Thursday, April 5, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 10

ഉദാരന്‍ മാസ്റ്ററുടെ സെല്‍ഫോണില്‍ ഒരു എരുമ മുക്രയിടുകയും ഡിമോളിഷു ചെയ്യാന്‍ ബോംബു വച്ച ഒരു ബഹുനിലമാളീക ഇടിഞ്ഞുപൊളിഞ്ഞു വീഴുകയും ചെയ്തു.

ഒരു ടോപ് പ്രയോറിറ്റി എസ് എം എസ് ആണതെന്നു മനസ്സിലായി.

മാസ്റ്റര്‍ സെല്‍‌ഫോണില്‍ നോക്കി.

“സര്‍, ഷാല്‍ ഐ കമിന്‍?”

“പ്ലീസ് ട്രാന്‍സ്മിറ്റ് യുവര്‍ കോഡ്”

വീണ്ടും എരുമ മുക്രയിട്ടു. ഒരു സ്കൈസ്ക്രാപ്പര്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴുകയും ചെയ്തു.

“$*@&!#”

മാസ്റ്റര്‍ ഇന്റര്‍കോമില്‍ വിളീച്ച് ദ്വാരപാലകനോട് ആഗതനെ കടത്തിവിടാന്‍ ആജ്ഞാപിച്ചു.

മുഖം മൂടി ധരിച്ച കുള്ളനായ ഒരാള്‍ കാബിനില്‍ പ്രവേശിച്ചു.

കാബിനില്‍ തെറിച്ചുവീണ ഡെബ്രിയും പൊടിപടലങ്ങളും തട്ടി മാറ്റിയിട്ട് ഉദാരന്‍ മാസ്റ്റര്‍ പറഞ്ഞു.

“ടേക് മി സ്ട്രെയ്റ്റ് ടു യുവര്‍ ഫൈന്‍ഡിംഗ്സ്.”

“കേട്ടതെല്ലാം ശരിയാണു സര്‍”

“എന്താണയാളുടെ പേര്?”

“ശിലാധര്‍‍ കാക്ക.”

“സിംഗിളാണോ?”

“നൊ. ഹി ഈസ് ഡബിള്‍‍.”

അപ്പോള്‍ ഒരു അപ്പാര്‍ട്മെന്റ് മുയ്മനായി വേണ്ടി വരും എന്നു മനസ്സില്‍ കരുതി.

ആഗതനോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചതിനു ശേഷം മാസ്റ്റര്‍ സ്വിവല്‍‌ചെയറില്‍ കറങ്ങി മേശപ്പുറത്തുള്ള മെറൂണ്‍ കളറിലുള്ള ഫോണ്‍ കറക്കി രണ്ടു മൂന്നു എസ് ടി ഡി വിളിച്ചു.

പിന്നെ കറുത്ത ഫോണ്‍‍ പൊക്കി റിസപ്ഷനിലെ ലേഡിയോടു പറഞ്ഞു:

“കണക്റ്റ് മി ടു ശങ്കുണ്ണി മാസ്റ്റര്‍.”

ആഗതന്‍ C.I.D നസീര്‍ വര്‍മ്മ നിയോഗിച്ച ചാരനായിരുന്നു.

ഗുണനിലവാരത്തില്‍ കോമ്പ്രമൈസ് ചെയ്യുക എന്നതു മാസ്റ്ററുടെ തെസാറസ്സില്‍ ഇല്ലാത്ത വാക്കായിരുന്നു.

അഡ്വര്‍ടൈസിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ ആള്‍ യധാര്‍ഥത്തില്‍ അവകാശപ്പെടുന്ന കഴിവുകള്‍ ഉള്ള ആളാണോ എന്നുറപ്പുവരുത്താന്‍ ‍മാസ്റ്റര്‍ നസീര്‍ വര്‍മ്മയെ ചുമതലപ്പെടുത്തിയിരുന്നു.

വര്‍മ്മ തന്റെ ചാരന്‍‌മാരില്‍ ഏറ്റവും പ്രഗല്‍ഭനെ ഒരു സ്പെഷ്യല്‍ ഹെലികോപ്റ്ററില്‍ മിഡ്ഡില്‍ ഈസ്റ്റിലേക്കയച്ചു.

മിലിറ്ററി റിക്കൊണൈസാന്‍സ് പ്ലെയിനുകളിലെ ട്രാക്കിങ് ഡിവൈസുകളെ ജാം ചെയ്യാനുള്ള സംവിധാനങ്ങള്‍ ആ ഹെലികോപ്റ്ററില്‍ സജ്ജമാക്കിയിരുന്നു.

ചെറുതാണെങ്കിലും പെട്രോഡോളറുകള്‍ വാരിക്കൂട്ടിയതിനാല്‍ മിലിറ്ററി മൈറ്റില്‍ പ്രത്യേകിച്ചും സര്‍ഫസ് ടു എയര്‍ മിസ്സൈലുകളുടെ ശേഖരത്തില്‍ മിഡ്ഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ വളരെ മുന്‍‌പന്തിയിലാണെന്നു വര്‍മ്മക്കറിയാമായിരുന്നതുകൊണ്ടു പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍‌കരുതലുകളും കൈക്കൊണ്ടിരുന്നു.

കറുത്ത ഫോണ്‍ ശബ്ദിച്ചു.

അങ്ങേത്തലക്കല്‍ ശങ്കുണ്ണിമാഷായിരുന്നു.

"ലിസണ്‍, ശങ്കുണ്ണിമാസ്റ്റര്‍.."

"എസ്‌ സര്‍"

"പേരു ശിലാധര്‍ കാക്ക. പറഞ്ഞതൊക്കെ ശരിയാണു. തന്നേയുമല്ല, ഫ്ലാഷ്‌ ഡിസൈനിംഗില്‍‍ ലോകത്തില്‍ ഒന്നാന്‍ നിരയില്‍ പെടുന്ന വ്യക്തിയാണു. പോഡ്കാസ്റ്റും പ്രമാദമായി ചെയ്യും"

ശങ്കുണ്ണിമാസ്റ്റര്‍ക്കു തന്റെ കഴിവില്‍ അനിതരസാധാരണമായ മതിപ്പു തോന്നി.

"പിന്നെ അക്കോമഡേഷന്‍ കമ്മിറ്റി എര്‍ണാകുളത്ത്‌ എം.ജി റോഡിലുള്ള ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കക്ഷിക്ക്‌ താമസസൗകര്യം ശാരിയാക്കിയിട്ടുണ്ട്‌ സര്‍."

"ഗുഡ്‌. ഏറ്റവും മുകളിലെ പെന്റ്‌ ഹൌസ്‌ തന്നെ ആയിക്കോട്ടെ."

"ഒകെ സര്‍"

"പിന്നെ ഒരു കാര്യം കൂടി"

"എന്താണു സര്‍?"

"ഹി ഈസ്‌ വെരി പര്‍ടികുലര്‍ എബൗട്‌ ഫുഡ്‌. എന്തും വലിച്ചു വാരി തിന്നുന്ന സ്വഭാവമില്ല. ക്വാളിറ്റി, ക്വാളിറ്റി,ക്വാളിറ്റി. ദാറ്റ്‌ ഈസ്‌ ഹിസ്‌ മന്ത്ര."

"സൊ, വാട്‌ ഡു യു സജെസ്റ്റ്‌ സര്‍?"

കാര്യം മലയാളം വിഭാഗത്തിന്റെ തലവനാണെങ്കിലും ടാക്റ്റിക്കല്‍ മാറ്റേഴ്‌സ്‌ ഡിസ്കസ്‌ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ശങ്കുണ്ണി മാസ്റ്റര്‍ ഇംഗ്ലീഷിലേക്കു തട്ടകം മാറ്റുമായിരുന്നു.

"ഞാന്‍ തിരുവനന്തപുരത്ത്‌ മാസ്കോട്‌ ഹോട്ടലില്‍ വിളിച്ച്‌ മല്‍സ്യമാംസങ്ങള്‍ വൃത്തിയയി പാകം ചെയ്യുന്ന കണ്‍സള്‍ടന്റ്‌ ഷെഫ്‌ വാലെന്റീനോ വിറ്റോറിയോ പാപ്പഡോപൗലോസ്‌ പീയൂസ്‌ രണ്ടാമനെ ഒരു മാസത്തേക്കു വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദി മാനേജര്‍ വാസ്‌ ടൂ പ്ലീസ്‌ഡ്‌ നോട് ടു ഒബ്ലൈജ്‌"

"ചിക്കന്‍ കുറുമാനിയായുടെ കാര്യം രക്ഷപ്പെട്ടു. അപ്പോള്‍ വെജിറ്റബിള്‍ കുറുമ തയ്യാറിക്കാന്‍?"

"ഗുഡ്‌ ക്വെസ്റ്റിയന്‍ ശങ്കുണ്ണിമാസ്റ്റര്‍. ശ്രീ വെങ്കായം പാര്‍ത്ഥസാരത്ഥി അയ്യങ്കാര്‍. ഷെഫ്‌ എക്സ്ട്രാ ഓര്‍ഡിനെയര്‍ ചോളാ ഷെറാട്ടന്‍ ചെന്നൈ."

ദെന്‍,‍ അന്‍ ഇമ്പോര്‍ട്ടന്റ്‌ മാറ്റര്‍.."

"എന്താണു സര്‍"

"നമ്മുടെ കാക്ക FPRIIS എന്ന ഒരു ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്‌. പരമരഹസ്യമാണു"

"വാട്‌ ഈസ്‌ ദിസ് ഫ്രിപ്സ് സര്‍?"

"ഫിംഗര്‍ പ്രിന്റ്‌ ഐഡെന്റിഫികേഷന്‍ ആന്‍ഡ്‌ ഇന്റര്‍സെപ്ഷന്‍ സിസ്റ്റം"

"ഇമ്പ്രസ്സീവ്‌. ഇറ്റ്‌ മേ കം ഹാന്‍ഡി ഫോര്‍ അവര്‍ സേഫ്റ്റി ആന്‍ഡ്‌ സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റ്‌."

"യു സെഡ്‌ ഇറ്റ്‌"

...............


കൂരിരുട്ട്‌.

നെടുമ്പാശ്ശേരി പാടങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.

അങ്ങിങ്ങ്‌ തവള പിടുത്തക്കാരുടെ പെട്രോമാക്സ്‌ വെളിച്ചം ഇരുട്ടിനെ കീറി മുറിച്ചു.

സമയം രാത്രി 11:45

അരമണിക്കൂറിനുള്ളില്‍ ദുബായില്‍നിന്നു എമിറേറ്റ്‌സ്‌ എയര്‍വേയ്‌സിന്റെ ഫ്ലൈറ്റ്‌ നമ്പര്‍ EK 532 ഇറങ്ങും. മറ്റു ഇന്റര്‍നാഷണല്‍ കാരിയേഴ്സിന്റെ ഫ്ലൈറ്റുകള്‍ വെളുപ്പിനു മൂന്നു മണി മുതലേ ലാന്‍ഡ് ചെയ്യൂ എന്നതുകൊണ്ട്‌ റണ്‍‌വേകള്‍ മിക്കതും ശൂന്യമായിരുന്നു.

ഉദാരന്‍ മാസ്റ്ററുടെ പ്രൈവറ്റ്‌ എക്സിക്യൂട്ടീവ്‌ ജെറ്റ്‌ ഗള്‍ഫ്സ്ട്രീം G550 കണ്ട്രോള്‍ റൂമില്‍ നിന്നു പറന്നു പൊങ്ങാനുള്ള അനുവാദവും കാത്ത്‌ റണ്‍‌വേ നമ്പര്‍ 2 ല്‍ കിടന്നു.

റോള്‍സ്‌ റൊയ്സിന്റെ ട്വിന്‍ ജെറ്റുകള്‍ മന്ദ്രമായി ഹം ചെയ്തുകൊണ്ടിരുന്നു.

കൗണ്ട്‌ ഡൗണ്‍.

സെവന്‍, സിക്സ്‌, ഫൈവ്‌, ഫോര്‍, ത്രീ, ടു, വണ്‍, ഗോ

ഒരു ഹുങ്കാരനാദത്തോടെ ജെറ്റ്‌ അറബിക്കടലിന്റെ മുകളില്‍ അപ്രത്യക്ഷമായി.

വിമാനത്തില്‍ പൈലറ്റും കോപൈലറ്റും കൂടാതെ ജി സ്ട്രിങ്സും ബൂബ് ട്യൂബ്സും സ്റ്റിലെറ്റോയും മാത്രം ധരിച്ച മദാലസകളായ മൂന്നു പീസുകള്‍ കൂടി ഉണ്ടായിരുന്നു.

എയര്‍ ഹോസ്റ്റസ്സുകള്‍.

യധാര്‍ത്ഥത്തില്‍ ഹോളിവുഡ് മേഡം ഹെയ്ഡി ഫ്ലീസ്‌ വഴി നസീര്‍ വര്‍മ്മ റിക്രൂട്ടു ചെയ്ത അറു തേവിടിശ്ശികളായിരുന്നു അവര്‍ മൂന്നും.

വിമാനം 51000 അടിയെത്തിയപ്പോള്‍ ആടോപൈലറ്റ്‌ ആക്റ്റിവേറ്റുചെയ്തതിനുശേഷം ചീഫ് പൈലറ്റ്‌ കാബിനിലേക്കു വന്നു ഒരു കട്പീസിനെ പുല്‍കി.

അടുത്ത കട്‌പീസ്‌ കോപൈലറ്റിനേയും കൊണ്ട്‌ ഗാലിയിലേക്കു പോയി.


എക്സിക്യൂട്ടീവ് ജെറ്റ് കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഷാര്‍ജ അജ്മാന്‍ ഹൈവേ ലക്ഷ്യമാക്കി പറന്നു.

റഡാറില്‍ പതിയാതിരിക്കാനുള്ള സ്റ്റെല്‍ത്ത് ടെക്നോളജി സജ്ജമാക്കിയിരുന്നതിനാല്‍ ഓപ്പറേഷന്‍ സക്സ‌സ്ഫുള്ളാകും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു.

മിഷന്‍: ശിലാധര്‍ കാക്കയെ തട്ടിക്കൊണ്ടു വരിക.

..................................


നസീര്‍ വര്‍മയുടെ ചാരന്‍ കാക്കയുടെ വീടു ബഗ്ഗു ചെയ്യുകയും അയാളുടെ നീക്കങ്ങളും ഐറ്റിനറിയും കുറെക്കാലങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

അന്നു രാത്രി ശിലാധര്‍ കാക്ക തന്റെ ലക്ഷുറി കാറില്‍ ഷാര്‍ജ അജ്മാന്‍ ഹൈവേയില്‍‍ ഒരു ഒയാസിസിന്നരികില്‍ ഹൂറികളുടെ പാട്ടു കേള്‍ക്കാനും നക്ഷത്രങ്ങളെ നിരീക്ഷിച്ചു ഫോട്ടൊ എടുക്കാനും വരും എന്നു നിശ്ചയമായിരുന്നു.

അവിടെ വച്ച്‌ അയാളെ ഹൈജാക്കു ചെയ്തു അജ്മാന്‍ ഡയറക്‍ഷനില്‍ വച്ചുപിടിപ്പിക്കണം.

സിഗ്നല്‍ കിട്ടിയാല്‍ ഉടന്‍ G‌550 ഹൈവേയില്‍ ലാന്‍ഡു ചെയ്യും.

രാത്രി ആയതിനാല്‍ ട്രാഫിക്‌ വളരെ വിരളമായിരിക്കും.

G550 ക്കു പറന്നു പൊങ്ങാന്‍ വെറും 5910 അടി മതി. എ മിയര്‍ 1.8 കിലോമീറ്റര്‍.

കാക്കയെ തട്ടിക്കൊണ്ടു പായുന്ന വാഹനം റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ഭീമന്‍ ട്രെയിലര്‍ ട്രക്കിനെ പാസു ചെയ്യും. ഉടന്‍ ആ ട്രക്കിന്റെ ഡ്രൈവര്‍ ട്രക്കിനെ റോഡീനു കുറുകെയിടും. ആ നിമിഷം പത്തു കിലോമീറ്ററകലെ വേറൊരു ട്രക്കും ഹൈവേക്കു കുറുകെ പാര്‍ക്കു ചെയ്യും. സ്കിഡ് ചെയ്തു ആക്സിഡന്റു പറ്റിയതാണെന്നു തോന്നിക്കുന്ന തരത്തിലായിരിക്കും അവയുടെ കിടപ്പ്.

ലെബനീസില്‍നിന്നുള്ള രണ്ടു ചാരന്മാരെയാണു ആ ഓപ്പറേഷനു വര്‍മ്മ ചുമതലപ്പെടുത്തിയിരുന്നത്‌.

കൂടാതെ മരുഭൂമിയിലെ ബിഡോയിനുകളായി വേഷം കെട്ടിച്ച്‌ കുറെ അറബികളെ ടെന്റുകളില്‍ പാര്‍പ്പിച്ചിരുന്നു. പാവപ്പെട്ട അറബികള്‍ക്കു 50 ധരംസ് വച്ചു വീക്കിയപ്പോള്‍ അവറ്റകള്‍ എന്തിനും സന്നദ്ധരായി.

സന്ദേശം കിട്ടിയാല്‍ ഉടന്‍ അവര്‍ ഹൈവേക്കിരുവശവും വരിയായി നിന്നു മുകളിലേക്ക്‌ ടോര്‍ച്ചടിക്കും.

G550 സുഖമായി റണ്‍‌വേയിലിറങ്ങും.

കാറില്‍ നിന്നു കാക്കയെ പ്ലെയിനില്‍ കയറ്റി നേരെ ആകാശത്തേക്കു‌ പറന്നു പൊങ്ങും.

ഇതായിരുന്നു മോഡസ്‌ ഓപ്പറാണ്ടി.

..................................


സന്ധ്യാസമയം.

ജോളി കഴിഞ്ഞു തിരിച്ചെത്തിയ ശിലാധര്‍ കയ്യിലിരുന്ന ലാപ്ടോപ് മേശപ്പുറത്തു വച്ചിട്ട് ബെഡ്രൂമില്‍ കയറി ഡ്രസ്സു മാറി.

ബെര്‍മൂഡയും ടയര്‍ച്ചെരിപ്പുകളും കാക്കിത്തൊപ്പിയും ധരിച്ച് പുറത്തിറങ്ങി.

പിക്നിക് ഹാമ്പറും കേമറയും അതിന്റെ പുട്ടുകുറ്റിസംവിധാനങ്ങളും മിറ്റ്സുബിഷി പജേറോയില്‍ എടുത്തുവച്ചു.

ഹാമ്പറില്‍ കോഴിക്കാലും ബിവറെജസ്സുമായിരുന്നു.
..................

പജേറൊ വളവുതിരിഞ്ഞ് ഷാര്‍ജാ അജ്മാന്‍ ഹൈവേയില്‍ പ്രവേശിച്ചു.

ക്രൂസ്കണ്ട്രോളില്‍ അതു 150 കിലോമീറ്റര്‍ വേഗതയില്‍ അജ്മാന്‍ ഡയറക്‍ഷനില്‍ പാഞ്ഞു പോയി.

തന്റെ ടീ ഷര്‍ട്ടില്‍ പ്രിന്റു ചെയ്തിരുന്ന “GOD'S OWN COUNTRY" എന്നത് തല തിരിഞ്ഞ് ഓവര്‍ഹെഡ് മിററില്‍ പ്രതിബിംബിച്ചു.

തിരുവനന്തപുരത്തെ പാര്‍ത്ഥാസില്‍നിന്നു വാങ്ങിയ റ്റീഷര്‍ട്ടായിരുന്നു അത്.

പിറകെ ഒരു കറുത്ത ബി.എം.ഡബ്ല്യു തങ്ങളെ പിന്തുടരുന്നത് കാക്ക ശ്രദ്ധിച്ചില്ല.

.............


രണ്ടു വാഹനങ്ങളും അങ്ങിനെ ക്രൂസ് ചെയ്ത് പോകവേ ബി എം ഡബ്ലിയൂ ഓടിക്കുന്ന ചാരന്റെ ഇയര്‍ പീസില്‍ ഒരു സന്ദേശം വന്നലച്ചു.

“എമര്‍ജന്‍സി, എമര്‍ജന്‍സി, എമര്‍ജന്‍സി. അജ്മാന്‍ റോഡില്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉള്ളതുകൊണ്ട് G550 ജസീറയില്‍ മാനും മയില്‍ജാതിയും ഇല്ലാതെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ലാന്റിങ്ങ് സ്ട്രിപ്പില്‍ ഇറങ്ങാന്‍ സന്ദേശം കൊടുത്തു കഴിഞ്ഞു. സൊ പ്രൊസീഡ് ടു ജസീറ. ഡു യു ഹിയര്‍ കോഡ് നമ്പര്‍ $#@&^^!*& ?. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

“യെസ് സര്‍. വി വില്‍ പ്രൊസീഡ് ടു ദ ലാന്‍ഡിങ് സ്ട്രിപ് അറ്റ് ജസീറ ആഫ്റ്റര്‍ കിഡ്നാപ്പിങ്ങ് കാക്ക. ഓവര്‍”

ഉടന്‍ അയാള്‍ മൈക്രോഫോണില്‍ ട്രെയിലര്‍ ഡ്രൈവര്‍മാരായ ചാരന്മാര്‍ക്കു സന്ദേശമയച്ചു:

“എമര്‍ജന്‍സി, എമര്‍ജന്‍സി കോഡ് നമ്പര്‍ *&^##@! ആന്‍ഡ് കോഡ് നമ്പര്‍ 7%%$#0! . എ ലാസ്റ്റ് മിനിറ്റ് ചേഞ്ച് ഇന്‍ പ്ലാന്‍. ഡു നോട് പാര്‍ക് ട്രക്സ് അക്രോസ് ദ റോഡ്. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

അടുത്ത നിമിഷം അവരുടെ രണ്ടു പേരുടേയും മറു സന്ദേശം കിട്ടി.

“മെസ്സേജ് റിസീവ്ഡ്. വി വോണ്ട് പാര്‍ക് ദെം അക്രോസ് ദ റോഡ്. ഓവര്‍”.

അപ്പോള്‍ പജേറോ 150 ല്‍ നിന്നു കുതിച്ച് 190 ല്‍ പ്രവേശിച്ചിരുന്നു.

ബി എം ഡബ്ല്യു വിന്റെ ഡിജിറ്റല്‍ സ്പീഡോമീറ്ററിലും 190 തെളിഞ്ഞു.

അപ്പോള്‍ മുകളില്‍ ഒരു Bell 429 ഹെലികോപ്റ്റര്‍ ജസീറ ലക്ഷ്യമാക്കി പാഞ്ഞു പോയി.

ടോര്‍ച്ചുധാരികളായ ബെഡൂയിന്‍സായിരുന്നു അതില്‍.


...................



(തുടരും)

കടപ്പാട്: ഈ അദ്ധ്യായം എഴുതുന്നതില്‍ ദേവനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. ഷാര്‍ജ അജ്മാന്‍ റോഡീല്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉണ്ട് എന്നും അതുകൊണ്ട് G550 ഹൈവേയില്‍ ഇറങ്ങുന്നത് അപകടകരമായിരിക്കും എന്നും ഉള്ള വളരെ പ്രധാനപ്പെട്ട വിവരം നല്‍കിയതിനു.

പകര്‍പ്പവകാശം: ആവനാഴി

50 comments:

ആവനാഴി said...

പ്രിയമുള്ള വായനക്കാരെ,

ഉദാരന്‍ മാസ്റ്റര്‍ എന്ന സീരിയല്‍ പത്താം അദ്ധ്യായത്തിലേക്കു പ്രവേശിച്ചിരിക്കുകയാണു. നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളാണു എന്നെ ഈ സീരിയല്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ പ്രേരിപ്പിക്കുന്നത്.

വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിര്‍ഭയം മുഖം നോക്കാതെ രേഖപ്പെടുത്തുമെന്നു പ്രത്യാശിച്ചുകൊണ്ട്, ഞാനിതാ ഈ അദ്ധ്യായം സഹൃദയരായ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍‌വം

ആവനാഴി.

സുന്ദരന്‍ said...

ഹി..ഹി..ഹി... എനിക്ക് വയ്യാ!!!

ഈ നസീര്‍ വര്‍മ്മയും ഉദാരന്മാസ്റ്ററും ഇതെന്തിനുള്ളപുറപ്പാടാണോ....

തമനു said...

ഉദരന്‍ മാഷേ ....

കൊള്ളാം. ട്ടൊ...

ദേവന്‍ said...

ടെന്‍ഷനായല്ലോ. ഷാര്‍ജ അജ്മാന്‍ റോഡ്‌ ഡിവൈഡറിന്റെ ഒരു വശം മുപ്പതടി വീതി തികയില്ലല്ലോ. ജസീറയില്‍ മാനും മയില്‍ ജാതിയും ഇല്ലാത്ത ലാന്‍ഡിംഗ്‌ സ്റ്റ്രിപ്പ്‌ ചുമ്മാ കിടക്കുമ്പോള്‍ ഇവരെന്തരിനു ഓവര്‍ ഹെഡ്‌ കേബ്ലിംഗ്‌ ഉള്ള റോഡില്‍ പോയിറങ്ങാന്‍ നോക്കുന്നു?

കാക്കയെ തട്ടിക്കൊണ്ട്‌ വരാന്‍ പോയവരുടെ ബന്ധുക്കള്‍ കൂടി ഓപ്പറേഷന്റെ ഒന്നാം വാര്‍ഷികത്തിനു കൈ കൊട്ടി കാക്കകളെ വിളിച്ച്‌ ചോറു കൊടുക്കേണ്ട അവസ്ഥയാകുമോ?

ആവനാഴി said...

പ്രിയ തമനൂ
നന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബാക്കി അംഗങ്ങളെക്കൂടി സംഘടിപ്പിക്കുന്ന കഥ പറഞ്ഞ് കഴിയുമ്പോഴേക്ക് ആഗോളതാപ വര്‍ദ്ധനവു വന്ന് പോകുകേം ലോകം കീഴ്മേല്‍ മറിയുകേം ചെയ്യും എന്ന് തോന്നുന്നല്ലോ.

ഓണ്‍ ടോപ്പിക് കമന്റ് അടിക്കാന്‍ മാത്രം ‘പക്വത‘യില്ലാത്തതു കൊണ്ട് ചുരുക്കുന്നു.

ആവനാഴി said...

പ്രിയ ദേവന്‍,

ആ റോഡിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തന്നതില്‍ അതിയായി സന്തോഷിക്കുന്നു. അകൈതവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

G550 ഇറങ്ങുന്നതിനു മുമ്പു ഈ വിവരം കിട്ടിയതുകൊണ്ട് ഒരു വലിയ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു.

കഥ ഇതാ മാറ്റി എഴുതുന്നു.

G550 ജസീറയില്‍ മാനും മയില്‍ ജാതിയും ഇല്ലാത്ത ലാന്‍ഡിംഗ്‌ സ്റ്റ്രിപ്പിലേക്കു വിടാന്‍ സ്ന്ദേശം കൊടുത്തു കഴിഞ്ഞു.

കാക്കയെ തട്ടിക്കൊണ്ടു പോയ വാഹനം ട്രക്കുകള്‍ കുറുകെയിടണ്ടാ എന്ന സന്ദേശം കൊടുത്ത ശേഷം ജസീറക്കു വച്ചു പിടിപ്പിക്കുന്നു.

സസ്നേഹം
ആവനാഴി

തറവാടി said...
This comment has been removed by the author.
തറവാടി said...

ആവനാഴീ ,

:) ,

നടക്കട്ട് , നടക്കട്ട് !! ,

Kaithamullu said...

ആവനാഴീ,

ജ്ജ് ആപ്രിക്കേലൊന്നും കെടക്കേണ്ട, അജ്മാനിലോട്ട് പൊരേ....

സകലമാന ബ്ലോഗ്പുലികളേം എലികളാക്കാനാ ഭാവം?

ആവനാഴി said...

പ്രിയ കുട്ടിച്ചാത്താ,

വന്നല്ലോ. വളരെ സന്തോഷമായി.
പിന്നെ ആരു പറഞ്ഞു ചാത്തനു “ഓണ്‍ ടോപ്പിക് കമന്റ് അടിക്കാന്‍ മാത്രം ‘പക്വത‘യില്ലാ ..” എന്നു?

പറയൂ, ആരു പറഞ്ഞൂ?

വളയത്തില്‍ക്കൂടി ചാടാന്‍ വിദഗ്ദ്ധനായ ചാത്തനു വളയമില്ലാതെ ചാടാനോ ബുദ്ധിമുട്ട്?

സസ്നേഹം
ആവനാഴി.

Kaippally കൈപ്പള്ളി said...

!

ആവനാഴി said...

പ്രിയ കൈപ്പള്ളീ,

! ?

സസ്നേഹം
ആവനാഴി.

ആവനാഴി said...

പ്രിയ ബൂലോകനിവാസികളേ,

നിങ്ങള്‍ക്ക് എന്റേയും അതുപോലെ ഉദാരന്‍ മാസ്റ്റരുടേയും അദ്ദേഹത്തിന്റെ ട്യൂട്ടോറിയല്‍ കോളേജിലെ സ്റ്റാഫിന്റേയും C.I.D നസീര്‍ വര്‍മ്മയുടേയും അതുപോലെ ഈ സീരിയലില്‍ പരോക്ഷമായും പ്രത്യക്ഷമായും പ്രത്യക്ഷ്പ്പെടുന്ന എല്ലാ കഥാപാത്രങ്ങളുടെയും വക ഈസ്റ്റര്‍ ആശംസകള്‍.

നിങ്ങള്‍ക്കെല്ലം ജീവിതത്തില്‍ സന്തോഷവും സൌഭാഗ്യവും ഉണ്ടാകാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ.

അതുപോലെ നിങ്ങളുടെ ജീവിതത്തില്‍ സഹിഷ്ണുത, അനുകമ്പ, സഹജീവി സ്നേഹം തുടങ്ങിയ സല്‍ഗുണങ്ങളോടൊപ്പം ഒന്നു മാറി നിന്നു സ്വയം തങ്ങളെത്തന്നെ നോക്കി ഒന്നു മന്ദഹസിക്കാന്‍ കഴിയുമാറാകട്ടെ;ഒപ്പം ഉല്‍കൃഷ്ടമായ ഹാസ്യഭാവനകളെ ഹൃദയംഗമമായി പുല്‍കുവാനും.

സസ്നേഹം
ആവനാഴി

വേണു venu said...

“ഹൌ മെനി ചിക്സ്?”

“ഓണ്‍ലി വണ്‍ സര്‍”

“പൂവനോ പിടയോ?”

“പൂവനാണു സര്‍”
ഹാ ഹാ...ഉദാരന്‍‍ മാസ്റ്റര്‍‍ .:)

ആവനാഴി said...

പ്രിയ കൈതമുള്‍,

അജ്മാനിലേക്കു ക്ഷണിച്ചതിനു നന്ദി.

ചന്ദ്രികാര്‍ച്ചിതമായ നിശീധിനികളില്‍ അജ്മാനിലെ മണലാരണ്യങ്ങള്‍ അവയുടെ നി‌മ്നോന്നതങ്ങള്‍ അവിടെ ഒയാസിസ്സുകളില്‍ ടെന്റടിച്ചു വിശ്രമിക്കുന്ന ബെഡൂയിനുകള്‍ ഇവയൊക്കെ കാണുവാന്‍ എന്‍ മനം കൊതിക്കുന്നു കൈതമുള്‍. വരട്ടെ. കാലങ്ങള്‍ ഇനിയും കിടക്കുന്നുവല്ലോ.

പിന്നെ പുലികള്‍. എനിക്കവരെയൊക്കെ വലിയ ബഹുമാനമാണു കൈതമുള്‍.

സസ്നേഹം
ആവനാഴി.

കുറുമാന്‍ said...

ആവനാഴിജീ, എനിക്കു വയ്യ. അന്യായ ഇമാജിനേഷന്‍ തന്നെ. പാര്‍ത്ഥാസില്‍ നിന്നും വാങ്ങിയ ടീ ഷര്‍ട്ടിട്ട കുഞ്ഞികാക്ക :)

ഇന്ന് ഈസ്റ്ററായിട്ട് മാഷക്കൊരു പണികിട്ടാനുള്ള സാധ്യതയുണ്ടെന്ന് അജ്മാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പുണ്ട്.

Kaippally said...

ഇതിലെ കക്കാ എന്ന കഥപാത്രം ആരെ ഉദ്ധേശിച്ചാണു് എഴുതിയതെന്ന് എനിക്ക് മനസിലായി. എന്നെ ചിത്രീകരിച്ചതില്‍ എനിക്ക് വിഷമമില്ല. കഥയില്‍ എന്നെ മാത്രം ഉള്‍പ്പെടുത്തിയാല്‍ പോരെ. വിട്ടിലിരിക്കുന്നവരെ ഉള്‍പ്പെടുത്തണമായിരുന്നോ? എന്തോ എനിക്കത് അത്ര നല്ല ഏര്‍പ്പാടായി തോന്നുന്നിയില്ല.

നിങ്ങള്‍ക്കെല്ലാം നിങ്ങളുടേതായ ഞ്യായീകരണങ്ങളുണ്ടാകും. എന്റെ സ്വകാര്യ ജീവിതം കഥ എഴുതി രസിക്കാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല.

‌മനസിലാക്കാനുള്ള പക്വത ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

Mubarak Merchant said...

വായിക്കാന്‍ നല്ല രസം. :)

ഇടിവാള്‍ said...

ആവനാഴി മാഷേ,

ഉദാരന്‍ മാസ്റ്റര്‍ ഇപ്പോഴാ വായിച്ചു തുടങ്ങിയത് കേട്ടോ :) നല്ല മാറ്റുള്ള അസ്സല്‍ ഹാസ്യം -

പക്ഷേ വ്യക്തിഗത പരാമര്‍ശങ്ങളില്‍ ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നു തോന്നി;)

8-9 ലക്കങ്ങളും അസ്സലായിരിക്കുന്നു ..
തുടരുമല്ലോ ..

ആശംസകള്‍ -

അപ്പു ആദ്യാക്ഷരി said...

ആവനാഴിച്ചേട്ടാ‍ാ..വായിച്ചൂ..... :-)

ആവനാഴി said...

പ്രിയ കൈപ്പള്ളീ, ഇടിവാ‍ള്‍ ആന്‍ഡ് ആള്‍ അദര്‍ റീഡേഴ്സ്,

ഉദാരന്‍ മാസ്റ്ററിലെ കഥാപാത്രങ്ങള്‍ പരിപൂര്‍ണ്ണമായും സാങ്കല്പികസൃഷ്ടികളാണ്. ഇതില്‍ ജീവിച്ചിരിക്കുന്നവരോടോ കഥാവശേഷരായവരോടോ എന്തെങ്കിലും സാമ്യം കാണുന്നുവെങ്കില്‍ അതു വെറും ആകസ്മികം മാത്രമാണു.

എവിടെയോ ഞാന്‍ വായിച്ചു; അതായത് ഈ ലോകത്തില്‍ ഒരാളെപ്പോലെ 9 ആളുകള്‍ ഉണ്ട് എന്നോ മറ്റോ.

ഇദി അമിനെക്കുറിച്ച് ഒരു സിനിമയുണ്ട്. അതില്‍ അഭിനയിച്ചിരിക്കുന്ന നടന്‍ യധാര്‍ഥ ഇദി അമീനെപ്പോലെ തന്നെ ഇരിക്കും.അയാളുടെ മാനറിസങ്ങളും സംസാരങ്ങളും എല്ലാം കണ്ടാല്‍ ഇതു യധാര്‍ത്ഥ ഇദി അമിന്‍ തന്നെയോ എന്നു ആരും തെറ്റിദ്ധരിച്ചുപോകും.

അതു പോലെ ഒരിടത്തു വായിച്ചു. ഇറാക്കിലെ സദാം ഹുസൈനു അനേകം ഡ്യൂപ്ലികേറ്റുകള്‍ ഉണ്ടെന്നു. സദ്ദാമിന്റെ പേരില്‍ പല ത്രെറ്റുകളും ഉള്ളതുകൊണ്ട് പലപ്പോഴും പത്രസമ്മേളനങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന സദ്ദാം ഹുസൈന്‍ അയാളെപ്പോലുള്ള ഡ്യൂപ്ലിക്കേറ്റായിരിക്കും എന്നു. പത്രക്കാരും സമ്മേളനത്തില്‍ പങ്കെടുത്തവരും കരുതും ഇത് യധാര്‍ത്ഥ സദ്ദാമാണെന്നു.

ഒരു പക്ഷേ ഇങ്ങിനെയൊരു തെറ്റിദ്ധാരണകൊണ്ടാവാം കൈതമുള്‍ “സകലമാന ബ്ലോഗ്പുലികളേം എലികളാക്കാനാ ഭാവം? ” എന്നു ചോദിച്ചതും. അതിനു ഞാന്‍ മറുപടി കൊടുക്കുകയും ചെയ്തു:“പിന്നെ പുലികള്‍. എനിക്കവരെയൊക്കെ വലിയ ബഹുമാനമാണു കൈതമുള്‍.” എന്നു.

പ്രിയ കൈപ്പള്ളീ‍,

ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണു അങ്ങു. ടെക്നോളജിയില്‍ വളരെ താല്പര്യമുള്ള ഒരു വ്യക്തിയാണു ഞാന്‍. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ റ്റെക്നോളജിയില്‍ പ്രഗല്‍‌ഭനായ അങ്ങയെ എനിക്കു ആദരവോടു കൂടി മാത്രമേ കാണാന്‍ കഴിയൂ.അങ്ങയെ വേദനിപ്പിക്കണം എന്നു എനിക്കു ഒട്ടും ആഗ്രഹമില്ല; അതു പോലെ ആരേയും. ഞാന്‍ അങ്ങയെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു.

ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും 100 ശതമാനം സാങ്കല്‍പ്പികങ്ങളാണു എന്നു ഒരിക്കല്‍ കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

ഒരു തരത്തിലും അതുകൊണ്ടു തന്നെ വ്യക്തി ഹത്യ ഉദ്ദേശിച്ചിട്ടില്ല.

കൈപ്പള്ളീ, താങ്കള്‍ക്കും കുടുംബത്തിനും ഈസ്റ്റര്‍ ആശംസകള്‍.

asdfasdf asfdasdf said...

കലക്കുന്നുണ്ട് ട്ടോ. പോരട്ടെ അടുത്തത്..

അമല്‍ | Amal (വാവക്കാടന്‍) said...

പ്രിയ ആവനാഴീ,

ഞാന്‍ ഇതുവരെയുള്ള എല്ലാ അദ്ധ്യായങ്ങളും ഒറ്റയിരുപ്പിനു വായിച്ചു.

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

നല്ല ഹാസ്യം.

പിന്നെ ചില പാത്രസൃഷ്ടികള്‍ നടത്തുമ്പോള്‍, അല്പം സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട ! ;)

ഇതിന്റെ വരും അദ്ധ്യായങ്ങള്‍ക്കായി , കാത്തിരിക്കുന്നു..

ഗ്രീഷ്മയുടെ ലോകം said...

പാത്ര സൃഷ്ടി കുഴപ്പമില്ല. എന്നാല്‍ പാത്രമറിഞ്ഞേ വിളമ്പാവൂ!
കലക്കണുണ്ടെട്ടോ. അഭിനന്ദനങ്ങള്‍.

Kaippally കൈപ്പള്ളി said...

ഞാന്‍ രാഘവന്‍ ചേട്ടനില്‍ നിന്നും ഈ മറുപടി പ്രതീക്ഷിച്ചില്ല. ഇതു 100% മറ്റെ Mallu Style ആയിപ്പോയി.

നേരിട്ട് ഒന്നും പറയാനാവില്ലെങ്കില്‍ കലിപ്പുള്ളവരുമായി സാമ്യമുള്ള കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് കഥ എഴുത്ത്. ഈ പോക്ക് പോയാല്‍ എവിടം വരെ പോകുമെന്നും പറയാനാവില്ല.

മണിയുടെ ബ്ലോഗില്‍ കൈപ്പള്ളിയെ എങ്ങനെ കഥാപാത്രമാക്കി കഥ എഴുതണം എന്ന് താങ്കള്‍ കമന്റിയപ്പൊഴെ എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിപ്പോഴ് യാധാര്ത്ത്യമായി.

ബെസ്റ്റ് ചെട്ട ബെസ്റ്റ്!

ഞാന്‍ ഇത്രമാത്രമല്ലെ പറഞ്ഞോളു. എന്നെ പറ്റി എഴുതി തള്ളിക്കോ. എന്റെ കുടുമ്പത്തെ വിട്ടേക്കു. ചെയ്തുപോയ ആന മണ്ടത്തരം സമ്മതികാതെ ഒരു dsclaimerഉം.

എന്തായാലും ആ വിശതീകരണത്തോടു കൂറ്റി ഒരു കാര്യം മനസിലായി. താങ്കള്‍ കരുതുന്നത് കഥയിലെ കഥാപാത്രത്തേയും ജീവിച്ചിരിക്കുന്നവരുമായി ബന്ധമില്ലാ എന്നു ചുമ്മ പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമെന്ന്. എല്ലാവരുടെ തലയിലും പുട്ടല്ല കെട്ടോ. പലരും ഇതു വായിച്ചിട്ട് എന്നോടു പറഞ്ഞപ്പോഴാണു് ഞാന്‍ ഈ സാദനം വായിക്കാന്‍ എത്തിയത്. എനിക്ക് അല്ലെങ്കിലും ഈ ബ്ലോഗിലെ ചളുക്ക് കഥകള്‍ വായിച്ചാല്‍ ദഹിക്കില്ല. അത്രക്ക് വിവരമില്ല എന്ന് കൂട്ടിക്കോളു.

എന്തായാലും എനിക്ക് വേണമെങ്കില്‍ താങ്കളെ കുറിച്ചും എന്തെങ്കിലും തെണ്ടിത്തരം ഇതിനേക്കാള്‍ ഗംഭീരമായി എഴുതിയും, വരച്ചും, പോഡ്കാസ്റ്റിയും, പ്രതികരിക്കാം. പക്ഷെ അത്ര cheap ആവാന്‍ എനിക്ക് പറ്റില്ലല്ലോ. ഒന്നുമില്ലെങ്കിലും താങ്കളുടെ പ്രായത്തെ ബഹുമാനിക്കണ്ടെ?

അലിഫ് /alif said...

ആവനാഴി മാഷേ..ശൈലി കൊള്ളാം, രസകരവും. എന്നാല്‍ കഥാപാത്രങ്ങളിലൂടെ അറിഞ്ഞോ അറിയാതയോ ‘മുഖമൂടികളില്ലാത്ത‘ ബ്ലോഗര്‍മാരുടെ കുടുംബത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം അത്ര നല്ല ഒരു പ്രവണതയാണെന്ന് തോന്നുന്നില്ല.കഥാപാത്ര സൃഷ്ടിക്കത്ര ക്ഷാമമോ. പിന്നെ , ഇപ്പോ ഇതൊക്കെയാണല്ലോ ബ്ലോഗിംഗ് സ്റ്റൈല്., കമന്‍റ് ബോക്സ് നിറയാനുള്ള എളുപ്പ വഴികളും. ഞാനായിട്ട് കുറയ്ക്കുന്നില്ല, ഒരു കമന്‍റിട്ടേക്കാം, ദാ ഇതു തന്നെ. കുടുംബഹത്യയ്ക്ക് ആശംസകള്‍..!!!

Unknown said...

ഹാസ്യം എവിടെയും കണ്ടില്ലെന്ന് മാത്രമല്ല ഒരു സുഖമില്ലാത്ത രീതിയിലുള്ള പാത്രസൃഷ്ടിയും. തീരെ ഇഷ്ടമായില്ല.

പരാജിതന്‍ said...

മഹാ അലമ്പ്‌ ഏര്‍പ്പാട്‌. ഈ നെറികേട്‌ വായിച്ച്‌ കൈയടിക്കാനും ജനമുണ്ടല്ലോ!

Rasheed Chalil said...

എനിക്കെന്തോ ആസ്വദിക്കാനാവുന്നില്ല... എന്റെ കുഴപ്പമാവും.

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

നമ്മളില്‍ (എടുത്തു തന്നെ പറയുന്നു, "നമ്മളില്‍") എഴുത്തിന്റേയും ആസ്വാദനത്തിന്റേയും ഓര്‍ഗാസം പലപ്പോഴും അതിരുവിടുന്നു. വ്യക്തികളില്‍, 'കൊള്ളിക്കലുകളില്‍' അത് ആസ്വാദനം തിരയുന്നു. അതു ആസ്വദിക്കപ്പെടുന്നു. ബ്ലോഗര്‍മാരുടെ വേഗം തിരിച്ചറിയപ്പെടുന്ന പ്രത്യേകതകള്‍ എടുത്ത് ഒരു സാങ്കല്പ്പിക കഥാപാത്രമാക്കി പുതിയ വഴികളിലൂടെ കളിയാക്കുന്ന (അല്ലെങ്കില്‍ രസിപ്പിക്കുന്ന) ഒരു പ്രവണത ഇപ്പോള്‍ ബ്ലോഗുകളില്‍ കണ്ടുവരുന്നു.

ചിലര്‍ ആ രൂപത്തിലും രസിക്കുന്നുണ്ടാവും. ഞാനും‍ ആ കൂട്ടത്തില്‍ ആണ്‌.
പക്ഷെ അതു രസിക്കാത്തവരെ വെറുതെ വിടുക. അതാണ്‌ അതിന്റെ രസം. സുഖം.
ഇതിനു സ്ഥായിയായ നിലനില്പില്ല എന്നതാണ്‌ ആകെ ഒരു ആശ്വാസം.

Unknown said...

നന്ന് -- ഹത്യയല്ലെന്നു മൊഴിചാര്‍ത്തി ഒരാളുടെ വ്യ്‌ക്തിജീവിതത്തെക്കൂടി ഹനിക്കുവാന്‍ എഴുത്തുകാരനു് കഴിയുന്നുണ്ട്. .

ചെറ്റത്തരം എന്നു എനിക്കു തോന്നുന്നുവെങ്കില്‍, അതു തികച്ചും ആകസ്മികം തന്നെയാവും. അല്ലേ?

വന്ദനം, വിഭോ..!

Anonymous said...

പ്രായത്തിന്റെ പക്വത കാണിക്ക് മാഷെ.

Kaippally കൈപ്പള്ളി said...

ആവനാഴി
Now its clear that its not just I who feel this way. Beyond any shadow of doubt you have deliberately tried to portray me and my family in your story. Having caught in the act you continue to maintain your rather week disclaimer. How pathetic!

Just to get a few things cleared.
I have been trying quite hard to understand where I pissed you off, for you to expose my personal life in your story. You mention in your profile that you are an educationist. Which does give you some leverage to command respect, however this sort of guerilla tactics will drain you of even that.

The sadest part is that it was most unexpected from someone who has been teaching children. How do we explain your action? Ego clash. Immaturity. Thrill, or lets consider the most obvious, plain and simple stupidity.

Please rewrite this chapter, devoid of petty revenge and stay focused on your story. Redeem yourself, "Sir", and regain whats left of your self-respect.

Regards
കൈപ്പള്ളി

Anonymous said...

ആരാനിട്ട് പണിയുന്നതു കാണുമ്പോള്‍ വായിക്കാന്‍ എന്തു ചേല്.
കൂട്ടത്തില്‍ ഒരുത്തനെ കുടുംബത്തോടെ കളിയാക്കിയതു കണ്ടു ചിരിച്ചര്‍മ്മാദിക്കുന്നവരൊക്കെയാണോ
ബൂലോക കൂട്ടായ്മയുടെ ചാവേര്‍ പടയാളികള്‍?

കളിയാക്കപ്പെട്ടയാള്‍ ആ വിഷമം പറഞ്ഞിട്ടും വന്നു കീജയ് വിളിച്ചു ഇവിടെ ചിലര്‍. കൈപ്പള്ളി വിഷമം പറഞ്ഞ സ്ഥിതിക്ക് ഇതുരസിച്ചവരൊക്കെ വന്നു മാപ്പ് പറയുമോ?
അതോ ആവനാഴിയിലെ അടുത്ത കഥാപാത്രമാവാന്‍ വേഷം കെട്ടുമോ?

പാത്രസൃഷ്ടി കുഴപ്പമില്ല എന്നു പറയാന്‍ മണി എന്ന ബ്ലോഗര്‍ക്ക് എന്ത് അവകാശം?
താങ്കള്‍ ആണോ ഈ ബൂലോകനാഥന്‍?

ആവനാഴി, പ്രോഫൈലില്‍ കാണുന്ന വിവരങ്ങളുടെ, വയസിന്റെ പക്വത എങ്കിലും കാണിച്ചു കൂടേ?
ഒരു അപരനാമത്തില്‍ ബ്ലോഗുന്ന താങ്കള്‍ക്ക് സ്വന്തം വിവരങ്ങള്‍ എല്ലാം പറഞ്ഞു ബ്ലോഗുന്ന ഒരാളെ ഒളിഞ്ഞ് ആക്രമിക്കാന്‍ ഒരു ന്യായവും ഇല്ല.

Anonymous said...

അതുപോലെ നിങ്ങളുടെ ജീവിതത്തില്‍ സഹിഷ്ണുത, അനുകമ്പ, സഹജീവി സ്നേഹം തുടങ്ങിയ സല്‍ഗുണങ്ങളോടൊപ്പം ഒന്നു മാറി നിന്നു സ്വയം തങ്ങളെത്തന്നെ നോക്കി ഒന്നു മന്ദഹസിക്കാന്‍ കഴിയുമാറാകട്ടെ;ഒപ്പം ഉല്‍കൃഷ്ടമായ ഹാസ്യഭാവനകളെ ഹൃദയംഗമമായി പുല്‍കുവാനും.

തന്നെ ജനം നന്നായി പുല്‍കുന്നുണ്ടല്ലോടോ ഉല്‍കൃഷ്ടഹാസ്യഭാവനക്കാരാ.

Unknown said...

:(

sreeni sreedharan said...

"""ബ്ലോഗുലോകത്തെ ഒരു നവാഗതന്‍‍"""

നവാഗതോ...തോ...തോ..തോ...
ഇതീപ്പോക്കാണെങ്കില്‍ നവാഗധത്വം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരും.

100% പോക്രിത്തരം.

Anonymous said...

മോനെ ആവളനാഭി:
enthaayaalum chaettan dubaiyil varumboel thalayil mundittu varaendi varum.

ivutuththe pulikkali southaafrikkayile pullikali kanakkalla chaettaa.

കൈയൊപ്പ്‌ said...

പ്രിയ ആവനാഴീ,

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 5 ആകസ്മികമായി വായിച്ച ശേഷം പിന്നെയിങ്ങോട്ട് വരാറുണ്ടായിരുന്നില്ല.

ഇതില്‍ ഹാസ്യം എവിടെ?

Anonymous said...

“ഹൌ മെനി ചിക്സ്?”

“ഓണ്‍ലി വണ്‍ സര്‍”

“പൂവനോ പിടയോ?”

“പൂവനാണു സര്‍”
ഹാ ഹാ...ഉദാരന്‍‍ മാസ്റ്റര്‍‍ .:)

ഈ മേല്‍പ്പറഞ്ഞ കമണ്ടിട്ടയാ‍ളെ നന്നായി ഒന്നു ചോദ്യം ചെയ്താല്‍ ഈ ആട്ടിന്‍ തോലിട്ട ആവചെന്നായയുടെ അസലു രൂപം അറിയാം

Anonymous said...

കൈപ്പള്ളിയിട്ട കമന്റിന്റെ മുകളിലുള്ള കമന്റുകളും താഴെയുള്ള കമന്റുകളും കാണൂ. താഴെയിട്ട അഭിപ്രായങ്ങളെ കൈപ്പള്ളിയുടെ കമന്റ്‌ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഈ മുകളില്‍ കമന്റിട്ടിരിക്കുന്നവരും കൈപ്പള്ളിയുടെ കമന്റ്‌ കണ്ടതിനു ശേഷമാണു കമന്റ്‌ ചെയ്യുന്നതെങ്കില്‍ ഇത്തരത്തില്‍ തന്നെയായിരിക്കും പ്രതികരിക്കുക. അതു കൊണ്ട്‌ മുകളില്‍ കമന്റിട്ടവരെ തെറി വിളിക്കേണ്ടാ. സ്വന്തമായിട്ട്‌ അഭിപ്രായങ്ങളുള്ള ആരെങ്കിലുമുണ്ടോ ബൂലോഗത്ത്‌.

Anonymous said...

മുകളിലുള്ള അനോനിമസ് പുലിക്കു പോലും സ്വന്തമായ അഭിപ്രായമില്ല?

ആവനാഴിച്ചേട്ടാ, അങ്ങയുടെ കഴിവുകള്‍ നല്ല രീതിയില്‍ പ്രകാശിപ്പിക്കൂ. ഉജ്ജ്വലമാക്കൂ... ഈ വിഴുപ്പലക്കല്‍ മതിയാക്കൂ. നിര്‍ത്തൂ ഈ പരിപാടി.

സുല്‍ |Sul said...

Dear ആവനാഴി,

I have a request. Please delete this post as the things getting worse.

-Sul

ഗ്രീഷ്മയുടെ ലോകം said...

ഒരു അമ്പ് പറഞ്ഞു:
പാത്രസൃഷ്ടി കുഴപ്പമില്ല എന്നു പറയാന്‍ മണി എന്ന ബ്ലോഗര്‍ക്ക് എന്ത് അവകാശം?
താങ്കള്‍ ആണോ ഈ ബൂലോകനാഥന്‍?


സുഹൃത്തേ, ഞാന്‍ ബൂലോഗ നാഥനാണോ എന്ന് ചോദിച്ചാ‍ല്‍ എന്താ മറുപടി പറയുക?

കയ്ക്കുന്ന പഞ്ചസാര ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടോ ഇവിടെ?

Anonymous said...

മണീ,
ബൂലോക നാഥന്‍ എന്നത് കയ്ക്കുന്ന കുരു ആണെന്നു താങ്കള്‍ക്കും തോന്നി എങ്കില്‍ എനിക്കും മനസിലാകും.
പക്ഷെ ആ ആദ്യ അമ്പ് ചോദിച്ച ചോദ്യം ഒന്നു കൂടി വായിക്കൂ..
“പാത്രസൃഷ്ടി കുഴപ്പമില്ല എന്നു പറയാന്‍ മണി എന്ന ബ്ലോഗര്‍ക്ക് എന്ത് അവകാശം?“

ഇതിനു കയ്പ്പില്ലാത്ത ഒരു ഉത്തരം ഞങ്ങളൊക്കെ ആഗ്രഹിക്കുന്നു.

പഞ്ചസാര ചേര്‍ക്കാതെ ഒന്നു പറഞ്ഞാലും.

ആവനാഴി said...

പ്രിയകൈപ്പള്ളീ,പ്രിയപ്പെട്ടവരേ

ആദ്യമായി പറഞ്ഞുകൊള്ളട്ടേ ഒരിക്കല്‍ കൂടീ

ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണു കൈപ്പള്ളി. കൈപ്പള്ളി നമ്മുടെ നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകളെ വളരെ നട്ടെല്ലോടുകൂടി എടുത്തെഴുതുന്നത് കണ്ട് വളരെയധികം അഭിമാനിച്ചിട്ടുണ്ട് ഞാന്‍. അതിനു അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ ഞാന്‍ കൊടുത്തിട്ടുള്ള കമന്റുകള്‍ വായിച്ചാല്‍ മനസിലാകും. അതുകൊണ്ടു “I have been trying quite hard to understand where I pissed you off“ എന്ന ചോദ്യത്തിനു യാതൊരു പ്രസക്തിയുമില്ല. അങ്ങിനെ ഒന്നു ഉണ്ടായിട്ടില്ല എന്നതു തന്നെ കാര്യം. മുഖം നോക്കാതെ ഒരു കാര്യത്തെപ്പറ്റി വിമര്‍ശിക്കാന്‍ കഴിവുള്ള ഏതാനും വളരെകുറച്ചു ആളുകളീല്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ആളാണു കൈപ്പള്ളീ.

ഒരു ടൂറിസ്റ്റു കേന്ദ്രത്തില്‍ പോവുക എന്നിട്ട് അവിടെ നടക്കുന്ന തെറ്റുകുറ്റങ്ങളെ നിര്‍ഭയം എടുത്തു കാട്ടി പ്രദിപാദിക്കുക, മത്സ്യങ്ങളെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച ഉദ്യോഗസ്ഥന്‍ അവയെ വല വീശി പിടിച്ച് ഭക്ഷിക്കുക, ആ ഉദ്യോഗസ്ത്തന്റെ ചിത്രം പുറം തിരിഞ്ഞാണെങ്കില്‍ കൂടി കാമറയില്‍ ഒപ്പി പ്രസിദ്ധീകരിക്കുക ഇതൊക്ക്കെ നമ്മുടെ രാജ്യം നന്നാവണം എന്നു ആല്‍മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ യാതൊരു ഭയപ്പാടും ഇല്ലാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്കേ കഴിയൂ. പേടിത്തൂറിയാണെങ്കില്‍ അത്ര തെളിച്ചൊന്നും എഴുതാന്‍ കഴിയില്ല. കാര്യം മുഖം കണ്ടില്ലെങ്കിലും ആ ഉദ്യോഗസ്ഥനറിയാം അതാരാണെന്നു ഇല്ലേ? ഇനി കൈപ്പള്ളി നാട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ ദേഹോപദ്രവത്തിനുവരും എന്നു ഭയപ്പെടുന്ന ആളാണെങ്കില്‍ കൈപ്പള്ളി അതു പുറത്തു കൊണ്ടു വരികയുമില്ല. ഈ പോസ്റ്റില്‍ ഒരു അനോണി കമന്റിയതിന്റെ വെളിച്ചത്തിലാണു ഞാന്‍ മേല്‍പ്പറഞ്ഞ വാചകമെഴുതിയത്.

(പിന്നെ ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ എന്നെ ഉപദ്രവിക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ഒരു കൊച്ചുകുട്ടിക്കുപോളും വേണമെന്നു വച്ചാല്‍ എന്നെ വകവരുത്താം അനോനീ. ഇന്ത്യയെ പാരതന്ത്ര്യത്തില്‍ നിന്നു വിമുക്തമാക്കിയ ഗാന്ധിജിക്കു കഴിഞ്ഞില്ല സ്വന്തം ആല്‍മാവു സംരക്ഷിക്കാന്‍. പിന്നെയാണു ഈ ഞാന്‍!)

കൈപ്പള്ളിയുടെ ആ ധൈര്യത്തെയാണു ഞാന്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ തൊട്ടാവാടി കണക്കു വാടി പോകുന്ന കൈപ്പള്ളിയെയല്ല.വാടിപ്പോകുന്ന സ്വഭാവമെങ്കില്‍ അതു വേറെ ഏതോ ഒരു കൈപ്പള്ളിയാകും, അത്തരം ഒരു കൈപ്പള്ളിക്ക് ഒരു മാറ്റങ്ങളും കൊണ്ടു വരാന്‍ കഴിയില്ല. നിര്‍ഭീകനായി തെറ്റുകളെ ചൂണ്ടി കാട്ടുന്ന കൈപ്പള്ളിയോ രാജ്യത്തിനു മുതല്‍ക്കൂട്ടാകുകയും ചെയ്യുന്നു.

കൈപ്പള്ളി പറഞ്ഞതുപോലെ ആ അധ്യായം മാറ്റി എഴുതുന്നതാണു. ഇവിടെ ആരെയും വേദനിപ്പിക്കുക എന്നുള്ളതല്ല ഈ കഥയുടെ ഉദ്ദേശം എന്നതുകൊണ്ടു തന്നെ.

ഇനി രണ്ടു ഭൌതിക വസ്തുക്കളെപറ്റി പറയാം. സ്വര്‍ണ്ണം, കരിക്കട്ട ഇവയാണവ.

സ്വര്‍ണ്ണത്തെ ചുറ്റിക കൊണ്ടടിക്കുമ്പോള്‍ അതു കൂടുതല്‍ ജാജ്വല്യമാനമാകുന്നു. കരിക്കട്ടയോ പൊട്ടിപ്പൊടിഞ്ഞു പോകും. സ്വര്‍ണ്ണത്തിനു സ്വയം മഹത്തായ ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണു അതു പൊടിയാത്തതും ജാജ്വല്യമാനമാകുന്നതും. ആരു വിചാരിച്ചാലും അതിന്റെ മഹനിയതയെ ഇല്ലാതാക്കാനോ കുറക്കാനോ കഴിയില്ല. പൊടിഞ്ഞുപോകുന്ന കരിക്കട്ടക്കില്ലാത്തതോ സ്വര്‍ണ്ണത്തിള്ള ഗുണങ്ങളും.

ഇവിടെ സത്യത്തില്‍ ആരേയും മനപ്പൂര്‍‌വം കളിയാക്കുക എന്നുള്ളതല്ല ലക്ഷ്യം. ഈ കഥയുടെ ഉദ്ദേശവും അതല്ല. ഇനിയുള്ള ചാപ്റ്ററുകള്‍ വായിച്ചാല്‍ അതു മനസ്സിലാകും.

“എന്തായാലും എനിക്ക് വേണമെങ്കില്‍ താങ്കളെ കുറിച്ചും എന്തെങ്കിലും തെണ്ടിത്തരം ഇതിനേക്കാള്‍ ഗംഭീരമായി എഴുതിയും, വരച്ചും, പോഡ്കാസ്റ്റിയും, പ്രതികരിക്കാം. ” ഇതിനുത്തരം ഇതാ.

അങ്ങിനെ എഴുതുന്നുവെങ്കില്‍ ഞാനതു വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എഴുതത്തക്ക എന്തെങ്കിലും ഗുണങ്ങളൊക്കെ എനിക്കുണ്ട് എന്നു എനിക്കഭിമാനിക്കാമല്ലോ നല്ലതായാലും ക്ജീത്തയായാലും. ഞാന്‍ കൈപ്പള്ളിയെ ദേഷ്യപ്പെടുത്താന്‍ എഴുതിയതല്ല; എന്തെങ്കിലും ഗുണങ്ങള്‍/ ദൂഷ്യങ്ങളോ എനിക്കുള്ളത് അറിഞ്ഞിരിക്കുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളൂ.
ബൂലോകത്തില്‍ ഞാന്‍ ഒരു പുലിയാണല്ലോ എന്നു ആഹ്ലാദിക്കാമല്ലോ. Will any body write about somebody who is a nobody?

സൌത്ത് ആഫ്രിക്ക ഒരു ലിബറല്‍ രാജ്യമാണു. പല രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇവിടത്തെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല അവിടെയൊന്നും.

കൈപ്പള്ളി സൌകര്യം കിട്ടുമ്പോള്‍ സൌത്ത് ആഫ്രിക്കയിലൊന്നു വരൂ. അപ്പോള്‍ മനസ്സിലാകും. ഞങ്ങള്‍ തന്നെ പറയാറുണ്ട്. മറ്റു രാജ്യങ്ങളിലെ സ്ഥിതി നോക്കൂ. ഇങ്ങനെയൊക്കെ എഴുതിയാല്‍ പിന്നെ ആളെ കാണുകയില്ല എന്നു.

കാര്യം താഴെ വിവരിക്കുന്നു.

ഇവിടത്തെ ഡെപ്യൂട്ടി പ്രസിഡന്റ് ഒരു അഴിമതി ആരോപിക്കപ്പെട്ട് കേസിലായി. എയിഡ്സ് നിവാരണത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും മോറല്‍ റിജനറേഷന്‍ എന്ന പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത വ്യക്തിയുമാണദ്ദേഹം.

അങ്ങിനെയിരിക്കെ അദ്ദേഹം എയ്ഡ്സ് രോഗമുള്ള ഒരു സ്ത്രീയുമായി അവരുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതു കഴിഞ്ഞ് കുളിച്ചു. സ്ത്രീ അതു പരസ്യമാക്കി. കുളിച്ചത് എയിഡ്സ് പിടിക്കാതിരിക്കാന്‍ സഹായകമാകാം എന്നു അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീ ധരിച്ചിരുന്നത് മിനി സ്കര്‍ട്ടായിരുന്നുവെന്നും അതു ലൈംഗിക ബന്ധത്തെ ഇന്‍വൈറ്റു ചെയ്യുന്നതായിരുന്നു എന്നൊക്കെ.

ഈയിടെ ആര്‍ട്ടില്‍ പോസ്റ്റുഗ്രാജ്വെറ്റു ചെയ്യുന്നൊരു വിദ്യാര്‍ത്ഥി മുകളില്‍ പറഞ്ഞ എപ്പിസോഡിനെ കേന്ദ്രമാക്കി ഒരു ഡോക്റ്ററല്‍ തീസിസ് ഉണ്ടാക്കി.

അദ്ദേഹം മരം കൊണ്ടു നാലു ബിസ്കറ്റ് ഉണ്ടാക്കി. ഒന്നില്‍ ഒരു പാവാട, വേറൊന്നില്‍ ഒരു ഷവര്‍, മൂന്നാമത്തേതില്‍ ഒരു എ കെ 47, നാലാമത്തേതില്‍ ഒരു പരിച. പാവാടയും ഷവറും എന്തിനെ ചിത്രീകരിക്കുന്നു എന്നു മനസ്സിലായല്ലോ. അദ്ദേഹം എല്ല സമ്മേളനങ്ങളിലും പാടുന്ന ഒരു പാട്ടൂണ്ട്:“ എനിക്കെന്റെ തോക്കു തരൂ...” എന്നു. പിന്നെ പരിച: സുലു വര്‍ഗ്ഗത്തില്‍പ്പെട്ട ആളാണു അദ്ദേഹം. പരിച സുലുവിന്റെ മുദ്രയാണ്. (Zulu Warriors are famous).

ഒരു മാസക്കാലം ആ ഡോക്റ്ററല്‍ വിദ്യാര്‍ത്ഥി ആ ബിസ്കറ്റുകള്‍ കേപ്പ്ടൌണിലെ ആര്‍ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. പിന്നെ അതു ഡര്‍ബന്‍ സിറ്റിയിലെ മ്യൂസിയത്തിലേക്കു കൊണ്ടു പോകും എന്നു പറഞ്ഞു, ഒരു മാസം അവിടെ പ്രദര്‍ശിപ്പിക്കാന്‍. സൂമ എന്നാണു ആ ഡെപ്യൂട്ടി പ്രസിഡന്റിനെ പേരു. അതുകൊണ്ട് ബിസ്കറ്റുകള്‍ക്ക് “സൂമാ ബിസ്കറ്റ്” എന്നു പേരിട്ടു.

കേപ്ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ആര്‍ട് വിദ്യാര്‍ത്ഥിയാണു ഇതുണ്ടാക്കി പ്രദര്‍ശിപ്പിച്ചതു.

പത്രത്തില്‍ അതിന്റെ പടവും വാര്‍ത്തയും വന്നു. സൂമയും അതു കാണാന്‍ പോയി എന്നാണു ആരോ പറഞ്ഞുകേട്ടത്.

സമയക്കുറവുണ്ട്. പിന്നെ എഴുതാം. ഞാന്‍ പറഞ്ഞു വരുന്നത് ആരേയും വേദനിപ്പിച്ച് സാഡിസസുഖം അനുഭവിക്കുക ഇതൊന്നും ഉദ്ദേശമില്ല എന്നറിയിക്കാനാണു.

സസ്നേഹം
ആവനാഴി

ഗ്രീഷ്മയുടെ ലോകം said...
This comment has been removed by the author.
ഗ്രീഷ്മയുടെ ലോകം said...

അമ്പുകളേ,
ഒരു ബ്ലോഗര്‍ കമന്റ് ആഗ്രഹിക്കുന്നു എങ്കില്‍, ആ ബ്ലോഗര്‍, വായനക്കരുടെ അഭിപ്രായം അറിയാനാണ് ആഗ്രഹിക്കുന്നത്. “അഭിപ്രായങ്ങള്‍ നിര്‍ഭയം മുഖം നോക്കാതെ രേഖപ്പെടുത്തുമെന്നു പ്രത്യാശിച്ചുകൊണ്ട്“ എന്ന ആവനാഴിയുടെ കമന്റ് നിങ്ങള്‍ കണ്ടില്ല എന്നുണ്ടോ? അദ്ദേഹത്തിന്റെ പാത്ര സൃഷ്ടി കുഴപ്പമില്ല എന്ന എന്റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തി എന്നേ ഉള്ളു. അമ്പുകള്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ അതും ഈബ്ലോഗില്‍ എഴുതാമല്ലോ. ഈ ബ്ലോഗ് വായിക്കുന്ന മിക്കവാറും ബ്ലോഗര്‍മാര്‍ക്കും അറിയാവുന്ന ഇക്കാര്യം ഓര്‍മ്മപ്പെടുത്തി അമ്പിനെ താഴ്ത്തിക്കെട്ടേണ്ട എന്നു കരുതി അത് എഴിതിയില്ല എന്നേയുള്ളു. ബൂലോക ന്നഥന്‍ എന്നത് കയ്ക്കുന്ന കുരു ആണെന്നതുകൊണ്ട് താങ്കള്‍ എഞാണുദ്ദേശിക്കുന്നത്? അമ്പിന്റെ ബാലിശമായ ചോദ്യത്തിനുത്തരം അതേ ബാലിശത യോടെ മറുപടി പറയാന്‍ ആകാത്തതു കൊണ്ട് അങ്ങനെ എഴുതി എന്നേയുള്ളു.

 

hit counter
Buy.com Coupon Code