്കു വിഭജിക്കുകയുമാകാം.

സസ്നേഹം
ആവനാഴി

ആവനാഴി said...

പ്രിയ ഇലിപ്പക്കുളം,

അഭിപ്രായങ്ങള്‍ക്കും സംഭാവനകള്‍ക്കും നന്ദി. നിര്‍ദ്ദേശിക്കപ്പെട്ട വാക്കുകള്‍ ഈ നിഘണ്ടുവില്‍ ചേര്‍ക്കുന്നതാണ്.

താങ്കള്‍ പറഞ്ഞത് വളരെ ശരിയാണു. ചില വാക്കുകള്‍ ഇംഗ്ലീഷില്‍ തന്നെ പ്രയോഗിക്കാനാണു ഭൂരിഭാഗം ആളുകളും താല്‍പ്പര്യപ്പെടുന്നത്. ദീര്‍ഘകാലമായി ഉപയോഗിക്കുന്നതു കൊണ്ട് ചില പദങ്ങള്‍ മലയാളത്തിന്റെ ഭാഗമായി മാറിയ പോലെ തോന്നും. മലയാള/സംസ്കൃത ഭാഷയിലെ ചില പദങ്ങള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ അപ്രകാരം തന്നെ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണം: മന്ത്ര, നിര്‍‌വാണ, ഗുരു , പണ്ഡിറ്റ് തുടങ്ങിയവ.

കുറച്ച് ഇംഗ്ലീഷു പദങ്ങള്‍ പ്രയോഗിച്ചില്ലെങ്കില്‍ പരിഷ്കാരിയല്ല എന്നൊരു ധാരണ പൊതുവെ മലയാളികളുടെ ഇടയില്‍ കടന്നു കൂടിയതായി എനിക്കു തോന്നിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലീഷാണു മുന്തിയ ഭാഷയെന്നും മലയാളം രണ്ടാം തരമാണെന്നും ഭാവിക്കുന്നതായി തോ‍ന്നിയിട്ടുണ്ട്. പദസമ്പത്തില്‍ എല്ലാ ഭാഷകളും ഒരെ തട്ടിലല്ല എന്നു പറയുന്നതില്‍ കഴമ്പില്ല എന്നു വാദിക്കുന്നില്ല. മാതൃഭാഷയെ തള്ളിപ്പറയുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല എന്നാണു ഞാന്‍ പറയുന്നത്.

മലയാളം ബ്ലോഗുകളിലൂടെ മലയാളഭാഷയോടുള്ള ആഭിമുഖ്യം വളര്‍ന്നു വരുന്നു എന്നത് സ്വാഗതാര്‍ഹമാണു. സ്കൂളില്‍ മലയാള ഭാഷ പഠിക്കാത്ത ശ്രീമാന്‍ കൈപ്പള്ളി അതു സ്വയം പഠിച്ച് ബൈബിള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു കാണുമ്പോള്‍ ആ ആഭിമുഖ്യം എത്രമാത്രം രൂഢമൂലമായിരിക്കുന്നു എന്നു വ്യക്തമാകും.

ഈ പരിഭാഷാശ്രമം നമുക്ക് നമ്മുടെ ഭാഷയോടുള്ള സ്നേഹത്തിന്റേയും ആദരവിന്റേയും ഭാഗമായി കാണാം.

സസ്നേഹം
ആവനാഴി

Kaippally said...

മലയാളത്തില്‍ വക്കുകള്‍ കണ്ടെത്താന്‍ സഹായിക്കു
recycle =
mouse =
USB connector =
diode =
capacitor =
(electrical) capacitance =
(electronic) resistance
ampere =
Dynamo =
(electrical) Generator =
Nuclear Fusion =
Nuclear Fission =
nucleus =
neutron =
quark =
proton =
positron =
(nuclear physics )antimatter=
(nuclear physics ) matter =
photons =

ആവനാഴി said...

കൈപ്പള്ളീ,

താങ്കള്‍ ആവശ്യപ്പെട്ട വാക്കുകള്‍ക്കു എനിക്കറിയാവുന്നവയുടെ പരിഭാ‍ഷ കൊടുക്കാം. മറ്റുള്ളവക്ക് വായനക്കാര്‍ ആരെങ്കിലും സമാന മലയാളപദങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നു കരുതുന്നു. പിന്നീടെനിക്കു കിട്ടിയാല്‍ പ്രസിദ്ധീകരിക്കുന്നതാണു.

ആവനാഴി said...

ശ്രീമാന്‍ സുന്ദരന്‍ സംഭാഷണമദ്ധ്യേ എന്നോടു പറഞ്ഞത് എയര്‍ കണ്ടീഷണറിനു തണുപ്പിക്കുക (ശീതീകരിക്കുക)എന്ന ധര്‍മ്മം മാത്രമല്ല എന്നാണു. ആലോചിച്ചപ്പോള്‍ ശരിയാണു. നല്ല ചൂടുള്ള പ്രദേശങ്ങളില്‍ ഈ ഉപകരണം മുറിയെ തണുപ്പിക്കാന്‍ ഉപകരിക്കുന്നു. എന്നാല്‍ ശക്തിയായ തണുപ്പുള്ള പ്രദേശങ്ങളില്‍ മുറിക്കകത്തെ ഊഷ്മാവു കൂട്ടുന്നതിനു ചൂടന്‍ കാറ്റ് പ്രസരിപ്പിക്കുവനാണു അതുപയോഗിക്കുന്നത്. അപ്പോള്‍ ഈ ഉപകരണത്തെ താപനിയന്ത്രിണി എന്നു പരിഭാഷപ്പെടുത്തുന്നതായിരിക്കും ഉചിതമെന്നു തോന്നുന്നു. ശീതീകരണി എന്ന പരിഭാഷ റെഫ്രിജറേറ്ററിനാണു അനുയോജ്യം.

അപ്രകാരം ശബ്ദതാരാവലിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Kaippally കൈപ്പള്ളി said...

air conditioner എന്ന അങ്കലയ പദം മുറിയിലെ അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ അന്തരീക്ഷം തണുപ്പിക്കുന്ന യന്ത്രം എന്നു തന്നെയാണു്. ചൂടാക്കുന്ന യന്ത്രത്തെ central heating system അല്ലെങ്കില്‍ gas powered heater എന്നും EU രാജ്യങ്ങളില്‍ പറയും. അമേരിക്കയിലും ഇങ്ങനെ തന്നെയാവാനാണു് സാധ്യത.

വാക്കിന്റെ പദാനുപദ തര്‍ജിമയല്ല ഉദ്ദേശം. Implied meaning ആണു ശ്രദ്ദിക്കേണ്ടത്.

Mouse എന്നാല്‍ ചുണ്ടൈല്‍ തന്നെ സമ്മതിച്ചു. പക്ഷെ ഈ മേശപ്പുറത്തിട്ട് ഉന്തികളിക്കുന്ന സാദനത്തെ എന്തു പറയും? അതിനെ ചുണ്ടെലി എന്നും പെരിച്ചാളി എന്നും പറയണോ?

:)

ആവനാഴി said...

പ്രിയ കൈപ്പള്ളി,

ഇംഗ്ലീഷില്‍ കമ്പ്യൂട്ടറിന്റെ മൌസിനു ആ പേരിട്ടത് അതിനു ഒരു ചുണ്ടെലിയുടെ ആകൃതി ഉള്ളതുകൊണ്ടല്ലേ. കമ്പ്യൂട്ടറുമായി ബന്ധിക്കാന്‍ അതിനൊരു കേബിളും ഉള്ളതുകൊണ്ട് വാലുമായി. അപ്പോള്‍ മലയാളത്തില്‍ അതിനു ചുണ്ടെലി (ചെറിയ എലി) എന്നു പരിഭാഷ കൊടുക്കുന്നതില്‍ തെറ്റുണ്ടോ?
ഇപ്പോള്‍ wireless mouse ഉണ്ട്. അതിനു വാലില്ല. അപ്പോള്‍ അതൊരു വാലില്ലാച്ചുണ്ടെലി ആയി മാറിയിട്ടുണ്ട്. എങ്കിലും പഴമക്കാര്‍ കൊടുത്ത പേരു തന്നെ ഇപ്പോഴും നില നില്‍ക്കുന്നു. :)
enclave =വലയിതപ്രദേശം, അടച്ചുകെട്ടിയ പ്രദേശം
exclave=
peninsula=ഉപദ്വീപ് , അര്‍ദ്ധദ്വീപ്
gulf=ഉള്‍ക്കടല്‍, നീര്‍ച്ചുഴി
bay=ഉള്‍ക്കടല്‍

കാറുകളിലെ എയര്‍ കണ്ടീഷണര്‍ തണുപ്പിക്കാന്‍ തന്നെയാണു ഉപയോഗിക്കുന്നത്. എയര്‍ കണ്ടീഷണര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ തണുപ്പ് എന്ന ചിന്തയാണു മനസില്‍ വരുന്നതും. താപനിയന്ത്രിണി എന്നു പറയുമ്പോള്‍ ഒരു പ്രത്യേക നിലയില്‍ താപത്തെ നിര്‍ത്തുക എന്നതാണല്ലോ. എയര്‍ കണ്ടീഷണര്‍ തണുത്ത കാറ്റ് പ്രഹിപ്പിച്ച് നമുക്ക് സുഖകരമായ ഒരു പ്രത്യേക താപനിലയെ നിലനിര്‍ത്തുന്നു, അപ്പോള്‍ ശീതീകരണി എന്ന പദം അര്‍ത്ഥവത്താണ്.


Call from Kaippally missed at 5:30 PM on Sunday
Kaippally: lake
inland sea
cliff


Sent at 5:31 PM on Sunday

ഗ്രീഷ്മയുടെ ലോകം said...

വളരെ ന്നല്ല സംരംഭം. എന്നാല്‍ പലപ്പോഴും, ഇത്തരം തര്‍ജിമകള്‍ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് air conditioner എന്ന പദം.: ശീതീകരണി എന്ന വാക്ക് അതിന് യോജിക്കുന്നില്ല എന്നു തോന്നുന്നു. Air Cooler ന്റെ യും air conditioner ന്റെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം ഇല്ലേ?
വീടുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്ന air conditioner കള്‍ തണുപ്പിക്കുന്ന ധര്‍മം മാത്രമാവാം ചെയ്യുന്നത്. എന്നാല് വ്യാവസയിക ആവശ്യങ്ങള്‍‍ക്ക് ഉള്ള air conditioners താപം‍ നിയന്ത്രിക്കുന്നതു കൂടാതെ വായുവിലെ ഈര്‍പ്പത്തിന്റെ അളവും മറ്റും ക്രമീകരിക്കുന്നുണ്ട്.

ആവനാഴി said...

മണിയുടെ കമന്റു വായിച്ചു. ഇങ്ങിനെ പുതിയ പുതിയ അറിവുകള്‍ കിട്ടുന്നതു വഴി ശരിയായ എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു പരിഭാഷ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ആവനാഴി said...

കമ്പ്യൂട്ടറിലെ മൌസ് എന്ന ഉപകരണത്തിനെ നമുക്ക് “മാക്രി” എന്നു പരിഭാഷപ്പെടുത്തിയാലെന്താ?

ആ ഉപകരണത്തിനു കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ മൌസ് എന്നു പേരു കൊടുത്തത് അതിന്റെ ആകൃതി ചുണ്ടെലിയുടേതുപോലെ ആയതുകൊണ്ടായിരിക്കുമല്ലോ.

പിന്നീടു നിര്‍‌വചനത്തിലൂടേയും പ്രയോഗത്തിലൂടെയും ആ വാക്ക് പ്രചുരപ്രചാരമായി. ഇന്നു കാണുന്നപോലെയുള്ള കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനു മുമ്പ് മൌസ് എന്നു പറഞ്ഞാല്‍ പൊത്തുകളിലും വീടുകളുടെ ഇരുളടഞ്ഞ ഭാഗങ്ങളിലും നിവസിക്കുന്ന സാക്ഷാല്‍ ചുണ്ടെലി എന്നു മാത്രമേ അര്‍ത്ഥമുണ്ടായിരുന്നുള്ളു.

ഇനി കമ്പ്യൂട്ടര്‍ മൌസിന് സമാനമായ മലയാളപദം അതിന്റെ ക്രിയയെ അടിസ്ഥാനമാക്കി രചിക്കാന്‍ ശ്രമിച്ചാല്‍ ദീര്‍ഘമായതും ഉച്ചരി‍ക്കാന്‍ വിഷമമുള്ളതുമായ പദമാകും കിട്ടാന്‍ പോകുന്നത്.

അതുകൊണ്ടാണു മലയാളത്തില്‍ അതിനെ “മാക്രി” എന്നു വിളിച്ചാലെന്താ കുഴപ്പം എന്നു ചിന്തിച്ചത്.

മാക്രി എന്നാല്‍ ചെറിയ തവള. കമ്പ്യൂട്ടര്‍ മൌസുമായി സാമ്യവുമുണ്ട്.

അപ്പോള്‍ ഒരു പ്രശ്നം: അതിന്റെ ഉപയോഗം എങ്ങിനെ സാര്‍‌വ്രത്രികമാക്കും എന്നുള്ളതാണു. അതിനു കമ്പ്യൂട്ടര്‍ വിദ്ഗദ്ധന്‍‌മാര്‍ ഈ പദം അവരുടെ സാങ്കേതികലേഖനങ്ങളില്‍ നിരന്തരം പ്രയോഗിക്കണം.

മാക്രിയുടെ ഇടതുകണ്ണു ഞെക്കൂ (left click), വലതുകണ്ണു ഞെക്കൂ(right click), ഞെക്കിപ്പിടിച്ചു വലിക്കൂ (click and drag)എന്നൊക്കെ പ്രയോഗിക്കാവുന്നതാണു.

ബ്ലോഗുനിവാസികളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.

മൂര്‍ത്തി said...

മൌസ് എന്നു തന്നെ ആയാല്‍ കുഴപ്പമെന്തെങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ മൂഷ് ആയാലോ? മൂഷികന്റെ ഒരു ചെറു രൂപം..:)

ഗ്രീഷ്മയുടെ ലോകം said...

ചില സാങ്കേതിക പദങ്ങള്‍ക്ക് തുല്യമായ മലയാളം വാക്കുകള്‍ കണ്ടുപിടിക്കേണ്ടതില്ല എന്നാണു എന്റെ അഭിപ്രായം. മാത്രവുമല്ല, ചില സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുമ്പോള്‍ കൂടുതല്‍ ദുര്‍ഗ്രാഹ്യമായി തൊന്നുകയോ അര്‍ഥ വ്യത്യാസം വരുകയോ ചെയ്താല്‍ ഈ ഉദ്യമത്തിനു നല്ല ഫലം കിട്ടിയെന്നുവരില്ല.
capacitance, resistance എന്നി പദങ്ങള്‍ക്ക് മലയാള (അതോ സംസ്കൃതമോ)പദം കണ്ടുപിടിച്ചല്ലോ. ഇനി impedance എന്ന പദത്തിന് “കര്‍ണരോധം“ എന്നാക്കിയാല്‍ സുഖിക്കുമോ?
ഒരു സൊഫ്റ്റ്വെയര്‍ / കമ്പൂട്ടര്‍ എഞ്ചിനീയര്‍ക്ക് switch ന്റെ മലയാള പദം അത്രയ്ക്ക് ദഹിക്കുമോ.
Alias, aliasing, anti aliasing, എന്നിവ സാങ്കേതിക പദങ്ങള്‍ ആയി മലയാളത്തില്‍ എങ്ങനെ എഴുതും?

സുല്‍താന്‍ Sultan said...

Motherboard - > അമ്മ പലക

വല്യ പാടാ......

Kaippally said...

ഈ പോസ്റ്റ് തപ്പി തപ്പി എന്റെ കെട്ടിളവി.

എന്തായാലും കണ്ടുകിട്ടി. ഒരു സമാധാനമായി

നന്ദി അണ്ണ നന്ദി

wordverification: nanyh

ha ha ha എന്തൊരു് അത്ഭുതം
:)

Vinod KC said...

ഒരു ആംഗലേയ പദത്തിനു തത്തുല്യമായ മലയാളപദം കണ്ടെത്തുമ്പോൾ അതിനു ദൈർഘ്യം കൂടുതലാണെങ്കിൽ കുറയ്ക്കുന്നത് നന്നായിരിക്കും. നമ്മൾ ഒരു പദം കണ്ടുപിടിച്ചതുകൊണ്ട് മാത്രം കാര്യമില്ലല്ലോ, ജനം അവ ഉപയോഗിക്കുകയും കൂടി വേണ്ടേ. ഉപയോഗിക്കാൻ എപ്പോഴും എളുപ്പം കുറിയ പദങ്ങളാണല്ലോ. കീബോർഡിന് അക്ഷരപ്പലക എന്നു മതിയാവും. അക്ഷരപ്പാളി എന്നായാലും മതി.

 

hit counter
Buy.com Coupon Code