Saturday, January 6, 2007

നമസ്കാരം

ഈ ബൂലോകത്ത് ഞാന്‍ നവാഗതനാണു.

ആശയാവിഷ്കാരത്തിനു ഒരു പുതിയ സരണി തുറക്കപ്പെട്ടിരിക്കുകയാണല്ലോ ബ്ലോഗുകളിലൂടെ. ഭൂരിഭാഗം ആളുകള്‍ക്കും അവരുടെ കൃതികള്‍ പത്ര മാസികകളിലൂടെ പ്രസിദ്ധീകരിക്കാന്‍ കഴിയാറില്ല. ഈ പുതിയ സരണിയാകട്ടെ അതിനൊരു പരിഹാരം കണ്ടിരിക്കുന്നു.

ബ്ലോഗുകള്‍ പലതും വായിക്കാറുണ്ട്. ചിലത് നമ്മെ ഇരുത്തി ചിന്തിപ്പിക്കുമ്പോള്‍ മറ്റു ചിലത് നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. പാചകവിദ്യ, യാത്രാവിവരണം, അനുഭവകഥകള്‍ , ഗൃഹനിര്‍മാണം, ഔഷധസസ്യങ്ങള്‍ എന്നിങ്ങനെ വൈവിധ്യമായ കൃതികളാല്‍ സമ്പുഷ്ടമായ ഈ ബ്ലോഗുലകം മഹാശ്ചര്യമെന്നേ പറയേണ്ടൂ.

എല്ലാവര്‍ക്കും എന്റെ നമോവാകം.

17 comments:

ആവനാഴി said...

നമസ്കാരം

ബയാന്‍ said...

നമസ്കാരം

വല്യമ്മായി said...

നമസ്കാരം

കണ്ണൂരാന്‍ - KANNURAN said...

രാഘവേട്ടനു സ്വാഗതം..

കണ്ണൂരാന്‍ - KANNURAN said...

രാഘവേട്ടനു സ്വാഗതം..

വേണു venu said...

നമസ്കാരം. സ്വാഗതം.

പയ്യന്‍സ് said...

മുതിര്‍ന്ന ആളുകളുടെ അനുഭവങ്ങള്‍ ബൂലോകത്തിനു കരുത്തു പകരും. സ്വാഗതം. സ്വാഗതം

Rasheed Chalil said...

നവാഗതാ....... സ്വഗതം. ആവനാഴിയിലേ സ്റ്റോക്ക് ഓരോന്നായി പോരട്ടേ.

കുറുമാന്‍ said...

രാഘവേട്ടനു, ബൂലോകത്തിലേക്ക് സ്വാഗതം.

ആവനാഴിയില്‍നിന്നമ്പെടുത്ത് കുലക്കാന്‍ തുടങ്ങൂ

sandoz said...

ഒരു സീനിയര്‍ റോയല്‍ ആല്‍ബര്‍ട്ടിയനു ഒരു ജൂനിയര്‍ ആല്‍ബര്‍ട്ടിയന്റെ വക സ്വാഗതം.

Visala Manaskan said...

നമസ്കാരം

തമനു said...

രാഘവേട്ടന്‌, സ്വാഗതം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ആവനാഴിയില്‍, അനുഭവങ്ങളുടെ ഒരുപാട്‌ ബ്രഹ്മാസ്ത്രങ്ങള്‍ഒളിപ്പിച്ച്‌ മലയാളം ബ്ലോഗുകളുടെ ലോകത്തേക്ക്‌ വന്ന അങ്ങേയ്ക്ക്‌ സ്വാഗതം. മടിക്കുന്നതെന്തിന്‌ പാര്‍ത്‌ഥാ,ശംഘ്‌നാദം മുഴങ്ങുന്നത്‌ കേള്‍ക്കുന്നില്ലേ? അസ്ത്രം തൊടുക്കാന്‍ സമയമായി!വൈകുന്നതെന്തിനിയും?

ആവനാഴി said...

പ്രിയ ബയാന്‍,വല്യമ്മായി, കണ്ണൂരാന്‍, വേണു,പയ്യന്‍സ്, ഇത്തിരി വെട്ടം , കുറുമാന്‍, സാന്‍ഡോസ്, വിശാലമനസ്കന്‍ , തമനു, ഷാനവാസ് ഇലിപ്പക്കുളം,നിങ്ങള്‍ക്കെല്ലാം എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തട്ടെ. ജൂനിയര്‍ ആല്‍ബര്‍ട്ടിയനെ കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്.കൂടുതലറിയാന്‍ ആഗ്രഹമുണ്ട്.പിന്നെ ഷാനവാസെ കുറുമാനെ കേള്‍ക്കുന്നുണ്ട് കുതിരക്കുളമ്പടികളുടെ ആരവങ്ങളും ശംഖനാദവും.‍രണത്തിനുള്ള സമയമായി. ഇല്ല, ഇനി ഒട്ടും വൈകിക്കുന്നില്ല. വേണ്ടാ വേണ്ടാ എന്നു കരുതി. സമ്മതിക്കുന്നില്ല.എന്റെ കൃഷ്ണാ ഞാന്‍ എന്റെ ആവനാഴിയില്‍ നിന്നു ഒരു ചെറിയ ബാണം വിക്ഷേപിക്കുകയാണു.

പ്രിയംവദ-priyamvada said...
This comment has been removed by the author.
പ്രിയംവദ-priyamvada said...

സുസ്വാഗതം..ആദ്യതേതു നന്നായിട്ടൊ..നിറയെ എഴുതണം

qw_er_ty

ആവനാഴി said...

പ്രിയം വദേ

നന്ദിയുണ്ട് കേട്ടോ.

ആവനാഴി

 

hit counter
Buy.com Coupon Code