Tuesday, April 3, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 9

‍സാഹിത്യാര്‍മാദങ്ങളുടെ കാലങ്ങളായി.

ഉദാരന്‍‍ മാസ്റ്റര്‍ സ്റ്റാഫ്‌ മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു: കോളേജു ഡേ പൊടിപൊടിക്കണം.

ശങ്കുണ്ണി മാഷ്‌ ചെയര്‍മാനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

അതിനു കീഴെ അനേകം സബ്‌കമ്മിറ്റികള്‍.

1. പ്രോഗ്രാം കമ്മിറ്റി

2. അഡ്‌ജൂഡിക്കേഷന്‍ കമ്മിറ്റി

3. ഫൈനാന്‍സ്‌ കമ്മിറ്റി

4. അക്കോമഡേഷന്‍ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി

5. സേഫ്റ്റി ആന്‍‌ഡ്‌ സെക്യൂരിറ്റി കമ്മിറ്റി

6. അഡ്വെര്‍ടൈസിംഗ്‌ കമ്മിറ്റി

മേല്‍പ്പറഞ്ഞ കമ്മിറ്റികള്‍ യഥാസമയം മീറ്റുചെയ്യുകയും അജണ്ടകള്‍ ചര്‍ച്ച ചെയ്ത്‌ മിനിറ്റെഴുതി ശങ്കുണ്ണിമാസ്റ്റര്‍ സമക്ഷം
സമര്‍പ്പിക്കുകയും ചെയ്തു.

ശങ്കുണ്ണി മാസ്റ്റര്‍ ഉദാരന്‍ മാസ്റ്ററെ വിവരം ധരിപ്പിച്ചു.

ഹിയറാര്‍ക്കി ലവലേശം തെറ്റിച്ചില്ല.

“അപ്പോള്‍ പ്രോഗ്രാം എന്തൊക്കെയാണു ശങ്കുണ്ണി മാഷെ?”

“കസേരകളി, കവിതാപാരായണം, അക്ഷരശ്ലോകമല്‍സരം, ശ്ലോകപ്രഹേളിക.”

"അഡ്ജൂഡിക്കേറ്റേഴ്സ്‌?"

ശങ്കുണ്ണി മാസ്റ്റര്‍ ഫയല്‍ തുറന്നു അഡ്‌ജൂഡിക്കേഷന്‍‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടു വായിച്ചു.

“അഡ്ജൂഡികേറ്റേഴ്സ് നാലു പേര്‍.”

മാസ്റ്റര്‍ ഓരോരുത്തരേയും കുറിച്ചു വിവരിച്ചു.

"അപ്പോള്‍ ഒന്നാമത്തെ ആള്‍ വലിയ കേമനാണല്ലേ?"

"അതെയതെ. സംസ്കൃതത്തിലാണു കൂടുതല്‍ വ്യുല്‍പ്പത്തി"

“മലയാളവും വഴങ്ങും.”

“പിന്നെ എന്തൊക്കെയാണു ആ വിദ്വാന്റെ ക്വാളിഫിക്കേഷന്‍സ്‌?”

“ജ്യോതിഷം, ഛന്ദശാസ്ത്രം, ഇവയിലൊക്കെ വലിയ വിദ്വാനാണെന്നാണു ഭാവം. തര്‍ക്കശാസ്ത്രത്തിലും വലിയ കേമനാണത്രേ"

“തര്‍‍ക്കം വിതര്‍ക്കം അവിതര്‍ക്കിതം എന്താ?”

“വിതര്‍ക്കത്തിലാണു സാമര്‍‌ത്ഥ്യം കൂടുതല്‍.”

“അപ്പോള്‍ ആ വിദ്വാന്റെ പാസ്റ്റൈംസ്‌?”

“ഭൂതകാലത്തെപ്പറ്റി പറഞ്ഞാല്‍....”

“അതല്ല മാഷെ, ഐ മെന്റ് ടൈം പാസ്സ്‌. അതായത്‌ ഒഴിവുസമയ വിനോദങ്ങള്‍?”

“സമസ്യാപൂരണമാണു.”

“എവിടെയാണു ആ വിദ്വാന്റെ വാസം?”

“ആദ്യം ഇന്ത്യന്‍ മഹാസമുദ്രം. പിന്നെ ആഫ്രിക്ക കയറി മറിഞ്ഞാല്‍ അറ്റ്ലാന്റിക്കാഴി.”

“അതിലാണോ വാസം?”

“അല്ല, അതും കടന്നു പോണം.”

“അപ്പോള്‍ അയാളെ കൊണ്ടു വരാന്‍ പുഷ്പക വിമാനം തന്നെ വേണ്ടി വരും എന്താ?”

“അതു അവൈലബിളല്ല.”

"ങൂം?"

“രാവണന്‍ കൊണ്ടു പോയിരിക്കുകയാണൂ. സീതയെ കിഡ്നാപ്പു ചെയ്യാന്‍‍.”

“പിന്നെന്താ വഴി?”

“അതു ഓര്‍ഗനൈസു ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അന്‍ഡ്‌ അക്കൊമഡേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.”

"അടുത്ത ആള്‍?”

“ഒരെഴുത്തുകാരനാണു. പുതിയതാണു.”

“എഴുത്തു മാത്രമേ ഒള്ളോ, അതോ വല്ലതും പബ്ലിഷ്‌ ചെയ്തിട്ടുണ്ടോ?”

“ഉണ്ട്‌. ഈയിടെ ഒരു ഗ്രന്ഥം പബ്ലിഷ്‌ ചെയ്തു. പക്ഷേ...”

"അതെന്താ, ഒരു പക്ഷേ?”

“സാധനം ഒരിടത്തും കിട്ടാനില്ല.”

“ങൂം?”

“ഇയ്യാളുടെ ഗ്രന്ഥം മാര്‍ക്കറ്റിലിറങ്ങിയാല്‍ മറ്റു പബ്ലിഷേഴ്സെല്ലാം പൂട്ടി കെട്ടി കാശിക്കുപോകേണ്ടി വരും.
അതുകൊണ്ട്‌ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ്‌ എല്ലാവരും കൂടി കോക്കസ്‌ കൂടി അയാളുടെ‌ പബ്ലിഷേഴ്സിനെ കാശുകൊടുത്തു ചാക്കിലാക്കി.”

“അത്ര കേമമാണോ അയാളുടെ ഗരിന്തം?”

“പ്രൊലിറ്റേറിയന്‍സിനു പിടിക്കും”

“എന്നു വച്ചാല്‍?”

“അധികവും ഒറ്റാലുപിടുത്തം പാമ്പിനിട്ടേറു തുടങ്ങിയ പ്രോളിറ്റേറിയന്‍ പെഴ്സ്പെക്റ്റീവാണു ഉടനീളം.”

“ഐ സീ. നൌ ബ്രീഫ് മി എബൌട് ദ നെക്സ്റ്റ് ഫെലാ.”

“അതും എഴുത്തുകാരന്‍ തന്നെ.”

“എനി പബ്ലിഷ്ഡ് വര്‍ക് ?”

“ഇല്ല.”

“എനി ഡിസ്റ്റിംഗ്വിഷിംഗ്‌ ഫീച്ചേഴ്സ്‌?”

“കഷണ്ടിയാണു.”

“മുഴുക്കഷണ്ടി?”

“അതെ.”

“ആറന്മുളക്കണ്ണാടി തോക്കുമോ?”

“തോറ്റോടും. നല്ല ബലാഗുളുച്യാദി മെല്ലെ തടവിക്കൊടുക്കേണ്ടി വരും.”

“അതിരിക്കട്ടെ. അയാളുടെ എഴുത്തെങ്ങിനെ?”

“ക്രൂരനാണൂ.”

'ങൂം?”

“ഒരു തമിഴത്തിയായിരുന്നു കഥാനായിക. തീവണ്ടി കേറ്റി കൊന്നു.”

“അതെന്താ?”

“ബംഗളദേശത്തുത്തുനിന്നു ഒരു ശെയ്ത്താന്‍ തമിഴു തിരിയണില്ല, കടവുളേ‍ കാപ്പാത്തുങ്കോ, മലയാളമാനാല്‍ റൊമ്പ തെരിയും എന്നു കിടന്നു അലറി വിളിച്ചു.”

“എന്നിട്ട്?”

“എന്നിട്ടെന്താ കഥ കഴിച്ചു, അത്രതന്നെ.”

“പിന്നെ ഒരു കൊഴന്തയുള്ളത്‌ ദേ ഈ നിന്ന നില്‍പ്പില്‍ വളര്‍ന്നു അജാനബാഹുവായി മലയാളത്തില്‍ ഡോക്റ്റരേറ്റ്‌ എടുത്തു. തോട്ടിലും പുഴയിലുമൊക്കെ ചുമ്മാ ചൂണ്ടയിട്ടു നടക്കുന്നു.”

“പിന്നെന്തൊക്കെയാണു അയാളെപ്പറ്റിയുള്ള അഡ്ഡീഷണല്‍ ഇന്‍ഫൊര്‍മേഷന്‍? ഐ മീന്‍ അഡ്ജൂഡികേറ്റര്‍.”

“കുറെക്കാലം യൂറോപ്പില്‍ തെണ്ടിത്തിരിഞ്ഞു നടന്നു. ഫ്രാഡുലന്റായി റെഫ്യൂജി സ്റ്റാറ്റസ്‌ തരാക്കാന്‍ പറ്റുമോ എന്നു നോക്കി. ഗോതമ്പുണ്ടയും കട്ടന്‍ കാപ്പിയും ധാരാളം കഴിച്ചു തണ്ടും തടിയുമായി.”

“എന്നിട്ടു കിട്ടിയില്ലെ?”

“അപ്പഴത്തേക്കും അയാളുടെ ലപ്പ്‌ ഡെല്‍ഹീക്കിടക്കുന്നതോര്‍ത്തു വല്ലാതെ ഫീലിങ്ങായിപ്പോയി.”

“എന്നിട്ട്?”

“പറഞ്ഞതൊക്കെ കള്ളമാണെന്നും, റെഫ്യൂജിയാവണ്ടാ എന്നും പറഞ്ഞു.”

“അപ്പൊള്‍ അയാളെ ശിക്ഷിച്ചില്ലേ? നുണ പറഞ്ഞതിനു.”

“സായിപ്പന്മാര്‍ ഡീസന്റു പാര്‍ട്ടീസാണൂ. കേരളത്തിലായിരുന്നെങ്കില്‍ മുട്ടുകാലു ആറാം വാരീക്കേറ്റിയേനെ.”

“എന്നിട്ട്‌?”

“എന്നിട്ടെന്താ? രണ്ടു സായിപ്പന്മാരു പോലീസുകാര്‍ അയാളെ അകമ്പടി സേവിച്ച്‌ ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടു.”

“എന്നിട്ട്‌ ലപ്പിനെ കെട്ടിയോ?”

“എവിടെ? അയാളു യൂറൊപ്പില്‍ തെണ്ടി നടക്കുമ്പോള്‍ അവളെ ആമ്പുള്ളേര് അടിച്ചോണ്ടു പോയി.”

“എന്നിട്ടോ?”

“കുറെ നാള്‍ ഡെല്‍ഹിയില്‍‍ നിലവിളിച്ചു നടന്നു. പിന്നെ നോവലെഴുത്തു തുടങ്ങി.”

“ദാറ്റ് ഈസ് ഗുഡ്.”

“ബ്രീഫ് മി എബൌട് തെ നെക്സ്റ്റ് ഗൈ.”

“പണി പെയിന്റിങ്ങാണെങ്കിലും കനമുള്ള ലേഖനങ്ങളെഴുതും.”

“പറയൂ. അയാം എക്സൈറ്റഡ്‌ ടു ഹിയര്‍.”

“പക്ഷെ ഡിപ്ലൊമസിയില്ല. നാക്കു ശരിയല്ല. കുരുത്തം കെട്ടവനാ.”

“യെസ്‌. ഗോ ഓണ്‍.”

“മുതലാളിമാര്‍ സാഹിത്യത്തൊഴിലാളികള്‍ തിരനോട്ടം നടത്തുന്ന സ്റ്റേജില്‍‍നിന്നു അയാളെ എടുത്ത്‌ ദൂരെയെറിഞ്ഞു.”

“എന്നിട്ട്?”

“കുറെക്കാലം അക്ഷരത്തൊഴിലാളികളുടെ വീടു തോറും കേറിയിറങ്ങി വല്യ വായിലേ കരഞ്ഞു.”

“എന്നിട്ട്‌ വല്ല വിശേഷവുമുണ്ടായോ?”

“നിലവിളി നിര്‍ത്താതെയായപ്പോള്‍ ചെവിയും തലയും കേള്‍ക്കണമല്ലോ എന്നു കരുതി മുതലാളിമാര്‍ വീണ്ടു കടത്തി വിട്ടു.”

"അതു നന്നായി."

"പക്ഷെ ഒരു കുഴപ്പം."

"അതെന്താ?"

“ആദ്യം പറഞ്ഞ അഡ്ജൂഡികേറ്റര്‍ക്കു ഇയാളെ കണ്ണെടുത്താല്‍ കണ്ടൂ കൂടാ.”

“അപ്പോള്‍ നമ്മുടെ പരിപാടികളുടെ അഡ്ജൂഡിക്കേഷന്‍‍ കുളമാവുമോ?”

“അതില്ല.”

“കാര്യം?”

“ഇയാള്‍ ഇപ്പോള്‍ പേരു മാറ്റിയാണു നടപ്പ്‌.”


“ശങ്കുണ്ണി മാഷേ, ഇനി അഡ്വെര്‍‌ടൈസിങ് ആന്‍‌ഡ് കമ്മ്യൂണിക്കേഷനെപ്പറ്റി ബ്രീഫ് ചെയ്യൂ.”

“പറ്റിയ ഒരു വിദ്വാനുണ്ട്.”

“ആരാണയാള്‍?”

“സാംസങ് തുടങ്ങിയ പെരിയ സെല്‍ഫോണ്‍ കമ്പനികള്‍ക്ക് അഡ്വര്‍‌ടൈസിങ്ങ് കമ്പൈന്‍ നടത്തിയിട്ടുണ്ടെന്നാണു അവകാശപ്പെടുന്നത്.”

“വാട് ആര്‍ ഹിസ് പാസ്റ്റൈംസ്?”

“കണ്ട കിളികളുടേയും കൃമികളുടെയുമൊക്കെ പടം പിടുത്തം.”

“അപ്പോള്‍ വെറും പടമാണല്ലേ? എനി അദര്‍ ക്വാളിറ്റീസ്?”

“ഭാരോദ്വഹനം. വലിയ പാറക്കഷണങ്ങള്‍ പുഷ്പം പോലെ പൊക്കിപ്പിടിച്ചുകൊണ്ടു നില്‍‌ക്കും.”

“അങ്ങിനെയോ? ഹനുമാന്‍ എന്താ?”

“രൂപസാദൃശ്യമാണെങ്കില്‍.....”

“ഐ ഡോണ്ട് മീന്‍ ദാറ്റ്. ആന്‍ഡ് ഐ വാണ ഡിസ്റ്റന്‍സ് മൈസെല്‍ഫ് ഫ്രം ദാറ്റ് സ്റ്റേറ്റ്മെന്റ്. ഐ വാസ് റെഫെറിങ്ങ് ടു മന്ധരപര്‍‌വത ദാറ്റ് ദ മങ്കി വാസ് കാരിയിങ്ങ് വെന്‍ ഹി വാസ് ആസ്ക്ഡ് ടു ഗെറ്റ് മൃതസജ്ജീവനി , ദ ലൈഫ് ഗിവിങ്ങ് മെഡിസിന്‍.”

“സോറി സര്‍. പിന്നെ ഒരു കുഴപ്പമേ ഉള്ളു.”

“എന്താണത്?”

“വാ തുറന്നാല്‍ തോന്ന്യവാസങ്ങള്‍ പറഞ്ഞുകളയും”

“അപ്പോള്‍ നമ്മുടെ മാന്യ സദസ്യരുടെ കൂടെ കൂട്ടാന്‍ കൊള്ളില്ല അല്ലേ?”

“ഇല്ല.”

“അപ്പോള്‍ നമ്മുടെ അഡ്വര്‍‌ടൈസിങ്ങ്?”

“അതിനു വഴിയുണ്ട്.”

“ങൂം?”

“അയാള്‍ മുറിയില്‍ നിന്നു പുറത്തു കടക്കാത്ത ഒരു സാഹചര്യം സൃഷ്ടിക്കണം. കുറെ പ്രാണികളെയും ഒരു ഡിജിറ്റലും കൊടുത്താല്‍ അവിടെയിരുന്നോളും.”

“വെബ് ക്യാം,നെറ്റ് തുടങ്ങിയ സങ്കേതങ്ങള്‍ വഴി അയാള്‍ നമ്മുടെ പയ്യന്‍‌മാരുമായി അഡ്വര്‍‌ടൈസിങ്ങ് സ്ട്രാറ്റെജി ഷെയര്‍ ചെയ്യട്ടെ, അല്ലേ?.”

“അതെ.”



കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉദാരന്‍ മാസ്റ്റര്‍ നിതരാം സം‌പ്രീതനായി.

“അപ്പോള്‍ ഇന്നേക്ക് കൃത്യം മുപ്പതാം ദിവസം കോളേജു ഡേ.”

കലക്കണം. കലക്കും. കലക്കിയിരിക്കും. കലക്കൂല്ലായിരിക്കുമോ?

“സൊ മാസ്റ്റര്‍, പ്ലീസ് ഗോ എഹെഡ്”

“ആദ്യം പ്രോഗ്രാം പ്രിന്റു ചെയ്യൂ. അഡ്ജൂഡികേറ്റേഴ്സിന്റെ പ്ലെയിന്‍ ബസ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉടന്‍ സോര്‍ട് ഔട് ചെയ്യൂ. എര്‍ണാകുളത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ റിസര്‍‌വു ചെയ്തോളൂ. I want them to be wined, dined and accommodated in style and sophistication."

അപ്പോള്‍ മാസ്റ്റര്‍ക്കു മൂത്രശങ്കയുണ്ടായി.

മറ്റതിനും ആശ ജനിച്ചു.

ഉടന്‍, ഇപ്പോള്‍ വരാം മാഷേ എന്നു പറഞ്ഞുകൊണ്ടു ചവര്‍ലെറ്റില്‍ കയറി ഉദാരന്‍ മാസ്റ്റര്‍ ദക്ഷിണപൂര്‍‌വേഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു.

..................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

20 comments:

ആവനാഴി said...

സുഹൃത്തുക്കളെ,

ഉദ്ദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 9 പൂര്‍ത്തിയായി.

ഇവിടെ പോസ്റ്റുന്നു.

നന്ദി. നമസ്കാരം.

സസ്നേഹം

ആവനാഴി.

Kaithamullu said...

മാഷേ, ഞാനാ ആദ്യം.

പദപ്രശ്നപൂരണം പോലെ ഓരോ വിദ്വാന്മാരേയും പെറുക്കി പെറുക്കി (സാധാരണ പെറുക്കിയല്ലാ,ട്ടോ)
എടുത്തുകൊണ്ടീരിക്ക്യാ...

എന്തായാലും ആദ്യം കുറുജിക്ക് ഫോണ്‍ ചെയ്തിട്ട് തന്നെ ബാക്കി കാര്യം.

(“അധികവും ഒറ്റാലുപിടുത്തം പാമ്പിനിട്ടേറു തുടങ്ങിയ പ്രോളിറ്റേറിയന്‍ പെഴ്സ്പെക്റ്റീവാണു ഉടനീളം.” - ഇത് മനസ്സില്‍ തങ്ങി നില്‍ക്കുന്നു)


പിന്നെ കാ‍ണാം!

Mubarak Merchant said...

ഹഹഹഹ
ഇതിലിനി വീഴാന്‍ പോകുന്ന കമന്റുകളോര്‍ത്ത് ഇപ്പളേ ഉദരം കുലുക്കി ചിരി തുടങ്ങി. ഹഹഹ

കുറുമാന്‍ said...

ആവനാഴി മാഷെ, ആ കാലുകള്‍ ചേര്‍ത്തു വക്കൂ. ഒന്നു സാഷ്ടാംഗം പ്രണമിക്കട്ടെ.

ഇനിക്കു വയ്യ രാഘവേട്ടാ, ചിരിച്ചു മറിഞ്ഞു. ഇതാണു ഹ്യൂമര്‍ സെന്‍സ്...ഇതു തന്നെ, ഇതു മാത്രം. കൊടുകൈ.

വേണു venu said...

ഹാഹാ..കൊള്ളാം മാഷേ.:)

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: "ബംഗളദേശത്തുത്തുനിന്നു ഒരു ശെയ്ത്താന്‍......"--- അല്ല കുട്ടിശെയ്ത്താന്‍ ...പാവല്ലേ ഒന്നു കല്ലെറിഞ്ഞതിനു അവനെ ഇങ്ങനെ വടിയെടുത്ത് വീക്കും ന്ന് കരുതീല....ങീ ഹി ങീ ഹി...

ചാത്തന്‍ പറന്നേ...


ഓടോ:
കുറു അണ്ണോ ദേ കണ്ടാ.. മുത്തൂനെ മലയാളി ആക്കിയതു ചാത്തന്റെ കുറ്റായീ...

Unknown said...

വായിച്ചു.

കിട്ടാനുള്ളത് വാങ്ങിച്ചോളൂ. :-)

asdfasdf asfdasdf said...

ഉടന്‍, ഇപ്പോള്‍ വരാം മാഷേ എന്നു പറഞ്ഞുകൊണ്ടു ചവര്‍ലെറ്റില്‍ കയറി ഉദാരന്‍ മാസ്റ്റര്‍ ദക്ഷിണപൂര്‍‌വേഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു.

ആ ചൂട്ട് കെടാതെ ഞങ്ങള്‍ സൂക്ഷിക്കും. അവിടത്തെ സഫാരി ഗിരിഗിരി ഇവിടെ നടക്കില്ല ആവനാഴീ‍..

കിണ്ണന്‍, മാഷേ നമിച്ചു.

ആവനാഴി said...

പ്രിയപ്പെട്ട
കൈതമുള്‍ജി,
ഇക്കാസ്ജി ആനന്ദ്ജി (ആനന്ദഭരിതന്‍‌ജിയായ ഇക്കാസ്ജി അല്ലേ?),
കുറുമാന്‍‌ജി,
വേണുമാഷ്ജി,
കുട്ടിച്ചാത്തന്‍‌ജി,
ദില്‍ബാസുരന്‍‌ജി,
കുട്ടന്‍ മേനോന്‍‌ജി.

എനിക്കു നിങ്ങളോടേവരോടുമുള്ള നന്ദി പ്രകാശിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.ഐ മീന്‍, നൊ എമൌണ്ട് ഓഫ് വേര്‍‌ഡ്സ് കാന്‍ സഫ്ഫിഷ്യന്റ്ലി ആന്‍ഡ് അഡിക്വേറ്റ്ലി ഗീവ് എക്സ്പ്രഷന്‍ ടു മൈ ഗ്രാറ്റിറ്റ്യൂഡ്.

പ്ലീസ് കം എഗൈന്‍. ഐ ആം വര്‍കിംഗ് ഓണ്‍ ദ നെക്സ്റ്റ് ചാപ്റ്റര്‍. വണ്‍സ് കമ്പ്ലീറ്റഡ് ഇറ്റ് വില്‍ ബി പോസ്റ്റഡ്.

മേ ഐ വിഷ് യു ആള്‍ എ വണ്‍‌‍ഡര്‍ഫുള്‍ ഈസ്റ്റര്‍. എന്‍‌ജോയ് ഇറ്റ് വിത്ത് ഫാമിലി ആന്‍‌ഡ് ഫ്രണ്‍‌ഡ്സ്. ആന്‍‌ഡ് ഫില്‍ യുവര്‍ ഹാര്‍ട്സ് വിത്ത് ഫീലിങ്സ് ഓഫ് കമ്പാഷന്‍ ആന്‍ഡ് എമ്പതി ആന്‍‌ഡ് തോട്സ് ഫോര്‍ ദ ഡൌണ്ട്രോഡണ്‍.

മേ യു ബി ബ്ലെസ്സ്ഡ് ആന്‍ഡ് മേ യു എന്‍‌ജോയ് ആള്‍ ദാറ്റ് ഈസ് ഗുഡ് ദ സീസണ്‍ ഈസ് ഗോയിംഗ് ടു ഷവര്‍‌ യു വിത്ത്.

വിത് റിഗാര്‍‌ഡ്സ്

ആവനാഴി.

Kaithamullu said...

പണ്ട് പട്ടര് തന്നെ തെറിപറഞ്ഞോനോട് പറഞ്ഞ പോലെ :മാഷേ, ദേ, ഇങ്ങ്‌ട് പറഞ്ഞത്രേം പിന്നെ അതിന്റെരെട്ടീം കൂടി അങ്ങട്ടും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “എനിക്കു നിങ്ങളോടേവരോടുമുള്ള നന്ദി പ്രകാശിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല“

ബാക്കി വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി..

ഒരു തിരുത്ത്: “പ്രകാശിപ്പിക്കാന്‍ മലയാളത്തില്‍ വാക്കുകള്‍ കിട്ടുന്നില്ല“

ഇന്നേവരെ മാഷുടെ തലയില്‍ കയറി നിരങ്ങിയ അതേ സ്വാതന്ത്ര്യത്തോടെ ഒരേ ഒരു വാചകം -- അപ്രതീക്ഷിതമായിപ്പോയീ ഈ സായിപ്പിന്റെ ഭാഷേലെ പ്രകടനം

qw_er_ty

സുന്ദരന്‍ said...

ആവനാഴി മാഷെ...
മാഷിന്റെ റേഞ്ച് അപാരംതന്നെ...

ഉദാരന്‍ മാസ്റ്റര്‍ നീണാല്‍ വാഴട്ടെ..

ആവനാഴി said...

പ്രിയ കൈതമുള്‍,

അതാപ്പെ നന്നായെ. അല്ല, ഈ പട്ടരെപ്പറ്റി പറഞ്ഞപ്പഴാ ഞാനോര്‍ത്തത്.

സ്കൂളിന്റെ പടി കാണാത്ത പട്ടരാണെങ്കിലും ‍ സംസാരിക്കുമ്പോള്‍ കുറെ ഇംഗ്ലീഷ് വാക്കുകള്‍ കുത്തിക്കേറ്റിയിരിക്കും. എന്തായിരിക്കാം അങ്ങനെ?

ഈയിടെ ഇവിടെ ടെലിവിഷനില്‍ ജോലിയുള്ള ഒരു തരുണിയെ പോലീസ് പിടിച്ചു. കാരണം? 186 കിലോമീറ്റര്‍ സ്പീഡില്‍ കാറോടിച്ചു.മാക്സിമും ഓടിക്കാവുന്ന സ്പീഡ് 120 കിലോമീറ്ററും!

ആ സ്ത്രീ പറഞ്ഞു:“മൈ ഗോഡ്, ഞാന്‍ 186 ല്‍ പോയെന്നോ? 120 കഴിഞ്ഞുവെന്നു ഞാന്‍ അറിഞ്ഞേയില്ല കേട്ടോ? ഓ മൈ ഗോഡ്!”

അതു തന്നെയാ എനിക്കും പറ്റിയത്. മലയാളത്തില്‍ എഴുതിവന്നു. അതു പിന്നെ ഇംഗ്ലീഷിലേക്കു വഴി മാറിപ്പോയതെങ്ങനെയെന്നാ ഞാനും ആലോചിക്കുന്നത്. ഓ മൈ ഗോഡ്!

പിന്നെ പ്രിയ കൈതമുള്‍ അദ്ധ്യായം 10 മുഴുമിപ്പിച്ചു. ഉടന്‍ പോസ്റ്റാം.

നന്ദി. ഇനിയും വരൂ.

സസ്നേഹം
ആവനാഴി.

ആവനാഴി said...

പ്രിയ കുട്ടിച്ചാത്താ,

പിടി കിട്ടി, പിടി കിട്ടി കൊരട്ടി എന്തെന്നു പിടി കിട്ടി.

വീണ്ടും വന്നല്ലോ. സന്തോഷമായി.

തലയിലിരുന്നു നിരങ്ങൂ. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ കുട്ടിച്ചാത്തനു തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാ ഞാന്‍ അതു കൊടുക്കേണ്ടൂ. പറയൂ, ഉം പറയൂ.

സസ്നേഹം
ആവനാഴി

ആവനാഴി said...

ഹായ് സുന്ദര്‍,

വന്നതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും എന്റെ അഗാധമായ നന്ദി.

ഇനിയും വരൂ.

സസ്നേഹം
ആവനാഴി.

ഗ്രീഷ്മയുടെ ലോകം said...

“അയാള്‍ മുറിയില്‍ നിന്നു പുറത്തു കടക്കാത്ത ഒരു സാഹചര്യം സൃഷ്ടിക്കണം. കുറെ പ്രാണികളെയും ഒരു ഡിജിറ്റലും കൊടുത്താല്‍ അവിടെയിരുന്നോളും.കൂടെ കുറെ ആഭാസ പുസ്പ്പങ്ങളും കൊടുക്കാം.”

ഗുരോ,
നമ്മുടെ വയറ്റിപ്പിഴപ്പ് മുട്ടിക്കല്ലേ;
അറ(റി)ഞ്ഞ് ചിരിച്ചു.
കലക്കിട്ട്ണ്ട്.

കാളിയമ്പി said...

ഉദാരന്‍..അല്ല ആവനാഴിമാഷേ..അസാധ്യം തന്നെ..അസാധ്യം..ഇതാണ് ഹാസ്യം..തകര്‍പ്പനായിട്ടുണ്ട്..:)

കൈതമുള്ള് പറഞ്ഞപോലെ

“അധികവും ഒറ്റാലുപിടുത്തം പാമ്പിനിട്ടേറു തുടങ്ങിയ പ്രോളിറ്റേറിയന്‍ പെഴ്സ്പെക്റ്റീവാണു ഉടനീളം.” തന്നെ ക്ലാസിക് നിരീക്ഷണം:)

ദേവന്‍ said...

ആവനാഴി മാഷേ,
ഉദാരവൃത്തം ഇന്നാണു വായിച്ചത്‌. ഘംഭീരമായി മുന്നോട്ട്‌ പോകുന്നുണ്ട്‌.

ഈ എപ്പിഡോസ്‌ വായിച്ച്‌ ചിരിച്ചു പണ്ടാരടങ്ങി.

ആവനാഴി said...

പ്രിയ മണീ, അംബീ, ദേവന്‍

ഇപ്പോഴാണു നിങ്ങളുടെ കമന്റുകള്‍ കണ്ടത്.

വായിച്ചതിലും കമന്റിയതിലും വലിയ നന്ദിയുണ്ട്.

ഞാന്‍ അദ്ധ്യായം 10 പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിച്ചുനോക്കുമല്ലോ.

സസ്നേഹം
ആവനാഴി

മുസ്തഫ|musthapha said...

ഹഹഹഹ... ആവനാഴി...

നല്ല സൊയമ്പന്‍ സാധനം :)

കലക്കന്‍ :)

 

hit counter
Buy.com Coupon Code