Saturday, June 9, 2007

ഏഴര വെളുപ്പിനു

ദുഫായില്‍നിന്നുള്ള എമറാത്ത് ഫ്ലൈറ്റ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ബാലന്‍ ചേട്ടന്‍ സ്കോര്‍പ്പിയോയില്‍ കായബലമുള്ള രണ്ടു ചുമട്ടുകാരുമായി വന്നു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

പെട്ടി കുട്ട വട്ടി ഇത്യാദി സാധനങ്ങള്‍ തലച്ചുമടായി ചുമന്നു ചുമട്ടുകാര്‍ സ്കോര്‍പ്പിയോയില്‍ നിക്ഷേപിച്ചു.

ബാലന്‍ ചേട്ടന്‍ കാലെടുത്ത് ആക്സിലറേറ്ററില്‍ വക്കുന്നതിനുമുമ്പേ ശകടം കയറു പൊട്ടിച്ച് എം.സി റോഡു വഴി റോക്കറ്റു വിട്ട മാതിരി‍‍ പാഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ നേരം വെളുക്കാന്‍ ഇനിയും കിടക്കുന്നു മണിക്കൂറുകള്‍.

വണ്ടിയില്‍ നിന്നു മുറ്റത്തേക്കിറങ്ങിയ ഉടന്‍ കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് പറമ്പിന്റെ തെക്കു പടിഞ്ഞാറേ മൂലയില്‍ നിന്നിരുന്ന ചൂണ്ടപ്പനയുടെ മണ്ടയിലേക്കടിച്ചു.

തീപ്പന്തം പോലെ രണ്ടു കണ്ണുകള്‍.

‘ഫയര്‍’

ഇതു കേട്ട പാതി കേക്കാത്ത പാതി ഒരു കിങ്കരന്‍ ഇരട്ടക്കുഴല്‍ തോക്കുമായി പനയുടെ ചുവട്ടിലേക്കോടി.

‘ഠേ’

വെടി പൊട്ടി.

‘ബ്ധീം’

മൃതിച്ച ഒരു മരപ്പട്ടി ധരണിപ്പുറത്തു വീണു.

‘തൊലിയുരിഞ്ഞ് നല്ലോണം തേങ്ങാക്കൊത്തു ചേര്‍ത്ത് വയ്ക്ക്. ചാറധികം വേണ്ട’

പ്രാതലിനു മരപ്പട്ടി പെരളനും പുട്ടും ചേര്‍ത്ത് ഒരു പിടി പിടിച്ചു.

പിന്നെ ഒരു മൊന്ത ചായ മോന്തി ഏമ്പക്കം വിട്ട് പൂമുഖത്ത് ചാരുകസാലയില്‍ വന്നിരുന്നു.

അപ്പോഴാണു ഷെവലിയാര്‍ ചക്രപാണികൈമള്‍ രാവിലെ പശുവിനെ കറന്നു പാലുമായി ചായക്കടയിലേക്കു ഗേറ്റിനു മുമ്പിലൂടെ കടന്നു പോയത്.

‘അപ്പോള്‍, മാഷ് എപ്പോഴാണു വന്നു?’

‘ഏഴര വെളുപ്പിനു’

‘ഇനി എന്നൊക്കെയാണാവോ പോകും?’

‘മൂവന്തികളാകുമ്പം’

പിന്നെ കയ്യിലിരുന്ന പത്രം നോക്കി മൂന്നാറില്‍ നടക്കുന്ന ഇടിപൊളിയെപ്പറ്റി വായിച്ചു.

*****************

പകര്‍പ്പവകാശം: ആവനാഴി

8 comments:

ആവനാഴി said...

പ്രിയ ബൂലോകസുഹൃത്തുക്കളേ,

ഉദാരന്‍ മാസ്റ്റര്‍ക്കുശേഷം ഒരു ചെറുകഥ തല്ലിക്കൂട്ടി.
ഇതാ ഇവിടെ സാദരം സമര്‍പ്പിക്കുന്നു.

സസ്നേഹം
ആവനാഴി.

Mr. K# said...

ഒന്നും മനസ്സിലായില്ല. :-(
അതോ മനസ്സിലാക്കാന്‍ ഒന്നും ഇല്ലാത്തതാണോ ;-)

qw_er_ty

Kaithamullu said...

“തല്ലിക്കൂട്ടി“യെന്നെഴുതിയതിനാല്‍ കമന്റുന്നില്ല!

ചാത്തന്‍ പുലയന്‍ പണ്ട് പറഞ്ഞതാണോര്‍മ്മ വന്നത്:
‘നല്ല നേരം വന്നപ്പോഴേക്കും മ്പ്‌ട്ടിയാര് പായേം വലിച്ചോണ്ട് ഒരു പോക്ക്‘.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചാത്തനു മനസ്സിലായത്-- ഏത് പ്രവാസി നാട്ടിലു വന്നാലും നാട്ടുകാരന്‍ ചോദിക്കും എപ്പോഴാ വന്നത് എന്നു പോകും...ഇത് കേട്ട് മടുത്താ ഇങ്ങനെ ചില തല്ലിക്കൂട്ടുകള്‍ ഉല്‍ഭവിക്കും --- അല്ലേ?

സുന്ദരന്‍ said...

മരപ്പട്ടി പെരളനും പുട്ടും
ആഹാ എന്താ കോമ്പിനേഷന്‍...

ചൂണ്ടപ്പനേന്ന് മരപ്പട്ടിയെ ഞങ്ങളും വെടിവെച്ചിട്ടിട്ടുണ്ട്.... ഇവന്‍ നേരെ താഴേയ്ക്ക് 'ബ്ധീം' ന്നുവീണാല്‍ പ്രശ്നമില്ലാ....ചിലപ്പോള്‍ ഗ്ലൈഡ്ചെയ്ത് അടുത്തവീട്ടുകാരന്റെ മുറ്റത്തൊക്കെചെന്ന് വീണു മൃതിക്കും...
അപ്പോള്‍ പ്രശ്നമാകും....

അവസാനം നമ്മുടെ വീട്ടില്‍ വെറും ഉണക്കപ്പൂട്ടും അപ്പുറത്തെവീട്ടില്‍ മരപ്പട്ടിപെരളനും...

ആവനാഴി said...

ഞാന്‍ മറുമൊഴിയില്‍ ചേര്‍ന്നു

ആവനാഴി said...

ടെസ്റ്റിങ്

ആവനാഴി said...

അങ്ങിനെ ഞാന്‍ മറുമൊഴിയില്‍ വന്നു

 

hit counter
Buy.com Coupon Code