ഒരു മലയാളി മൊണാലിസയാണെന്നു തോന്നിയോ എന്റെ ചിത്രം കണ്ടിട്ട്? എങ്കില്‍ ഞാന്‍ സായൂജ്യമടഞ്ഞു. ലിയോനാഡോ ആരാ മോന്; അങ്ങേരുടെ ലോകപ്രസിദ്ധചിത്രത്തിന്റെ മലയാളീകരണം എന്ന ക്രെഡിറ്റു മാത്രം മതി എനിക്ക്. എനിക്കു വേറെ ഒന്നും വേണ്ടായേ.
ഇല്ല ഞാന്‍ മൂടുകയില്ല. ആ തുള ആ മനോഹരിയുടെ ഹൃദയത്തിലേക്കുള്ള കവാടമാണ്. അതു ഞാന്‍ അടച്ചുമൂടുകയില്ല.
പിന്നെ ആഫ്രിക്കയില്‍ പെയിന്റും പയിന്റും വാഴും, വാഴണം, വാഴ്ത്തും.ഒരു പയിന്റു പെയിന്റു കൊണ്ടു വര്‍ണ്ണചിത്രങ്ങള്‍ വരക്കും എന്നിട്ട് അതു കണ്ണുകളാല്‍ കുടിച്ചു പൂസാവും.
1948 മേയ് മാസത്തില്‍ എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ എന്ന ദേശത്ത് ജനിച്ചു. പുതിയേടം ശക്തന് തമ്പുരാന് മെമ്മോറിയല്‍ സ്കൂള്‍ കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂള്‍ എന്നീ സ്കൂളുകളില്‍ പഠിച്ചതിനുശേഷം കാലടി ശ്രീശങ്കരാ കോളേജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.എറണാകുളം സെയ്ന്റ് ആല്‍ബര്‍ട് കോളേജില്‍ നിന്ന് എം എസ് സി പാസായി.
1975 ല്‍ ടാന്‍സാനിയായില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗം ലഭിച്ചു.1982 ല്‍ നൈജീരിയയില്‍ ഉദ്യോഗം കിട്ടി അങ്ങോട്ടു പോയി. ഏഴു കൊല്ലം നൈജീരിയയില്‍ വിദ്യാഭ്യാസവകുപ്പിലായിരുന്നു. പിന്നീട് ഒരു കൊല്ലം ലെസോത്തോയില്‍ ഉദ്യോഗം വഹിച്ചു. 1990 മുതല്‍ സൌത്ത് ആഫ്രിക്കയില്‍ ഉദ്യോഗം വഹിക്കുകയാണു.
ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ആഫ്രിക്കയില്‍ നിന്നു ജാവാ പ്രോഗ്രാമിങ്ങില്‍ ഒരു കോഴ്സ് പാസായി.
സമയം കിട്ടുമ്പോഴൊക്കെ ജാവാ പ്രോഗ്രാമില്‍ കൂടുതല്‍ അറിവു നേടാന്‍ ശ്രമിക്കുന്നു.
ചെറുപ്പം മുതലേ വി കെ എന്‍ കൃതികള്‍ വളരെ ഇഷ്ടമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ കൃതികള്‍ എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നിയിട്ടുണ്ട്.
18 comments:
പ്രിയ വായനക്കാരേ,
ഉദാരന്‍ മാസ്റ്റര്‍ അദ്ധ്യായം 13 എഴുതിക്കൊണ്ടിരിക്കുകയാണു.
അതിനിടെ ഒന്നു വരക്കണമെന്നു തോന്നി. അതിവിടെ പ്രസിദ്ധീകരിക്കുന്നു.
സസ്നേഹം
ആവനാഴി
നന്നായി അവനാഴീ...
എം എസ് പെയിന്റിനെ ഇങ്ങനെ കളിയാക്കണ്ട ട്ടോ
ദാ ഇതൊന്നു നോക്കിക്കേ
ഞാന്‍ ആ പടം വര കണ്ടു. ഈ മോണൊലിസയെ ഒക്കെ വരക്കാന്‍ ഇത്ര ഈസിയാ അല്ലേ
പ്രിയ സിയാ, കുതിരവട്ടാ
എന്റെ ചിത്രം കണ്ടതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.
ഞാനും മൊണാലിസയെ വരക്കുന്നതു കണ്ടു.
അല്‍ഭുതകരം തന്നെ!
ഇതിനൊക്കെ ആദ്യമായി വേണ്ടത് ഭാവനയും കലാപരമായ കഴിവുകളും ആണു. അതെല്ലാവര്ക്കുമില്ല. ചിലര്‍ അനുഗൃഹീതരാണു.
എന്നാല്‍ സ്ഥിരപരിശ്രമം കൊണ്ട് എല്ലാവര്ക്കും കുറെയൊക്കെ വരക്കാനും കഴിയും.
രവിവര്‍മ്മ, ഡിയോനാഡോ ദവിഞ്ചി ഇവരൊക്കെ അത്തരത്തില്‍ അനുഗൃഹീതരായ ചിത്രകാരന്മാരാണു.
ഒരു കാര്യം പറയട്ടെ: ഞാന്‍ സിയയുടെ ചിത്രങ്ങള്‍ കണ്ടു. അങ്ങ് ഒരു അനുഗൃഹീത ചിത്രകാരന് തന്നെയാണു.
സസ്നേഹം
ആവനാഴി
ആവനാഴിച്ചേട്ടാ..കൊള്ളാം കെട്ടാാ..
മറ്റെ മോണാലിസ സൂപ്പറ്
ഡിയര്‍ പ്രമോദ്,
ചിത്രം കണ്ടതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
സസ്നേഹം
ആവനാഴി
പ്രിയാ ആവനാഴി...
ചിത്രം കണ്ടു... നന്നായിരിക്കുന്നു...
തുടര്‍ന്നും വരയ്ക്കൂ... ഭാവുകങ്ങള്‍
സിയ പറഞ്ഞ ആ ലിങ്ക് കണ്ടു... അത്ഭുതകരം!
ആഹാ, ഇങ്ങനേം ഒരു കഴിവുണ്ടായിരുന്നാ....എന്നാ ഇനി കാര്ട്ടൂണിലേക്കിറങ്ങൂ....ഉദാരന്‍ മാഷേയും കൂട്ടി
പ്രിയ അഗ്രജന് & കുറുമാന്,
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി പറയട്ടെ.
ഇനിയും വരൂ.
സസ്നേഹം
ആവനാഴി.
ചാത്തനേറ്: മൊണാലിസ മലയാളി വേര്‍ഷനാ അല്ലേ?
ഓടോ: അത്യാവശ്യമായി ഒരു സഹായം അഭ്യര്‍ത്ഥിച്ച് ഒരു മെയില്‍ അയച്ചിരുന്നു.
സീനിയറേ..
പെയ്ന്റ് ഉപയോഗിച്ച് ഇങ്ങനേം വരക്കാമല്ലേ.......
ആ പെങ്കൊച്ചിന്റെ താടിയെന്താ ത്രികോണത്തില്‍ ഓട്ടയിട്ട മാതിരി വരച്ചത്...
അതൊന്ന് കൂട്ടിമുട്ടിക്കന്നേ.......
ഒരു കാര്യം കൂടി......
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പെയിന്റ് നിരോധിക്കണ്ട സമയം ആയി.......
[ശ്രദ്ധിക്കുക...പയിന്റ് അല്ലാ]
പേരില്ലാത്ത ടീച്ചറാ ഇത്?
ചാത്താ,
ഒരു മലയാളി മൊണാലിസയാണെന്നു തോന്നിയോ എന്റെ ചിത്രം കണ്ടിട്ട്? എങ്കില്‍ ഞാന്‍ സായൂജ്യമടഞ്ഞു. ലിയോനാഡോ ആരാ മോന്; അങ്ങേരുടെ ലോകപ്രസിദ്ധചിത്രത്തിന്റെ മലയാളീകരണം എന്ന ക്രെഡിറ്റു മാത്രം മതി എനിക്ക്. എനിക്കു വേറെ ഒന്നും വേണ്ടായേ.
സസ്നേഹം
ആവനാഴി
പ്രിയ സാന്‍ഡോസ്,
ഇല്ല ഞാന്‍ മൂടുകയില്ല. ആ തുള ആ മനോഹരിയുടെ ഹൃദയത്തിലേക്കുള്ള കവാടമാണ്. അതു ഞാന്‍ അടച്ചുമൂടുകയില്ല.
പിന്നെ ആഫ്രിക്കയില്‍ പെയിന്റും പയിന്റും വാഴും, വാഴണം, വാഴ്ത്തും.ഒരു പയിന്റു പെയിന്റു കൊണ്ടു വര്‍ണ്ണചിത്രങ്ങള്‍ വരക്കും എന്നിട്ട് അതു കണ്ണുകളാല്‍ കുടിച്ചു പൂസാവും.
സസ്നേഹം
ആവനാഴി
പ്രിയ കൈതമുള്‍,
കൈതമുള്ള് said:“പേരില്ലാത്ത ടീച്ചറാ ഇത്? ”
അങ്ങിനെ തറപ്പിച്ചങ്ങട്ടു ചോദിച്ചാല്‍ അല്ല എന്നു പറയാന്‍ മുട്ടു വിറക്കും! ;)
സസ്നേഹം
ആവനാഴി
മലയാളി മൊണാലിസയോ
ആഗ്രഹം കൊള്ളാല്ലോ ;)
പ്രിയ ആഷാ,
വന്നതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും നന്ദിയുണ്ട്.
ഇനിയും വരൂ.
സസ്നേഹം
ആവനാഴി
Post a Comment