Saturday, November 17, 2007

ഒരു ഉത്തരാധുനിക എക്സിസ്റ്റെന്‍ഷ്യലിസ്റ്റു കവിത

ചെങ്ങാരക്കിളി തൂറിയില്ല
കാത്തുകാത്തിരുന്നിട്ടും
കയ്യാങ്കളി നടത്തിയിട്ടും
അവനതിനു കഴിഞ്ഞില്ല.

അവനു അസ്ഥിത്വദു:ഖത്തിന്റെ കോണ്‍സ്റ്റിപ്പേഷനായിരുന്നു
ഒന്നു വെര്‍ബല്‍ ഡയേറിയ പിടിച്ചിരുന്നെങ്കില്‍
ഇതെല്ലാം ഇളക്കിക്കളയാമായിരുന്നു എന്നവനോര്‍ത്തു
ദ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ് ദ എക്സിസ്റ്റെന്‍ഷ്യല്‍ ഡിജിഗുണാരി
ഈസ് ദ മോസ്റ്റ് അണ്‍ബിയറബ്‌ള്‍ കിണികുണാരി ഓഫ് ദ മൈന്‍ഡ്

അവന്‍ ഗ്രാമ-ഫോണ്‍ എടുത്തു ജര്‍മനിക്കുവിളിച്ചു
അങ്ങേത്തലക്കല്‍ അവള്‍
ഒരു നത്തോലിസായിപ്പിനു എനിമ കൊടുക്കുകയായിരുന്നു
വികാരത്തിന്റെ വെര്‍ബല്‍ഡയേറിയ അവന്‍
ടെലിഫോണ്‍ വയറിലൂടെ ഒഴുക്കിവിട്ടു
“എന്നാല്‍ വക്കട്ടെ?”
“വേണ്ട, വക്കണ്ട. അതും പൊക്കിപ്പിടിച്ചോണ്ടു നിന്നോ”
അവള്‍ സാകൂതം കൂവി.

അവന്‍ പിന്നെ മുന്നും പിന്നും നോക്കിയില്ല
പൊന്‍‌മാനം നോക്കി എ.കെ.ഫോര്‍ട്ടി സെവന്‍ നിറയൊഴിച്ചു
ഠേ, ഠീ, ഠോ
ഠേ,ഠീ,ഠോ
പിന്നെ കത്തീം മുള്ളുമെടുത്ത് പൊരിച്ച പൂവങ്കോയീനെ തിന്നാന്‍ പോയി

ചന്ദ്രരശ്മികള്‍ പാലക്കാടന്‍ ഗ്രാമവീഥികളില്‍
സ്ഖലിച്ചുകിടന്നു
ഗൌതമബുദ്ധന്‍ അപ്പോഴും ബോധിവൃക്ഷച്ചുവട്ടില്‍
തന്റെ പുതിയ നോവലിനു സങ്കേതം തേടി
എന്നിട്ടും ചെങ്ങാരക്കിളി തൂറിയില്ല

27 comments:

ആവനാഴി said...

ഇതാ ഒരു പോസ്റ്റ് മോഡേണ്‍ കവിത

Vanaja said...

ഉദാത്തം, ഉത്കൃഷ്ടം.
കവിതയില്‍ പ്രയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ അനായാസമായ തിരഞ്ഞെടുപ്പ് കവിയുടെ ഭാവനാവിലാസത്തിന്റേയും ധിക്ഷണാശക്തിയുടേയും തെളിവാണ്.

പിന്നെ,“അവന്‍ ഗ്രാമ-ഫോണ്‍ എടുത്തു ജര്‍മനിക്കുവിളിച്ചു“,
എന്നുള്ളതിനു പകരം
“സിറ്റി-ഫോണ്‍ എടുത്തു ബൂലോകത്തേക്കു വിളിച്ചു “
എന്നായിരുന്നെങ്കില്‍ കവിതയുടെ തലക്കെട്ടിനോടു കൂടുതല്‍ നീതി പുലര്‍ത്തിയേനേ.....

Unknown said...

എനിക്ക് പോസ്റ്റ് മോഡേണ്‍ കവിതയെപ്പറ്റി അത്ര പിടിപാടില്ല . എന്നാലും എന്തൊക്കെയോ സംഭവം ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു . അല്ലാതെ ആവനാഴി മാഷ് വെറുതെ എഴുതുകയില്ലല്ലോ !

asdfasdf asfdasdf said...

കൊടുകൈ.
പേരുകെട്ട ഒരു ബ്ലോഗറുടെ അത്യന്താധുനിക കഥ വായിച്ച പ്രതീതി.

chithrakaran ചിത്രകാരന്‍ said...

കൊള്ളാം ആവനാഴിയുടെ ഉത്തരാധുനിക അസ്ഥിത്വകവിത.
മുഖമ്മൂടികള്‍ അഴിച്ചു വലിച്ചെറിഞ്ഞ് സത്യസന്ധം കുറച്ചു വരികളെഴുതിയത് കളിയാക്കാന്‍ വേണ്ടിയായിരുന്നാല്‍ പോലും താങ്കളുടെ വാക്കുകളിലൂടെ അതിന്റെ അവതാരോദ്ദേശം നിറവേറ്റിയിരിക്കുന്നു.
ബൂലോകത്തിന്റെ സ്വാതന്ത്ര്യം താങ്കള്‍ ഇപ്പോഴാണ് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
കവിതയുടെ ഗതിയിലുള്ള താങ്കളുടെ ആശങ്ക പരിഹാസമായി തലക്കെട്ടിലൂടെ പുറത്തു വരും‌മ്പോള്‍ താങ്കളുടെ നിലവിലുള്ള സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നതിനുള്ള സാധ്യതകളാണ് ചിത്രകാരന്‍ കാണുന്നത്.
ഈ ആര്‍ജ്ജവത്തിനു ചിത്രകാരന്റെ പൂച്ചെണ്ടുകള്‍ !!!

സുനീഷ് said...

അയ്യോ... ചിരിച്ച് ഒരു വശമായി... എങ്ങോട്ടൊക്കെയോ ഈ മുനകള് നീളുന്നുമുണ്ടെന്ന് മനസ്സിലായി.

Kaithamullu said...

അയ്യോ മാഷേ, ഇതെന്തൊര് ഡിങ്കോളിഫിക്കേഷനാ?
ഉത്തരാധുനിക എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് ‘ക വിത’യൊ?

--
ചെങ്ങാരക്കിളിക്ക് തൂറാന്‍ കഴിയില്ല,അഥവാ തൂറിയാലും മാഷ് അറിയാന്‍ പോകുന്നില്ല: ഡയാപെര്‍‍ കെട്ടിയല്ലേ അവന്റെ നടത്തം!

- -
“വേണ്ട, വക്കണ്ട. അതും പൊക്കിപ്പിടിച്ചോണ്ടു നിന്നോ”
പിന്നെയവന്‍ ആകാശത്തേക്കാണ് നിറയൊഴിച്ചത് അല്ലേ- അതും ആറെണ്ണം-താളത്തില്‍!
--

പാലക്കാടന്‍ ഗ്രാമത്തിലെ ഗ്രാമഫോണ്‍ പിന്നെ കൂകിയിട്ടേയില്ല. ഗൌതമബുദ്ധന്‍ അവിടെ എന്തൊക്കേയോ ചിക്കിത്തിരഞ്ഞ് നടക്കുന്നതിനാലാവണം....
--
കുട്ടന്‍ മേന്‍‌ന്റെ വാക്കുകള്‍ കടമെടുക്കുന്നു:
“പേരുകെട്ട ഒരു ബ്ലോഗറുടെ അത്യന്താധുനിക കഥ വായിച്ച പ്രതീതി“

മഴത്തുള്ളി said...

ഹഹഹ കൊള്ളാം ആവനാഴി മാഷേ,

ഇനി ഇത്തരം കവിതകളൊന്നെഴുതി നോക്കണം. :)

ദിലീപ് വിശ്വനാഥ് said...

കവിയുടെ അന്തര്‍മുഖത്ത് നിന്നും അനര്‍ഘളമായി നിര്‍ഘളിക്കുന്ന ഈ കവിത വായനക്കാരന്റെ ഹൃദയത്തിന്റെ സംവേധനതലങ്ങളില്‍ ഒരു ഓളം സൃഷ്ടിക്കുന്നു.
അയ്യോ.. ഇത്രയും പറഞ്ഞ പാട്. ആരെങ്കിലും വരുന്നതിനുമുന്‍പ്‌ സ്ഥലം കാലിയാക്കട്ടെ.

അനംഗാരി said...

ഞാന്‍ ചിരിച്ച് ഒരു വഴിക്കായി:)

കൊച്ചുത്രേസ്യ said...

ഹോ ഇതാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്ന കവിത..വായിച്ചു കഴിഞ്ഞതും എന്റെ ചിന്താമണ്ഡലത്തില്‍ ഒരു പ്രകമ്പനവും പൊട്ടിത്തെറിയും..പ്രത്യേകിച്ചും ആ ‘ദ ഡിങ്കോള്‍ഫിക്കേഷന്‍‘ എന്നു തുടങ്ങുന്ന വരികള്‍!!എന്തിനേറെ പറയുന്നു ഈ കവിതയുടെ സാമൂഹികപ്രസക്തിയെപറ്റിയാലോചിച്ച്‌ ഇന്നലെ രാത്രി ശരിക്കുറങ്ങാന്‍ പോലും പറ്റിയില്ല..
ആവനാഴിമാഷേ,ഈ സാഹിത്യ വിഹായസ്സില്‍ പാറിപ്പറക്കുന്ന ഒരു യെമണ്ടന്‍ പട്ടമാണ്(നൂലു പൊട്ടിയത്‌)താങ്കള്‍..

അപ്പു ആദ്യാക്ഷരി said...

ആവനാഴിച്ചേട്ടാ കവിത വായിച്ചു...
എന്തെഴുതണം എന്നറിയില്ല ഇത്രയും ഉദാത്തമായ ഒരു സൃഷ്ടിയെപ്പറ്റി. ഏതായാലും വനജയുടെ കമന്റിന്റെ ആദ്യഭാഗവും വാല്‍മീകിയുടെ കമന്റിന്റും ഞാന്‍ കട്ട് ആന്റ് പേസ്റ്റ്.

ആവനാഴി said...

വനജക്ക്:

വനജേ, ഈ ഉല്‍കൃഷ്ടവും ഉദാത്തവുമായ ബിംബങ്ങളും ആശയങ്ങളും മനസ്സില്‍ എപ്പഴാ വന്നുദിക്യാന്നു പ്രവചിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ ആലിപ്പഴം പോലെ അവയങ്ങു വീഴും മനസിന്റെ തിരുമുറ്റത്ത്.

ഒരീസം എന്നു പറഞ്ഞാല്‍ നവംബര്‍ 17 നു പ്രഭാതം പൊട്ടിവിടരാന്‍ തുടങ്ങുന്നതിനു ഒരല്‍പ്പം മുമ്പ് കണ്ണു തുറന്നു ജനാല വഴി പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു ഞാന്‍. അപ്പഴാണു ആ ആലിപ്പഴങ്ങള്‍ അങ്ങിനെ വീഴാന്‍ തുടങ്ങിയത്. എഴുനേറ്റ് ഒറ്റ ഓട്ടമായിരുന്നു കമ്പ്യൂട്ടറിന്റെ ചാരത്തേക്ക്. ഹൊ, എനിക്കിപ്പഴും ഓര്‍ക്കുമ്പോള്‍......

കെ.പി.എസ്.മാസ്റ്റര്‍ക്ക്:

നന്ദിയുണ്ട് മാഷെ, വന്നതിലും വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും.

കുട്ടന്‍ മേന്‍‌ന്:

എന്റെ കുട്ടന്‍ മേന്‍‌നേ, ഞാനെന്താ പറയണ്ടെ? എനിക്കങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞൂല്ലോ. അതില്‍പ്പരം ഒരു സന്തോഷം ഉണ്ടാവാനില്ല എനിക്ക്.

ചിത്രകാരന്:

പ്രിയ ചിത്രകാരാ, ആ പൂച്ചെണ്ട് ഞാനങ്ങു സ്വീകരിച്ചു. സന്തോഷായി. നിരീക്ഷണങ്ങള്‍ക്കു നന്ദിയുണ്ട്.

സുനീഷ് കെ. എസ്സിനു:

എന്റെ സുനീഷെ, ഹസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞുവെന്നോ? ഞാന്‍ കൃതാര്‍ത്ഥനായി.

കൈതമുള്ളിന്:

മാഷുടെ കമന്റുകള്‍ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കും; മനസ്സിനു നല്ല സുഖം തോന്നും. അല്ല, ഡയാപ്പറിട്ട ചെങ്ങാരക്കിളി! തൂറിയാലൊട്ടറിയേമില്ല.

മഴത്തുള്ളിക്ക്:

ഇടക്കിത്തിരി ആധുനികനാവുന്നതില്‍ തരക്കേടൊന്നുമില്ല മാഷെ. ഛേ, എന്തൊരു പഴഞ്ചന്‍ എന്നുള്ള പുത്തങ്കൂറ്റുകാരുടെ അധിക്ഷേപം ഒഴിവാക്കാമല്ലോ.

വാല്‍മീകിക്ക്:

അപ്രീസിയേഷന്‍ എനിക്കു ക്ഷ പിടിച്ചൂട്ടോ. അല്ല, അതും പറഞ്ഞ് എന്തിനാ ഓടണേ. നില്‍ക്കൂ, ഞാനും അങ്ങോട്ടു തന്യാ. വല്ലതും മിണ്ടീം പറഞ്ഞും നടക്കാലോ.

അനംഗാരിക്ക്:

വന്നല്ലോ. എനിക്കു സന്തോഷായി.

കൊച്ചുത്രേസ്യക്ക്:

എന്താത്ര ഉറങ്ങാതിരിക്കാന്‍? സാമൂഹ്യ സാഹിത്യ കലാരംഗങ്ങളില്‍ ഈ കവിതക്കുള്ള സാംഗത്യം മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടോ! ന്നാലും ആ നൂലു പൊട്ടിയ പട്ടം. ആ പ്രയോഗം എനിക്കങ്ങിഷ്ടായീന്നു പറഞ്ഞാല്‍ മതീല്ലോ. അതീക്കേറി ഞാനൊന്നു കറങ്ങും ആകാശത്ത് വെണ്മേഘങ്ങള്‍ക്കു താഴെ. പിന്നെ മേഘങ്ങളെ അപ്പൂപ്പന്‍‌താടി പോലെ തട്ടിക്കളിക്കും.

താഴെ നടന്നു പോകുന്ന മോര്‍ട്ടലുകളെ നോക്കി ചിരിക്കും ഞാന്‍. ഹി, ഹി, ഹി....

എന്നാലും എന്റെ കൊച്ചുത്രേസ്യേ...

അപ്പുവിനു:

വായിച്ചല്ലോ. സന്തോഷായീട്ടോ.


സസ്നേഹം
ആവനഴി.

Murali K Menon said...

ഇതിനൊരു നിരൂപണമെഴുതണമെന്ന് ആദ്യം വിചാരിച്ചു. പിന്നെ നോക്കിയപ്പോഴല്ലേ കണ്ടത് (നോക്കാതെ കാണാന്‍ പറ്റുമെന്നാ ആദ്യം കരുതിയത്)ഇത് ആധുനിക കവിതയുടെ അതിര്‍വരമ്പിലേ നില്‍ക്കുന്നുള്ളു. ഉത്തരാധുനികനിലേക്ക് കടക്കാന്‍ കുറച്ചുകൂടി പദങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തൂറലും, ഡിങ്കോളിഫിക്കേഷനും, കിണികുണാരിയും, ഠേ, ഠീ, ഠോ യും, സ്ഖലനവും ആധുനികതയിലെത്തിക്കാന്‍ സഹായിച്ചെങ്കില്‍, ഇനി ഉത്തരാധുനികനില്‍ എത്താനായി “മൈ..”, “നിരോ..” തുടങ്ങിയുള്ള വാക്കുകളും വരണം കെട്ടോ, സാരം‌ല്യ. അടുത്തതില്‍ ശ്രദ്ധിക്കുമല്ലോ!!!

കഥയെന്തെന്നറിയീല
കവിയാണു ഞാന്‍
ബൂലോക കവിയാണു ഞാന്‍....
ക ഖ ഗ ഘ ങ്ങ
ക ച ട ത പ
ഒന്നും മനസ്സിലായില്ലെങ്കില്‍ അതെന്റെ കുറ്റമല്ല, നിങ്ങളെ മനസ്സിലാക്കി തരാമെന്ന് ഞാനേറ്റീട്ടില്ല.
ഹ ഹ ഹ ഹ
എന്റെ ആവനാഴീ,,, എന്റെ കഥാക്യാമ്പ് കഴിഞ്ഞ ഉടനെ തട്ടായിരുന്നില്ലേ.... ചൂടാറാണ്ട്...
ഇഷ്ടായി..

ആവനാഴി said...

എന്റെ എം.മേന്‍‌നേ,

എന്തിനുള്ള പുറപ്പാടാ ഇത്? അല്ല മനസ്സിലാവാഞ്ഞിട്ട് ചോദിക്യാ. മനസ്സിലാക്കിത്തരാന്നു ഏറ്റിട്ടില്യ, അല്ലേ.

മ..യും, നാ.. യും ഒക്കെ ചേര്‍ക്കണമെന്നു. ഇനി എന്നെക്കൊണ്ട് വേണ്ടാതീനങ്ങളോക്കെ എഴുതിപ്പിടിപ്പിക്കാനുള്ള പുറപ്പാടാ അല്ലേ?

എന്നാലും ഇഷ്ടായില്ലോ.

അതു കേട്ടപ്പോള്‍, ഹാവൂ ശ്വാസം നേരെ വീണു.

സസ്നേഹം
ആവനാഴി

ben said...

:)
:(|)

ധ്വനി | Dhwani said...

ദ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ് ദ എക്സിസ്റ്റെന്‍ഷ്യല്‍ ഡിജിഗുണാരി
ഈസ് ദ മോസ്റ്റ് അണ്‍ബിയറബ്‌ള്‍ കിണികുണാരി ഓഫ് ദ മൈന്‍ഡ്..... ഹൊഹൊ!ഒന്നു വെര്‍ബല്‍ ഡയേറിയ പിടിച്ചിരുന്നെങ്കില്‍!!

ഇതിന്നാ കണ്ടത്! ഒരു കുന്നു ചിരി ചിരിച്ചു!

പോസ്റ്റ് (സൂപ്പര്‍ലേറ്റീവ്) മോഡേണ്‍ കവിത ആണെന്നു മനസ്സിലായി. ചങ്ങാരക്കിളി ചത്തെങ്ങാനും പോകുമോ?

സിനോജ്‌ ചന്ദ്രന്‍ said...

ഇതു വായുച്ചു മനസിലാക്കിയ എന്നെ സമ്മതിക്കണം.

(അര്‍ത്ഥം പറഞ്ഞ് തരോ..?ചോദിച്ച കാര്യം ആരോടും മിണ്ടണ്ട...ശ്.ശ്.ശ്)

Kalpak S said...

കഞ്ചാവിനു വില കുറഞ്ഞൊ? ഒരു കിലൊ കഴിച്ച മട്ടുണ്ടല്ലൊ... ? എന്തായാലും അങ്ങട്ടു അര്‍മാദിച്ചു.... നന്നാ‍യി...

ആവനാഴി said...

ബെന്നി(സുന്ദര്‍)നു:

ആ ആഫ്രിക്കന്‍ സ്മൈലിയാണു ഏറ്റവും നന്നായത്!
വളരെ നന്ദി.

ധനിക്ക്:

വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദിയുണ്ട്.

പിന്നെ ചങ്ങാരക്കിളീ; നെവര്‍...അതു ചാവില്ല. അഥവാ ചത്താലും പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും!

സിനോജ് ചന്ദ്രനു:

ഞാന്‍ അഭിനന്ദിക്കുന്നു. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞല്ലോ. അത്ര എളുപ്പമല്ലത്. (പറഞ്ഞുതരില്ലാ!)

കല്‍പ്പകിനു:

ങൂഹും. കഞ്ചാവുപോയിട്ട് ഒരു മുറിബീഡി പോലും വലിക്കേണ്ടി വന്നില്ല എനിക്കു, ഈ അത്യന്താധുനിക കവിത ചമക്കാന്‍ എന്നുള്ളതാണു സത്യം. (അപ്പോള്‍ കഞ്ചാവടിച്ചു എഴുതിയിരുന്നെങ്കില്‍ എങ്ങനെയൊക്കെ ആകുമായിരുന്നു എന്നു എനിക്കാലോചിക്കാന്‍ കൂടി വയ്യ!)

വന്നല്ലോ. അതില്‍പ്പരം ഒരു സന്തോഷം പറയാനില്ല. നന്ദി.

G.MANU said...

enthoru bimbangal..
hahah......ithu kalakki ente mashey

രാജന്‍ വെങ്ങര said...

ഇങ്ങളു കണ്ട ചെങ്ങാരക്കിളി തൂറുന്നുണ്ടോ തൂറുന്നുണ്ടോന്നും നോക്കിറ്റു ഇങ്ങിനെ ഓരോന്നു എയ്‌തും.അതു ബായിച്ചിറ്റു ബല്ല്യ ബല്ല്യ കാര്യങ്ങളു നൊടിയാന്‍ ബിവരൊള്ള കൊറച്ചു ബാല്യാക്കരും.നടക്കട്ടപ്പാ... നടക്കട്ടു്‌

ആവനാഴി said...

ജി.മനുവിനു:

വന്നതിലും അഭിപ്രായം എഴുതിയതിലും അതീവ സന്തോഷം. നന്ദി.

രാജന്‍ വെങ്ങരക്കു:

എയ്തും. ഞമ്മക്കു എയ്താതിരിക്കാന്‍ കയ്യൂല്ല.

ബന്നല്ലാ. പെരുത്ത് ഖുശിയായി ഞമ്മക്ക്. എന്നാലും ജ്ജ് ഇപ്പറഞ്ഞത് ഇച്ചരെ കട്ടിയായിപ്പോയീട്ടാ. അതു ഞമ്മള് തായെ ക്വോട്ടു ചെയ്യേണു.

“അതു ബായിച്ചിറ്റു ബല്ല്യ ബല്ല്യ കാര്യങ്ങളു നൊടിയാന്‍ ബിവരൊള്ള കൊറച്ചു ബാല്യാക്കരും.നടക്കട്ടപ്പാ... നടക്കട്ടു്‌ ”

ബിവരോള്ള മനുസേമ്മാരെ ബാല്യക്കാരെന്നു ബിളീച്ച്‌ത് പന്ത്യായില്ലാ‍ട്ടാ.

പെരുത്ത് സ്നേഹത്തോടെ,

ആവനാഴി

രാജന്‍ വെങ്ങര said...

ഹല്ലപ്പാ... നിങ്ങയിങ്ങനെ ചൊടിച്ചാലോ?
നിങ്ങ എയ്‌തിക്കോപ്പാ...ആരാഇപ്പം ബേണ്ടാന്നു പറഞ്ഞിനു..നിങ്ങയിങ്ങനെ എയ്‌തിയലെല്ലെ ഞമ്മക്കു ഇങ്ങിനെന്തെങ്കിലും ബര്‍ത്താനം മുണ്ടാന്‍ പറ്റൂ...
ഞാന്‍ ബാല്ല്യക്കാര്‍ ന്ന് പറഞ്ഞതു, ഞമ്മളെ നാട്ടിലു്‌,നല്ല പയര്‍ മണി പോലെത്തെ പഹയന്‍ മാരെ ബിളിക്കണതാണു. അല്ലാണ്ടു ബെടക്കായ കൂട്ടത്തിലല്ല.
അപ്പൊ സബൂറാക്കു്‌... ട്ടാ....
ഞമ്മയൊന്നും മിണ്ടീറ്റൂംല്ല,പറഞിറ്റൂംല്ല.

Dinkan-ഡിങ്കന്‍ said...

ഇത് കൊള്ളാലോ സംഗതി :)

ഓഫ്.ടൊ
അവസാന വരികളില്‍ ഒ.വി.യ്ക്കിട്ടും വെച്ചല്ലേ?
“ചന്ദ്രരശ്മികള്‍ പാലക്കാടന്‍ ഗ്രാമവീഥികളില്‍
സ്ഖലിച്ചുകിടന്നു“ എന്നത് “ചന്ദ്രരശ്മികള്‍ ഒരു ഹീലിയോഗ്രാഫായി പാലക്കാടന്‍ ഗ്രാമവീഥികളില്‍ നീള്‍ച്ചയോടെ സ്ഖലിച്ചുകിടന്നു“ എന്നാക്കിയിരുന്നേല്‍ പെട്ടെന്ന് എല്ലാര്‍ക്കും മനസിലായേനെ

absolute_void(); said...

ഇതു മൊത്തം ഒ.വി. വിജയനിട്ട് പണിയാണല്ലോ... അല്ല പണിയരുതെന്നല്ല. എന്നാലും ഒന്നാലോചിക്കണം. മലയാള ഗദ്യ സാഹിത്യത്തില്‍ രണ്ടുപേരുടെ വരികള്‍ മാത്രമേ ഏതുകാലത്തേയും കോളജ് ക്യാമ്പസുകള്‍ മനഃപാഠമാക്കി ഉരുവിട്ട് നടന്നിട്ടുള്ളൂ. വി.കെ.എന്റേതും വിജയന്റേതും. വയ്ക്കുന്നെങ്കില്‍ അവിടെ തന്നെ വയ്ക്കണം... അല്ല പിന്നെ!

ഗീത said...

ആവനാഴിയുടെ പോ(മോ)സ്റ്റ് മോഡേണ്‍‌ കവിതാ ഡയറിയ എന്റെ ലാഫിംഗ് ഗ്യാസ് ഇളക്കിവിട്ടു.....

എനിക്കിപ്പം ചിരിയുടെ ഏംബക്കം നിര്‍ത്താന്‍ പറ്റണില്ല്യ.....

 

hit counter
Buy.com Coupon Code