കാലന് കോഴി കൂവിയപ്പോള്‍ ഉദാരന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ വിളീച്ചുകൂട്ടിയ കോളേജു ഡേ യെ സംബന്ധിക്കുന്ന എക്സ്ട്രാ ഓര്‍ഡിനറി മീറ്റിംഗ് അജണ്ഡയുടെ നാലാമത്തെ ഐറ്റമായ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയില്‍ കേറി കൊത്തിനില്‍ക്കുകയായിരുന്നു.
കോളേജിലെ സ്റ്റാഫ് കൂടാതെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിക്കു ചുക്കാന്‍ പിടിക്കുന്ന നസീര്‍ വര്‍മ്മ, അഡ്വെര്‍ടൈസിംഗ് ആന്‍ഡ് കമ്മ്യൂണീക്കേഷന്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയില്‍ നിന്നു റിക്രൂട്ടു ചെയ്ത ഐ ടി വിദഗ്ദ്ധന്മാര്,സ്റ്റേജു നിര്‍മ്മാണ വിദഗ്ദ്ധര്‍ തുടങ്ങി കോളേജു ഡേ ഒരു വലിയ സംഭവമാക്കിത്തീര്‍ക്കാനുള്ള എല്ലാ വിശാരദന്മാരും ആ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.
“അപ്പോള്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, മി.വര്‍മ്മ. അല്‍ക്കൈദ കുക്ലസ് ക്ലാന് തുടങ്ങിയ ഭീകര സംഘടനകള്‍ പെരുമാറുന്ന കാലമാണു.”
“സമ്മേളന നഗരിയുടെ അഞ്ഞൂറുകിലോമീറ്റര്‍ വരെ എയര്‍ സ്പേയ്സ് സുരക്ഷിതമായിരിക്കും.നമ്മുടെ യുദ്ധതന്ത്ര വിശാരദന്മാര് ഹീറ്റ് സീക്കിങ്ങ് മിസ്സൈല്‍ തുടങ്ങിയ അത്യന്താധുനിക ബാണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.”
“ഐ ആം ഇമ്പ്രസ്ഡ്. പക്ഷെ കാലാള്‍പ്പട?”
“അതിനു നഗരിയുടെ പെരിഫറിയിലെല്ലാം കുഴിബോംബ് വെച്ചിട്ടുണ്ട് സര്.”
“ഗുഡ്”
നൌ ലെറ്റ് അസ് ഗോ ടു ദ നെക്സ്റ്റ് ഐറ്റം ഓണ്‍ ദ അജെണ്ഡ.
കോളേജു ഡേ അടുത്തു വരുമ്പോഴും കഴിഞ്ഞതിനുശേഷവും നടക്കുന്ന പ്രസ് കോണ്‍ഫറന്‍സുകള്‍, പരിപാടികളെക്കുറിച്ചു ദൃശ്യ പ്രിന്റ് മാധ്യമങ്ങള്‍ വഴിയും ബില്‍ബോര്‍ഡുകള്‍ വഴിയും ഉള്ള വിപുലമായ അഡ്വെര്‍ടൈസിംഗ് , പരിപാടികള്‍ അപ്പപ്പോള്‍ ഇന്റര്‍നെറ്റിലേക്കു സ്ട്രീം ചെയ്യാനുള്ള സംവിധാനങ്ങള്‍ , കോളേജിന്റെ പേരടിച്ച ടീ ഷര്‍ട്ടുകള്‍ പേനകള്‍ പേപ്പര്‍വെയിറ്റുകള്‍ തുടങ്ങിയ മെമൊറാബ്ലിയകള്‍ വില്കാനുള്ള സ്റ്റാളുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
“ഗോസിപ്പു കോളങ്ങളും പടച്ചു വിടൂ. മോരില്‍ മുളകുടക്കും പോലെ”
“യെസ് സര്” മീറ്റിംഗില്‍ സന്നിഹിതരായിരുന്ന മഞ്ഞപ്പത്രങ്ങളുടെ പ്രതിനിധികള്‍ ഉച്ചൈസ്തരം പിന്താങ്ങി.
“എല്ലാ സിനിമാശാലകളിലും നമ്മുടെ കോളേജുഡേയെപ്പറ്റിയുള്ള സ്ലൈഡുകള്‍ പ്രൊജക്റ്റു ചെയ്യൂ”
“സേര്‍; ദാറ്റ് ഈസ് വണ്‍ ഓഫ് അവര്‍ അഡ്വെര്‍ടൈസിംഗ് സ്ട്രാറ്റെജീസ് സര്”
“താങ്ക് യൂ ബോയ്സ്. ഐ ഹാവ് ഫുള്‍ കോണ്‍ഫിഡന്‍സ് ഇന്‍ യൂ”
പിന്നെ കോളേജു ഡേയുടെ ഹൈലൈറ്റിനെക്കുറിച്ച് ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചു.
“ദ ഹൈലൈറ്റ് ഓഫ് അവര്‍ കോളേജു ഡേ ഈസ് ഗോയിംഗ് ടു ബി ദ പദ്യപ്രശ്നോത്തരി റെന്‍ഡേഡ് ബൈ അവര്‍ റെവേഡ് ടീച്ചര്‍.”
അപ്പോള്‍ ടീച്ചര്‍ കൈ ഉയര്‍ത്തി.
“യെസ് ടീച്ചര്‍. എനി കമന്റ്സ്?”
“സര്, ഞാന്‍ ചൊല്ലുന്ന പദ്യത്തില്‍ നിന്നു എന്റെ പേരു ആര് പറയുന്നുവോ ആ വ്യക്തിയെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കും.”
“റിയലി! ദാറ്റ് ഈസ് ഗോയിംഗ് ടു ബി ഫന്റാസ്റ്റിക് ടീച്ചര്‍.”
“ഗ്രേറ്റ് ചാന്‍സ്” നസീര്‍ വര്‍മ്മ ഉള്ളില്‍ നിനച്ചു.
അന്നു രാവിലെ വര്‍മ്മ സമ്മാനിച്ച സുമം ടീച്ചറുടെ മുടിക്കെട്ടിലിരുന്നു കണ്ണു ചിമ്മി.
ഉദാരന്‍ മാസ്റ്റര്‍ തുടര്‍ന്നു.
“ദിസ് ഈസ് എ ഗ്രേറ്റ് ചാലഞ്ച് ഫോര്‍ ദ അഡ്വെര്‍ടൈസിംഗ് എക്സ്പെര്‍ട്സ്. ഹൌ ആര് യൂ ഗോയിംഗ് ടു ടാക്‍ള്‍ ഇറ്റ്?”
പരസ്യവിഭാഗം കൈകാര്യം ചെയ്യുന്ന ഐടി വിദഗ്ദ്ധന്മാര് തൊട്ടടുത്ത മുറിയില്‍ പോയി കോക്കസ്സു കൂടിയതിനു ശേഷം തിരിച്ചു വന്നു.
“ വഴിയുണ്ട് സര്.”
“ബ്രീഫ് മി”
“കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും നാഷണല്‍ ഹൈവേക്കരികിലുള്ള പാടങ്ങളുടെ നടുവിലും വലിയ ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കണം.”
“എഗ്രീഡ്. എന്തായിരിക്കും ബില്‍ബോര്‍ഡില്‍?”
“വരണമാല്യവുമായി നില്ക്കുന്ന ടീച്ചറുടെ പടം”
“ഗ്രേറ്റ്. ഗോ എഹെഡ്”
മാസ്റ്റര്‍ മീറ്റിംഗില്‍ സംബന്ധിച്ച എല്ലാവര്ക്കും അവരുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി പറഞ്ഞു.
“യോഗം പിരിച്ചു വിട്ടിരിക്കുന്നു.”
അപ്പോഴേക്കും കിഴക്കു വെള്ള കീറിത്തുടങ്ങിയിരുന്നു.
...................................
എല്ലാവരും രാവിലെ പ്രഭാതകൃത്യ ങ്ങള്‍ക്കായി ഇഞ്ചിപ്പുല്ലും കശുമാവും കെട്ടിമറിഞ്ഞുകിടക്കുന്ന അടുത്ത പറമ്പിലേക്കു പോയി.
കല്ലുവെട്ടാംകുഴിയില്‍ തലേന്നു പെയ്ത വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നതിനാല്‍ അതിനു ബുദ്ധിമുട്ടുണ്ടായില്ല.പിന്നെ ഉമിക്കരിയും ഉപ്പും മാവിലയും ചേര്‍ത്തു പല്ലു തേച്ചു മോറു കഴുകിയെന്നു വരുത്തി കോഫി കുടിക്കാനിരുന്നു.
പുട്ടും കടലയും പപ്പടവും തോനെ.
ചായ വേണ്ടവര്‍ക്കതും അല്ലാത്തവര്‍ക്ക് കോഫിയും റെഡിയായിരുന്നു.
നസീര്‍ വര്‍മ്മയുടെ ചായക്കടയില്‍ നിന്നു പ്രത്യേകം കൊണ്ടുവരപ്പെട്ടതായിരുന്നു അവ.
......................................................
രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വരണമാല്യവുമായി നില്ക്കുന്ന ടീച്ചറുടെ ചിത്രം വലിയ ബില്‍ബോര്‍ഡുകളില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു.
......
(തുടരും)
പകര്‍പ്പവകാശം: ആവനാഴി
Subscribe to:
Post Comments (Atom)
8 comments:
പ്രിയ വായനക്കാരെ,
ഒരു കൊടുങ്കാറ്റിനു ശേഷമുണ്ടായ ഇടവേളക്കുശേഷം ഉദാരന്‍ മാസ്റ്റര്‍ അദ്ധ്യായം 12 ഇവിടെ അവതരിപ്പിക്കുന്നു.
സസ്നേഹം
ആവനാഴി.
കാടുകയറിയ ഉദാരന്മാഷെ തിരിച്ചുകൊണ്ടുവന്നു, അല്ലേ?
നല്ലത്,
വിശിഷ്ടാതിഥികള്‍ കേടുപാടുകളൊന്നും കൂടാതെ തിരിച്ചു പോകുമെന്നു തന്നെ പ്രത്യാശിക്കുന്നു.
“ഗോസിപ്പു കോളങ്ങളും പടച്ചു വിടൂ. മോരില്‍ മുളകുടക്കും പോലെ”
ഇതാണ് മാഷേ ഉദാരന്‍ മാഷുടെ പ്രത്യേകത. പറയാനുള്ളത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടാവും, മനസ്സിലാക്കണ്ടവര്ക്കു മനസ്സിലാക്കാം.
വെള്ളം ചേര്‍ത്ത പാലില്‍ നിന്നും പാല് മാത്രം കുടിക്കുന്ന പക്ഷിയുടെ വിദ്യ നമുക്കും അറിയാമെങ്കില്‍ ഉദാരന്‍ മാഷില്‍ നിന്നും ഒരു പാട് പഠിക്കാന്‍ കഴിയും.
ഇനി ഈ വിദ്യ അറിയാത്തവരെ സഹായിക്കാന്‍ പാലില്‍ ഒഴിക്കുന്ന വെള്ളം അല്പം കുറച്ചാല്‍ അത് കുടിച്ച് അവര്‍ക്ക് അജീര്‍ണ്ണവും പിടിക്കും.
ഈ ബാലന്‍സ് ഇത്ര സമര്‍ത്ഥമായി നിലനിര്‍ത്തിപ്പോകാന്‍ എല്ലാവര്ക്കും പറ്റില്ല. വളരെ നന്നാവുന്നുണ്ട്. അടുത്തഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.
ഓടൊ: വെളുപ്പാന്‍ കാലത്തിനെ മൂന്നക്ഷരമാക്കിപ്പറഞ്ഞാല് ആദ്യത്തെ രണ്ടക്ഷരമാണല്ലേ ടീച്ചറുടെ പേര്? നസീര്‍ വര്‍മ്മക്കു ചോര്ത്തിക്കൊടുക്കട്ടേ ഉത്തരം? :-)
രസിച്ചു മാഷെ, ഇപ്രാവശ്യത്തെ പോസ്റ്റിനു നീളം കുറഞ്ഞെന്നൊരു പരാതി സ്വീകരിക്കുമോ? എന്താAആലും അവിടെ ഉള്ള സ്ഥിതിക്ക് ടീച്ചറുടെ പേരു കണ്ടു പിടിച്ചാല്‍, ദുബായിക്ക് രണ്ട് ടിക്കറ്റെടുക്കേണ്ടി വരും....സാരമില്ല.....ടിച്ചറല്ലെ, അധികപറ്റാവില്ല :)
നന്നാകുന്നുണ്ട്.തുടരൂ.
ചാത്തനേറ്: ക്ലബ്ബ് നിറഞ്ഞ് നില്ക്കുന്ന ബാച്ചിലേഴ്സ് ഈ ചീള് മത്സരത്തില്‍ പങ്കെടുക്കുന്നില്ലാ... നസീര്‍ വര്‍മ കൊണ്ടോയിക്കോട്ടെ.
ആവനാഴിമാസ്റ്റര്...
പദ്യപ്രശ്നോത്തരിയുടെയന്ന്
വീണ്ടുമൊരു കൊടുങ്കാറ്റുണ്ടാകുമോ?...
വരണമാല്യം കുതിരവട്ടന്റെ കഴുത്തില്‍ വീഴാനും ചാന്സ്കാണുന്നു...
ഉത്തരം ഡിങ്കനറിയാം,
ഡിങ്കനെ ഇടിച്ചാലും, കൊന്നാലും പറയില്ല
(ഇക്കിളിയിട്ടാല്‍ ചെലപ്പോ പറയും.)
ഇവിടെ മത്സരിക്കാന്‍ ബാച്ചികള് ആരെങ്കിലും നേരിട്ടോ, അനോണിയായൊ വന്നാല്‍ മുട്ട്കാല് തല്ലിയൊടിക്കും ഡിങ്കന് പറഞ്ഞേക്കാം. അല്ലെങ്കില്‍ തന്നെ ക്ലബീന്ന് കൊഴിഞ്ഞ് പോക്ക് തടായാന്‍ എന്തൊക്കെയാ മാര്‍ഗം എന്ന് നോക്കുമ്പോഴാണ് ഇമ്മാതിരി മത്സരങ്ങള്‍. ചാത്താ പടിഞ്ഞാറേ വാതില്‍ നീ നോക്കിക്കോ, കെഴക്കേ വാതില്‍ ഞാന്‍ കത്തോളാം. വരുന്നത് ക്ലബ്ബ് ഉണ്ടാക്കിയവനയാലും തട്ടിയേക്ക്. മരിച്ചാല്‍ അവര്‍ക്ക് ബാച്ചിസ്വര്ഗത്തില് പോകാം
ഓഫ്.ടോ
ആ ഉത്തരം ആരെങ്കിലും ഡിങ്കനൊന്ന് പറഞ്ഞ് തര്യോ? കെട്ടുപ്രായം കഴിഞ്ഞ് നില്ക്കണ എന്റെ അമ്മാവനെ ഒന്ന് ഹെല്പ്പാനാ, സത്യം.
Post a Comment