Tuesday, April 24, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 13

കോളേജു ഡേ അടുത്തു വരുന്തോറും ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം പോരെന്നു തോന്നി. പത്രസമ്മേളനങ്ങള്‍, വരാന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ച് ഒരു സ്നീക് പ്രിവ്യൂ കിട്ടാന്‍ ഓങ്ങി നടക്കുന്ന ജേര്‍ണലിസ്റ്റുകള്‍, നനാഭാഗത്തുനിന്നും വിജയാശംസകള്‍ , ടിച്ചറിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍... എപ്പോഴും മാസ്റ്റരുടെ മുറിയില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു.

സ്വിവെല്‍ ചെയറിലിരുന്നു മാസ്റ്റര്‍ അന്നത്തെ പത്രങ്ങള്‍ മറിച്ചു നോക്കി.വരാന്‍ പോകുന്ന കോളേജു ഡേയെക്കുറിച്ചുള്ള ചൂടേറിയ വാര്‍ത്തകള്‍. സൌന്ദര്യത്തിടമ്പായ ടിച്ചറെക്കുറിച്ചുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍.

വെറും പത്തുകൊല്ലം മുമ്പു സ്ഥാപിച്ച തന്റെ ട്യൂടോറിയല്‍ കോളേജു വളര്‍ന്ന് ഇന്നു താന്‍ ഒരു മള്‍ടൈ മില്യനെയറായിരിക്കുന്നു. ഓര്‍ത്തപ്പോള്‍‍ ജിയോപോളിറ്റിക്കല്‍ ബൌണ്ഡറിക്കപ്പുറം കയ്യാളിനില്‍ക്കുന്ന രതിസുഖസാരമേയമായ ഒരു കോമ്പ്ലക്സിക യുഫോറിയ.ഹോ, എന്തൊരു കോരിത്തരിപ്പ്! ഉള്ളം കൈയിലും നെറുകം തലയിലും രോമങ്ങള്‍ എഴുന്നു നിന്നു. ജെല്‍ പുരട്ടിയ മാതിരി.

അപ്പോള്‍ ഫോണ്‍ ശബ്ദിച്ചു.

“ഗുഡ് മോണിംഗ്, മാസ്റ്റര്‍. വെങ്കടാചലപതി ഹിയര്‍”

ടാജ് ഇന്റര്‍കോണ്ടിനെന്റലിന്റെ മാനേജര്‍.

“വെരി ഗുഡ് മോണീംഗ് മി. ചലപതി”

“പിന്നെ മാസ്റ്റര്‍, ഉങ്കളെ പാക്കലേ മുടിയാത്. ലോങ് ടൈം നോ സീ”

“ഇന്നേക്കു പത്താം‍ നാള്‍ കാളേജ് ഡേ. റൊമ്പം ബിസി താന്‍.”

“ങൂം. പെപ്പര്‍ കീപ്പറുകളിലെല്ലാം അതു തന്നെ വാര്‍ത്തൈ. ഐ സാ ദ ടീച്ചര്‍ ഓണ്‍‍ ദ ബില്‍ബോഡ്സ്. പ്രമാദമാനമാന സൌന്ദര്യം. എനിക്കുമൊരാശൈ.”

മാസത്തില്‍ രണ്ടു തവണയെങ്കിലും മാസ്റ്റര്‍ ടാജില്‍ ഡിന്നറിനു പോകാറുണ്ട്. ആ പതിവു മുടങ്ങി. രണ്ടു മാസം മുമ്പ് അവിടെ സംഘടിപ്പിച്ച ഇറ്റാലിയന്‍ ഫുദ് ഫെസ്റ്റിവലിനു പോയതിനു ശേഷം അങ്ങോട്ടു തിരിഞ്ഞു നോക്കാന്‍ പറ്റിയിട്ടില്ല.

വെങ്കിടാചലപതി തുടര്‍ന്നു.

“ഇപ്പോള്‍ ഫോണ്‍ പണ്ണിയത് ഒരു ഇമ്പോര്‍ട്ടന്റ് മാട്ടര്‍ പറയാനാണ്”

“പറയൂ”

“ഈ സാറ്റര്‍‌ഡേ നൈറ്റില്‍ ഒറു ഗസല്‍ സന്ധ്യ. ഉങ്കളുക്ക് ഗസല്‍ കിസലൊക്കെ റൊമ്പം ഇന്‍‌റ്ററസ്റ്റ്. അല്ലവാ?”

“താങ്ക് യൂ വെങ്കിട്. കൌണ്ട് മി ഇന്‍”

തിരക്കുകള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന ഈ സമയത്ത് ഒരു എന്റര്‍ടെയിന്‍‌മെന്റ് കൊള്ളാം. എ സ്റ്റ്രാറ്റെജിക് എസ്കപ്പേഡ് ഫ്രം ദ ബസ്‌ല്‍ ആന്‍‌ഡ് ഹസ്‌ല്‍ റ്റു റിചാര്‍ജ് ദ മൈന്‍ഡ് ആന്‍‌ഡ് സ്പിരിറ്റ്സ്.

യെസ് ദ സ്പിരിറ്റ്സ്

....................

നിയോണ്‍ ബള്‍ബുകളുടെ നീലവെളിച്ചത്തില്‍ മാസ്റ്റരുടെ ചവര്‍ലെറ്റ് ഇന്റര്‍കോണ്ടിനെന്റലിന്റെ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തി ഷോഫര്‍ പിറകിലത്തെ വാതില്‍ ഉപചാരപൂര്‍‌വം തുറന്നു പിടിച്ചു.

പാര്‍കിങ് ലോട് മുഴുവന്‍ മെഴ്സീഡെസ് ബെന്‍സ്, ഹോണ്ട, ഹണ്ടയ്, മേസ്ഡ, ഫെറാറി, ലംബോര്‍ജീനി, മസെരാറ്റി, മയൂരാക്ഷി തുടങ്ങിയ തടികളാലാവലീലോഭനീയമായിരുന്നു.

മാനേജര്‍ മാസ്റ്ററെ ഹോട്ടലിന്റെ മൂന്നാം നിലയിലേക്കു കൊണ്ടുപോയി.

ചിത്രങ്ങള്‍ കൊത്തിയ ഒരു വലിയ വാതില്‍ തുറന്നു അദ്ദേഹത്തെ ഗസല്‍ മുറിയിലേക്കു സ്വാഗതം ചെയ്തു.

നിറയെ കാര്‍പറ്റു വിരിച്ച മുറിയില്‍ ചുമരിനോടു ചേര്‍ന്ന് വെള്ളവിരിച്ചതില്‍ നിരത്തിയിട്ടിരുന്ന തടിച്ചുരുണ്ട തലയിണകളില്‍ നഗരത്തിലെ വെളുത്തു ചുവന്ന കുടവയറന്‍‌മാരായ ഉത്തരേന്ത്യന്‍ വണിക്കുകള്‍ നിതരാം ചാരിക്കിടന്നു. അവരുടെ കൈവിരലുകളില്‍ നവരത്ന മോതിരങ്ങളും കണ്ഠങ്ങളില്‍ തടിച്ച സ്വര്‍ണ്ണമാലകളുമുണ്ടായിരുന്നു.‍‍

തലയില്‍ ചുവന്ന ടര്‍ബനും അര്‍മാനിയുടെ കറുത്ത ത്രീപീസ് സൂട്ടും ധരിച്ച നാല്‍‍പ്പതിനോടടുത്തു പ്രായം തോന്നുന്ന ഒരു സിക്കുകാരന്റെ സമീപം മാസ്റ്റര്‍ ഉപവിഷ്ടനായി.

മന്ദ്രമധുരമായ ഉപകരണസംഗീതം തബലയുടെ താളലയങ്ങളോടൊപ്പം അവിടം നിറഞ്ഞു തുളുമ്പി.

“ധന്യവാദ്” സിക്കുകാരന്‍ മാസ്റ്റരെ അഭിവാദനം ചെയ്തു.

“ധന്യവാദ്. ആപ് കൈസാ ഹൈ?”

“ബഹുത് ശുക്രിയാ”

“ക്യാ ആപ് പഞ്ചാബ് സേ ഹൈ?”

“ചണ്ഡിഗാര്‍ സേ. ബിജിനസ് കേലിയെ ഇസ് ശഹര്‍ മെം ആയാ.”

“അഛാ”

“ബൈ ദ വേ, ആപ്?

“ഏക് കാളിജ് കാ പ്രിന്‍സിപ്പല്‍ ഹൂം”

“ബഹുത് മജാ ഹോ ജായേഗാ മാസ്റ്റര്‍ജീ. ബഹുത് മജാ ഹോ ജായെഗാ. ഇസ് ഗസല്‍ കീ നര്‍ത്തകീ ഖുബ് സൂരത് ഹൈ”സിക്കുകാരന്‍ വര്‍ണ്ണിച്ചു.

ചുവന്ന തൊപ്പിയും കറുത്ത ഷെര്‍വാണിയും ധരിച്ച വെള്ളത്താടിക്കാരനായ ഗായകന്‍ ഹാര്‍മ്മോണിയത്തിന്റെ സ്വരമാധുരിയില്‍ പ്രേമനൈരാശ്യംകൊണ്ട് മദ്യത്തിനടിമപ്പെട്ട ഒരു കാമുകന്റെ ഗസല്‍ ആലപിച്ചു.

“ശരാബ് പിയാ മേനേ,.. മേനേ പിയാ ബഹുത്.. തെരീ ആംഖോ കേ താരോം കോ സോച് കര്‍....”

വിരഹാര്‍ത്തനായ കാമുകന്റെ നിശിതവും അമൂര്‍ത്തവുമായ വേദനയെ കൈകളില്‍ കങ്കണങ്ങളും, അരയില്‍ സ്വര്‍ണ്ണനൂപുരവും കണ്ണുകളില്‍ സുറുമയും,തലയില്‍ ദുപ്പട്ടയും ധരിച്ച മനോമോഹിനിയായ യുവനര്‍ത്തകി നാട്യരൂപത്തിലും ഭാവഹാദികളാലും അഭിനയിച്ചതുകണ്ട് വണിക്കുകള്‍ വാഹ്, വാഹ് എന്നു വിളീച്ചു പറഞ്ഞു.

അപ്പോള്‍ മാസ്റ്റര്‍ ഗസലിന്റെ ഒരു ശീലങ്ങു കാച്ചി.

“ഇസ് ദുനിയാ മേം ദര്‍ദ് ഹൈ, .....പ്രേമ് കാ ദര്‍ദ്.........
തേരീ യാദോം കീ ബാരാത് മേം മേരാ മന്‍ ചില്ലാത്താ ചില്ലാത്താ രഹേ.”

എന്നിട്ട് കൈ വായുവില്‍ ചുഴറ്റി തന്റെ സങ്കല്‍പ്പ കാമുകിയെ വിളിച്ചു.

“ആയിയേ മേരെ പാസ്, ഓ മേരേ പാസ് ,...... മേരേ പാസ്
ആയിയേ....മേരേ ദര്‍ദ് കോ നിഫായിയേ....”

നര്‍ത്തകി മദജലം പൊടിയുന്ന കണ്ണുകളോടെ ഒരു മാന്‍പേട കണക്കെ മാസ്റ്റരുടെ അടുത്തേക്കു കൈകള്‍ നീട്ടി ഒഴുകിയൊഴുകി വന്നു.

മാസ്റ്റര്‍ തന്റെ ഗളത്തിലണിഞ്ഞിരുന്ന പവിഴമാല ഊരി അവളുടെ കളകണ്ഠത്തിലണിയിച്ചു.

നര്‍ത്തകിയാകട്ടെ വളരെ ഭവ്യതയോടെ കുനിഞ്ഞ് ഇടതുകൈത്തലത്താല്‍ വലതുകൈത്തലത്തെ മറച്ച് വലതുകൈപ്പത്തി ചൂണ്ടുകള്‍ക്കു മീതെ ഉയര്‍ത്തി ആദാബ് , ആദാബ് എന്നുച്ചരിച്ച് പിന്‍‌വാങ്ങി.

സിക്കുകാരനും വിട്ടു കൊടുത്തില്ല.

അയാള്‍‍ തന്റെ വലം കയ്യുയര്‍ത്തി പാടി.

“തേരീ ഇന്തസാര്‍ കര്‍തേ കര്‍തേ മെരേ ആംഖോം സെ നിംദ് കീ ചിഡായീ ദൂര്‍ ചലീ...
ദൂര്‍ ഹീ ചലീ...................

തേരെ ബിനാ ഇസ് ജിന്ദഗീ ശൂന്യ് ഹേ ...

ഇസ് ജിന്ദഗീ , ഓ ഇസ് ജിന്ദഗീ ... ശൂന്യ് ഹേ....
ചിഡായി ചലാ ഹുവാ പഞ്ജര്‍‍ കാ തരഹ്..... ”

കയ്യില്‍ തൂങ്ങിക്കിടന്നിരുന്ന പുഷ്പഹാരത്തില്‍ നിന്നു കുറെ മൊട്ടുകള്‍ അടര്‍ത്തി അയാള്‍ നര്‍ത്തകിയുടെ നേരെ എറിഞ്ഞു.

നര്‍ത്തകിയാകട്ടെ തന്റെ എടുപ്പ് വെട്ടിച്ചുകൊണ്ട് അയാളുടെ മുഖം തൊട്ടു തോട്ടില്ല എന്ന മട്ടില്‍ പോസു ചെയ്തു. അയാള്‍ തന്റെ പോക്കറ്റില്‍ നിന്നു കുറെ അഞ്ഞൂറിന്റെ നോട്ടുകള്‍ വാരി അവളുടെ എളിയില്‍ തിരുകി വച്ചു.

അവള്‍ രണ്ടു കൈ കൊണ്ടു അയാളുടെ മുഖം ഉഴിഞ്ഞ് തന്റെ തലക്കിരുവശങ്ങളിലും വച്ചു ഞൊടിച്ചു.

ഷെഹണായിയുടെ വിഷാദ നാദത്തോടൊപ്പം തബലയുടേയും ഹാര്‍മ്മോണിയത്തിന്റേയും നാദലഹരി.

“പ്രേമത്തിടമ്പേ നീ എന്റെ ശാലീന ഗ്രാമ വീഥിയില്‍ , വന്നു ചേര്‍ന്നൊരു പാല്‍ക്കാരിയല്ലയോ?
നിന്‍ രാഗപരാഗരേണുക്കളെന്നധരത്തില്‍ മുത്തുവാന്‍, വന്നു ഞാന്‍ നിന്‍ സവിധത്തിലെന്നെക്കൈവിടാതെന്റെ യോമലേ..“

ഉദാരന്‍ മാസ്റ്റര്‍ തന്റെ രാഗലോലുപത മലയാളത്തിലേക്കു തട്ടകം മാറ്റി.

ഷെഹണായിയും പക്കമേളങ്ങളും ആ വിഷാദരാഗമീമാംസക്കകമ്പടിയേകി.

സിക്കുകാരനും വിട്ടുകൊടുത്തില്ല.

“നിന്‍‌ മാറിലെക്കൊച്ചുതാമരമൊട്ടുകള്‍ എന്‍ പ്രേമസൌഭഗപ്പൊയ്കയില്‍ കണ്ടതോ?
തൊണ്ടിപ്പഴങ്ങള്‍തോറ്റോടുന്നധരങ്ങള്‍ എന്നധരങ്ങളില്‍ച്ചേര്‍ത്തുമുത്തീടുമോ?
നിന്നെ ഞാന്‍ കാത്തിരിക്കുന്നൂ വികാരപുഷ്പങ്ങള്‍ വിടര്‍ന്നയീസന്ധ്യയിലോമനേ
കാത്തിരിക്കുന്നു ഈ കല്‍പ്പടവില്‍ ഞ്യങ്ങ കാത്തിരിക്കുന്നു നീ ക്യാട്ടല്ല് ക്വാമളം.....”

അപ്പോള്‍ നര്‍ത്തകി ധരികിട ധ, ധരികിട ധ എന്ന വായ്ത്താരിക്കൊപ്പം പാദങ്ങള്‍ ചലിപ്പിച്ചുകൊണ്ട് പനിനീര്‍പ്പൂക്കള്‍ നിറച്ച ഒരു വെള്ളിത്താലം ഉദാരന്‍ മാസ്റ്റരുടെ മുമ്പില്‍ സമര്‍പ്പിച്ചു പിന്‍‌വാങ്ങി.

പുഷ്പങ്ങള്‍ക്കിടയില്‍ തിരുകി വച്ചിരുന്ന N എന്നു മോണോഗ്രാം ചെയ്തിരുന്ന കാര്‍ഡ് മാസ്റ്റരുടെ ശ്രദ്ധയില്‍പ്പെട്ടു.

അതു നസീര്‍വര്‍മ്മ കൊടുത്തുവിട്ടതായിരുന്നു.

മാസ്റ്റര്‍ കാര്‍ഡില്‍ നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ടു വികസിതമായി.

തൊട്ടടുത്തിരിക്കുന്ന സിക്കുകാരന്‍ ശിലാധറാണു!

ആ കാര്‍ഡ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകിയ ശേഷം മാസ്റ്റര്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നു തന്റെ നെയിം കാര്‍ഡെടുത്ത് സിക്കുകാരനു നീട്ടി.

“വാട്ട് എ പ്ലസന്റ് സര്‍പ്രൈസ്, ഉദാരന്‍ മാസ്റ്റര്‍!”

സിക്കുകാരനു തന്റെ ആശ്ചര്യം അടക്കാന്‍ കഴിഞ്ഞില്ല.

“പെര്‍ഫക്റ്റ് ഡിസ്ഗൈസ്. ബട് വൈ?”

മാസ്റ്റര്‍ ആരാഞ്ഞു.

“പറയാം. ഇറ്റ് ഈസ് എ ലോങ് സ്റ്റോറി. ബട് ഐ വില്‍ ടെല്‍ യു. ലേറ്റര്‍”

“ദാറ്റ് ഈസ് ഒകെ.”

അപ്പോഴേക്കും ഗസല്‍ പ്രോഗ്രം പരിസമാപ്തിയിലെത്തിയിരുന്നു.

“അപ്പോള്‍ താമസം. വേര്‍‍ ഡു യു സ്റ്റേ?”

“ലേ മെറിഡിയന്‍” ശിലാധര്‍ മൊഴിഞ്ഞു.

പിറ്റേന്ന് ലെ മെറിഡിയനില്‍ നടക്കാന്‍ പോകുന്ന അനിമേഷന്‍ സോഫ്റ്റ്വെയര്‍ ഡവലപ്പേഴ്സിന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാനാണു ശിലാധര്‍ വന്നത്.ഹോളിവുഡ്ഡിലെ സിഹങ്ങളും അതില്‍ പങ്കെടുക്കുന്നുണ്ട്.

ഗസല്‍ സംഗീതത്തിന്റെ വിഷാദധാര ശിലാധറിനിഷ്ടമായിരുന്നു. സംഗീതം ഹൃദയസ്പര്‍ശിയാകുന്നത് അതു വിഷാദത്തില്‍നിന്നു ഉരുത്തിരിയുമ്പോഴാണെന്ന് അയാള്‍‍ വിശ്വസിച്ചു.

“ ഐ വില്‍ ഡ്രോപ്പ് യു”

“ദാറ്റ് ഈസ് വെരി കൈന്‍‌ഡ് ഓഫ് യു മാസ്റ്റര്‍”

“യു ആര്‍ വെല്‍കം”

ചവര്‍ലെറ്റ് മറൈന്‍ ഡ്രൈവിലൂടെ സോഡിയം വേപ്പര്‍ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തില്‍ ഒഴുകി നീങ്ങി.

പുറകിലത്തെ സീറ്റില്‍ ചാരിക്കിടന്നുകൊണ്ട് തൊട്ടടുത്തിരുന്ന ശിലാധറോടു മാസ്റ്റര്‍‍ ചോദിച്ചു.

“ബട് വൈ? വൈ ദ ഡിസ്ഗൈസ്?”

“പാപ്പരാസി, മാസ്റ്റര്‍. പാപ്പരാസി. പിന്നെ സി.ഐ.എ , കെ. ജി. ബി, ജെ.സി.ബി... ”

ഞാന്‍‍ ഇന്ത്യന്‍ മിലിറ്ററിക്കുവേണ്ടി ഡെവലപ്പു ചെയ്ത ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമിനെക്കുറിച്ച് മണത്തറിഞ്ഞ പെന്റഗണ്‍ ഒരു ഏജന്റിനെ അയച്ച് ആ പ്രോഗ്രാം കരസ്ഥമാക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ നിരസിച്ചു.

“ദേ ഓഫേഡ് മി ടെന്‍ മില്യന്‍ യു എസ് ഡോളേഴ്സ്. ടെന്‍ മില്യന്‍ ഗ്രീന്‍ ബക്സ്”

തന്റെ മാതൃരാജ്യമായ ഇന്ത്യയുടെ രാജ്യരക്ഷയിലും പുരോഗതിയിലും ബദ്ധശ്രദ്ധനായിരുന്ന ശിലാധര്‍ വളരെ തന്ത്രപ്രധാനമായ തന്റെ സോഫ്റ്റ് വെയര്‍ ഒരു വിദേശരാജ്യത്തിനു കൈമാറാന്‍ സന്നദ്ധമായിരുന്നില്ല.

മിസൈല്‍ ലോഞ്ചിങ്ങിനെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റ്വെയറായിരുന്നു അതു.

തന്റെ ഫോട്ടൊ പിടിക്കാനും അതു ന്യൂയോര്‍ക് ടൈംസിനും വാഷിംഗ്ടണ്‍‍ പോസ്റ്റിനും പ്രവ്ദക്കും കൊടുത്ത് മില്യന്‍‌സ് പ്രതിഫലം പറ്റാനും‍ പാപ്പരാസികള്‍ ചുറ്റിപ്പറ്റിനടക്കുന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

“സൊ, ഐ ഡിസൈഡഡ് ടു ഗോ അണ്ഡര്‍ ഡിസ്ഗൈസ്”

ചവര്‍ലെറ്റ് ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന ഒരു വലിയ ബില്‍ബോര്‍ഡ് കടന്നു പോയി.

“ദാറ്റ് ഈസ് ടീച്ചര്‍,റൈറ്റ്? സോ വിവേഷ്യസ്! ഞാന്‍ പത്രങ്ങളില്‍ വായിച്ചു.”

“യു ആര്‍ റൈറ്റ്” മാസ്റ്റര്‍ പ്രതിവചിച്ചു.

“പക്ഷെ അല്‍പ്പം ഔട് ഓഫ് ഫോകസ് ആണു ക്യാട്ട.” ശിലാധര്‍ തന്റെ ക്രിട്ടിസിസം പാസാക്കി.

“ ഞാനൊന്നു പറയട്ടെ മാസ്റ്റര്‍? പ്രഭാതകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍. ദാറ്റ് വുഡ് ബി മോര്‍ ഐ കാച്ചിംഗ്”

“ട്രൂ. ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എന്താണു മാര്‍ഗ്ഗം?”

“നിഴലും വെളിച്ചവും പ്രഭാതകിരണങ്ങളുമെല്ലാം നമുക്കുണ്ടാക്കിയെടുക്കാവുന്നതെയുള്ളു. മാസ്റ്റര്‍ കേട്ടിട്ടുണ്ടോ ഫോട്ടോഷോ‍പ്പിനെപ്പറ്റി?”

“പണ്ട് യൂണിവേഴ്സിറ്റിക്കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കൃഷ്ണന്‍നായര്‍ സ്റ്റൂഡിയോയില്‍പ്പോയ ഓര്‍മ്മയുണ്ട്. ഷേക്സ്പിയറുടെ വേഷം കെട്ടി ഞാന്‍ അന്നവിടെ ഒരു ഫോട്ടൊ എടുപ്പിക്യേണ്ടായി.”

മാസ്റ്റര്‍ തുടര്‍ന്നു.

“കോട്ടയം ശാര്‍ങധരനായിരുന്നു മേക്കപ്പ്. അന്നൊക്കെ നാടകങ്ങളിലൊക്കെ വേഷം കെട്ടാന്‍ ശാര്‍ങധരനെയാണു വിളിക്വാ. കൃഷ്ണന്‍ നായരുടെ ഫോട്ടോഷോപ്പില്‍ പ്രഛന്നവേഷത്തിനുള്ള സാമഗ്രികളൊക്കെ വാടകക്കു കിട്ടുമായിരുന്നു. ഷേക്സ്പിയറിനെ കേന്ദ്രകഥാപാത്രമാക്കി ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസര്‍ ശങ്കരമേനോന്‍ രചിച്ച നാടകത്തില്‍ ഞാനായിരുന്നു ഷേക്സ്പിയറായി അഭിനയിച്ചത്.”

“മാസ്റ്റര്‍ക്കു തെറ്റി. ഞാന്‍ പറഞ്ഞു വന്നത് കമ്പ്യൂട്ടറില്‍ കാട്ടാവുന്ന വിദ്യകളെക്കുറിച്ചാണു”

“സോറി ശിലാധര്‍. ഐ വാ‍സ് കാരീഡ് എവേ ബൈ ദ നോസ്റ്റാള്‍ജിയ ഓഫ് മൈ കോളേജ് ലൈഫ്”

“മാസ്റ്റര്‍. അഡ്‌വെര്‍ടൈസിംഗ് കൈകാര്യം ചെയ്യുന്നവരോടു ആ ഫോട്ടൊ ഒന്നു ഇ-മെയില്‍ ചെയ്യാന്‍ പറയൂ. ഞാന്‍ അതിലൊന്നു പണിതിട്ടു തിരിച്ചു ഇ-മെയില്‍ ചെയ്യാം.”

“ അയാം സോ ഹാപ്പി ശിലാധര്‍. ഡിഡ് ഐ നോട് ടെല്‍ യു ദാറ്റ് വി വുഡ് മേക് എ ഫോര്‍മിഡബ്‌ള്‍ ടീം?”

“ദ പ്ലഷര്‍ ഈസ് ഓള്‍ മൈന്‍, മാസ്റ്റര്‍” ശിലാധര്‍ പ്രതിവചിച്ചു.

അന്നേക്കു മൂന്നാം ദിവസം പ്രഭാത സൂര്യന്റെ അരുണകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന സ്ലൈഡുകള്‍ സിനിമാക്കോട്ടകളിലെല്ലാം പ്രദര്‍ശിപ്പിച്ചു തുടങ്ങി.

ഇനി കോളേജുഡേക്കു വെറും മൂന്നു ദിവസങ്ങള്‍ മാത്രം.

മാസ്റ്റര്‍ പുളകിതഗാ‍ത്രനായി.

..........


(തുടരും)

പകര്‍പ്പവകാശം: ആവനാഴി










14 comments:

ആവനാഴി said...

പ്രിയ വായനക്കാരെ,

“വെറും പത്തുകൊല്ലം മുമ്പു സ്ഥാപിച്ച തന്റെ ട്യൂടോറിയല്‍ കോളേജു വളര്‍ന്ന് ഇന്നു താന്‍ ഒരു മള്‍ടൈ മില്യനെയറായിരിക്കുന്നു. ഓര്‍ത്തപ്പോള്‍‍ ജിയോപോളിറ്റിക്കല്‍ ബൌണ്ഡറിക്കപ്പുറം കയ്യാളിനില്‍ക്കുന്ന രതിസുഖസാരമേയമായ ഒരു കോമ്പ്ലക്സിക യുഫോറിയ.ഹോ, എന്തൊരു കോരിത്തരിപ്പ്! ഉള്ളം കൈയിലും നെറുകം തലയിലും രോമങ്ങള്‍ എഴുന്നു നിന്നു. ജെല്‍ പുരട്ടിയ മാതിരി.”

ഒരിടവേളക്കു ശേഷം ഉദാരന്‍ മാസ്റ്റര്‍ പതിമൂന്നാം അദ്ധ്യായം ഇതാ.

സസ്നേഹം
ആവനാഴി.

സുന്ദരന്‍ said...

മാഷേ...
ഗംഭീരമായിരിക്കുന്നു.
വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..
തേങ്ങയുടച്ചിട്ട്... ഞാന്‍ ഇവിടെത്തന്നെനില്‍ക്കുന്നു...പോകാന്‍ തോന്നണില്ല

ആവനാഴി said...

ഹൈ സുന്ദര്‍,

ഈ അദ്ധ്യായം വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തടട്ടെ.

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“ഇന്നു താന്‍ ഒരു മള്‍ടൈ മില്യനെയറായിരിക്കുന്നു“

എന്നിട്ടിതേ ഉദാരന്‍ മാഷല്ലേ 5 ഉം 10ഉം പൈസേടെ എച്ചിക്കണക്ക് പറഞ്ഞോണ്ടിരുന്നത്!!!!

Kaithamullu said...

;)

ആവനാഴി said...

പ്രിയ ചാത്താ,

കൊടുക്കാനുള്ളത് ഒരു പൈസ ആയാല്‍ പോലും ഉദാരന്‍ മാസ്റ്റര്‍ കൊടുത്തിരിക്കും. അതുപോലെ കിട്ടാനുള്ളത് എത്ര ചെറിയ തുക ആയാലും കിട്ടിയിരിക്കണം എന്ന കാര്യത്തിലും മാസ്റ്റര്‍ക്ക് നിര്‍ബ്ബന്ധമാണു. ദാറ്റ് ഈസ് ഹിസ് സ്റ്റൈല്‍!

പ്രിയ കൈതമുള്‍,

;)

സസ്നേഹം
ആവനാഴി

Dinkan-ഡിങ്കന്‍ said...

മാസ്റ്ററേ :)
പാടി ഡാന്‍സ് കളിക്കണത് കവാലി/കവാളി അല്ലെ?
ഗസല്‍ എന്നാല്‍ പാട്ട് മാത്രമല്ലെ ഉള്ളൂ. ഇനി അങ്ങിനെ അല്ലരിക്ക്യോ? ഡിങ്കനാകെ സംശയായി?

ആ മലയാളം വരികളൊക്കെ തകര്‍ത്തു. ആ വാക്കൊക്കെ ഫില്‍ട്ടറിലിട്ടാണ് ചാത്തന്‍ വന്നതല്ലെ. അവനെ ബാച്ചീസിന്ന് ഷട്ട്‌ഡൌണ്‍ ചെയ്ത് പിണ്ഡം വെക്കാറായിട്ടൂണ്ട്

കുട്ടിച്ചാത്തന്‍ said...

ഓടോ:

പിണ്ഡോം കൊണ്ട് ഇങ്ങുവാ..ഡിങ്കാ...
ആ ഭാഗത്തെപ്പറ്റി ഒന്നും മിണ്ടാതിരുന്നതു മനപൂര്‍വ്വാ..
അതിനി വിവാദമെങ്ങാനായാലോന്ന് വിചാരിച്ചു...

Mr. K# said...

മാഷേ, ചിരിച്ചു ചിരിച്ചു തവിടു പൊടിയാ‍യി. :-)

sandoz said...

സീനിയറേ....
മാസ്റ്റര്‍ ഇപ്പഴും തകര്‍പ്പന്‍ ഫോമില്‍ തന്നെയാണല്ലോ.....
ഒന്നു രണ്ടു ഭാഗങ്ങള്‍ വിട്ടു പോയിരുന്നു...
ഇന്ന് വായിച്ചു......

Dinkan-ഡിങ്കന്‍ said...

സോറി ചാത്തന്റെ പിണ്ഡം തിരിച്ചെടുത്തിരിക്കുന്നു
ചാത്താ കരയല്ലേടാ

വേണു venu said...

രാഘവന്‍‍ മാഷേ...
അത്ഭുതം തന്നെ...കഥയിലല്ല..കഥപറയുന്ന ഭാഷയുടെ ഓളങ്ങളീലെ സന്ത്രാസം. ആ വാക്കു ശരിയാണെന്നു തോന്നുന്നില്ല.വര്‍ഷങ്ങളായി വിട്ടു നിന്ന മലയാളം , ഒരു ഗസലിനേക്കാള്‍‍ സ്നിഗ്ധ ശുദ്ധമായു് അനുഭവിപ്പിക്കുക.
ആശംസകള്‍.:)

കുറുമാന്‍ said...

സാങ്കേതികമായ കാരണങ്ങളാല്‍ ഇത് വായിക്കാന്‍ വിട്ടുപോയത് എന്റെ തെറ്റ് മാഷെ.......നമിച്ചു......അടുത്തത് വേഗം വരട്ടേ

ആവനാഴി said...

പ്രിയ ഡിങ്കന്‍,

ഉമ്‌റാവൂ ജാന്‍ എന്ന ഒരു ഹിന്ദി സിനിമയുണ്ട്. കാണൂ. നല്ല ഗസലുകള്‍ അതിലുണ്ട്. ഗസലുകള്‍ക്കൊപ്പം ജമിനിഗണേശന്റെ മകള്‍ രേഖ നൃത്തം ചെയ്യുന്നുണ്ട്.
***************************
പ്രിയ കുതിരവട്ടാ,

ഉദാരന്‍ മാസ്റ്റര്‍ അങ്ങേക്ക് ആസ്വാദ്യകരമായിത്തോന്നി എന്നറിഞ്ഞതില്‍ അതീവ സന്തോഷമുണ്ട്.
****************************

പ്രിയ സാന്‍ഡോസ്,

താങ്കളുടെ കമന്റ് എനിക്കു വളരെ ഹൃദ്യമായിത്തോന്നി. നന്ദി.
****************************

പ്രിയ വേണുമാസ്റ്റര്‍,

മാഷുടെ പ്രയോഗമില്ലേ, ആ “സന്ത്രാസം” ... അതു തന്നെ ഇതിന്റെ ആല്‍മാവു. നന്ദി മാഷേ.
*****************************

പ്രിയ കുറുമാന്‍:

കുറുമാന്റെ ആസ്വാദനത്തിനും അഭിപ്രായത്തിനും ഞാന്‍ അകൈതവമായ നന്ദി പറയട്ടെ.
*******************************

ഇനിയും വരൂ.

സസ്നേഹം
ആവനാഴി.

N.B

TO ALL MY ESTEEMED READERS,

PLEASE WATCH THIS SPACE WHEN THE CLOCK STRIKES 12 AT THE MIDNIGHT OF SUNDAY THE 13TH OF MAY FOR UDARAN MASTER : CHAPTER 14


(SIGNED)
AVANAZHI

 

hit counter
Buy.com Coupon Code