1948 മേയ് മാസത്തില്‍ എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ എന്ന ദേശത്ത് ജനിച്ചു. പുതിയേടം ശക്തന് തമ്പുരാന് മെമ്മോറിയല്‍ സ്കൂള്‍ കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂള്‍ എന്നീ സ്കൂളുകളില്‍ പഠിച്ചതിനുശേഷം കാലടി ശ്രീശങ്കരാ കോളേജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.എറണാകുളം സെയ്ന്റ് ആല്‍ബര്‍ട് കോളേജില്‍ നിന്ന് എം എസ് സി പാസായി.
1975 ല്‍ ടാന്‍സാനിയായില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗം ലഭിച്ചു.1982 ല്‍ നൈജീരിയയില്‍ ഉദ്യോഗം കിട്ടി അങ്ങോട്ടു പോയി. ഏഴു കൊല്ലം നൈജീരിയയില്‍ വിദ്യാഭ്യാസവകുപ്പിലായിരുന്നു. പിന്നീട് ഒരു കൊല്ലം ലെസോത്തോയില്‍ ഉദ്യോഗം വഹിച്ചു. 1990 മുതല്‍ സൌത്ത് ആഫ്രിക്കയില്‍ ഉദ്യോഗം വഹിക്കുകയാണു.
ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ആഫ്രിക്കയില്‍ നിന്നു ജാവാ പ്രോഗ്രാമിങ്ങില്‍ ഒരു കോഴ്സ് പാസായി.
സമയം കിട്ടുമ്പോഴൊക്കെ ജാവാ പ്രോഗ്രാമില്‍ കൂടുതല്‍ അറിവു നേടാന്‍ ശ്രമിക്കുന്നു.
ചെറുപ്പം മുതലേ വി കെ എന്‍ കൃതികള്‍ വളരെ ഇഷ്ടമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ കൃതികള്‍ എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നിയിട്ടുണ്ട്.
No comments:
Post a Comment