Sunday, December 2, 2007

ഒരു പഴയകാലക്കവിത

തൊട്ടാല്‍കുളിക്കണം കണ്ടാല്‍ക്കുളിക്കണം
നൂറടിമാറി നടക്കണം നീ
നീ വെറും താണവന്‍, ഞാനോ ഉയര്‍ന്നവന്‍
നിന്നെഞാന്‍ തൊട്ടാല്‍ക്കുളിക്കണംഞാന്‍
നിന്റെ വിയര്‍പ്പിനാല്‍ ചാലിച്ചവിത്തുകള്‍
പാടത്തുപൊട്ടിമുളച്ചുവന്നു
സ്വര്‍ണ്ണക്കതിരുകള്‍ കുമ്പിട്ടുനില്‍ക്കെ നീ
പൊന്നരിവാള്‍കൊണ്ടു കൊയ്തെടുത്തു
പാട്ടമളക്കുവാന്‍ ചാക്കിലെനെല്ലുമാ
യെന്റെയില്ലത്തുനീ വന്നുവല്ലോ
മാറു നീ നൂറടി മാറുനീയില്ല
മശുദ്ധമാക്കാതെ നീ മാറി നില്‍ക്കൂ
രാമാ അളക്കുപാട്ടംനെല്ലുവൈകാതെ
യെന്നിട്ടറയില്‍നിറച്ചുവക്കൂ.

ത്വമസി അസ്പൃശ്യ:
അസ്പൃശ്യന്‍ സ്പര്‍ശ്യനല്ലാത്തോന്‍
ഷെഡ്യൂള്‍ഡ് കാസ്റ്റന്‍ ധരിക്ക നീ
ഞാനൊരു മേല്‍കാസ്റ്റന്‍
നീ വെറും കീഴ്കാസ്റ്റന്‍
എന്നെ നീ കാണ്‍കിലോടീയൊളിക്കൂ!

(കടപ്പാട്: വിഷ്ണുപ്രസാദ് മാഷിന്റെ കസ്റ്റം മെസ്സേജില്‍ “അസ്പൃശ്യന്‍” എന്ന വാക്കു കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ കവിതയാണു മുകളില്‍ കൊടുത്തിരിക്കുന്നത്.)

11 comments:

ആവനാഴി said...

ഇതാ വേറൊരു കവിത!

വേണു venu said...

ഒരു കാലഘട്ടം ഈ കവിതയിലൂടെ തുറിച്ചു നോക്കുന്നു.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla kavitha

വലിയവരക്കാരന്‍ said...

:)

അപ്പു ആദ്യാക്ഷരി said...

വെരിഗുഡ്...
ഇതിലെ ബിംബങ്ങളോരോന്നും വളരെ വ്യക്തം!!

Mr. K# said...

Scheduled castes (SCs) and scheduled tribes (STs, Adivasi) are Indian communities that are accorded special status by the Constitution of India.

ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്നു പറഞ്ഞാല്‍, “ഇന്‍ഡ്യന്‍ ഭരണഘടനപ്രകാരം എന്തോക്കെയോ പ്രത്യേക അവകാശങ്ങളുള്ള/പദവിയുള്ള ജനവിഭാഗങ്ങള്‍”. (പരിഭാഷ തെറ്റിയോ‌? )

ഈ ഷെഡ്യൂള്‍ഡ് കാസ്റ്റിന്റെ മോളില്‍ വേറെ വല്ല കാസ്റ്റുമുണ്ടോ‌? അതായത് പ്രത്യേക അവകാശങ്ങളുള്ള വിഭാഗങ്ങളെക്കാള്‍ കൂ‍ടുതല്‍ അവകാശങ്ങളുള്ള വിഭാഗങ്ങള്‍‌?

അവസാനത്തെ പാരഗ്രാഫ് കണ്ടപ്പോള്‍ ഒരു സംശയം‌? :-)

എല്ലാവരും തുല്യര്‍, ചിലര്‍ കൂടുതല്‍ തുല്യര്‍. അല്ലേ മാഷേ‌?

Murali K Menon said...

മേല്‍കാസ്റ്റന്‍ മേല്‍ശാന്തിയും
കീഴ്കാസ്റ്റന്‍ കീഴ്ശാന്തയും
ആയ പഴയകാലം
ഇപ്പോഴും ഒളിഞ്ഞും
തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നല്ലോ കവേ...
അടിയനതു സഹിക്കിണില്യാ‍ാ

Mahesh Cheruthana/മഹി said...

ഒരു വാക്കില്‍ നിന്നു സൃഷ്ടിചെടുത്ത കവിതയുടെ ഉള്‍ക്കാമ്പു ഇഷ്ടമായി!

ഗീത said...

അതെ, കണ്ടാലും തൊട്ടാലും കുളിക്കെണ്ടവന്‍ നട്ടു നനച്ചു കൊയ്തെടുക്കുന്ന നെല്ലിന് യാതൊരു അയിത്തവുമില്ലാ.......
എന്തൊരു വിരോധാഭാസം!

Anil cheleri kumaran said...

നന്നായിട്ടുണ്ട്..
എന്റെ ബ്ലോഗ് ഒന്നു വിസിറ്റ്
ചെയ്യണേ..

Unknown said...

Feel good......

 

hit counter
Buy.com Coupon Code