ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ഒരു പ്രസക്ത ഭാഗം താഴെ ഉദ്ധരിക്കുന്നു:
“അമേരിക്കയുമായുള്ള ആണവക്കരാറിലെ വിവാദവ്യവസ്ഥകളെക്കുറിച്ച് പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന എന്‍.ഡി.എ യുടേയും യു.എന്‍.പി.എയുടേയും ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു”
http://www.deepika.com/ of 22 August, 2007
രാജ്യത്തിനു ദോഷം വരാത്ത ഒരു കരാറാണല്ലോ നമുക്കു വേണ്ടത്. വിവാദവ്യവസ്ഥകളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യേണ്ടത് ആവശ്യമാണു.
എന്തുകൊണ്ട് ഒരു സംയുക്തസമിതി വേണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ തള്ളിക്കളയുന്നു? ചീഞ്ഞു നാറുന്ന എന്തോ ഉണ്ട് എന്നുള്ളതിന്റെ തെളിവല്ലേ ഇത്?
Subscribe to:
Post Comments (Atom)
7 comments:
ആണവക്കരാര്‍: വിവാദവ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഒരു സംയുക്ത സമിതി വേണം എന്ന ആവശ്യത്തെ എന്തുകൊണ്ട് സര്‍ക്കാര്‍ തള്ളികളയുന്നു?
തീര്‍ച്ചയായും ഇതില്‍ ചീഞ്ഞുനാറുന്ന ഒന്നുണ്ട്. ഒരുകാര്യം വ്യക്തമാണ് . കോണ്‍ഗ്രസ്സ് രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഏത് നിമിഷവും അമേരിക്കക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന കൊള്ളസംഘമാണ് . യഥാര്‍ത്ഥ രാജ്യസ്നേഹവും ദേശാഭിമാനവുള്ള പാര്‍ട്ടികള്‍ ബി.ജെ.പി.യും ഇടതുപക്ഷങ്ങളുമാണ് . അത്കൊണ്ട് ഈ പാര്‍ട്ടികള്‍ മുന്നണിയായി ഭരിച്ച് നാടിനെ രക്ഷിക്കണം . മാത്രമല്ല ഈ കരാറിന് വേണ്ടി 2 വര്‍ഷമായി ചര്‍ച്ച നടത്തിവരുന്ന വിദഗ്ദ്ധന്മാരെയും നയപ്രതിനിധികളെയും രാജ്യദ്രോഹകുറ്റത്തിന് തുറുങ്കിലടക്കണം . ഈ കരാര്‍ നടപ്പായാല്‍ പാവം നമ്മുടെ ചൈനയുടെ ഗതി എന്താകും ?
unknown, explain that proper..
ഇതില്‍ കൂടുതല്‍ explain ചെയ്യാന്‍ ഒന്നുമില്ല . ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ നമുക്ക് സമ്പുഷ്ഠ യുറേനിയം( U-235)അടിയന്തിരമായി ആവശ്യമുണ്ട് . അതിന് വഴിവെക്കുന്നതാണ് പ്രസ്തുത കരാര്‍ . മറ്റ് ഊര്‍ജ്ജസ്രോതസ്സുകളും ഇന്ത്യന്‍ ശസ്ത്രജ്ഞന്മാര്‍ ആരായുന്നുണ്ട് . എന്നാലും ഇപ്പോള്‍ നമുക്ക് യുറേനിയം കിട്ടിയേ തീരൂ . ഈ കരാര്‍ നമ്മുടെ വ്യാവസായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും . ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി ഏതായാലും ഇങ്ങിനെ ഒരു കരാറില്‍ ഒപ്പ് വെക്കേണ്ടി വരും . പക്ഷെ ഇവിടെ എല്ലാം വെറും രാഷ്ട്രീയമാണ് . സര്‍ക്കാറിനെ മറിച്ചിടാന്‍ കണ്ണിലെണ്ണയൊഴിച്ച് (അതാണല്ലൊ ഇവിടെ പ്രതിപക്ഷത്തിന്റെ ഒരേ ഒരു പണി)കാത്തിരിക്കുന്ന ബി.ജെ.പി.ക്ക് ഒരവസരം കിട്ടി. ഭരണം മാറി ബി.ജെ.പി.ക്ക് അധികാരം കിട്ടിയാല്‍ (അവര്‍ക്ക് ഈ ഇടത്പക്ഷം പുല്ലാണ്)അവര്‍ അമേരിക്ക കാട്ടുന്ന എല്ലാ ഫയലിലും ഒപ്പ് വെക്കും . അതാണ് ഇനി നടക്കാന്‍ പോകുന്നതും . സി.പി.എമ്മിനും., സി.പി.ഐ.ക്കും അമേരിക്ക എന്ന് കേട്ടാല്‍ ശീതസമര കാലം മുതല്‍ അലര്‍ജിയാണ് . കാരണം ആഗോളാടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് വ്യാപനം തടഞ്ഞത് അമേരിക്കയാണ് . അമെരിക്ക എന്നൊരു രാഷ്ട്രം ഇല്ലായിരുന്നെങ്കില്‍ ഇന്ന് ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന്‍ കീഴില്‍ വന്നേനേ . അപ്പോള്‍ ഇന്ത്യ പുരോഗമിച്ചില്ലെങ്കിലും അമെരിക്കയുടെ കൂടെ നില്‍ക്കരുത് എന്ന് അവര്‍ കരുതുന്നു. ചൈനക്ക് പക്ഷെ അവരുടെ താല്പര്യമേയുള്ളൂ . കമ്മ്യൂണിസത്തിന്റെ ഭാവി ചൈനയുടെയും , ക്യൂബയുടെയും, വ:കൊറിയയുടെയും പുരോഗതിയിലാണെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അറിയാം. ഇതെല്ലാമാണ് ഇപ്പൊഴത്തെ തര്‍ക്കങ്ങളുടെ പശ്ചാത്തലം .ഇന്ത്യയിലെ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ , ചായപ്പീടികകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇതിനേക്കാളും ഉത്തരവാദിത്തത്തോടെയാണെന്ന് തോന്നും .
ആവനാഴി,
പ്രസക്തമായ വിഷയം.
അണ്‍നോണ്‍ വിശദീകരിച്ചപ്പോള്‍ കാര്യം വ്യക്തമാറ്യി.
ആദ്യ കമന്റ് നേര്‍ വിപരീത അര്‍ഥമാണു നല്‍കുന്നത്.
unknown പറഞ്ഞതിനോട് 80%വും യോജിയ്ക്കുന്നു. ഊര്‍ജ്ജമേഖലയും ഇന്‍ഫ്രാസ്റ്റ്രക്ചറും അടിയന്തിരമായി വികസിപ്പിക്കുകയാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം. പത്ത് അണുബോംബുകള്‍ കൂടുതല്‍ ഉണ്ടാക്കണോ അതോ വൈദ്യുതി വേണോ എന്ന് ചോദിച്ചാല്‍ എനിക്ക് വൈദ്യുതി മതി എന്നെ ഞാന്‍ പറയൂ. ഒരു വെടിക്കുള്ള മരുന്നൊക്കെ ഇപ്പോള്‍ തന്നെ ഇന്ത്യുയുടെ സൈനിക റിയാക്ടറുകള്‍ക്കുണ്ടാവണം. ന്യൂക്ലിയര്‍ ഡിറ്റരന്‍സ് ആണല്ലോ നമ്മള്‍ ഉദ്ദേശിക്കുന്നത്. തോറിയം ടെക്നോളജി വികസനത്തിനെ പ്രതികൂലമായി ബാധിയ്ക്കുമോ എന്നുള്ളതാണ് എനിക്ക് കരാറിനെ പറ്റിയുള്ള ആശങ്ക.
ചൈനയെ കൌണ്ടര്‍ ബാലന്‍സ് ചെയ്യാന്‍ ഏഷ്യയില്‍ ഇന്ത്യ-ജപ്പാന്‍ അച്ചുതണ്ടാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് വ്യക്തമാണ്. പുടിനും പഴയ കെജിബിയുടെ പുതിയ രൂപമായ എഫ് എസ് ബിയിലെ ഓഫീസര്‍മാരും ഭരണ-സൈനിക-സാമ്പത്തിക ക്രമങ്ങള്‍ പൂര്‍ണ്ണമായും നിയന്തിയ്ക്കുന്ന റഷ്യ തുടര്‍ന്നും ഇന്ത്യയ്ക്ക് സഹായം നല്‍കിയെക്കാമെങ്കിലും ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പിന്റെ അനുവാദമില്ലാതെ ഏത് ന്യൂക്ലിയര്‍ ടെക്നോളജി കിട്ടിയാലും ഇന്ധനം കിട്ടാന്‍ പ്രയാസമാകും. 30 വര്‍ഷത്തെ നോണ്‍ പ്രോലിഫെറേഷന്‍ ചരിത്രത്തിന് നേരെ കണ്ണടച്ച് കൊണ്ടാണ് ഓസ്ട്രേലിയ അടക്കമുള്ള എന്‍ എസ് ജി ഇന്ത്യയ്ക്ക് യുറേനിയം നല്‍കാന്‍ തയ്യാറാകുന്നത്. ഇടയ്ക്കെങ്കിലും നമ്മള്‍ അല്‍പ്പം സ്വന്തം കാര്യം നോക്കി സ്വാര്‍ത്ഥരാകുന്നതില്‍ എനിക്ക് വിരോദ്ധമില്ല.
കൊള്ളാമല്ലോ ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നോ?
Post a Comment