ചേട്ടനും അനിയനും കൂടി വേലി കെട്ടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ വന്നു പറഞ്ഞു.
“അല്ലാ, ഇന്നല്ലേ കൊച്ചുപാറൂന്റെ കല്യാണം. നിങ്ങള്‍ ആരെങ്കിലും ഒരാളു കല്യാണത്തിനു പോ.അവരു കാര്യമായി വന്നു ക്ഷണിച്ചതല്ലേ?”
അപ്പോള്‍ അനിയന് പറഞ്ഞു; “പോവാതിരുന്നാല്‍ ശരിയല്ല. ഞാന്‍ വേലി കെട്ടിക്കോളാം, ചേട്ടന് കല്യാണത്തിനു പോ”
ചേട്ടന് വേലികെട്ടു നിര്‍ത്തി.
“അല്ലെങ്കില്‍ വേണ്ട, ചേട്ടന് വേലി കെട്ട്. ഞാന്‍ കല്യാണത്തിനു പോവാം”
ചേട്ടന് വേലികെട്ടു തുടര്‍ന്നു.
“അതു ശരിയല്ല. ചേട്ടന് പോവുന്നതാ അതിന്റെ ഒരു ശരി. ഞാന്‍ വേലി കെട്ടിക്കോളാം”
ചേട്ടന് തലയില്‍ കെട്ടിയിരുന്ന കച്ചത്തോര്‍ത്തഴിച്ച് കുടഞ്ഞ് തോളിലിട്ട് പോവാനൊരുങ്ങി.
“അല്ലെങ്കില്‍ വേണ്ട ചേട്ടാ. ഇനി ഞാനായിട്ട് ചേട്ടന്റെ വേലികെട്ട് മുടക്കീന്നു വേണ്ട. ചേട്ടന് വേലി കെട്ടിക്കോ. ഞാന്‍ പോയിട്ടുവരാം കല്യാണത്തിനു”
Subscribe to:
Post Comments (Atom)
9 comments:
ഊണേശ്വരം സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തരബിരുദമെടുത്ത അനിയന്...
ഹാഹാ,
ഇതേപോലെ ഒന്നു് ഒരു അച്ഛന് നമ്പൂതിരിയും മകന് നമ്പൂതിരിയും ആയി കേട്ടിരിക്കുന്നു.
രസിച്ചു.:)
chEtta word very katinam.
കൊള്ളാം.
മിടുക്കന് അനിയന്..!
അച്ഛന് വേലി കെട്ടണോ ഞാന്‍ സദ്യക്ക് പോണോ, അതോ ഞാന്‍ സദ്യക്ക് പോണോ അച്ഛന് വേലികെട്ടണോ എന്ന ഒരു പ്രശ്നം അച്ഛന് തന്നെ തീരുമാനിച്ചാ മതി എന്ന് സവിനയം സമ്മതിച്ച ഒര് മകന്റെ കഥ കേട്ടിട്ടുണ്ട്, മാഷേ.
-ഓര്‍മകള്‍ ഉണ്ടായിരിക്കുന്നതെത്ര നന്ന്!
ഹൗ...
ഈ അനിയന്മാരിങ്ങനെ തുടങ്ങിയാല്‍ ....
ഇനിയും തര്‍ക്കിച്ചുനിന്ന് സമയം കളഞ്ഞാല്‍ വേലിതന്നെ പോയി സദ്യയുണ്ടെന്നിരിക്കും....
വേലിക്ക് വിളവ് തിന്നാമെങ്കില്‍ സദ്യ ഉണ്ണാന്പറ്റാതിരിക്കുമോ?
ചേട്ടന് വേലികെട്ടുകയോ കെട്ടാതിരിക്കുകയോ ചെയ്യ്, വാ നമുക്ക് ആദ്യം കല്യാണത്തിനു പോയ് വരാം എന്ന് പറയാമായിരുന്നു.
ആവനാഴി,
ഈ അനിയന്മാരെ സമ്മതിക്കണം!
ഒറ്റ വാക്കില്‍ ഇങ്ങനെ പറഞ്ഞാ മതിയായിരുന്നു.
“ഒന്നുകില്‍ ചേട്ടന് വേലി കെട്ടൂ, ഞാന്‍ കല്യാണത്തിനു പോകാം,
അല്ലെങ്കില്‍ ഞാന്‍ കല്യാണത്തിനു പോകാം ചേട്ടന് വേലി കെട്ടൂ” അങ്ങനെ പോരേ....അപ്പോള്‍ കണ്ഫ്യൂഷന് തീര്‍ന്നേനെ...
Post a Comment