Friday, October 19, 2007

ആവശ്യമുണ്ട്

പ്രിയ ബ്ലോഗോത്തമരേ,

താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു ഋജുവും അര്‍ത്ഥസമ്പുഷ്ടവുമായ മലയാള പദങ്ങള്‍ ആവശ്യമുണ്ട്. അറിയാവുന്നവര്‍ ദയവായി ഇവിടെ വന്നു ഉരിയാടുക.

1. RSS feed
2. Syndication
3. Mummification

പകരം കൃതജ്ഞതയാകുന്ന പുഷ്പങ്ങളാല്‍ നിങ്ങള്‍ സമ്മാനിതരാകുന്നതാകുന്നു.

സസ്നേഹം
ആവനാഴി.

7 comments:

ആവനാഴി said...

ദയവായി ഉരിയാടുവിന്‍. കൃതജ്ഞതാസൂനങ്ങള്‍ സമ്മാനമായി തരും.

Mr. K# said...

ഒന്നു ശ്രമിച്ചു നോക്കാല്ലേ :-)

പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ പുതിയതായിക്കൊണ്ടിരിക്കുന്ന വിവരത്തിനെയല്ലേ വാര്‍ത്ത എന്നു പറയുന്നത്?

RSS feed - RSS വാര്‍ത്താശകലം
Syndication - വാര്‍ത്താദാതാക്കള്‍
Mummification - സംസ്കരിച്ചു സൂക്ഷിക്കല്‍

Murali K Menon said...

അതിനൊക്കെ ഉള്ള ബുദ്ധി ഇണ്ടെങ്കില്‍ എന്നേ രക്ഷപ്പെട്ട് പോയേനെ എന്റെ ചേട്ടാ, വെറുതെ ഇരിക്കുന്ന മനുസമ്മാര്‍ക്കിട്ട് എടങ്ങേറിണ്ടാക്കാണ്ട് ആ സൌത്ത് ആഫ്രിക്കേല് കുത്തിയിരുന്നു ഉണ്ട്, ഉറങ്ങി, ഉ.....ളേ, ഉണ്ടാക്കിയിരിക്കാതെ എന്താ പ്പാ പറയ്ക. ഹയ്...

പറഞ്ഞത് പറഞ്ഞ പോലെ ചെയ്യുന്ന ശീലം ജന്മനാ ഇല്ലാത്തതിനാലും,തെക്കോട്ട് വിളിച്ചാല്‍ വടക്കോട്ട് പോകുന്ന ആളായതുകൊണ്ടും ഞാനതിന്റെ വിപരീത പദങ്ങള്‍ കൊടുക്കുന്നു.

RSS feed - CPM Feed
Syndication - Karachication
Mummification - Daddification
ശ്ശോ, അറിയാവുന്ന കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുത്തൂലോ, ഇനിയിപ്പോ എന്റെ കയ്യിലൊന്നൂല്യ

ബാജി ഓടംവേലി said...

RSS feed - CPM Feed
Syndication - Karachication
Mummification - Daddification

മുരളിയുടെ ഈ കമന്റ് കലക്കീട്ടുണ്ട്‌

വാളൂരാന്‍ said...

ആപ്രിക്കക്കാരന് സുസ്വാഗതം....
പരിഭാഷക്കിവിടെ പുലികളുണ്ട്, പുറകേ വരുന്നുണ്ട്...

ഹരിശ്രീ said...

മാഷേ,

സംഗതി കൊള്ളാം.

മുരളി ഭായുടെ കമന്റും.

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടാ... സയിം പിച്ച്...
എപ്പൊ പിച്ചിന്നു ചോദിയ്ക്ക്..

:)

 

hit counter
Buy.com Coupon Code