Wednesday, April 11, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 11

ഉദാരന്‍ മാസ്റ്റര്‍: 11

അജ്മാനിലെ ഈന്തപ്പനകള്‍ തഴുകിവരുന്ന ശീതക്കാറ്റ്‌ അല്‍പം താഴ്ത്തി വച്ചിരുന്ന വിന്‍ഡോഗ്ലാസിലൂടെ മുഖത്തടിച്ചപ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പ്‌.

150 കിലോമീറ്റര്‍ സ്പീഡില്‍ പജേറൊ ഒഴുകി നീങ്ങി.

ചാരന്‍‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

ബി എം ഡബ്ല്യു 160ല്‍ പജേറോയെ ഓവര്‍ടേക്കു ചെയ്തു.

പിന്നീടൂ സ്പീഡു കുറച്ചു പജേറോയുടേ മുന്നില്‍ ഏതാണ്ടു പത്തുമീറ്റര്‍ അകലത്തില്‍ സഞ്ചരിച്ചു.

ശിലാധറിനു ദേഷ്യം തോന്നി.

പിന്നെ എന്തിനയാള്‍ തന്നെ ഓവര്‍ടേക്കു ചെയ്തു?

ശിലാധറും വിട്ടൂ കൊടുത്തില്ല. അയാള്‍ തന്റെ വാഹനം ആക്സിലറേറ്റു ചെയ്തു മറ്റേ വാഹനത്തെ പിന്നിലാക്കി.

ബി എം ഡബ്ല്യു പജേറോയെ ഉടന്‍ മറികടന്നു. സ്പീഡു കുറച്ചു മുന്നില്‍ സഞ്ചരിച്ചു.

രണ്ടു പേരും അന്യോന്യം ഓവര്‍ടേക്കു ചെയ്തു അങ്ങിനെ സഞ്ചരിക്കുമ്പോള്‍ ഈരണ്ടു കിലോമീറ്റര്‍ ഇടവിട്ടു ഒരേ മാതിരിയുള്ള കുറെ കണ്ടെയ്നര്‍‌ ട്രക്കുകളെ ഓവര്‍ടേക്കു ചെയ്തതായി ശിലാധര്‍ ശ്രദ്ധിച്ചു.

ഇത്രയധികം മാക്‌ ട്രക്കുകള്‍! ഒരു പക്ഷേ ഹാര്‍ബറില്‍ നിന്നു ഗുഡ്സ് കയറ്റി അജ്മാനിലേക്കു പോകുന്നതാകാം.

പജേറൊ അപ്പോള്‍ 160 ലാണൂ സഞ്ചരിച്ചിരുന്നത്‌.

അടുത്തനിമിഷം തന്നെ ടെയില്‍ ചെയ്തിരുന്ന കാര്‍ ഒരു ഹുങ്കാരത്തോടെ ശിലാധറിനെ മറികടന്നു.

അപ്പോള്‍ അതിന്റെ ഡ്രൈവര്‍ കൈ പുറത്തേക്കിട്ട്‌ ഗോഗ്വാ എന്നു കളിയാക്കുന്ന ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.

ഇതു അയാളെ വല്ലാതെ ചൊടിപ്പിച്ചു.

വൈ ഡസ്‌ ഹി ടീസ്‌ മി?

അയാളുടെ സിരകളില്‍ അഡ്രിനലിന്‍ ഷൂട്ടു ചെയ്തു.

അയാളില്‍ മല്‍സരത്തിന്റെയും കോപത്തിന്റേയും നാഗങ്ങള്‍ ഫണമുയര്‍ത്തിയാടി.

അയാള്‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

പജേറൊ 190 കിലോമീറ്റര്‍‍ സ്പീഡില്‍ ബി എം ഡബ്ല്യുവിനെ ഓവര്‍ടേക്കു ചെയ്തു.

അപ്പോള്‍ ചാരന്‍ തന്റെ മൈക്രോഫോണിലേക്കു ഷൗട്ടു ചെയ്തു.

"കോഡ്‌ നമ്പര്‍ %!^്‌& , ചേഞ്ച്‌ ദ ലെയിന്‍"

പെട്ടെന്നു മുന്നില്‍ പോയിക്കൊണ്ടിരുന്ന കണ്ടെയ്നര്‍‌ ട്രക്ക്‌ ഇടതു ലെയിനിലേക്കു മാറി.

ഒപ്പം അതിന്റെ പുറകുവശത്തുള്ള വാതിലുകള്‍ തുറക്കുകയും ഒരു റബ്ബറൈസ്ഡ്‌ റാമ്പ്‌ റോഡിലേക്കിറങ്ങിവരികയും ചെയ്തു.

അമിതമായി സ്പീഡില്‍ പാഞ്ഞുകൊണ്ടിരുന്ന വാഹനത്തെ അപ്രതീക്ഷിതമായി സംഭവിച്ച ഈ സന്ദര്‍ഭത്തില്‍ നിയന്തിക്കാന്‍ കഴിഞ്ഞില്ല.

പജേറൊ റാമ്പിലൂടെ കയറി ട്രക്കിനകത്തു പ്രവേശിച്ചു.

ട്രക്കിന്റെ വാതിലുകള്‍ അടയുകയും റാമ്പ്‌ ഉള്‍വലിയുകയും ചെയ്തു.

ശിലാധര്‍ വാസ്‌ ട്രാപ്പ്‌ഡ്‌.

.................


സി.ഐ.ഡി നസീര്‍ വര്‍മ്മയുടെ എസ്പിയൊണാജ്‌ ആക്സസറീസ്‌ മാനുഫാക്റ്ററിംഗ്‌ പ്ലാന്റില്‍‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു വന്ന റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ ന്റെ ഫലമായി വികസിപ്പിച്ചെടുത്ത മോഡീഫൈഡ്‌ ട്രക്കുകളില്‍ ഒന്നായിരുന്നു അതു.

ഹൈസ്പീഡില്‍‍ പായുന്ന വാഹനങ്ങളെ ട്രാപ്പു ചെയ്യാന്‍ നിര്‍മ്മിച്ചവയായിരുന്നു അവ.

വര്‍മ്മയുടെ ഏജന്റ്‌ കാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത മിടു മിടുക്കന്‍ ചെറുപ്പക്കാരാണൂ റിസര്‍ച്ച്‌ ആന്‍‌ഡ്‌ ഡെവലപ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. അവര്‍ ആരൊക്കെയാണെന്നത്‌ ഒരു വലിയ രഹസ്യമായിരുന്നു. ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡിലുള്ള സാലറിയുടെ രണ്ടും മൂന്നും ഇരട്ടി തുക അവര്‍ക്ക്‌ പ്രതിമാസം ശമ്പളം നല്‍കിയിരുന്നു.

ട്രാപ്പു ചെയ്യുന്ന വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ യാതൊരു വിധ പരിക്കുകളും പറ്റാതിരിക്കാനൂള്ള സാങ്കേതിക സംവിധാനങ്ങള്‍ ആ ട്രക്കിലുണ്ടായിരുന്നു.

പജേറൊ ടക്കില്‍ കയറിയ ഉടന്‍ ചില സെന്‍സറുകള്‍ ട്രിഗ്ഗര്‍ ചെയ്യപ്പെടുകയും പ്രത്യേകം വികസിപ്പിച്ചെടുത്ത ഹൈ‌ വിസ്കോസിറ്റി റെസിനുകള്‍ അനേകം നോസിലുകളിലൂടെ ചക്രങ്ങളിലേക്കു ചീറ്റുകയും ചെയ്തു. ആ റെസിനുകള്‍ വായുസമ്പര്‍ക്കമേക്കുമ്പോള്‍ ഉടന്‍ കട്ട പിടിക്കുന്നവയായിരുന്നു. ഒപ്പം അവക്കു നല്ല ഇലാസ്റ്റിസിറ്റി ഉണ്ടായിരിക്കുകയും ചെയ്യും.

ഹൈപ്രഷറില്‍ ചീറ്റിയ റെസിനുകളില്‍ പജേറൊ ട്രക്കിന്റെ ബേസിനോടു തളക്കപ്പെട്ടു.

....................
ഹൈ‌ സ്പീഡില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ പെട്ടെന്നു സ്റ്റോപ്പ്‌ ചെയ്താല്‍ അതിനകത്തെ യാത്രക്കാര്‍ മുന്നോട്ടെറിയപ്പെടും. ഇവിടെ പജേറോ ഒരു ഖരവസ്തുവുമായും ഹെഡ്‌ ഓണ്‍ കൊളീഷന്‍ സംഭവിക്കാത്തതുകൊണ്ട്‌ വാഹനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. പക്ഷെ പെട്ടെന്നു അതു സീറൊ വെലോസിറ്റി കൈക്കൊണ്ടാല്‍ അതായത്‌ പെട്ടെന്നു നിര്‍ത്തിയാല്‍ മുന്നോട്ടുള്ള ആക്കത്തില്‍‍ യാത്രികരുടെ എല്ലിന്‍‌കൂടു‌ സീറ്റ്‌ ബെല്‍ട്ടില്‍ ഞെങ്ങി ഞെരിഞ്ഞമരാം.

അതിനു വെലോസിറ്റി സീറോയില്‍ എത്തിച്ചേരുന്നത്‌ സാവധാനമാകണം. അതിനുള്ള സംവിധാനങ്ങള്‍ ആ ട്രക്കില്‍ ഉള്‍ക്കോള്ളിച്ചിരുന്നു.

ട്രക്കിന്റെ ചേസിസ്സിനു മുകളില്‍ നെടുകെ ഉരുക്കിന്റെ രണ്ടു സിലിന്‍‌ഡ്രിക്കല്‍‍ റോഡുകള്‍ ഉണ്ടായിരുന്നു. ആ റോഡുകളീല്‍ മുന്നോട്ടൂം പിന്നോട്ടൂം അനായാസം ചലിക്കാവുന്ന നാലു വളയങ്ങള്‍. ആ വളയങ്ങളിലാണു കണ്ടെയ്നര്‍‍ വെല്‍‍ഡു ചെയ്തു പിടിപ്പിച്ചിരുന്നത്‌.

സിലിണ്ഡറുകളീല്‍ ഹെവി ഡ്യൂട്ടി ഗ്രീസ്‌ സ്വയം പ്രവര്‍ത്തനക്ഷമമായ ഇഞ്ചെക്റ്ററുകള്‍ ഹെവ്വി ഡുടി ഗ്രീസ്‌ തെറിപ്പിച്ചിരുന്നു. ഈ ഗ്രീസ്‌ , കണ്ടൈനറിനു ആ റോഡുകളിലൂടെ മുന്നോട്ടും പിറകോട്ടും അനയാസാസമായി ചല്‍ക്കാണുള്ള സ്വകര്യം ഒരുക്കുന്നതോടൊപ്പം അതിന്റെ ചലനത്തിനു ഒരു ഡാമ്പനിംഗ്‌ ഇഫ്ഫെക്റ്റും നല്‍കിയിരുന്നു.

സ്റ്റീല്‍ റോഡുകള്‍ തിരശ്ചീന തലത്തില്‍ നിന്നു 3 ഡിഗ്രി മുകളിലോട്ടു ചെരിഞ്ഞായിരുന്നു ഫിറ്റു ചെയ്തിരുന്നത്‌ എന്നതുകൊണ്ട്‌ കണ്ടെയിനറിന്റെയും അതിലൂള്ള വസ്തുക്കളൂടേയും മൊത്തം ഭാരത്തിന്റെ ഒരു ഭാഗം റോഡിലൂടെയൂള്ള കണ്ടെയ്നറിന്റെ ചലനത്തിനു എതിരായി പ്രവര്‍ത്തിക്കുകയും അങ്ങിന്റെ അതിനെ വെലോസിറ്റിയെ മെല്ലെ കുറച്ചുകൊണ്ടുവരുവാന്‍ പര്യാപ്തവുമായിരുന്നു.

വളരെ സങ്കീര്‍ണ്ണമായ ടെക്നോളജികളാണു ആ സിസ്റ്റത്തില്‍ ഒരുക്കിയിരുന്നത്‌. വേരിയബിള്‍ എലിവേഷന്‍ ക്രിയേറ്റര്‍ ആന്‍ഡ്‌ ജെര്‍ക്‌ എലിമിനേഷന്‍ സിസ്റ്റം-VECJES - എന്ന ടേക്നോളജി അതിലൊന്നു മാ‍ത്രം.


......................

പേടിച്ചുപോയെങ്കിലും ധൈര്യം സംഭരിച്ച്‌ ശിലാധര്‍ അലറി.

"വാട്‌ ദ ഹെല്‍ ഈസ്‌ ഗോയിംഗ്‌ ഓണ്‍ ഹിയര്‍? ഹൂ ഈസ്‌ ഡൂയിംഗ്‌ ദിസ്‌ ടു മി?"

മറുപടിയായി കണ്ടെയിനറിന്റെ തട്ടില്‍ ഘടിപ്പിച്ച ലൗഡ്സ്പീക്കര്‍ ശബ്ദിച്ചു.

"ദിസ്‌ ഈസ്‌ ഉദാരന്‍ മാസ്റ്റര്‍ സ്പീകിംഗ്‌."

"മിസ്റ്റര്‍ ശിലാധര്‍ നാമുടെ ആദ്യത്തെ സംഗമം ഇത്തരത്തിലായല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു വിഷമമുണ്ട്‌. ലജ്ജയും"

ട്രക്കില്‍ സജ്ജമാക്കിയിരുന്ന സാറ്റലൈറ്റ്‌ ഫോണീലൂടെയാണു ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചത്‌. ഫോണ്‍ ഒരു അമ്പ്ലിഫയറിലൂടെ ലൌഡ്‌ സ്പീക്കറുമായി കണക്റ്റു ചെയ്തിരുന്നു.


"ലിസണ്‍ ശിലാധര്‍. താങ്കളെ തട്ടിക്കൊണ്ടുവരണമെന്നത് ഒരു നിമിഷാര്‍ഥത്തില്‍ തോന്നിയ വികാരം മാത്രമാണു. ബട്‌ ഫസ്റ്റ്‌ ലെറ്റ്‌ മി അഷുര്‍‍ യൂ. ഐ ഡോണ്ട്‌ മീന്‍ എനി‌ ഹാം ടു യൂ. സൊ പ്ലീസ്‌ ബീ കാം."

"എന്റെ ട്യൂടോറിയല്‍ കോളേജിന്റെ ആനിവേഴ്സറിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അങ്ങയെപ്പോലെ മിടുക്കനായ ഒരു ടെക്നോളജിസ്റ്റിനെ വേണമെന്നുള്ള അത്യാഗ്രഹം കൊണ്ടാണു ഞാന്‍ എന്റെ ദൂതനെ താങ്കളുടെ അടുത്തേക്കു വിട്ടത്‌. വെറുമൊരു ട്യൂട്ടോറിയല്‍ കോളേജിന്റെ പ്രചരണത്തിനൊന്നും എന്നെ കിട്ടുകയില്ല എന്നു പറഞ്ഞപ്പോള്‍ എന്നിലെ അഹം എന്ന ഭാവം വളര്‍ന്നു. തെറ്റാണൂ. അഹം എന്ന ഭാവം തെറ്റാണു ശിലാധര്‍. പക്ഷെ ഐ സകംബ്‌ഡ്‌ ടു ഇറ്റ്‌."

"അങ്ങു തന്നെ വേണം എന്ന അത്യാഗ്രഹം താങ്കളെ തട്ടിക്കൊണ്ടു വരുവാന്‍‍ എന്നെ പ്രേരിപ്പിച്ചു. താങ്കളുടെ കുടുംബത്തെക്കൂടി ഇതിലുള്‍പ്പെടുത്തിയതില്‍ ദുരുദ്ദേശമൊന്നുമില്ലായിരുന്നു,മിസ്റ്റര്‍ ശിലാധര്‍.”

“ഐ നൊ യു ആര്‍ എ ഗുഡ്‌ ഫാമിലി മാന്‍. ഒരു മാസം അവരില്‍ നിന്നകന്നിരിക്കുക എന്നത്‌ താങ്കള്‍ക്കു ഹൃദയഭേദകമായിരിക്കും എന്നു എനിക്കു തോന്നി. ഐ മെയ്ഡ്‌ ആള്‍ അറേഞ്ച്‌മന്റ്‌ ഫോര്‍ യുവര്‍‍ കംഫൊര്‍ടബിള്‍ സ്റ്റേ വിത്‌ യുവര്‍ ഫാമിലി‌ അറ്റ്‌ എര്‍ണാകുളം."

"പക്ഷെ പിന്നെ എനിക്കു തോന്നി.അല്ല ശരിയല്ലിത്‌. ഈ തട്ടിക്കൊണ്ടുപോരല്‍ ശരിയല്ല. "

"പക്ഷെ ശിലാധര്‍ ദെയര്‍ വാസ്‌ എ കമ്മ്യൂണിക്കേഷന്‍ ഗാപ്‌. "

"അബോര്‍ട്‌ ദ മിഷന്‍ എന്നു ഞാന്‍ നിര്‍ദ്ദേശം കൊടുത്തു. അപ്പോഴേക്കും വൈകിപ്പോയി ശിലാധര്‍, വൈകിപ്പോയി."

"ഈ പാപം കഴുകിക്കളയുവാന്‍ ഞാന്‍ ഇനി ഏതെല്ലാം പുണ്യനദികളില്‍ മുങ്ങിക്കുളിക്കണം? ഏതെല്ലാം ദേവസ്ഥാനങ്ങളില്‍ ശയനപ്രദക്ഷിണം നടത്തണം? എത്രയെത്ര ബ്രാഹ്മണര്‍ക്കു കാലുകഴിച്ചൂട്ടു നടത്തണം?എത്രയെത്രം ജന്മങ്ങള്‍ ഞാന്‍ പുഴുക്കളായും കൃമികളയും ജനിക്കണം? എനിക്കറിയില്ല ശിലാധര്‍. എനിക്കറിയില്ല"

ഉദാരന്‍ മാസ്റ്ററുടെ തോണ്ടയിടറുന്നത്‌ ശിലാധര്‍ ശ്രദ്ധിച്ചു.

കണ്ണൂകളില്‍ നിന്നു അശ്രുബിന്ദുക്കള്‍ ഒഴുകുന്നുവോ?

അയാള്‍‍ പറഞ്ഞു: "മാസ്റ്റര്‍ ഐ വില്‍ ഹെല്‍പ്‌ യു. ഐ വില്‍‍ ഹെല്‍പ്‌ യു"

"താങ്ക്‌ യൂ ശിലാധര്‍. ഞാന്‍ അങ്ങയൂടെ നല്ല മനസ്സിനു നന്ദി പറയുന്നു. "

"ബട്‌ ശിലാധര്‍, ഐ ഡോണ്ട്‌ വാണ്ട്‌ ടു സ്റ്റാര്‍ട്‌ അവര്‍ റിലേഷന്‍ഷിപ്‌ ലൈക്‌ ദിസ്‌. എത്രയൊക്കെയായാലും ഒരു കിഡനാപ്പിന്റെ പുറത്ത്‌.. വേണ്ട അതു വേണ്ട. "

"വി വില്‍ കൊളാബൊറേറ്റ്‌ ഓണ്‍‍ അനദര്‍ പ്രൊജെക്റ്റ്‌ ഇന്‍ ദ ഫ്യൂച്ചര്‍ ഇഫ് യു ഹാവ് ദ ടൈം ആന്‍‌ഡ് ഇന്‍‌ക്ലിനേഷന്‍‍."

"വി വില്‍ മേക്‌ എ ഫോര്‍മിഡബിള്‍ ടീം മിസ്റ്റര്‍ ശിലാധര്‍"

..........................

മാസറ്റര്‍ തുടര്‍ന്നു.

"മിസ്റ്റര്‍ ശിലാധര്‍, ഐ വാണ കൊമ്പന്‍സേറ്റ്‌ യു ഫോര്‍ ദ ട്രബ്‌ള്‍ കോസ്ഡ്‌ ടു യു. ഒരു ബ്രാന്‍ഡ്‌ ന്യൂ മിറ്റ്സുബിശി പജേറൊ എയര്‍ സ്ട്രിപ്പിനു സമീപം പാര്‍ക്കു ചെയ്തിട്ടൂണ്ട്‌. ഇറ്റ്‌ ഈസ്‌ ഫോര്‍ യു."

"സൗത്ത്ത്‌ ആഫ്രിക്കയിലേക്കുള്ള മൂന്നു ഫാസ്റ്റ്‌ ക്ലാസ്‌ റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും, 20000 ഡോളര്‍ സ്പെന്റിങ്ങ്‌ മണിയും അതിന്റെ ഗ്ലൗ കമ്പാര്ട്മെന്റിലൂണ്ട്‌."

"പോകൂ. എന്‍‌ജോയ്‌ ആന്‍ഡ്‌ ഹാവ്‌ ഫണ്‍."

“ഐ നൊ യു കാന്‍ ഈസിലി അഫോഡ് ഇറ്റ്. ബട് പ്ലീസ് അക്സെപ്റ്റ് ഇറ്റ് ആസ് മൈ ഗിഫ്റ്റ്.”

യുവര്‍ വെഹിക്കിള്‍ വില്‍ ബി ക്ലീന്‍ഡ്‌ ആന്‍ഡ്‌ ഡെലിവേര്‍ഡ്‌ ടു യുവര്‍ പ്ലേസ്‌ ടുമാറോ മോണീങ്ങ്‌."

"പിന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഈറ്റില്ലമാണു ആഫ്രിക്ക. കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ്‌ സംഭവിക്കുന്നതിനുമുമ്പ്‌ ഇന്നിപ്പോള്‍ നാം കാണൂന്ന ഭൂഖണ്ഡങ്ങളെല്ലാം ഒറ്റ ഭൂവിഭാഗമായിരുന്നു. ഗ്വണ്ഡാനലാന്‍‌ഡ് എന്നായിരുന്നു അതിനു പേരു."

"മനുഷ്യന്‍ ആഫ്രിക്കയില്‍ ഉദയം ചെയ്തു. നമ്മുടെ ആദ്യ പിതാമഹന്റെ ജന്മസ്ഥലം അവിടെയാണു, അവിടെ. നാമോരുത്തരും ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അവിടെ പോകേണ്ടതാണു. ഒരു തീര്‍ഥാടകനായിട്ട്‌. പോസ്റ്റ്‌ മോഡേണ്‍ യുഗത്തില്‍ പറഞ്ഞാല്‍ ഒരു ടൂറിസ്റ്റായിട്ടെങ്കിലും."

"മിസ്റ്റര്‍ ശിലാധര്‍, പോകുമ്പോള്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ്‌ പോയിന്റില്‍ പോയി തെക്കോട്ടു നോക്കൂ. രണ്ടു സമുദ്രങ്ങളുടെ സംഗമം നിങ്ങള്‍‍ക്കവിടെ കാണാം."

"പിന്നെ കാംഗോ കേവുകളില്‍ പോകൂ. പുരാതനെ മനുഷ്യന്റെ ചിത്രവേലകള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും. കാമറ എടുക്കാന്‍ മറക്കണ്ട. "

"കേരളത്തിലെ മൃഗശാലകളില്‍‍ അടച്ചിട്ടിരിക്കുന്ന മൃഗങ്ങളെപ്പോലെയല്ല. പ്രകൃതിയുടെ ഹരിതാഭമായ വിശാലതയില്‍ സര്‍വസ്വതന്ത്രരായി ഓടിച്ചാടി നടക്കുന്ന മാനുകളേയും, ജിറാഫുകളെയും, ഹിപ്പപ്പൊട്ടാമസ്സുകളേയും, മ്ലാവുകളേയും കാട്ടു പന്നികളേയും നിങ്ങള്‍ക്കവിടെ കാണാം."

"ഒരു പരല്‍ക്കുഞ്ഞിനെപ്പോലും ജീവിക്കാനനുവദിക്കാതെ വട്ടം കുറഞ്ഞ കണ്ണികളുള്ള കോരുവലയിലാക്കുന്ന ക്രൂരകൃത്യം നിങ്ങളവിടെ കാണുകയില്ല. ജലജീവികളുടെ സംരക്ഷണത്തിനു കൃത്യമായ നിയമങ്ങള്‍ അവിടെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. അവ കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്‌."

"ഇലക്ട്രിസിറ്റി കമ്പികളും ഡയനാമിറ്റും ഇട്ട്‌ മല്‍സ്യങ്ങളേയും ഒപ്പം മറ്റു ജലജന്തുക്കളേയും നാമാവശേഷമാക്കുന്ന രംഗങ്ങള്‍ നിങ്ങളവിടെ കാണുകയില്ല."

“കണ്‍സര്‍വേഷന്‍ ഈസ് എ സീരിയസ് മാറ്റര്‍ ദെയര്‍”

"മിസ്റ്റര്‍ ശിലാധര്‍, ജിവജാലങ്ങളുടെ സംരക്ഷണത്തില്‍ വലിയ താല്‍പര്യവും, നശീകരണത്തില്‍ അനന്തമായ അമര്‍ഷവും ഉള്ള താങ്കള്‍ക്കു അവിടത്തെ കണ്‍സര്‍വേഷന്‍ നിയമങ്ങളും പ്രൊഗ്രാമുകളും ആനന്ദം നല്‍കും."

"പോകുമ്പോള്‍‍ അവിടത്തെ ഷംവാരി ഗെയിം റിസര്‍വും ക്രൂഗര്‍ നാഷണല്‍ പാര്‍ക്കും സന്ദര്‍ശിക്കൂ."

"ഇടക്കൊന്നു ഗോള്‍ഫു കളിക്കണമെന്നു തോന്നിയാല്‍ ഫാന്‍‌കോര്‍ട്ടീലെക്കു പോകൂ."

"സണ്‍‌ഡൌണറിനു സണ്‍സിറ്റിയില്‍ പോകാം. അവിടത്തെ കൃത്രിമ സാഗരത്തില്‍ നീരാടാം."

"നാറ്റുറിസ്റ്റുകള്‍ക്കും ഇടങ്ങളുണ്ടവിടെ. ഫുള്‍ ബെര്‍ത്‌ ഡേ സൂട്ടിട്ട്‌ പുളിനതലങ്ങളിലങ്ങനെ..... നൊ ശിലാധര്‍ ഐ ഡോണ്ട്‌ വാണ്ട്‌ ടു ഗോ ടു ദ ഡിടെയില്‍സ്‌"

"ഇത്രയും ലിബറലായ ഭരണഘടന വേറൊരു രാജ്യത്തും കാണുമെന്നു തോന്നുന്നില്ല. ലെസ്ബിയനിസവും ഹോമോസെക്ഷാലിറ്റിയും അവിടെ തെറ്റായി മുദ്രകുത്തപ്പെടുന്നില്ല. എന്തിനു എല്ലാ വര്‍ഷവും ഗേയ്‌ ആന്‍ഡ്‌ ലെസ്ബിയന്‍സിന്‍സിന്റെ കളര്‍ഫുള്‍ പരേഡു തന്നെയൂണ്ട്‌ ജോഹന്നസ്ബര്‍ഗിലും കേപ്റ്റൌണിലും. ആണിനു ആണിണേയും പെണ്ണിനു പെണ്ണിനേയും അവിടെ നിയമാനുസൃതം വിവാഹം കഴിക്കാം. ഒരു ഹിറ്ററോസ്ക്ഷുല്‍ മാര്യേജില്‍ അനുഭവിക്കുന്ന മെറ്റീരിയല്‍ ഇന്‍ഹെരിറ്റന്‍സു വരെ സെയിം സെക്സ്‌ മാര്യേജുകള്‍ക്കും നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു."


"മിസ്റ്റര്‍ ശിലാധര്‍, നേരം വളരെയായി. "

"വി വില്‍ സീ എഗെയിന്‍. നൗ ലെറ്റ്‌ അസ്‌ ഷേക്‌ ഹാന്‍‌ഡ്‌സ്‌ ആന്‍‌ഡ്‌ പാര്‍ട്‌ ആസ്‌ വെരി ഗുഡ്‌ ഫ്രണ്ഡ്സ്"

ശിലാധര്‍ ഷേക്‌ ഹാന്‍‌ഡ്‌ ചെയ്യാന്‍ കൈ നീട്ടി.

...................


അപ്പോള്‍ വെള്ളിത്താലത്തില്‍ കസവു സെറ്റുടുത്ത് വെള്ളിത്താലത്തില്‍ പനിനീരും ചെറുനാരങ്ങയും കരിക്കുംവെള്ളവുമായി നിന്ന എയര്‍ ഹോസ്റ്റസ്സുമാര്‍ കാബിനിലെ ഇലക്ട്രോണിക് ഡിസ്പ്ലേ യൂണിറ്റില്‍ VK Krishna Menon Suit എന്നതു മാഞ്ഞ് Goods എന്നു തെളിയുന്നതു കണ്ടു.

ഒപ്പം ക്യാപ്റ്റന്റെ ശബ്ദം ലൌഡ് സ്പീക്കറില്‍ മുഴങ്ങി:

“മിഷന്‍ അബോര്‍ട്ടഡ് ഗേള്‍സ്.”

“വൈ കാ‍ണ്ട് യു ചേഞ്ച് ടു ദ പ്രിറ്റി ലിറ്റ്‌ല്‍ ബ്ലാക്ക് നമ്പേഴ്സ്. ലെറ്റ്സ് ഹാവ് സം ഫണ്‍”

യാത്ര ചെയ്യുന്ന ആളുടെ വ്യക്തിത്വം സ്വഭാവം തുടങ്ങിയവയെ അന്വര്‍ഥമാക്കുന്ന പേരുകളാണു കാബിനു കൊടുക്കുക.

അറുപത്തിനാലു കലകളിലും ബിരുദാനന്തരബിരുദം നേടിയ ആ സ്വര്‍ണ്ണകേശികള്‍ മഹാല്‍മാഗാന്ധി മുതല്‍ ക്ലിന്റണ്‍ വരെയുള്ളവരെ പരിചരിക്കാന്‍ യോഗ്യരായിരുന്നു.

തിരിച്ചുപറന്‍nന പ്ലെയിനില്‍ നിറയെ കമ്പ്യൂട്ടറുകളും ഇലക്ട്രോണീക് ഡിസ്പ്ലേ പാനലുകളും ഹൈ ഫിഡലിറ്റി ലൌഡ് സ്പീക്കറുകളും പ്രിന്ററുകളും ആയിരുന്നു.

കോളേജു ഡേ ഗംഭീരമാക്കാനുള്ള ഉപകരണങ്ങള്‍.


...............

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

25 comments:

ആവനാഴി said...

സുഹൃത്തുക്കളെ,

അദ്ധ്യായം 11 ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇന്റര്‍ ആക്റ്റീവ് സ്റ്റോറി ടെല്ലിങ്ങ് എന്ന സങ്കേതമാണു കഥാകൃത്ത് സ്വീകരിക്കുന്നത്.

വായനക്കാരുടേ അഭിപ്രായങ്ങളെ ബഹുമാനിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കും.

ഇത്രയധികം കോലാഹലങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നതില്‍ അകൈതവമായി ദുഖിക്കുന്നു.

സസ്നേഹം

ആവനാഴി.‍

Kaippally കൈപ്പള്ളി said...

"പക്ഷെ പെട്ടെന്നു അതു സീറൊ വെലോസിറ്റി കൈക്കൊണ്ടാല്‍ അതായത്‌ പെട്ടെന്നു നിര്‍ത്തിയാല്‍ മുന്നോട്ടുള്ള ആക്കത്തില്‍‍ യാത്രികരുടെ എല്ലിന്‍‌കൂടു‌ സീറ്റ്‌ ബെല്‍ട്ടില്‍ ഞെങ്ങി ഞെരിഞ്ഞമരാം."

ചില physical errors ഉണ്ടു്.

Classical mechanics ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നം പരിഹരിക്കാം.
Trailer is traveling at a velocity of 170 Km/h.
And the Pajero Travels at a velocity of 180 Km/h.

While the vehicle enters the trailer, net velocity reduction required to come to relative zero velocity is the difference of velocity two vehicles.

180 - 170 = 10

Which does not require any sophisticated systems to stop it. A standard 40 foot Trailer will be enough to bring the vehicle to stop. Since the vehicle will be traveling at only 10km/h at the point of entry on to the ramp.

However.

If after the Pajero's front wheel's enters the ramp, and as a reflexive respons "Shiladhar" jams on the brakes. The Pajero will not enter the ramp. The trailer moves ahead.

All the technology in the world cannot defy certain laws of physics. :)

Cheers

Kaippally കൈപ്പള്ളി said...

ആവനാഴി
"ഇത്രയധികം കോലാഹലങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നതില്‍ അകൈതവമായി ദുഖിക്കുന്നു"

ഈ കോലാഹലങ്ങള്‍ പ്രതീക്ഷിക്കാതെ വന്നു കിട്ടിയ സൌഭാഗ്യമായി കരുതു. ഈ വിവാദത്തിനു ശേഷം ഈ കഥ ഇതിനകം എത്രപേര്‍ വായിച്ചുകാണും. casualities ഉണ്ടായാലും ഇല്ലെങ്കിലും വിവാദങ്ങള്‍ എപ്പോഴും സാഹിത്യ സൃഷ്ടികള്‍ക്ക് നല്ലതേ വരുത്തു.

ഒരു നല്ല online log analysis വെക്കുന്നത് നന്നായിരിക്കും.

sreeni sreedharan said...

കഴിഞ്ഞ പോസ്റ്റിന്‍ മൈനസ് മാര്‍ക്കാണ് നല്‍കിയതെങ്കിലും ഈ പോസ്റ്റിലത് മാറിക്കിട്ടി :)


(കോട്ടയം പുഷ്പനാഥിന്‍റെ കഥ വായിച്ചപോലുണ്ട് )

ഗ്രീഷ്മയുടെ ലോകം said...

ആവനാഴി,
അധ്യായം 11 വായിച്ചു. “ മിഷന്‍ അബോര്‍ട്ടറ്റ്“ എന്നതു സങ്കടകരമായിപ്പൊയി.
പിന്നെ മെക്കാനിക്സിനെ പ്പറ്റി കൈപ്പള്ളീ എഴുതിയതൊക്കെ ശരിയാണ്. വളരെ ലളിതമായ സജ്ജീകരണങ്ങള്‍ കൊണ്ട് Pajero യെ standstill ആക്കാന്‍ കഴിയും. അതുപോലെ ശിലാധറിനു റാമ്പില്‍ കയറിപ്പോകാത്ത തരത്തില്‍ വണ്ടി ബ്രേക്ക് ചെയ്യാനും കഴിയും.(Pajero ഫോര്‍ വീല്‍ ഡ്രൈവ് അല്ലെന്നു കരുതുന്നു.)

കഥയല്ലേ കൈപ്പള്ളീ. നമുക്ക് ക്ഷമിക്കാം.

കോലാഹലങ്ങള്‍ പ്രതീക്ഷിക്കാതെ വന്നു കിട്ടിയ സൌഭാഗ്യമായി കരുതു. ഈ വിവാദത്തിനു ശേഷം ഈ കഥ ഇതിനകം എത്രപേര്‍ വായിച്ചുകാണും. casualities ഉണ്ടായാലും ഇല്ലെങ്കിലും വിവാദങ്ങള്‍ എപ്പോഴും സാഹിത്യ സൃഷ്ടികള്‍ക്ക് നല്ലതേ വരുത്തു.

സാഹിത്യ സൃഷ്ടികളും നല്ലത് വരുത്തട്ടെ.
(കൈപ്പള്ളി, ഓണ്‍ ലൈന്‍ ലോഗ് അനാലിസിസിനെ പറ്റി ഒന്നു വിശദീകരിക്കാമോ?)

Kaippally said...

മണി അണ്ണ:
ആദ്യം ഏതെങ്കിലും ഒരു web log analysis site ഗൂഗിള്‍ ചെയ്ത് കണ്ടുപിടിക്കുക.
ഒരുപാടണ്ണന്മാര്‍ ഇതു നടത്തുന്നുണ്ട്. ചെലതൊക്കെ FREE ആണു. നല്ലതൊക്കെ ചില്ലറ കാശു കൊടുകേണ്ടിയും വരും.

നമ്മുടെ ബ്ലോഗിന്റെ templateല്‍ അവര്‍ തരുന്ന ഒരു srcipt ചേര്‍ക്കണം. അത അവിടെ ഇരുന്ന് അങ്ങനെ പണിയും. പ്രത്യക്ഷത്തില്‍ ഒരു counterആയി അതവിടങ്ങനെ ഇരിക്കും. വരുന്നവരുടെയും പോകുന്നവരുടെയും എല്ലാ IP യും അതു ശേഖരിക്കും. സന്ദര്‍ശകര്‍ എത്ര നേരം അതു വായിച്ച്, അവര്‍ വേറെ ഏതെല്ലാം പോസ്റ്റ് വായിച്ചു്. അവര്‍ എവുടെനിന്നും വന്നു. അവര്‍ ഉച്ചക്ക് ഏത് ഷാപ്പില്‍ കയറി ഞണ്ണി... തുടങ്ങി എല്ലാ വിവരങ്ങളും കിട്ടും.

ഞാന്‍ ഉപയോഗിച്ചോണ്ടിരിക്കണത് histats.com എന്ന സ്ഥാപനത്തിന്റേതാണു്. ഇതുണ്ടെങ്കിപിന്ന അനൊണി ഇരപ്പാളികളെ കണ്ടുപിടിക്കുകയും ചെയ്യാം. എല്ലാവന്മാരുടെ IPയും അതില്‍ ചളുക്കോ ! ചളുക്കോ ! എന്നുമ്പറഞ്ഞ് പതിയും. അപ്പോള്‍ പുറമേ സൌഹൃദം നടിച്ച് Anonyയായി ഒളിഞ്ഞിരുന്നു ഞഞ്ഞ മുഞ്ഞ ഒണ്ടാക്കുന്നവന്മാരെ അറിയുകയും ചെയ്യാം. യേത്?

ഇതില്‍ reportഉം chartഉം projectionഉം budgetഉം എല്ലാം നമുക്ക് അവര്‍ കാണിച്ചു തരും. ഓരോ പോസ്റ്റ് പൊട്ടിക്കുമ്പോഴും നമ്മുടെ ബ്ലോഗിന്റെ performance statistics നോക്കി ഇരിക്കുന്നത് പിന്നെ ഒരു രോഗമായി മാറുകയും ചെയ്യും.

കുതിരവട്ടന്‍ | kuthiravattan said...

സി.ഐ.ഡി നസീര്‍ വര്‍മ്മയുടെ എസ്പിയൊണാജ്‌ ആക്സസറീസ്‌ മാനുഫാക്റ്ററിംഗ്‌ പ്ലാന്റില്‍‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു വന്ന റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ ന്റെ ഫലമായി വികസിപ്പിച്ചെടുത്ത മോഡീഫൈഡ്‌ ട്രക്കുകളില്‍ ഒന്നായിരുന്നു അതു.
മണീ, ഈ മോഡിഫൈഡ് ട്രക്കിനു ബ്രേക്കുന്‍ഡാവില്ലേ? ട്രക്കു ബ്രേക്കു ചവിട്ടിക്കഴിഞ്ഞാലും റിലേറ്റിവ് വെലൊസിറ്റി 10 കിലോമീറ്റര്‍ തന്നെയായിക്കുമോ?

കുതിരവട്ടന്‍ | kuthiravattan said...

internet explorer ഇല്‍ script ഡിസാബിള്‍ ചെയ്തുവച്ച് കമന്റ് ചെയ്യുന്ന അനോണികളുടെ ഐ പി അഡ്ഡ്രെസ്സ് കണ്ടു പിടിക്കാന്‍ പറ്റുമോ?

ആവനാഴി said...

പ്രിയ കൈപ്പള്ളി & മണി,

പ്രതികരണങ്ങള്‍ക്കു നന്ദി.

ഇനി ഒരല്‍പ്പം ഫിസിക്സ്.
ചലനത്തില്‍ “ Relative” അഥവാ “ആപേക്ഷികം” എന്ന പദം വളരെ ശ്രദ്ധിച്ച് പ്രയോഗിച്ചില്ലെങ്കില്‍ തെറ്റുപറ്റും.

ഇതു മനസ്സിലാക്കുവന്‍ നിങ്ങള്‍ ഒരു ബ്രീഫ് കേസുമായി ദുബായ്എയര്‍പോര്‍ട്ടിലേക്കു പോകൂ. (ദുബായ് എയര്‍പോര്‍ട് എന്നു പറയാന്‍ കാരണം ഞാന്‍ പറയാന്‍ പോകുന്ന സാധനം അവിടെ ഉണ്ട് എന്നു അറിയാവുന്നതുകൊണ്ടാണ്. ആ സാധനമുള്ള ഒരു ഷോപ്പിംഗ് മാളായാലും മതി.)

അവിടെ തിരശ്ചീനതലത്തില്‍ സഞ്ചരിക്കുന്ന കണ്‍‌വെയര്‍ ബെല്‍ട് ഉണ്ട്. യാത്രക്കാര്‍ക്ക് കേറി നിന്നു മറ്റേ അറ്റം പറ്റാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണത്.

ബെല്‍റ്റില്‍ കേറണ്ടാ എന്നുള്ളവര്‍ക്ക് ബെല്‍റ്റിനു പുറത്തു അതേ ദിശയില്‍ നടന്നു പോകാവുന്നതാണു.

നിങ്ങളീല്‍ ഒരാള്‍ ( A എന്നു വിളിക്കാം) ബ്രീഫ് കേസ് ( B എന്നു വിളീക്കാം) കണ്‍‌വെയര്‍ ബെല്‍റ്റില്‍ വക്കുക. A നില്‍ക്കേണ്ടത് ബെല്‍റ്റിനു പുറത്തായിരിക്കണം. ബ്രീഫ് കേസ് ബെല്‍റ്റില്‍ വച്ച് കൈ എടുത്ത ഉടന്‍ A നടപ്പാരംഭിക്കണം. ബ്രീഫ് കേസ് തോട്ടടുത്ത് ആവും വിധം നടക്കണം. ഈ അവസ്ഥയില്‍ ബ്രീഫ് കേസ് വേണമെങ്കില്‍ A ക്കു നിഷ്പ്രയാസം കൈകൊണ്ടെടുക്കാം. കാരണം A യും ബ്രീഫ് കേസും ഒരേ സ്പീഡിലാണു സഞ്ചാരം.

ഈ അവസ്ഥയില്‍ B യോടു താരതമ്യം ചെയ്യുമ്പോള്‍ A യുടെ ആപേക്ഷിക വേഗത (Relative speed of A with respect to B)പൂജ്യം ആകുന്നു. യധാര്‍ഥത്തില്‍ കണ്‍‌വെയര്‍ ബെല്‍ടുമായി A യുടെ ആപേക്ഷിക വേഗത പൂജ്യം ആണു എന്നു പറയാം.( In other words A does NOT move relative to the conveyor belt.)

ഇനി രണ്ടാമത്തെ സിനോറിയോ നോക്കാം. A തന്റെ ബ്രീഫ് കേസുമായി 3 km/hr സ്പീഡില്‍ കണ്‍വെയര്‍ ബെല്‍റ്റിനടുത്തേക്കു വരുന്നു. അയാള്‍ ബ്രീഫ് കേസ് ബെല്‍റ്റില്‍ വച്ചിട്ടു കണ്‍‌വെയര്‍ ബെല്‍റ്റില്‍ക്കൂടി നടക്കുന്നു വന്ന അതേ സ്പീഡില്‍. ഇപ്പോള്‍ A , B യില്‍ നിന്നു അകന്നകന്നു പോകുന്നതായി കാണാം.

ഇവിടെ B യോടു താരതമ്യം ചെയ്യുമ്പോള്‍ A യുടെ ആപേക്ഷികവേഗത പൂജ്യമല്ല, നേരെ മറിച്ച് 3 km/hr ആണു.

രണ്ടാമതു പറഞ്ഞ സിനോറിയയാണു “ശിലാധറിന്റെ” പജേറോ ട്രക്കിനകത്തു കയറിക്കഴിഞ്ഞു സംഭവിക്കുന്നത്. പജേറൊ 190 km/hr ലാണു കയറുന്നതെന്നോര്‍ക്കണം. ഇവിടെ ട്രക്കിനോടു താരതമ്യം ചെയ്യുമ്പോള്‍ പജേറോയുടെ ആപേക്ഷികവേഗത 190 km/hr തന്നെയാണു.

അവനെ പിടിച്ചുനിര്‍ത്താന്‍ കഥയില്‍ പറഞ്ഞിരിക്കുന്ന സ്ങ്കീര്‍‌ണ്ണമായ സാങ്കേതികവിദ്യകള്‍ തന്നെ വേണ്ടി വരും, unless "Shiladhar" has some superhuman capabilities. ;)

..............

ഇനി കഥ ഒന്നു കൂടി ശ്രദ്ധിച്ചു വായിക്കുക. ട്രക്കുകള്‍ പൊതുവെ 170 കിലോമിറ്റര്‍ സ്പീഡില്‍ ഓടിക്കാറില്ല. അത്രയും സ്പീഡുള്ള ട്രക്കുകള്‍ ഉണ്ടോ എന്നു റ്സര്‍ച്ചുചെയ്തു നോക്കണം.(ഞാന്‍ നോക്കട്ടെ). ഏതായാലും കഥയില ട്രക്ക് ഒരു 50 , 60 കിലോമീറ്ററിലായിരിക്കണം സഞ്ചാരം. There are subtle hints that Shilaadhar noticed many similar container trucks at 2 kilometre intervals. It tells that those trucks were all similarly equipped to trap a speeding car.

ശിലാധര്‍ 190 ല്‍ ബി എം നെ ഓവര്‍ടേക് ചെയ്യുന്നു. പെട്ടെന്നു മുന്നില്‍ പോകുന്ന ട്രക്ക് ലെഫ്റ്റ് ലെയിനിലേക്കു മാറുന്നു. പജേറോയും ട്രക്കും തമ്മില്‍ അധികം ദൂരമില്ല എന്നോര്‍ക്കണം. തന്നെയുമല്ല വളരെ അപ്രതീക്ഷിതമായിരുന്നു ട്രക്കിന്റെ ഇടതു ലെയിനിലേക്കുള്ള മാറ്റം. ഈ അവസ്ഥയില്‍ “ശിലാധര്‍” റാമ്പിലൂടെ ട്രക്കിനകത്തേക്കു കയറാന്‍ തന്നെയാണു സാധ്യത, ABS, EBD ഇവയൊക്കെ ഉണ്ടെങ്കില്‍ത്തന്നെയും. ‍

സസ്നേഹം

ആവനാഴി

ദേവന്‍ said...

ഏവ്‌ ഗ്യാസ്‌ ഒരു ഗ്യാലണ്‌ $7 വിലയുള്ള ഇക്കാലത്ത്‌ നാട്ടീന്നു ഇവിടം വരെ എണ്ണ കത്തിച്ചു വരാന്‍ മാത്രം പണമുള്ള ഉദാരകരന്‍ മാസ്റ്റര്‍ നാവിഗേഷന്‍ ചാര്‍ജ്ജായി ഒരു അഞ്ഞൂറു ദിര്‍ഹം തന്നിരുന്നെങ്കില്‍ വല്ല പൈപ്പര്‍ ആര്‍ച്ചറും വാടകയ്ക്കെടുത്ത്‌ എനിക്കും പൈതങ്ങള്‍ക്കും ജസീറയില്‍ ഒന്നു ടച്ച്‌ & ഗോ കളിക്കാമായിരുന്നു...

Kaippally കൈപ്പള്ളി said...

കുതിരവട്ടന്‍

IP address is gathered by the server. not by the client application. Javascript runs on the client. Even without any javascript if there is a object that is loaded on the page. the server will track the IP of the URL requester.

:)

but ofcourse, there are several other means to bypass the exposure of IP addresses.

Lets refrain from educating the idiots on how we can track them out.

:)

കുതിരവട്ടന്‍ | kuthiravattan said...

ഈ മുകളില്‍ എഴുതിയതു കൈപ്പള്ളി തന്നെയാണൊ എന്നൊരു സംശയം. :-) പ്രൊഫെയില്‍ ലിങ്ക്‌ ശരിയല്ലാ.

ഞാന്‍ ഉപയോഗിക്കുന്നത്‌ statcounter ആണു. അതെന്തായാലും സ്ക്രിപ്റ്റ്‌ ഡിസേബിള്‍ ചെയ്തു വച്ചാല്‍ വര്‍ക്കു ചെയ്യില്ല. അതിനു കാരണവും ഉണ്ട്‌. histats.com നെ ഒന്നു ടെസ്റ്റ്‌ ചെയ്തു നോക്കണം.

Pramod.KM said...

ആവനാഴി മാഷേ...
ഇതിപ്പോള്‍ 11-ആം കാണ്ഡമായതിനാല്‍ 1 മുതലേ വായിച്ചതിനു ശേഷം അഭിപ്രായം പറയുന്നതാകില്ലേ ബുദ്ധി?നോക്കട്ടെ..

Kaippally said...
This comment has been removed by a blog administrator.
Kaippally said...

കുതിരവട്ടന്‍
ഓ . ശരി അണ്ണ.

ഇവിടെ ഒന്നു clickഇ നോക്കു .

താങ്കളുടെ IP address ആണു ഇതു. ഈ server scriptനു വേണമെങ്കില്‍ ഈ IP യും സമയവും ഒരു Databaseലേക്ക് എഴുതിവെക്കാം.

ആര്‍ എപ്പോഴ് ഏതിലൊക്കെ തൊട്ടു എന്നൊക്കെ നമുക്ക് എഴുതിവെക്കാന്‍ കഴിയും.

മുകളില്‍ കാണുന്ന scriptന്റെ source ഇതാണു്. നിങ്ങള്‍ക്ക് IIS server ഉണ്ടെങ്കില്‍ അവിടെ ഇതിനെ സ്ഥാപിക്കാം.

<%
Function MyIP()

Dim IP
IP = Request.ServerVariables("HTTP_X_FORWARDED_FOR")
IF IP="" Then IP = Request.ServerVariables("REMOTE_ADDR")
MyIP = IP

End Function
%>

IP: <%=MyIP %>



ഇനി ഇത് താങ്കളുടെ ബ്ലോഗില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു IFRAME ന്റഗത്ത് വെക്കുക.

പക്ഷെ ചില network address translation ചെയുന്ന service providers IP mask ചെയ്തു വിടും. അപ്പോള്‍ IP ലഭിക്കില്ല. ഇന്ത്യയയില്‍ NAT ഉള്ളതായി അറിവില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ അനോണികളെ നമുക്ക് പിടിക്കാന്‍ പറ്റൂല്ലല്ലോ. യേത്.

qw_er_ty

സുന്ദരന്‍ said...

ആവനാഴി മാഷേ..
ഞാന്‍ വരാന്‍ താമസിച്ചു...

ഉദാരന്‍ മാസ്റ്റര്‍ ശരിക്കും ഉദാരനായല്ലോ...വീണ്ടും പറയുന്നു മാഷിന്റെ റെയ്ഞ്ച്‌ അപാരംതന്നെ...വിജയീഭവ..

ആവനാഴി said...

പ്രിയ ദേവന്‍,

ആള്‍ ഉദാരന്‍ തന്നെ; അറു പിശുക്കനും.
ചിലപ്പോഴങ്ങു വാരിക്കോരി കൊടുക്കും.
പറഞ്ഞുനോക്കാം.

താങ്ക് യു ഫോര്‍ കമിങ്, ദേവന്‍.

സസ്നേഹം
ആവനാഴി.

ആവനാഴി said...

ഹായ് സുന്ദര്‍,

വന്നതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും വളരെ നന്ദി.

സസ്നേഹം
ആവനാഴി

ആവനാഴി said...

താങ്ക് യൂ പ്രമോദ്.

സസ്നേഹം
ആവനാഴി

ആവനാഴി said...

ആന്‍ഡ് താങ്ക് യൂ പച്ചാളം

സസ്നേഹം
ആവനാഴി

Kaithamullu said...

മാഷേ, ദേ ഞാന്‍ ഇതിലേ വന്നു, വായിച്ചു, പിന്നെ ഇതിലേ തന്നെ പോകുന്നു.

ആവനാഴി said...

പ്രിയ കൈതമുള്‍,

വന്നല്ലോ, സന്തോഷായീട്ടോ.
ഇനിയും വരൂട്ടൊ.

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ബാക്കി ഭാഗം എന്നാ?
ഫിസിക്സ് അത്രയ്ക്ക് അങ്ങട് പോരാ.
അതോണ്ട് ഒന്നും മിണ്ടുന്നില്ലാ.

ആവനാഴി said...

പ്രിയ ചാത്താ,

ചാത്തനേറ് വരവു വച്ചു. മറുപടിക്കു വൈകിയത് കുറച്ചു ജോലിത്തിരക്കുള്ളതുകൊണ്ടാണ്.

ഇനി അടുത്ത അദ്ധ്യായത്തെപ്പറ്റി.

പണിപ്പുരയിലാണു, ഉളിയും കൊട്ടുവടിയുമായി- കൊട്ടുവടിയില്ലാതെ.

മുട്ടാതെ പണിയുന്നുമുണ്ട്.

പൂര്‍ത്തിയായാല്‍ ഉടന്‍ വിടുന്നതാണു.

സസ്നേഹം

ആവനാഴി

Mr. K# said...

മാഷേ, അടുത്ത ഭാഗം... വേഗം.

 

hit counter
Buy.com Coupon Code